Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്കയുമായുള്ള അതിർത്തി ആദ്യമായി അടച്ച് സീൽ ചെയ്ത് സകലരെയും തടഞ്ഞ് മെക്സിക്കോ; എല്ലാ പൗരന്മാർക്കും കൊറോണ പരിശോധന നിർബന്ധിതമാക്കി ഇറാൻ; സകല വിദേശികൾക്കും വിലക്കേർപ്പെടുത്തി ഡെന്മാർക്കും പോളണ്ടും; കൊറോണയുടെ പ്രഭവകേന്ദ്രം യൂറോപ്പായി മാറിയെങ്കിലും ലോകം മുഴുവൻ ഇപ്പോഴും ശ്വാസം മുട്ടലോടെ കഴിയുന്നതിങ്ങനെ

അമേരിക്കയുമായുള്ള അതിർത്തി ആദ്യമായി അടച്ച് സീൽ ചെയ്ത് സകലരെയും തടഞ്ഞ് മെക്സിക്കോ; എല്ലാ പൗരന്മാർക്കും കൊറോണ പരിശോധന നിർബന്ധിതമാക്കി ഇറാൻ; സകല വിദേശികൾക്കും വിലക്കേർപ്പെടുത്തി ഡെന്മാർക്കും പോളണ്ടും; കൊറോണയുടെ പ്രഭവകേന്ദ്രം യൂറോപ്പായി മാറിയെങ്കിലും ലോകം മുഴുവൻ ഇപ്പോഴും ശ്വാസം മുട്ടലോടെ കഴിയുന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ചൈനയിൽ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ചൈന കൊറോണയെ കീഴടക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ നിലവിൽ ഇറ്റലിയടക്കമുള്ള രാജ്യങ്ങളിൽ കൊറോണ സംഹാരതാണ്ഡവമാടാൻ തുടങ്ങിയതിനെ തുടർന്ന് യൂറോപ്പാണ് ഇപ്പോൾ കൊറോണയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നത്. യൂറോപ്പിൽ കൊറോണ പടരുന്നതിന് പുറമെ ലോകത്തിലെ യുഎസ് മറ്റ് രാജ്യങ്ങളും കടുത്ത കൊറോണ പേടിയിലാണ്. യുഎസിൽ കൊറോണ കടുത്ത രീതിയിൽ പിടിമുറുക്കിയതോടെ അമേരിക്കയുമായുള്ള അതിർത്തി ആദ്യമായി അടച്ച് സീൽ ചെയ്ത് സകലരെയും തടഞ്ഞിരിക്കുകയാണ് മെക്സിക്കോ.

രാജ്യത്തുകൊറോണ സംഹാരതാണ്ഡവമാടാൻ തുടങ്ങിയതോടെ എല്ലാ പൗരന്മാർക്കും കൊറോണ പരിശോധന നിർബന്ധിതമാക്കിയാണ് ഇറാൻ പിടിമുറുക്കിയിരിക്കുന്നത്. മഹാരോഗം പടരുമെന്ന ആശങ്കയാൽ സകല വിദേശികൾക്കും വിലക്കേർപ്പെടുത്തുകയെന്ന കടുത്ത നടപടിയെടുത്തിരിക്കാൻ ധൈര്യം കാട്ടിയിരിക്കുകയാണ് ഡെന്മാർക്കും പോളണ്ടും. കൊറോണയുടെ പ്രധാന വിളയാട്ട ഭൂമി നിലവിൽ യൂറോപ്പായി മാറിയെങ്കിലും ലോകം മുഴുവൻ ഇപ്പോഴും ശ്വാസം മുട്ടലോടെ കഴിയുന്നത് ഇത്തരത്തിലാണ്.

അമേരിക്കയ്ക്ക് മുമ്പിൽ വാതിൽ കൊട്ടിയടച്ച് മെക്സിക്കോ

യുഎസിൽ കൊറോണ ബാധിതരുടെ എണ്ണം 2000 കവിയുകയും 43 പേർ മരിക്കുകയും ചെയ്തതോടെ അയൽരാജ്യമായ മെക്സിക്കോ കടുത്ത ഭീതിയിലായിരിക്കുകയാണ്. ഇതിനെ തുടർന്ന് അമേരിക്കയുമായുള്ള തങ്ങളുടെ അതിർത്തി ശക്തമായ കാവലോടെ കൊട്ടിയടക്കാൻ മെക്സിക്കോ ധൈര്യം കാട്ടിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് യുഎസുമായുള്ള അതിർത്തികൾ മെക്സിക്കോ ഈ വിധത്തിൽ അടച്ചിരിക്കുന്നത്. കൊറോണ ബാധിതർ യുഎസിൽ നിന്നും അതിർത്തി കടന്നെത്തി തങ്ങളുടെ രാജ്യത്തും കൊറോണ പടരുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്ന് മെക്സിക്കൻ അധികൃതർ വെളിപ്പെടുത്തുന്നു.

മെക്സിക്കോയിൽ നിലവിൽ 16 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരും മരിച്ചിട്ടില്ല. മെക്സിക്കോയിൽ നിന്ന് വൈറസ് യുഎസിലേക്ക് എത്തിയിട്ടില്ലെന്നും എന്നാൽ യുഎസിൽ നിന്നും നിരവധി പേർ മെക്സിക്കോയിലേക്ക് എത്തിയിട്ടുണ്ടെന്നും അത് തുടരുന്നത് തടയാനാണ് അതിർത്തി അടച്ചതെന്നുമാണ് മെക്സിക്കൻ ഹെൽത്ത് മിനിസ്റ്ററായ ഹ്യൂഗോ ലോപെസ് ഗേറ്റെൽ വിശദീകരിക്കുന്നു. യുഎസിൽ സ്ഥിതിഗതികൾ വഷളാണെന്ന കാര്യം പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സമ്മതിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അർധരാത്രി മുതൽ യൂറോപ്പിൽ നിന്നും യുഎസിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുമുണ്ട്.

എല്ലാ പൗരന്മാർക്കും കൊറോണ പരിശോധന നിർബന്ധിതമാക്കി ഇറാൻ

ഇറാനിൽ 11,000 പേർക്ക് കൊറോണ ബാധിക്കുകയും 500ൽ അധികം പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ രാജ്യത്തെ എല്ലാ പൗരന്മാരെയും കൊറോണ പരിശോധനക്ക് വിധേയമാക്കുകയെന്ന കടുത്ത നടപടിയാണ് ഇറാൻ നടപ്പിലാക്കുന്നത്. ഇതിനെ തുടർന്ന് തെരുവുകളിലുടനീളം പരിശോധന നടത്തുന്ന ഒഫീഷ്യലുകളെയും സൈനികരെയും കാണാം. കൊറോണ ബാധിച്ച് ആദ്യമരണം കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇറാനിൽ സ്‌കൂളുകൾ അടക്കുകയും പരിപാടികൾ മാറ്റി വയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു.

രാജ്യത്തെ പുതുവർഷമായ നൗറൗസ് ആഘോഷങ്ങൾ വരെ റദ്ദാക്കിയിട്ടുണ്ട്.വെള്ളിയാഴ്ചത്തെ പ്രാർത്ഥനകൾ വരെ റദ്ദാക്കിയിട്ടും രാജ്യത്ത് രോഗബാധ പിടിച്ച് കെട്ടാൻ സാധിക്കാത്ത സാഹര്യത്തിലാണ് എല്ലാ പൗരന്മാരെയും കൊറോണ പരിശോധനക്ക് വിധേയമാക്കുകയെന്ന കടുത്ത നടപടി സ്വീകരിക്കാൻ ഇറാൻ നിർബന്ധിതമായിരിക്കുന്നത്.എല്ലാവരെയും കൊറോണ പരിശോധനക്ക് വിധേയമാക്കാൻ സുരക്ഷാ സേനകളോട് കൽപിച്ച് പരമാധികാരിയ ആയത്തൊള്ള ഖമേനി തന്നെ രംഗത്തെത്തിയിരുന്നു.തുടർന്ന് അടുത്ത പത്ത് ദിവസങ്ങൾക്കുള്ളിൽ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കുന്നതായിരിക്കും.

സകല വിദേശികൾക്കും വിലക്കേർപ്പെടുത്തി ഡെന്മാർക്കും പോളണ്ടും

ഇറ്റലി, യുകെ, സ്പെയിൻ ,ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ പിടിമുറുക്കുന്ന കടുത്ത സാഹര്യത്തിൽ സകല വിദേശികൾക്കും തങ്ങളുടെ രാജ്യത്തേക്ക് പ്രവേശനം നൽകുന്നതിൽ വിലക്കേർപ്പെടുത്തിയാണ് ഡെന്മാർക്കും പോളണ്ടും രംഗത്തെത്തിയത്.ഇവിടങ്ങളിലെ യൂണിവേഴ്സിറ്റികളും സ്‌കൂളുകളും ഷോപ്പുകളും റസ്റ്റോറന്റുകളും നിർബന്ധപൂർവം അടപ്പിക്കുന്നുമുണ്ട്.ഇത് വളരെ അസാധാരണമായ അവസ്ഥയാണെന്നാണ് അതിനാലാണ് വിദേശികളെ വിലക്കുകയടക്കമുള്ള കടുത്ത നടപടികൾ സ്വീകരിക്കുന്നതെന്നുമാണ് ഡാനിഷ് പ്രധാനമന്ത്രിയായ മെറ്റെ ഫ്രെഡെറിക്സെൻ പറയുന്നത്.

ഡെന്മാർക്കിലേക്ക് വരാൻ അതിർത്തികളിലെത്തുന്ന വിദേശികളെ അവിടെ വച്ച് തന്നെ മടക്കി അയക്കുന്നുണ്ട്. വളരെ അത്യാവശ്യമായ കാര്യങ്ങൾക്ക് ഡെന്മാർക്കിലേക്ക് വരുന്ന വിദേശികളെ മാത്രമേ കടത്തി വിടുന്നുള്ളൂ. എന്നാൽ ഭക്ഷണം, മരുന്നുകൾ, വ്യവസായങ്ങൾക്ക് ആവശ്യമായ സംഗതികൾ അടക്കമുള്ള സാധനങ്ങൾ കടത്തുന്നതിന് വിലക്കില്ല. ഇതിന്റെ ഭാഗമായി ഡെന്മാർക്കിൽ നൂറോ അതിലധികമോ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എല്ലാ നോൺ ക്രിട്ടിക്കൽ പബ്ലിക്ക് സെക്ടർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധി നൽകിയിട്ടുണ്ട്. നിലവിൽ 617 പേർക്ക് കൊറോണ സ്ഥിരീകരിച്ചതിൽ 442 പേർ ഈ ആഴ്ചയാണ് രോഗബാധിതരായിരിക്കുന്നത്.

കൊറോണ പടരുന്നതിനാൽ പോളണ്ടിലേക്ക് വിദേശികളെ പ്രവേശിപ്പിക്കില്ലെന്ന കാര്യം പോളിഷ് പ്രധാനമന്ത്രിയായ മാറ്റിയൂസ് മോറാവിക്കിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പോളണ്ടിലെ റസ്റ്റോറന്റുകൾ, ബാറുകൾ, കാസിനോകൾ, ചില ഷോപ്പുകൾ തുടങ്ങിയവ അടച്ച് പൂട്ടാനും പോളിഷ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.വിദേശത്ത് നിന്നും വരുന്ന പോളണ്ട് പൗരന്മാർ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നും നിബന്ധനയുണ്ട്. പോളണ്ടിൽ നിലവിൽ 68 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട്.

കൊറോണയുടെ പ്രഭവകേന്ദ്രമായി യൂറോപ്പ്

ചൈനയിലെ വുഹാനിൽ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും നിലവിൽ കൊറോണയുടെ പ്രഭവകേന്ദ്രമായി യൂറോപ്പ് മാറിയിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി.യൂറോപ്പിൽ ഇറ്റലിയിലാണ് കൊറോണ ഏറ്റവും രൂക്ഷമായി ജീവനെടുത്ത്കൊണ്ടിരിക്കുന്നത്.

നിലവിൽ ഇറ്റലിയിൽ കൊറോണ ബാധിച്ചിരിക്കുന്നത് 17,660 പേർക്കാണ്. മൊത്തം 1266 പേരാണ് മരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 2500ൽ അധികം പേരുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിന് പുറമെ യുകെ, സ്പെയിൻ ,ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ പിടിമുറുക്കുന്നുമുണ്ട്. ചൈനയിലുണ്ടായതിനേക്കാൾ കൂടുതൽ കേസുകൾ ദിവസം പ്രതി യൂറോപ്പിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നാണ് ലോകാരോഗ്യ സംഘടനാ തലവനായ ടെഡ്റോസ് അഥനോം ഗെബ്രെയെസുസ് മുന്നറിയിപ്പേകുന്നത്.

ഇറ്റലി, പോളണ്ട് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ മെയ്ക്ക്ഷിഫ്റ്റ് ക്യാമ്പുകളിൽ ഡോക്ടർമാരും നഴ്സുമാരും രോഗികളെന്ന് സംശയിക്കുന്നവരെ പരിശോധിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും രാപ്പകൽ പാടുപെട്ട് കൊണ്ടിരിക്കുകയാണ്. റഷ്യയിലും കൊറോണ ബാധിതർ വർധിക്കുന്നുണ്ട് ഫ്രാൻസ്, ലക്സംബർഗ്, പോർട്ടുഗൽ, മാൽട്ട, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ കൊറോണഭീതിയാൽ സ്‌കൂളുകൾ നേരത്തെ തന്നെ അടച്ച് പൂട്ടിയിരുന്നു.ലോകമാകമാനം 5000 പേർ മരിച്ചതിൽ 1200 പേരും യൂറോപ്യന്മാരാണെന്നത് കടുത്ത ഭീതിയാണ് ജനിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP