Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വാടക ഇനത്തിൽ ലക്ഷങ്ങൾ തട്ടിച്ച അംബാനിഫിക്കേഷൻ! സർക്കാർ മുറിയുടെ രൂപകൽപന മാറ്റി; ബ്യൂറോ ചീഫിനും റിപ്പോർട്ടർമാർക്കും ക്യാമറാമാന്മാർക്കും പ്രവർത്തിക്കാൻ സൗകര്യമുള്ള തരത്തിൽ മേശകളും കസേരകളും ക്രമീകരിച്ചു; എല്ലാം സ്വകാര്യമാക്കാൻ താഴിട്ടും പൂട്ടി; ഒടുവിൽ കേരള ഹൗസ് മീഡിയ റൂമിൽ നിന്നു ന്യൂസ് 18 സംഘത്തെ ഒഴിപ്പിക്കാൻ ഉത്തരവ്; അംബാനിയുടെ മലയാളം ചാനലിന് തൊട്ടതെല്ലാം പിഴയ്ക്കുന്നുവോ?

വാടക ഇനത്തിൽ ലക്ഷങ്ങൾ തട്ടിച്ച അംബാനിഫിക്കേഷൻ! സർക്കാർ മുറിയുടെ രൂപകൽപന മാറ്റി; ബ്യൂറോ ചീഫിനും റിപ്പോർട്ടർമാർക്കും ക്യാമറാമാന്മാർക്കും പ്രവർത്തിക്കാൻ സൗകര്യമുള്ള തരത്തിൽ മേശകളും കസേരകളും ക്രമീകരിച്ചു; എല്ലാം സ്വകാര്യമാക്കാൻ താഴിട്ടും പൂട്ടി; ഒടുവിൽ കേരള ഹൗസ് മീഡിയ റൂമിൽ നിന്നു ന്യൂസ് 18 സംഘത്തെ ഒഴിപ്പിക്കാൻ ഉത്തരവ്; അംബാനിയുടെ മലയാളം ചാനലിന് തൊട്ടതെല്ലാം പിഴയ്ക്കുന്നുവോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസ് മീഡിയ റൂമിനെ ഒരു ചാനലിന്റെ ബ്യൂറോയാക്കാൻ ആർക്കും ആകില്ല. കേരള ഹൗസിലെ മീഡിയാ റൂമിനെ കയ്യടക്കിയിരിക്കുന്ന 'ന്യൂസ് 18' സംഘത്തെ ഒഴിപ്പിച്ചു മാധ്യമ പ്രവർത്തകർക്കെല്ലാം പ്രയോജനപ്പെടുന്ന വിധത്തിൽ സജ്ജീകരിക്കാൻ കേരള ഹൗസ് അഡീഷനൽ റസിഡന്റ് കമ്മിഷണർ പുനീത് കുമാർ കേരള ഹൗസ് കൺട്രോളർക്കും പിആർഡി ഡപ്യൂട്ടി ഡയറക്ടർക്കും നിർദ്ദേശം നൽകി. ന്യൂസ് 18 ചാനൽ പ്രവർത്തകർ കേരള ഹൗസ് മീഡിയ റൂം കയ്യടിക്കയതിനെതിരെ കേരള ജേണലിസ്റ്റ് യൂണിയൻ (കെജെയു) കേരള ഹൗസ് റസിഡന്റ് കമ്മിഷണർക്കും അഡീഷനൽ റസിഡന്റ് കമ്മിഷണർക്കും നൽകിയ പരാതിയെ തുടർന്നാണു നടപടി.

കേരള ഹൗസിൽ മാധ്യമ പ്രവർത്തകരുടെ പൊതു ആവശ്യങ്ങൾക്കായി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അനുവദിച്ച മീഡിയ റൂം കുറച്ചുകാലമായി ന്യൂസ് 18 കൈവശപ്പെടുത്തിയിരിക്കയാണ്. കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) ഭാരവാഹികളുടെ ഒത്താശയോടെയാണു ന്യൂസ് 18 സംഘത്തിന്റെ കയ്യേറ്റമെന്നാണ് ആരോപണം. കെയുഡബ്ല്യൂജെ ഡൽഹി ഘടകം വൈസ് പ്രസിഡന്റും ന്യൂസ് 18ലാണ്. കെയുഡബ്ല്യൂജെക്ക് കേരള സർക്കാർ അനുവദിച്ച 25 ലക്ഷം രൂപയുടെ ദുരുപയോഗത്തോടൊപ്പം മീഡിയ റൂം കയ്യേറ്റവും മാധ്യമ പ്രവർത്തകർക്കിടയിൽ ഏറെക്കാലമായി ചർച്ചയാണ്. മാധ്യമ പ്രവർത്തകർ ഇക്കാര്യം നേരത്തേ അനൗപചാരികമായി പിആർഡി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

അടുത്തിടെ കെയുഡബ്ല്യൂജെയിലുണ്ടായ ഭിന്നതയെ തുടർന്നു രൂപമെടുത്ത കേരള പ്രസ് ക്ലബും കെജെയു ഡൽഹി ഘടകവും മീഡിയ റൂം വിഷയം ഏറ്റെടുത്തതോടെ പ്രശ്‌നം ഗുരുതരമായി. കഴിഞ്ഞ ദിവസം കെജെയു നേതൃത്വം രേഖാമൂലം കേരള ഹൗസ് റസിഡന്റ് കമ്മിഷണർക്കു പരാതി നൽകിയതോടെ അധികൃതർ നടപടിയെടുക്കാൻ നിർബന്ധിതരായിരിക്കുകയാണ്. കേരളത്തിലുള്ള മറ്റു ചാനലുകൾക്കെല്ലാം തലസ്ഥാനത്ത് ഓഫിസ് സൗകര്യമുണ്ടെങ്കിലും ന്യൂസ് 18 സംഘം കേരള ഹൗസ് മീഡിയ റൂം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. മീഡിയ റൂമിന്റെ താക്കോലും ന്യൂസ് 18 പ്രവർത്തകർ കൈവശം വയ്ക്കും.

മറ്റു മാധ്യമ പ്രവർത്തകർ മീഡിയ റൂമിൽ ചെന്നാൽ പുറത്തു നിന്നോ അകത്തു നിന്നോ അടച്ച നിലയിലാകും റൂം. ന്യൂസ് 18 സംഘത്തിന്റെ ഇടപെടൽ കാരണം കുറച്ചു കാലമായി മറ്റു മാധ്യമ പ്രവർത്തകർ മീഡിയ റൂമിലേക്കു പോകാറുമില്ല. ന്യൂസ് 18 ക്യാമറകളും എഡിറ്റിങിനുള്ള സജ്ജീകരണവുമൊക്കെ മീഡിയ റൂമിലാണ് ഒരുക്കിയിട്ടുള്ളത്. മീഡിയ റൂം അനുവദിച്ച കാലത്തു മുറിക്കുണ്ടായിരുന്ന രൂപകൽപനയിലും ന്യൂസ് 18 സംഘം മാറ്റം വരുത്തി. ബ്യൂറോ ചീഫിനും റിപ്പോർട്ടർമാർക്കും ക്യാമറാമാന്മാർക്കും പ്രവർത്തിക്കാൻ സൗകര്യമുള്ള തരത്തിൽ മേശകളും കസേരകളും ക്രമീകരിച്ചതോടെ പുറത്തു നിന്നാരെങ്കിലും എത്തിയാൽ ഇരിക്കാനുള്ള സൗകര്യം പോലുമില്ലാതായി.

സർക്കാർ അനുവദിച്ചിട്ടുള്ള ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടറും ന്യൂസ് 18 സംഘത്തിന്റെ സ്വകാര്യാവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. മീഡിയ റൂമിൽ രാത്രിയിൽ താമസിക്കാൻ അനുമതിയില്ലെങ്കിലും പലപ്പോഴും രാത്രി താമസിക്കാനും ഉപയോഗിക്കുന്നുണ്ട്. മുറിയോടനുബന്ധിച്ചുള്ള ചെറിയ കിച്ചനും ടോയ്ലറ്റുമൊക്കെയായി സ്വകാര്യ ചാനൽ ഓഫിസായി മീഡിയ റൂം മാറിക്കഴിഞ്ഞു. കേരളത്തിലെ മറ്റു മലയാളം ചാനലുകളെല്ലാം ഡൽഹിയിൽ ഓഫിസ് സൗകര്യത്തിനായി പ്രതിമാസം രണ്ടു മുതൽ പത്തു ലക്ഷം രൂപ വരെ വാടകയിനത്തിൽ ചെലവിടുമ്പോഴാണ് ന്യൂസ് 18 സംഘം ചുളുവിൽ നഗരഹൃദയഭാഗത്തു ഓഫിസ് സൗകര്യം ഒപ്പിച്ചെടുത്തത്. അംബാനിയുടെ ചാനലാണ് ഇത്.

മീഡിയ റൂം കയ്യടക്കിയതോടെ ന്യൂസ് 18 സംഘത്തിനു രണ്ടു വർഷത്തിനകം വാടകയിനത്തിൽ കോടികളുടെ ലാഭമുണ്ടായി. പാർലമെന്റ് സ്ട്രീറ്റിനു തൊട്ടടുത്തുള്ള ജന്തർ മന്തറിലാണ് കേരള ഹൗസ്. മറ്റു ചാനലുകളുടെ ഓഫിസുകൾ ഏറെ ദുരെയുള്ള ഐടിഒയിലും മറ്റും പ്രവർത്തിക്കുമ്പോൾ കേരള ഹൗസിലെ ഓഫിസ് സൗകര്യം ന്യൂസ് 18 സംഘത്തിനു നേട്ടവുമാണ്. കെജെയുവിന്റെ പരാതിയെ തുടർന്ന് വിഷയം കേരള ഹൗസ് അധികൃതർ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇക്കാര്യം കെയുഡബ്ല്യൂജെയിലും രൂക്ഷമായ ഭിന്നതയുളവാക്കിയിട്ടുണ്ട്.

ആറു വോട്ടുകളുള്ള ന്യൂസ് 18 സംഘത്തിന്റെ പിന്തുണയ്ക്കായി മീഡിയ റൂം കയ്യടക്കാൻ ഒത്താശ ചെയ്യുന്ന യൂണിയൻ ഭാരവാഹികൾക്കെതിരെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP