Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഫോണിൽ കാമുകിയോടോ കാമുകനോടോ ചൂടൻ ചാറ്റിൽ സ്വയം മതിമറന്നിരിക്കവേ പെട്ടെന്ന് പങ്കാളി വന്നാൽ എന്തുചെയ്യും? ഫോൺ ഒന്നുകുലുക്കിയാൽ സ്വയം ഡിസ്‌കണക്റ്റ് ആവുന്ന കിടിലൻ എക്‌സ്ട്രാമാരിറ്റൽ ആപ്പ്; 'ഷെയ്ക് ടു എക്‌സിറ്റ് ഫംഗ്ഷൻ' പ്രയോഗിച്ച് ഒരുകള്ളച്ചിരി മാത്രം; കൊറോണയുടെ ലോക് ഡൗൺ കാലത്ത് വിവാഹേതര ബന്ധങ്ങൾക്ക് പൂക്കാലം; ഡേറ്റിങ് ആപ്പുകൾക്ക് ഇത് ചാകരക്കാലവും

ഫോണിൽ കാമുകിയോടോ കാമുകനോടോ ചൂടൻ ചാറ്റിൽ സ്വയം മതിമറന്നിരിക്കവേ പെട്ടെന്ന് പങ്കാളി വന്നാൽ എന്തുചെയ്യും? ഫോൺ ഒന്നുകുലുക്കിയാൽ സ്വയം ഡിസ്‌കണക്റ്റ് ആവുന്ന കിടിലൻ എക്‌സ്ട്രാമാരിറ്റൽ ആപ്പ്; 'ഷെയ്ക് ടു എക്‌സിറ്റ് ഫംഗ്ഷൻ' പ്രയോഗിച്ച് ഒരുകള്ളച്ചിരി മാത്രം; കൊറോണയുടെ ലോക് ഡൗൺ കാലത്ത് വിവാഹേതര ബന്ധങ്ങൾക്ക് പൂക്കാലം; ഡേറ്റിങ് ആപ്പുകൾക്ക് ഇത് ചാകരക്കാലവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണ കാലം എല്ലാം മാറ്റിമറിച്ചിരിക്കുന്നു. എല്ലാവരും വീട്ടിൽ ലോക് ഡൗണാണ്. സാധിക്കുന്നവരെല്ലാം വർക്ക് ഫ്രം ഹോമാണ്. ഓൺലൈനിലാണ് അധികം നേരവും. വല്ലാത്ത ശ്വാസം മുട്ടൽ. അത് മാറ്റിയെടുക്കാൻ ചില സൂത്രപ്പണികളൊക്കെയുണ്ട് വിരുതന്മാർക്കും വിരുതത്തികൾക്കും. ഓൺലൈൻ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ സ്‌നേഹത്തിന്റെ പൂക്കാലമാണത്രേ! ലോക് ഡൗൺ കാലത്ത് വിവാഹേതര ബന്ധങ്ങളിലേക്ക് പലരും വഴുതി വീഴുന്നത്രേ. അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് സുഖകരമായ ഒരുവീഴ്ച. ഇത്തരം കുസൃതികൾക്കായുള്ള ഒരു ഡേറ്റിങ് ആപ്പിൽ 70 ശതമാനമാണ് സബ്‌സ്‌ക്രിപ്ഷൻ കൂടിയത്.

നമ്മൾ ഇപ്പോൾ ഇന്ത്യയിലെ കാര്യമാണ് പറയുന്നത്. ലോകമെമ്പാടും ഇതുതന്നെയാണ് സ്ഥിതി. ഇന്ത്യയിൽ ഏപ്രിൽ 14 വരെയാണല്ലോ ലോക് ഡൗൺ. അതുകൊണ്ട് അതിന് മുമ്പ് കാര്യങ്ങൾ ഉഷാറാക്കാനാണ് പലരുടെയും ശ്രമമെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ എക്‌സ്ട്രാമാരിറ്റൽ ആപ്പിന്റെ വരിക്കാർ ഇനിയും കൂടുമെന്നാണ് കമ്പനിയുടെ തന്നെ പ്രതീക്ഷ. സാധാരണയിൽ കവിഞ്ഞ ഉത്സാഹമാണ് പലർക്കും. തങ്ങളുടെ പുതുപുത്തൻ ഫോട്ടോകൾ പബ്ലിക്, പ്രൈവറ്റ് ആൽബങ്ങളിൽ അലങ്കരിക്കുന്നവരാണ് അധികവും. ഒപ്പം പ്രൊഫൈലുകൾ നല്ല സ്റ്റൈലൻ അവതരണങ്ങളുമായി അപ്‌ഡേറ്റ് ചെയ്യുന്നവരും ഏറെ.

2017 ലാണ് ഈ എക്‌സ്ട്രാമാരിറ്റൽ ആപ്പ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്. എട്ടുലക്ഷം ഇന്ത്യൻ ഉപയോക്താക്കൾ ഇപ്പോൾ അവർക്കുണ്ട്. വെറുതെ ഇറ്റലിയിലേക്ക് ഒന്നുപോയാൽ, അവിടെ നിർബന്ധപൂർവമുള്ള ക്വാറന്റൈൻ ആരംഭിച്ചത് മാർച്ച് 4 നാണ്. ആദ്യ ആഴ്ചയ്ക്ക് ശേഷം എക്‌സ്ട്രാമാരിറ്റൽ ആപ്പിലെ സബ്‌സ്‌ക്രിപ്ഷൻ ഇരട്ടിയായി. പിന്നീടുള്ള രണ്ടാഴ്ചകളിൽ അത് മൂന്നിരട്ടിയും. 300 ശതമാനം കണ്ടാണ് വെബ്‌സൈറ്റിലെ ട്രാഫിക് വർദ്ധിച്ചത്. ഇറ്റലിയിൽ രണ്ടുമണിക്കൂർ മുതൽ മൂന്നുമണിക്കൂർ വരെയാണ് ആളുകൾ ഇതിന് വേണ്ടി ചെലവഴിക്കുന്നത്.

തീർത്തും അപരിചിതരുമായി കൂട്ടുകൂടാനാണ് ചിലർക്ക് ഇഷ്ടം. മറ്റുചിലർക്ക് മുൻപരിചയമുള്ളവരുമായി പുതിയ ഇടപാടുകൾ തുടങ്ങാനും. ഇറ്റലിയിലെ പോലെയാണ് സ്‌പെയിനിലെയും ഫ്രാൻസിലെയും കാര്യങ്ങളുടെ കിടപ്പ്. ആരെയും പേടിക്കാതെ കള്ളത്തരം കാണിക്കാമെന്നതാണ് ആപ്പിന്റെ പ്രത്യേകത. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കാണ് കമ്പനി ഏറ്റവും പ്രാധാന്യം നൽകുന്നത്. സ്വകാര്യതയും, രഹസ്യസ്വഭാവവും മറ്റെന്തിനേക്കാളും ഗ്യാരന്റി. ആപ് ഉപയോഗിക്കുമ്പോൾ ഡിസ്‌ക്രീറ്റ് മോദിലിട്ടാൽ ഏല്ലാം ഭദ്രം. ഇത് കൂടാതെ ഒരു 'ഷെയ്ക് ടു എക്‌സിറ്റ് 'ഫംഗ്ഷനും ആപ്പിനുണ്ട്. ഉപയോഗിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് ആരെങ്കിലും വന്നാൽ, ഒളിഞ്ഞുനോക്കിയാൽ ഫോൺ ഒന്നുകുലുക്കിയാൽ മതി, ആപ്പ് തനിയെ ഡിസ്‌കണക്റ്റ് ആയിക്കോളും. അതുകൊണ്ട് ഭാര്യയോ ഭർത്താവോ പെട്ടെന്ന് ഒളിഞ്ഞുനോക്കിയാൽ ഫോൺ ഒന്നുകുലുക്കുക. രഹസ്യം രഹസ്യമായിരിക്കും. അപ്പുറത്ത് ആരെന്ന് ആരും അറിയില്ല. എല്ലാം സേഫ്. ഈ രഹസ്യ സ്വഭാവം ആവാം ഒരുപക്ഷേ ഈ ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്. ഇറ്റലിയിലും, സ്‌പെയിനിലും മാത്രമല്ല, ഇന്ത്യയിലും. ഷെയ്ക് ടു എക്‌സിറ്റ് ഫങ്ഷൻ പ്രയോഗിച്ച് ഡിസ്‌കണക്റ്റ് ചെയ്യുന്നവരുടെ എണ്ണം ഏറെയാണെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു.

ഏതായാലും ഡേറ്റിങ് വെബ്‌സൈറ്റുകൾക്ക് കൊറോണ കാലം ചാകരയാണ്. ഡെയിലി മെയിലിൽ വന്ന റിപ്പോർട്ട്പ്രകാരം ഇല്ലിസിറ്റ് എൻകൗണ്ടേഴ്‌സ് ഡോട്ട് കോമിൽ പുരുഷ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം 18 ശതമാനവും സ്ത്രീകളുടെ എണ്ണം 12 ശതമാനവും കൂടി. ഉപയോക്താക്കളുടെ ഒരുസർവേ നടത്തിയപ്പോൾ എന്തുകൊണ്ടാണ് പലരും ഇത്തരം സൈറ്റുകളിലേക്ക് തിരിയുന്നതെന്ന് വ്യക്തമായി. 74 ശതമാനം പുരുഷന്മാരും പറഞ്ഞത് ലോക് ഡൗണിലെ പുതിയ നിയമങ്ങൾക്ക് അടിപ്പെട്ട് ജീവിതം ബോറായെന്നാണ്. അതേസമയം, മൂന്നിൽ രണ്ട്് വനിതാ അംഗങ്ങളും പറയുന്നത് ലോക് ഡൗണിൽ കൂടുതൽ സമയം ഒരുമിച്ച് ചെലവഴിച്ചതോടെ തങ്ങളുടെ വിവാഹബന്ധത്തിലെ ദൗർബല്യങ്ങളെല്ലാം പുറത്തുവന്നു എന്നാണ്.

തങ്ങളുടെ ചൂടൻ ഇമേജുകൾ അയച്ചാണ് പലരും പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത്. ഫേസ് ടൈം, സ്‌കൈപ്പ് എന്നീ ആപ്പുകൾ വഴിയാണ് ചിലരുടെ പുതിയ സാഹസങ്ങൾ.

സെക്‌സിലെ പൊരുത്തക്കേടുകളും കാരണം

'ഇല്ലിസിറ്റ് എൻകൗണ്ടേഴ്‌സ് ഡോട്ട്‌കോം' അംഗമായ 37 കാരിയായ സാറയും ഭർത്താവ് പോളും 12 വർഷമായി ഒന്നിച്ചുജീവിക്കുന്നു. ധനകാര്യ ഉപദേശകയായി ജോലി ചെയ്യുകയാണ് സാറ. തന്റെയും പോളിന്റെയും സെക്‌സിലുള്ള താൽപര്യം പൊരുത്തപ്പെടുന്നില്ല. 'എനിക്ക് കൂടുതൽ സെക്‌സ് വേണം. എന്റെ സെക്‌സിലുള്ള താൽപര്യം 9 പോയിന്റാണെങ്കിൽ പോളിന്റേത് 5 ആണ്, സാറ പറയുന്നു. കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധിയും അതിനെ ചൊല്ലിയുള്ള ടെൻഷനും ഏറിയതോടെ, പോളിന് പിന്നെയും താൽപര്യം കുറഞ്ഞു സെക്‌സിൽ. കഴിഞ്ഞ മാസം ഞങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടേയില്ല. എനിക്ക് പോളിനെ ഉപേക്ഷിക്കണമെന്നില്ല. എന്നാൽ, പതിവായി, ആഹാരം പോലെ, സെക്‌സില്ലാതെയും വയ്യ, സാറ തന്റെ പ്രശ്‌നങ്ങൾ നിരത്തുന്നു. അതുകൊണ്ട് തന്നെയാണ് സാറ ഡേറ്റിങ് ആപ്പുകൾ വഴി പുതിയ ബന്ധങ്ങൾ തേടുന്നത്.

ഏതായാലും ലോക് ഡൗൺ അവസാനിക്കുന്നതോടെ, വിവാഹേതര ബന്ധങ്ങളിൽ വലിയൊരു കുതിപ്പുതന്നെയുണ്ടാകും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ബേബി ബൂം പോലെയായിരിക്കാം ഈ ബൂമും. ലോക് ഡൗൺ നിയന്ത്രണങ്ങൾ മാറുന്നതോടെ മുറികളിൽ അടച്ചിരിക്കുന്നവർ ആപ്പുകളിൽ നിന്ന് പുറത്തിറങ്ങി പരസ്പരം കാണുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്‌തേക്കാം. ഏതായാലും ഇതൊരു വല്ലാത്ത കാലം തന്നെ. കൊറോണ എന്ന സൂക്ഷ്മ ജീവി വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം. അത്ഭുതം തന്നെ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP