Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൊവ്വാഴ്‌ച്ച 2500 പേരും ഇന്നലെ 1500 പേരും മരിച്ചതോടെ എല്ലാം ശരിയായെന്നു പറഞ്ഞ് മെയ്‌ ഒന്നിന് മുൻപ് ലോക്ക്ഡൗൺ മാറ്റാൻ ധൃതികൂട്ടി ട്രംപ്; ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നിർത്തിയത് ക്രിമിനൽ കുറ്റമെന്ന് ബിൽ ഗേറ്റ്സ്; മരിച്ചവരുടെ എണ്ണം 30,000 അടുക്കാറായിട്ടും ആത്മവിശ്വാസം കൈവിടാതെ അമേരിക്ക; കോവിഡിൽ മരണത്തിലും രോഗബാധയിലും അമേരിക്കയുടെ റെക്കോർഡ് തകർക്കാനാകാത്തത്

ചൊവ്വാഴ്‌ച്ച 2500 പേരും ഇന്നലെ 1500 പേരും മരിച്ചതോടെ എല്ലാം ശരിയായെന്നു പറഞ്ഞ് മെയ്‌ ഒന്നിന് മുൻപ് ലോക്ക്ഡൗൺ മാറ്റാൻ ധൃതികൂട്ടി ട്രംപ്; ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നിർത്തിയത് ക്രിമിനൽ കുറ്റമെന്ന് ബിൽ ഗേറ്റ്സ്; മരിച്ചവരുടെ എണ്ണം 30,000 അടുക്കാറായിട്ടും ആത്മവിശ്വാസം കൈവിടാതെ അമേരിക്ക; കോവിഡിൽ മരണത്തിലും രോഗബാധയിലും അമേരിക്കയുടെ റെക്കോർഡ് തകർക്കാനാകാത്തത്

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയേക്കാളും, യൂറോപ്പിന്റെ ദുഃഖമായി മാറിയ ഇറ്റലിയേക്കാളും ഭയാനകമായി കൊറോണയെന്ന ഭീകരൻ അഴിഞ്ഞാടുന്നത് അമേരിക്കയിലാണ്. ഇന്നലെ 1500 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അമേരിക്കയിലെ മൊത്തം കോവിഡ് മരണസംഖ്യ 28,506 ആയിരിക്കുന്നു. മോത്തം രോഗബാധിതരുടെ എണ്ണം 6,43,508 ആയി ഉയർന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച്ച 2500 പേരോളം മരിച്ചതാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ.

വൈറ്റ്ഹൗസ് കൂടെക്കൂടെ ഉദ്ദരിക്കാറുള്ള യൂണീവേഴ്സിറ്റി ഓഫ് വാഷിങ്ടൺ മോഡൽ ഈ ആഴ്‌ച്ച പ്രവചിച്ചത് ഓഗസ്റ്റ് ആദ്യമാകുമ്പോഴേക്കും അമേരിക്കയിലെ കോവിഡ് മരണ സംഖ്യ 68,800 ആകുമെന്നാണ്. വ്യാപന സാദ്ധ്യതയുടെ പകുതിപോലും ഇനിയും എത്തിയിട്ടില്ലെന്നാണ് ഇവർ പറയുന്നത്.

ഇതുവരെ 11,586 മരണങ്ങൾ രേഖപ്പെടുത്തിയ ന്യു യോർക്ക് തന്നെയാണ് അമേരിക്കയിലെ കൊറോണയുടെ എപ്പിസെന്റർ. 2,14,642 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 71,030 രോഗികളുമായി ന്യു ജഴ്സി രണ്ടാം സ്ഥാനത്തുണ്ട്.

ലോക്ക്ഡൗൺ പിൻവലിക്കാൻ ധൃതി കൂട്ടുന്ന അമേരിക്ക

പ്രതിദിന മരണസംഖ്യ ഒറ്റയടിക്ക് 2500 ൽ എത്തിയതും പിന്നീടത് 1500 ആയിക്കുറഞ്ഞതും ട്രംപിനും അമേരിക്കക്കും നൽകിയിരിക്കുന്നത് പുതിയൊരു ആത്മവിശ്വാസമാണെന്ന് തോന്നുന്നു. അമേരിക്ക രോഗത്തിന്റെ മൂർദ്ധന്യ ഘട്ടം കടന്നുകഴിഞ്ഞിരിക്കുന്നു എന്ന് അമേരിക്കൻ പ്രസിഡണ്ടിനെ കൊണ്ട് പ്രഖ്യാപിക്കാൻ കഴിഞ്ഞത് ഈ ആത്മവിശ്വാസം കൊണ്ടായിരുന്നു. നേരത്തെ, പ്രസിഡണ്ടിനെതിരെ വിമർശനവുമായെത്തിയ ന്യുയോർക്ക് ഗവർണറും ഇത് തന്നെയാണ് പറഞ്ഞത്. എല്ലാവരും ആഗ്രഹിക്കുന്നത് ഒന്നു മാത്രം, അമേരിക്കയിലെ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് എടുത്ത് കളഞ്ഞ് കാര്യങ്ങൾ പഴയപടി ആക്കുക.

രോഗവ്യാപനത്തിന്റെ സ്വഭാവവും മറ്റും പരിഗണിച്ച് സംസ്ഥാനങ്ങൾ ഓരോന്നായി നിയന്ത്രണങ്ങൾ പിൻവലിച്ച് പഴയ നിലയിലേക്കെത്തുമെന്ന് ട്രംപ് പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ഉടനെ പിൻവലിക്കും. മറ്റിടത്ത് കുറച്ച് വൈകും. എന്നാൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതിന് മുൻപായി വ്യാപകമായ രോഗപരിശോധയ്ക്കുള്ള സംവിധാനം ഒരുക്കണമെന്നാണ് പുതിയതായി പ്രസിഡണ്ട് രൂപീകരിച്ച ബിസിനസ്സ് കൗൺസിൽ പറയുന്നത്. വിവിധ ഗവർണർ മാരും പൊതുജനാരോഗ്യ വിദഗ്ദരും കഴിഞ്ഞ ആഴ്‌ച്ചകളിൽ ആവശ്യപ്പെട്ടിരുന്നതും ഇതുതന്നെയായിരുന്നു.

ചില സംസ്ഥാനങ്ങൾ മെയ് 1 ന് മുൻപായി തുറക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോട് പക്ഷെ ആരോഗ്യ കേന്ദ്രങ്ങൾ ഉതാസഹത്തോട് കൂടിയല്ല പ്രതികരിച്ചിരിക്കുന്നത്. ഇത് ഒരല്പം അധികമായ അളവിലുള്ള ശുഭാപ്തി വിശ്വാസമാണ് എന്നായിരുന്നു ഇതിനെ കുറിച്ച്, കൊറോണാവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഡോ, ഫോസിയുടെ അഭിപ്രായം. നമുക്ക് വിശ്വസിക്കാനും ആശ്രയിക്കാനും പറ്റിയ ചിലത് ഇനിയും യഥാസ്ഥാനത്ത് എത്തേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ലോക്ക്ഡൗൺ പിൻവലിക്കുന്നതിന് മുൻപ് വീഴ്‌ച്ചകളും പോരായ്മകളും ഒരുപാട് പരിഹരിക്കാനുണ്ടെന്നർത്ഥം.

കൊറോണ വിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചില വിദഗ്ദർ പറയുന്നത്, ഏകദേശം ഒമ്പത് സംസ്ഥാനങ്ങളിൽ കൊറോണാ രോഗികളുടെ എണ്ണം 1000 ത്തിൽ താഴെയാണ്. മാത്രമല്ല, പ്രതിദിനപുതിയ കേസുകളുടെ എണ്ണം 30 കടക്കുന്നുമില്ല. അത്തരം സംസ്ഥാനങ്ങളിലായിരിക്കും ലോക്ക്ഡൗൺ ഉടനെ പിൻവലിക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ്. ജന സാന്ദ്രത കുറവുള്ളതും, ധാരാളം തുറന്നസ്ഥലങ്ങൾ ഉള്ളതുമായ സംസ്ഥാനങ്ങളും മുൻഗണന ലിസ്റ്റിൽ പെട്ടേക്കാം.

ട്രംപിനെതിരെ വിമർശനവുമായി ബിൽ ഗേറ്റ്സ്

ലോകാരോഗ്യ സംഘടനയ്ക്കുള്ള 500 മില്ല്യൺ ഡോളറിന്റെ ധനസഹായം തടഞ്ഞ ട്രംപിന്റെ നടപടിക്കെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ബിൽ ഗേറ്റ്സാണ് ഇതിലെ ഏറ്റവും അവസാനത്തെ കണ്ണി. ഇത് വളരെ അപകടകരമായ ഒരു തീരുമാനമാണെന്നാണ് ബിൽ ഗേറ്റ്സ്, ട്രംപിന്റെ ഈ തീരുമാനത്തെ വർണ്ണിച്ചത്. ലോകാരോഗ്യ സംഘടനയിൽ അമേരിക്കയുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണെന്നും, അത് മുൻപത്തേക്കാളേറെ ഏറ്റവും ആവശ്യമായുള്ളത് ഈ വർത്തമാനകാല ലോകത്തിലാണെന്നും അദ്ദേഹം പറയുന്നു.

കൊറോണ വ്യാപനം തടയുക എന്നതാണ് ഇപ്പോൾ ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. അവരെ തടഞ്ഞാൽ പിന്നെ ആ ജോലിചെയ്യുവാൻ വേറെയാരും ഉണ്ടായെന്നു വരില്ല. അതുകൊണ്ട് തന്നെ ഈ അവസരത്തിൽ സംഘടനയെ സമ്മർദ്ദത്തിലാക്കുന്ന നടപടികൾ ഒന്നും തന്നെ കൈക്കൊള്ളരുത് എന്നും അദ്ദേഹം പറയുന്നു. നേരത്തേ അമേരിക്കൻ ചേംബർ ഓഫ് കോമ്മേഴ്സും അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷനുമെല്ലാം സമാനമായ വാദങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ട്രംപിന്റെ ഈ തീരുമാനം അമേരിക്കയ്ക്ക് ഗുണം ചെയ്യില്ലെന്നായിരുന്നു അവരുടെ വാദം.

സംഘടനയുമായി അമേരിക്കക്കുള്ള ദീർഘകലത്തെ ബന്ധത്തേയും അമേരിക്ക നൽകിവന്നിരുന്ന സഹായങ്ങളേയും പ്രശംസിച്ച്, ലോകാരോഗ്യ സംഘടന തലവൻ, അമേരിക്കയുടെ ഏറ്റവും പുതിയ നടപടി തികച്ചും നിർഭാഗ്യകരമായെന്നു പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മൊത്തം ഫണ്ടിംഗിന്റെ 15% അമേരിക്കയാണ് നിർവ്വഹിക്കുന്നത്. ഇത് ഇല്ലാതെയാകുന്ന സാഹചര്യത്തിൽ നിലവിലുള്ള പ്രൊജക്ടുകളുടെ ഭാവിയെ കുറിച്ച് സംഘടന ഉടനെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക കഴിഞ്ഞാൽ, ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം ധനസഹായം നൽകുന്നത് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ്. ഈ അന്താരാഷ്ട്ര സംഘടനയുടെ മൊത്തം ബജറ്റിന്റെ ഏകദേശം 10% ബിൽ ഗേറ്റ്സ് ഫൗണ്ടേഷന്റേതാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP