Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കൊറോണാ രോഗികളെ മരണത്തിന് വിട്ടുകൊടുത്ത 37 കെയർ ഹോമുകൾക്കെതിരെ അനേഷണം പ്രഖ്യാപിച്ച് സ്പെയിൻ; പുതിയ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും ലോക്ക്ഡൗണിന് മുതിരാതെ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉറച്ച് സ്വീഡൻ; കൊറോണയിൽ മരണമടഞ്ഞവരുടെ ഓർമ്മക്ക് മുന്നിൽ മെഴുകുതിരികൾ കത്തിച്ച് ജർമ്മനി; രോഗബാധയുടെ വേഗത കുറയുന്ന ആശ്വാസത്തിൽ ഇറ്റലി; കൊറോണക്കാലത്തെ പുതിയ യൂറോപ്യൻ വിശേഷങ്ങൾ

കൊറോണാ രോഗികളെ മരണത്തിന് വിട്ടുകൊടുത്ത 37 കെയർ ഹോമുകൾക്കെതിരെ അനേഷണം പ്രഖ്യാപിച്ച് സ്പെയിൻ; പുതിയ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും ലോക്ക്ഡൗണിന് മുതിരാതെ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉറച്ച് സ്വീഡൻ; കൊറോണയിൽ മരണമടഞ്ഞവരുടെ ഓർമ്മക്ക് മുന്നിൽ മെഴുകുതിരികൾ കത്തിച്ച് ജർമ്മനി; രോഗബാധയുടെ വേഗത കുറയുന്ന ആശ്വാസത്തിൽ ഇറ്റലി; കൊറോണക്കാലത്തെ പുതിയ യൂറോപ്യൻ വിശേഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഉത്തര അമേരിക്ക കഴിഞ്ഞാൽ പിന്നെ കൊറോണ ഏറ്റവുമധികം ആക്രമിച്ചത് യൂറോപ്പിനെയായിരുന്നു. കൊറോണബാധിതർ ഏറ്റവുമധികമുള്ള ഏഴു രാഷ്ട്രങ്ങളിൽ അഞ്ചും ഈ ഭൂഖണ്ഡത്തിലാണ്.

അതുതന്നെയാണ് യൂറോപ്പിനെ കടുത്ത സമ്മർദ്ദത്തിലാഴ്‌ത്തിയതും ലോക്ക്ഡൗൺ ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതും. എങ്കിലും ഇറ്റലിയുൾപ്പടെ, കൊറോണബാധ തീവ്രമായ പല രാഷ്ട്രങ്ങളിലും രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടയിൽ യൂറോപ്പിൽ നിന്നും പുറത്ത് വരുന്ന പുതിയ വാർത്തകൾ

കൊറോണബാധിച്ചവരെ മരിക്കാൻ വിട്ട കെയർ ഹോമുകൾക്കെതിരെ ക്രിമിനൽ നടപടികളുമായി സ്പെയിൻ

37 കെയർ ഹോമുകളിലായി കൊറോണബാധിച്ച 124 രോഗികൾക്ക് ചികിത്സ ഉറപ്പാക്കാതെ മരണത്തിന് വിട്ടുകൊടുത്തു എന്ന മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയിൽ കടുത്ത നടപടികൾക്കൊരുങ്ങുകയാണ് സ്പെയിൻ. പബ്ലിക് പ്രോസിക്യുട്ടറാണ് ഇതിന്റെ അന്വേഷണ ചുമതല വഹിക്കുന്നത്. പേഷ്യന്റ്സ് ഓംബുഡ്സ്മാൻ അന്വേഷിക്കുന്ന വേറെ 200 പരാതികളും ഇതിനോടനുബന്ധിച്ചുണ്ട്.

ചികിത്സ നൽകുന്ന കാര്യത്തിൽ കെയർഹോമുകളുടെ ഭാഗത്തുനിന്നും വീഴ്‌ച്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ നരഹത്യക്കായിരിക്കും കേസെടുക്കുക എന്നാണ് അറിയുന്നത്. എന്നാൽ, കൊറോണബാധയുടെ പ്രത്യേക സാഹചര്യവും, അതിനെ നേരിടാൻ ജീവനക്കാർക്ക് മുൻപരിചയമില്ലായിരുന്നു എന്ന വസ്തുതയും പ്രോസിക്യുട്ടർ കണക്കിലെടുക്കണമെന്നാണ് ഹെൽത്ത് ചീഫുമാർ ആവശ്യപ്പെടുന്നത്. ഇതുവരെ 21,002 പേരാണ് സ്പെയിനിൽ കൊറോണബാധമൂലം മരണമടഞ്ഞത്. ഇതിൽ ചുരുങ്ങിയത് 11,000 പേരെങ്കിലും കെയർ ഹോമുകളിലും, നഴ്സിങ് ഹോമുകളിലും വീടുകളിലുമായി ഉണ്ടായിരുന്ന വൃദ്ധരാണ് മാഡ്രിഡ് ഉൾപ്പടെയുള്ള എട്ട് ഓട്ടോണോമസ് കമ്മ്യുണിറ്റികളിലായായിരിക്കും അന്വേഷണം നടക്കുക.

രോഗവ്യാപനം തുടരുമ്പോഴും ലോക്ക്ഡൗണിന് തയ്യാറാകാതെ പരിശോധനകൾ വർദ്ധിപ്പിച്ച് സ്വീഡൻ

യൂറോപ്പിലെ മിക്ക രാജ്യങ്ങളും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും അതിന് തയ്യാറാകാതെ ഇരുന്ന രാഷ്ട്രമാണ് സ്വീഡൻ. സ്വീഡിഷ ജനതയുടെ പക്വതയ്യാർന്ന പെരുമാറ്റ രീതികളും, മറ്റ് യൂറോപുൻ രാഷ്ട്രങ്ങളിലെ പൗരന്മാരേക്കാൾ ഉയർന്ന ആരോഗ്യ നിലവാരവും കൊറോണയുടെ വ്യാപനത്തെ ചെറുക്കാൻ മതിയാകുമെന്നാണ് അവർ ആദ്യംകരുതിയത്. അതുകൊണ്ട് തന്നെ സാമൂഹിക അകലം പാലിക്കണമെന്നും, കഴിയുന്നത്ര പേർ വീടുകളിൽ ഇരുന്ന് ജോലിചെയ്യണമെന്നും ചില നിർദ്ദേശങ്ങൾ നൽകിയതല്ലാതെ കടുത്ത ലോക്ക്ഡൗൺ നടപടികളിലേക്ക് തിരിഞ്ഞില്ല.

സ്വീഡന്റെ ഈ നിലപാട് ലോകത്തിന്റെ പല കോണുകളിൽ നിന്നും കടുത്ത വിമർശനങ്ങൾ ക്ഷണിച്ചു വരുത്തി. ദിവസവും പതിനായിരങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്ന, സ്വീഡനുമായുള്ള അതിർത്തി നോർവ്വെ അടച്ചു. എന്നിട്ടും സ്വീഡൻ നിലപാട് മാറ്റാൻ തയ്യാറായില്ല. സ്വീഡൻ എടുത്തിരിക്കുന്ന നിലപാട് തെറ്റാണെന്ന് തെളിയിച്ചുകൊണ്ട് വീണ്ടും കൊറോണ വ്യാപനം വർദ്ധിക്കുകയാണ് ഈ സ്‌കാൻഡിനേവിയൻ രാഷ്ട്രത്തിൽ.

ഇന്നലെ 676 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ സ്വീഡനിൽ ഇതുവരെ കൊറോണമൂലം മരിച്ചവരുടെ എണ്ണം 1400 ആയി. 13,216 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലും ലോക്ക്ഡൗണിനെ കുറിച്ച് ചിന്തിക്കാൻ പോലും സ്വീഡൻ തയ്യാറാകുന്നില്ല. മറിച്ച്, കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുവാനാണ് സ്വീഡൻ ശ്രമിക്കുന്നത്. ഇതുവരെ ഏകദേശം 75,000 പേരെയാണ് ഇതുവരെ സ്വീഡനിൽ പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്. ഇനിമുതൽ ഓരോ ആഴ്‌ച്ചയിലും ഏകദേശം 1,00,000 പേരെ വരെ പരിശോധനക്ക് വിധേയമാക്കാനാണ് സ്വീഡിഷ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

കൊറോണയ്ക്ക് കീഴടങ്ങിയവരുടെ സ്മരണക്ക് മുൻപിൽ മെഴുകുതിരി നാളങ്ങളുമായി ജർമ്മനി

കൊറോണയുടെ തേരോട്ടം ഏതാണ്ടൊക്കെ നിയന്ത്രണവിധേയമായ ജർമ്മനിയിൽ ഇന്നലെ കോവിഡ് 19 മൂലം മരിച്ച 4000 ത്തിൽ അധികം പേരുടെ സ്മരണക്ക് മുൻപിൽ നൂറുകണക്കിന് മെഴുകുതിരികൾ തെളിയിക്കപ്പെട്ടു. ജെർട്ടഡ് സ്‌കോപ്പ് എന്ന 60 വയസ്സുള്ള സ്ത്രീയായിരുന്നു തന്റെ വീടിന് മുന്നിൽ ഒരു വലിയ കുരിശിന്റെ രൂപത്തിൽ ഈ മെഴുകുതിരികൾ തെളിയിച്ചത്.

കൊറോണക്ക് ഫലവത്തായ വാക്സിൻ കണ്ടുപിടിക്കുന്നതുവരെ താൻ ഇത് തുടരുമെന്നാണ് അവർ പറയുന്നത്. കൊറോണയെ ഫലപ്രദമായി നേരിട്ട യൂറോപ്യൻ രാജ്യമാണ് ജർമ്മനി. രോഗബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്ത് എത്തിയപ്പോഴും മരണസംഖ്യ 4500 ൽ താഴെ പിടിച്ചു നിർത്താനായി എന്നതാണ് ജർമ്മനിയുടെ നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP