Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോർജ് രാജകുമാരനും സഹോദരങ്ങളും കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് കൈയടിച്ചു; രാജ്യം എമ്പാടും കൈയടിയും വിളക്ക് തെളിക്കലും; ദുരന്തത്തെ മറി കടക്കാൻ വെടിക്കെട്ടും പൂരവും; കോവിഡിനെതിരെ പോരാട്ടം നയിക്കുന്ന ഡോക്ടർമാരും നേഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആത്മധൈര്യം പകർന്ന് ബ്രിട്ടീഷ് ജനത; മോദിയുടെ കൈകൊട്ടൽ യുകെയിലെത്തുമ്പോൾ

ജോർജ് രാജകുമാരനും സഹോദരങ്ങളും കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് കൈയടിച്ചു; രാജ്യം എമ്പാടും കൈയടിയും വിളക്ക് തെളിക്കലും; ദുരന്തത്തെ മറി കടക്കാൻ വെടിക്കെട്ടും പൂരവും; കോവിഡിനെതിരെ പോരാട്ടം നയിക്കുന്ന ഡോക്ടർമാരും നേഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആത്മധൈര്യം പകർന്ന് ബ്രിട്ടീഷ് ജനത; മോദിയുടെ കൈകൊട്ടൽ യുകെയിലെത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: കോവിഡ്-19 ബാധിച്ചവരെ ചികിത്സിക്കുന്നതിന് സ്വന്തം ജീവൻ പണയം വച്ച് രാപ്പകൽ പ്രയത്നിക്കുന്ന യുകെയിലെ എൻഎച്ച്എസ് ജീവനക്കാരെ ബഹുമാനിക്കുന്നതിനും പ്രശംസിക്കുന്നതിനുമായി ഇന്നലെ ബ്രിട്ടീഷ് ജനത ഒരുമിച്ച് അണി നിരന്നു. ഇതിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ളവർ കൂട്ടത്തോടെ കൈയടിക്കുകയും വിളക്ക് തെളിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. കൊറോണയെന്ന ദുരന്തത്തെ മറികടക്കാനായി വെടിക്കെട്ടും പൂരവും വരെ രാജ്യത്ത് അരങ്ങേറിയിരുന്നു. എൻഎച്ച്എസ് ജീവനക്കാർക്ക് ആത്മധൈര്യം പകരുന്ന ബ്രിട്ടീഷ് ജനതക്കൊപ്പം ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ വരെ അണി നിരന്നിരുന്നു. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ കൈകൊട്ടാനും പാത്രം കൊട്ടാനും നിർദ്ദേശിച്ചിരുന്നു. ജനതാ കർഫ്യൂ ദിനത്തിലായിരുന്നു ഇത്. സമാനമായ രീതിയാണ് ബ്രിട്ടനിലും നടന്നത്.

രാജകുടുംബത്തിലെ ഇളം തലമുറക്കാരായ ജോർജ് രാജകുമാരനും സഹാദരങ്ങളായ ചാർലറ്റ് രാജുകുമാരിയും ലൂയീസ് രാജകുമാരനും വരെ കൊട്ടാരത്തിന്റെ ബാൽക്കണിയിൽ നിന്ന് കൈയടിച്ചിരുന്നു.തങ്ങളുടെ മക്കൾ എൻഎച്ച്എസ് ജീവനക്കാർക്ക് ആത്മധൈര്യം പകരുന്നതിനായി ബാൽക്കണിയിൽ നിന്ന് കൈയടിക്കുന്നതിന്റെ വീഡിയോ വില്യവും കേയ്റ്റുമാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വച്ചിരിക്കുന്നത്. സ്വന്തം ജീവൻ പണയം വച്ച് കോവിഡ്-19 ബാധിതരെ രക്ഷിക്കാൻ പ്രയത്നിക്കുന്ന എൻഎച്ച്എസ് ജീവനക്കാർക്കെല്ലാം പരിധിയില്ലാത്ത നന്ദി പ്രകടിപ്പിച്ച് കൊണ്ട് രാജ്ഞിയും രംഗത്തെത്തിയിരുന്നു.

കോവിഡ്-19ന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ 71 വയസിന് മേൽ പ്രായമുള്ളവർ സെൽഫ് ഐസൊലേഷനിൽ പോകണമെന്ന ഗവൺമെന്റിന്റെ നിർദ്ദേശം മാനിച്ച് വിൻഡ്സർ കാസിലിൽ കഴിയുകയാണ് രാജ്ഞിയും ഭർത്താവ് ഫിലിപ്പും.ടെസ്റ്റിലൂടെ കൊറോണയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട് സ്‌കോട്ട്ലൻഡിൽ സെൽഫ് ഐസൊലേഷനിൽ കഴിയുന്ന ചാൾസ് രാജകമാരൻ അവിടെ വച്ച് രാജ്യത്തിനൊപ്പം കൈയടിച്ച് ഈ മഹായജ്ഞത്തിൽ പങ്കാളിയായിരുന്നു. ഇതിന് പുറമെ രാജ്യമെമ്പാടുമുള്ള മിക്കവരും തങ്ങളുടെ ഗാർഡനുകളിലേക്കും മട്ടുപ്പാവുകളിലേക്കും ഇറങ്ങി നിന്ന് കൈയടിച്ച് ഹെൽത്ത് കെയർ വർക്കർമാർക്ക് പിന്തുണയേകിയിരുന്നു.

ഇന്നലെ രാത്രി എട്ട് മണിയോടെ ഇത്തരത്തിൽ രാജ്യമെമ്പാടും കൂട്ടത്തോടെ കൈയടി ശബ്ദം മുഴങ്ങിയത് അനിർവചനീയമായ അനുഭവമായിരുന്നുവെന്ന് ചിലർ സാക്ഷ്യപ്പെടുത്തുന്നു. ഇതിന് പുറമെ രാജ്യത്തെ പ്രധാനപ്പെട്ട ലാൻഡ്മാർക്കുകളായ ദി ലണ്ടൻ ഐ, വെബ്ലി ആർച്ച്, റോയൽ ആൽബർട്ട് ഹാൾ, ടവർ ബ്രിഡ്ജ് തുടങ്ങിയ ഇടങ്ങൾ നീല നിറത്തിൽ ലൈറ്റിങ് ചെയ്ത് എൻഎച്ച്എസ് ജീവനക്കാരോടുള്ള ആദരം വെളിപ്പെടുത്തിയിരുന്നു. കൊറോണക്കെതിരെ പോരാടുന്ന ഹെൽത്ത്കെയർ ജീവനക്കാർക്ക് ആദരവ് അർപ്പിച്ച് കൊണ്ടുള്ള ' ക്ലാപ്പ് ഓഫ് ഫോർ കെയറേർസ് ക്യാമ്പയിൻ' ഓൺലൈനിലായിരുന്നു ആരംഭിച്ചിരുന്നത്.

എൻഎച്ച്എസ് ജീവനക്കാരോട് നിലവിലെ സാഹചര്യത്തിൽ വളരെ അധികം ബഹുമാനം പ്രകടിപ്പിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഈ ക്യാമ്പയിൻ തുടങ്ങിയിരുന്നത്.ക്ലാപ്പ് ഫോർ എൻച്ച്എസ് ക്യാമ്പയിനിൽ അണിനിരന്ന് മുൻ ഇംഗ്ലീഷ് പ്രഫഷണൽ ഫുട്ബോളറായ ഡേവിഡ് ബെക്കാമും രംഗത്തെത്തിയിരുന്നു.വെബ്ലിം സ്റ്റേഡിയം നീല വെളിച്ചത്താൽ ലൈറ്റപ്പ് ചെയ്ത് ആദരവറിയിച്ചിരുന്നു.കൊറോണ മരണങ്ങളും രോഗികളുടെ എണ്ണവും ബ്രിട്ടനിലാകമാനം കുത്തനെ ഉയരുന്ന വേളയിലും തങ്ങളുടെ ജീവൻ പോലും മറന്ന് രാപ്പകൽ പ്രയത്നിക്കുന്ന എല്ലാ എൻഎച്ച്എസ് ജീവനക്കാരോടും നന്ദി പ്രകാശിപ്പിക്കുന്നുവെന്നാണ് ബക്കിങ്ഹാം പാലസ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തുന്നത്.

എൻഎച്ച്എസ് വർക്കർമാരെ ആദരിക്കുന്നതിന് രാജ്യമൊന്നാകെ കൈ കോർത്തതിൽ ഏവരെയും അഭിനന്ദിച്ച് എൻഎച്ച്എസിന്റെ ചീഫ് നഴ്സിങ് ഓഫീസറായ റുത്ത് മേ രംഗത്തെത്തിയിരുന്നു. നഴ്സുമാരും മിഡ് വൈഫുമാരും 24 മണിക്കൂറും കൊറോണയെ തുരത്തുന്ന യജ്ഞത്തിലാണെന്നും താൻ അവരെ വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും മേ പറയുന്നു.രാജ്യം നൽകിയ ഈ കൈയടി എല്ലാ എൻഎച്ച്എസ് ജീവനക്കാർക്കും സോഷ്യൽ കെയർ ടീമുകൾക്കുമുള്ളതാണെന്നും ഇതിനെ അഭിനന്ദിക്കുന്നുവെന്നും ഇതിൽ അഭിമാനം കൊള്ളുന്നുവെന്നും മേ പ്രതികരിച്ചു.

#lightitblue campaignന്റെ ഭാഗമായിട്ടായിരുന്നു ക്ലാപ് ഫോർ കെയറേർസ് ക്യാമ്പയിൻ അരങ്ങേറിയത്. ഇവന്റ്സ് ആൻഡ് എന്റർടെയിന്മെന്റ് ഇന്റസ്ട്രിയിലെ അംഗങ്ങളായിരുന്നു ഇത് സംഘടിപ്പിച്ചത്.പിയേർസ് മോഗൻ, ക്രിസ് മോയ്ലെസ്, കേയ്റ്റ് ഗാരവേ തുടങ്ങിയ നിരവധി സെലിബ്രിറ്റികൾ ഈ ക്യാമ്പയിനിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.താനും കുട്ടികള്ളും കൈയടിക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇട്ട് ഡേവിഡ് ബെക്കാം രംഗത്തെത്തിയിരുന്നു. നമ്മളെ സുരക്ഷിതരാക്കുന്നതിനായി രാപ്പകൽ പ്രവർത്തിക്കുന്ന എൻഎച്ച്എസ് ജീവനക്കാരെ അഭിനന്ദിക്കുന്നതിനാണീ കൈയടിയെന്ന് ഈ വീഡിയോ പകർത്തുന്നതിനിടയിൽ ബെക്കാമിന്റെ ഭാര്യ വിക്ടോറിയ പറയുന്നത് ഈ വീഡിയോയുടെ പശ്ചാത്തലത്തിൽ കേൾക്കാം.

മുമ്പെങ്ങുമില്ലാത്ത വിധത്തിൽ എൻഎച്ച്എസ് വർക്കർമാരെ രാജ്യത്തിന് ആവശ്യമായ കാലമാണിതെന്നും അതിനാൽ ഇവരെ ആദരിക്കുന്ന പരിപാടിയിൽ ഏവരും ഭാഗഭാക്കാകണമെന്നും ആഹ്വാനം ചെയ്ത് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻ കോക്ക് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലണ്ടൻ മേയറായ സാദിഖ് ഖാൻ വീഡിയോ സന്ദേശവുമായി രംഗത്തെത്തിയിരുന്നു.കൊറോണ കാലത്ത് ജീവൻ പണയം വച്ച് ലണ്ടനിലും യുകെയിലാകമാനവും രാപ്പകൽ പ്രയത്നിക്കുന്ന ഓരോ എൻഎച്ച്എസ് വർക്കറെയും അഭിനന്ദിക്കുന്നുവെന്നാണ് ഖാൻ ആശംസകൾ അറിയിച്ചിരിക്കുന്നത്.

യുകെയിലാകമാനം കൊറോണ മരണങ്ങളും രോഗബാധിതരും കുത്തനെ വർധിക്കുന്ന വേളയിലാണ് മാതൃകാപരമായ ഈ ക്യാമ്പയിനിലൂടെ എൻഎച്ച്എസ് ജീവനക്കാർക്ക് രാജ്യം മാതൃകാപരമായി ആദരവ് അറിയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP