Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഞ്ഞി കുടിക്കാൻ നിവർത്തിയില്ലാതെ ലോകം കരയുമ്പോഴും തൂക്കിവിറ്റും മുയലുകളെ ചോരയൊലികുന്ന നിലത്ത് കശാപ്പ് ചെയ്തും ക്ഷുദ്രജീവികളെ മറയില്ലാതെ ശാപ്പിട്ടും ചൈനാക്കാർ വിജയമാഘോഷിക്കുന്നു; കൊറോണയെ തുരത്തിയതിന്റെ അഘോഷം വിനയാകുമ്പോൾ എന്നു നന്നാകും ചൈനാക്കാരേ നിങ്ങൾ എന്ന് ചോദിച്ചു ലോകം

കഞ്ഞി കുടിക്കാൻ നിവർത്തിയില്ലാതെ ലോകം കരയുമ്പോഴും തൂക്കിവിറ്റും മുയലുകളെ ചോരയൊലികുന്ന നിലത്ത് കശാപ്പ് ചെയ്തും ക്ഷുദ്രജീവികളെ മറയില്ലാതെ ശാപ്പിട്ടും ചൈനാക്കാർ വിജയമാഘോഷിക്കുന്നു; കൊറോണയെ തുരത്തിയതിന്റെ അഘോഷം വിനയാകുമ്പോൾ എന്നു നന്നാകും ചൈനാക്കാരേ നിങ്ങൾ എന്ന് ചോദിച്ചു ലോകം

മറുനാടൻ ഡെസ്‌ക്‌

സിയോൾ: ഞങ്ങളെ തല്ലണ്ട മാളോരേ ഞങ്ങൾ നന്നാവില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണോ, ലോകത്തിന് കൊറോണയെന്ന മഹാമാരി സമ്മാനിച്ച ചൈനാക്കാർ? കൊറോണയെ തുരത്തിയതിന്റെ സന്തോഷം അവർ ആഘോഷിക്കുന്നത് കാണുമ്പോൾ ലോകം മുഴുവൻ ചോദിക്കുന്ന ചോദ്യമാണിത്. വർഷങ്ങളായി വന്യമൃഗങ്ങൾക്കുള്ളിൽ കുടിയിരിക്കുന്ന വൈറസുകൾ മ്യൂട്ടേഷൻ സംഭവിച്ച് പലവിധത്തിൽ സമ്പർക്കത്തിൽ വരുന്ന മനുഷ്യ ശരീരത്തിലേക്ക് കുടിയേറുകയാണ് എന്ന് തെളിഞ്ഞിട്ടും ചൊട്ടയിലെ അളിഞ്ഞ ശീലം ഉപേക്ഷിക്കാതെ ആനന്ദസാഗരത്തിൽ ആറാടുകയാണ് ചൈനാക്കാർ.

കൊറോണയെ തുടർന്ന് മാസങ്ങളോളം അടച്ചുപൂട്ടിയിരുന്ന വന്യജീവി മാർക്കറ്റ് ഇന്നലെ തുടർന്നപ്പോൾ ചൈനാക്കാർ അത് ആഘോഷമാക്കുന്നതിന്റെ വിവിധ ചിത്രങ്ങൾ ഇന്ന് പല പാശ്ചാത്യ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചു.തെക്ക് പടിഞ്ഞാറൻ ചൈനയിലെ ഗുലിൻ മാർക്കറ്റിൽ വിവിധ ഇനത്തിൽ പെടുന്ന ജീവികളെ കുത്തിനിറച്ച കൂടുകൾ ഒന്നിനുമീതെ ഒന്നായി അടുക്കിവച്ചിരിക്കുന്ന ദൃശ്യമായിരുന്നു മെയിൽ ഓൺ സൻഡെയുടെ കറസ്പോണ്ടന്റ് ചിത്രീകരിച്ചത്. തെക്കൻ ചൈനയിലെ ഡോൺഗുവാനിൽ നിന്നും മറ്റൊരു കറസ്പോണ്ടന്റ് ചിത്രീകരിച്ചത്, കൊറോണാ ബാധക്ക് കാരണക്കാരൻ എന്ന് സംശയിക്കപ്പെടുന്ന വവ്വാലുകൾക്കൊപ്പം, തേളുകളേയും മറ്റു ജീവികളേയും മരുന്നെന്ന പേരിൽ വിൽക്കുന്ന ഒരു തെരുവുകച്ചവടക്കാരന്റെ ദൃശ്യമായിരുന്നു.

നീണ്ട കാലത്തെ ലോക്ക്ഡൗൺ നീക്കിയപ്പോൾ ചൈന സാധാരണ നിലയിലേക്ക് വരുന്ന ദൃശ്യങ്ങളാണ് ഇതൊക്കെ. ചൈനാക്കാരുടെ പ്രിയപ്പെട്ട ശീതകാല ഭക്ഷണമായ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും ഇന്നലെ ഗുലിൻ മാർക്കറ്റിൽ സുലഭമായിരുന്നു. ചൈന കൊറോണാ ഭീതിയിൽ നിന്നും മുക്തമായി എന്നും ഇനി അത് വിദേശ രാജ്യങ്ങളുടെ മാത്രം പ്രശ്നമാണെന്നുമാണ് ഇപ്പോൾ മിക്ക ചൈനാക്കാരും വിശ്വസിക്കുന്നതെന്നാണ് ഈ കറസ്പോണ്ടന്റ് പറയുന്നത്. മാർക്കറ്റുകളെല്ലാം പഴയതുപോലെത്തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഒരേയൊരു വ്യത്യാസം, ആരെങ്കിലും ഫോട്ടോ എടുക്കുന്നുണ്ടെങ്കിൽ തടയുവാൻ സെക്യൂരിറ്റി ഗാർഡുകൾ ഉണ്ടെന്നുള്ളത് മാത്രമാണെന്നും അദ്ദേഹം പറയുന്നു.

വുഹാനിലെ മാർക്കറ്റിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്. നാളുകളോളം അത് മൂടിവയ്ക്കുകയും അത് പുറത്ത്കൊണ്ടുവരാൻ ശ്രമിച്ച ഡോ. ഡി വെൻലിയാംഗിനെ പോലെയുള്ളവരെ നിശബ്ദരാക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് കൊറോണാ ബാധമൂലം മരണമടയുകയാണ് ഉണ്ടായത്. കൊറോണാ ഭീഷണി താത്ക്കാലികമായെങ്കിലും നീങ്ങിയ സാഹചര്യത്തിൽ ഈ രോഗം പൊട്ടിപ്പുറപ്പെട്ടത് ചൈനയിലല്ലെന്നും നവംബറിൽ ഇറ്റലിയിൽ ആയിരുന്നു എന്നുമുള്ള പുതിയ സിദ്ധാന്തമാണ് ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയയായ വെബോയിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. നേരത്തേ അമേരിക്കൻ സൈനികരാണ് വുഹാനിൽ കൊറോണ പരത്തിയതെന്ന സിദ്ധാന്തവും ചൈന പ്രചരിപ്പിച്ചിരുന്നു.

ഇന്ന് വുഹാനിൽ മാത്രമാണ് ലോക്ക്ഡൗൺ നിലവിലുള്ളത്. അവിടെപ്പോലും പലപല നിയന്ത്രണങ്ങളും മാറ്റിക്കൊണ്ടിരിക്കുകയാണ്. മറ്റെല്ലായിടത്തുമുള്ള മാർക്കറ്റുകളിലെ, കരിങ്കൽ പാകിയ വൃത്തിഹീനമായ നിലങ്ങളീൽ മുയലുകളും മറ്റ് അനേകം ജീവികളുമെല്ലാം തികച്ചും അനാരോഗ്യകരമായ സാഹചര്യത്തിൽ കശാപ്പ് ചെയ്യപ്പെടുകയാണ്, ലോകത്തിനു മുന്നിൽ മറ്റൊരു ഭീഷണിയായി. വുഹാനിലെ നിയന്ത്രണങ്ങളും ഭാഗികമായി നീക്കി തുടങ്ങി. മാസങ്ങളുടെ ഐസൊലേഷനു ശേഷമാണ് നഗരം വീണ്ടും തിരക്കുകളിലേക്ക് മടങ്ങുന്നത്. ശനിയാഴ്ച മുതൽ ട്രെയ്‌നുകൾ സർവീസ് ആരംഭിച്ചു. വുഹാൻ റെയ്ൽവെ സ്റ്റേഷനിലേക്ക് യാത്രക്കാർ വന്നിറങ്ങി.

നഗരത്തിലേക്ക് വരാൻ അനുവാദമുണ്ടെങ്കിലും ഇവിടെ നിന്നും പുറത്തേക്ക് പോകാൻ ഇപ്പോഴും നിയന്ത്രണമുണ്ട്. 50,000 ൽ അധികം കൊറോണ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഹുബൈയിൽ മൂവായിരം പേരെങ്കിലും രോഗം ബാധിച്ച് മരിച്ചു. എന്നാൽ ഏതാനും ദിവസങ്ങളായി വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. ശനിയാഴ്ച പുതിയതായി 50 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ജനുവരി പകുതിയോടെയാണ് വുഹാൻ നഗരം അടച്ചത്. അതിർത്തികളിലെ റോഡുകളെല്ലാം അടച്ചു. യാത്രാ നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ റോഡുകളെല്ലാം തുറന്നു. ആഭ്യന്തര വിമാനങ്ങളുടെ വിലക്ക് നീക്കിയേക്കുമെന്ന് കരുതുന്ന ഏപ്രിൽ എട്ട് മുതൽ വുഹാനിൽ നിന്ന് ആളുകൾക്ക് പുറത്തേക്ക് പോകാനുള്ള നിയന്ത്രണങ്ങൾ നീക്കും.

ലോകത്താകെ 199 രാജ്യങ്ങളിലായി ആറര ലക്ഷത്തിലേറെ ആളുകൾക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 30,000ത്തിലധികം ആളുകൾ മരിച്ചു. ഇന്ത്യയിൽ 900ലേറെ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 27 പേരാണ് മരിച്ചത്.ചൈനയിൽ കൊവിഡ് ബാധിച്ച് ശനിയാഴ്ച അഞ്ചുപേർ മരിച്ചു. ഇതോടെ മരണസംഖ്യ 3300 ആയി. വിദേശത്ത് നിന്നെത്തിയ 45 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതായി ചൈന നാഷണൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു. അതിനിടെ കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ മാസിക 'നാഷണൽ റിവ്യൂ'രംഗത്തു വന്നു. കൃത്യമായ വിവരങ്ങൾ ചൈന പുറത്തു വിട്ടില്ലെന്നും തുടക്കത്തിൽ തന്നെ ചൈന കൂടുതൽ സുതാര്യമായിരുന്നെങ്കിൽ പ്രത്യാഘാതം കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ ഹുബെ പ്രവിശ്യയിലെ വുഹാൻ നഗരത്തിൽ ഹ്വാനാൻ മാർക്കറ്റിൽനിന്നാണ് മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് ആദ്യമായി കോവിഡ് ബാധ ഉണ്ടായതെന്നാണു നിഗമനം. തുടർന്ന് വൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായെന്ന കാര്യം ഏതൊക്കെ തരത്തിലാണു മൂടിവച്ചതെന്നു റിപ്പോർട്ട് വിശദീകരിക്കുന്നു. വൈറസ് മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പടരുമെന്ന കാര്യം സ്ഥിരീകരിക്കാൻ ചൈന തയാറായത് ആദ്യം രോഗം റിപ്പോർട്ട് ചെയ്ത് രണ്ടു മാസത്തിനുശേഷം മാത്രമാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഈ സമയത്തിനുള്ളിൽ ആയിരക്കണക്കിനു ചൈനക്കാർ രോഗവും വഹിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.

ഡിസംബർ ഒന്നിനാണ് ആദ്യമായി ഒരാൾക്കു രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നത്. അഞ്ചു ദിവസത്തിനുശേഷം രോഗിയുടെ മാർക്കറ്റുമായി യാതൊരു സമ്പർക്കവും പുലർത്താത്ത 53 വയസുള്ള ഭാര്യയ്ക്കു ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഡിസംബർ രണ്ടാം ആഴ്ച വരെ ഒരാളിൽനിന്നു മറ്റൊരാളിലേക്കു രോഗം പടർന്ന സംഭവങ്ങൾ ഡോക്ടർമാരുടെ ശ്രദ്ധയിൽ പെട്ടില്ല. ഡിസംബർ 25ന് വുഹാനിലെ രണ്ടു ആശുപത്രികളിലെ ആരോഗ്യ ജീവനക്കാർക്ക് വൈറൽ ന്യുമോണിയ കണ്ടെത്തി ഇവരെ ക്വാറന്റീൻ ചെയ്തു. വളരെ പെട്ടെന്നു തന്നെ വുഹാനിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നു. ഹ്വാനൻ മാർക്കറ്റുമായി ബന്ധപ്പെടാത്തവരായിരുന്നു ഭൂരിപക്ഷം.

സാർസിനു സമാനമായ പകർച്ചവ്യാധിയുടെ തുടക്കമാണെന്ന് ഡോ. ലീ വെൻലിയാങ് മറ്റു ഡോക്ടർമാർക്കു മുന്നറിയിപ്പു നൽകി. ആരോഗ്യപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ രോഗവ്യാപനത്തിന്റെ ലക്ഷണമൊന്നുമില്ലെന്നു വുഹാൻ മുൻസിപ്പൽ ഹെൽത്ത് കമ്മിഷൻ ഡിസംബർ 31ന് പ്രഖ്യാപിച്ചു. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട് മൂന്നാഴ്ചയ്ക്കു ശേഷമാണ് ചൈന, ലോക ആരോഗ്യസംഘടനയെ സമീപിക്കുന്നത്. അഭ്യൂഹങ്ങൾ പടർത്തുന്നുവെന്നു കാട്ടി ഡോ. ലീയ്ക്ക് അധികൃതർ സമൻസ് അയച്ചു. ഇത്തരം 'നിയമവിരുദ്ധ' പ്രവർത്തനങ്ങൾ നടത്തില്ലെന്ന് ജനുവരി മൂന്നിന് ഡോ. ലീ പൊലീസ് സ്റ്റേഷനിൽ സത്യവാങ്മൂലം സമർപ്പിച്ചു. അജ്ഞാത രോഗത്തെക്കുറിച്ച് യാതൊരു വാർത്തകളും പ്രസിദ്ധീകരിക്കരുതെന്നു ദേശീയ ആരോഗ്യ കമ്മിഷൻ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. ഇതെല്ലാമാണ് വിവാദത്തിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP