Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

മകൾ ഷംസ രാജകുമാരിയെ കേംബ്രിഡ്ജിൽ നിന്നും തട്ടിക്കൊണ്ടു പോയി; സഹോദി ലത്തീഫാ രാജകുമാരിയെ രക്ഷപ്പെടുന്നതിനിടയിൽ യാച്ചിൽ നിന്നും പിടികൂടി തടവിലാക്കി; ലണ്ടനിൽ അവധിക്ക് വന്നപ്പോൾ ബോഡി ഗാർഡിനൊപ്പം അന്തിയുറങ്ങിയത് പിടികൂടിയ ഭാര്യ ഹയാ രാജകുമാരിയെ ക്രൂരമായി പീഡിപ്പിച്ചു: ദുബായ് ഭരണാധികാരിക്കെതിരെ വിധി പ്രഖ്യാപിച്ച് ലണ്ടൻ ഹൈക്കോടതി; ഷേക്ക് അൽ മഖ്തൂം വൻ നഷ്ടപരിഹാരം പിഴയായി നൽകേണ്ടി വരും

മകൾ ഷംസ രാജകുമാരിയെ കേംബ്രിഡ്ജിൽ നിന്നും തട്ടിക്കൊണ്ടു പോയി; സഹോദി ലത്തീഫാ രാജകുമാരിയെ രക്ഷപ്പെടുന്നതിനിടയിൽ യാച്ചിൽ നിന്നും പിടികൂടി തടവിലാക്കി; ലണ്ടനിൽ അവധിക്ക് വന്നപ്പോൾ ബോഡി ഗാർഡിനൊപ്പം അന്തിയുറങ്ങിയത് പിടികൂടിയ ഭാര്യ ഹയാ രാജകുമാരിയെ ക്രൂരമായി പീഡിപ്പിച്ചു: ദുബായ് ഭരണാധികാരിക്കെതിരെ വിധി പ്രഖ്യാപിച്ച് ലണ്ടൻ ഹൈക്കോടതി; ഷേക്ക് അൽ മഖ്തൂം വൻ നഷ്ടപരിഹാരം പിഴയായി നൽകേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലോകത്തെ ഞെട്ടിച്ച് ദുബായ് ഭരണാധികാരി ഷേക്ക് അൽ മഖ്തൂമിനെതിരെ ഗുരുതരമായ കണ്ടെത്തലുകളുമായി ലണ്ടൻ ഹൈക്കോടതി. കൊട്ടാരത്തിൽ നിന്നും ഒളിച്ചോടിയ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടു പോയി. ഇതിൽ ഒരാളെ ലണ്ടനിലെ തെരുവിൽ നിന്നാണ് പിടിച്ചോണ്ട് പോയത്. എലിസബത്ത് രാജ്ഞിയുടെ സുഹൃത്ത് കൂടിയായ ദുബായ് ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2000ത്തിൽ ബ്രിട്ടനിലേക്ക് ഒളിച്ചോടി പോന്ന മകൾ ഷംസ രാജകുമാരിയെ കേംബ്രിഡ്ജിൽ നിന്നുമാണ് പിടികൂടിയത്.

ഇതിന് പുറമേ 2018ൽ ദുബായിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച സഹോദരി ലത്തീഫയെ യാച്ചിൽ നിന്നും പിടികൂടി തടവിലാക്കി. ബ്രിട്ടന്റെ മിഡിൽ ഈസ്റ്റിലെ നല്ല സുഹൃത്ത് കൂടിയായ ഷേക്ക് അൽ മക്തൂം ഈ കേസുകളിൽ കുറ്റക്കാരനാണെന്നാണ് ലണ്ടൻ കോടതി വിധിച്ചിരിക്കുന്നത്. രണ്ട് രാജകുമാരിമാരെയും അടുത്ത കാലത്തായി കാണാനില്ലെന്നും ഇരുവരേയും പിതാവായ അൽ മഖ്തൂം അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ തടവിലാക്കിയിരിക്കുകയാണന്നുമാണ് ലണ്ടൻ ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്.

പത്ത് മാസം മുമ്പ് ആരംഭിച്ച കേസിലാണ് ലണ്ടൻ ഹൈക്കോടതി ഇക്കാര്യങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഷേക്കിന്റെ ആറാമത്തെ ഭാര്യയായ ഹയാ ബിൻഡ അൽ ഹുസ്സൈൻ എന്ന 45കാരി കൊട്ടാരം വിട്ട് ബ്രിട്ടനിൽ അഭയം തേടിയതോടെയാണ് കേസുകളുടെ തുടക്കം. തന്റെ മകൾ ജലീല എന്ന 12കാരിയേയും എട്ടു വയസ്സുകാരൻ സയ്യിദിനും ഒപ്പമായിരുന്നു ഹയാ രാജകുമാരി കൊട്ടാരം വിട്ടതും ലണ്ടനിൽ അഭയം തേടിയതും. ഇതിന് പിന്നാലെ മക്കളെ ആവശ്യപ്പെട്ട് ദുബായ് ഭരണാധികാരി തന്നെയാണ് കോടതിയിൽ പോയത്. ഇതാണ് ഇപ്പോൾ തിരിച്ചടിയായത്.

എന്നാൽ കേസ് അദ്ദേഹത്തിനെതിരെ തന്നെ തിരിഞ്ഞതോടെ മക്കളേയും ഭാര്യയേയും നഷ്ടപ്പെടുക മാത്രമല്ല ലോകത്തിന് മുന്നിൽ തന്നെ നാണം കെട്ട അവസ്ഥയിലുമാണ് ഷേക്ക് അൽ മക്തൂം. ദുബായ് ഭരണാധികാരി ചെയ്തത് വൻ ക്രിമിനൽ കുറ്റങ്ങളാണെങ്കിലും അന്താരാഷ്ട്ര നിയമം അനുസരിച്ച് മറ്റൊരു ഭരണാധികാരിയെ ശിക്ഷിക്കാൻ കഴിഞ്ഞേക്കില്ല. എന്നാൽ മക്കളെ തിരിച്ചു കൊടുക്കില്ല. ഒപ്പം വൻ നഷ്ട പരിഹാരം ഭാര്യയ്ക്ക് കൊടുക്കാൻ വിധി വരാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടിശ്വരന്മാരിൽ ഒരാളായ ദുബായ് ഭരണാധികാരി യുഎഇയുടെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും കൂടിയാണ്.

ഭാര്യ ഹയാ രാജകുമാരിക്കെതിരെ വൻ കുപ്രചരണവും നടത്തി. ലണ്ടനിൽ അവധിക്ക് വന്നപ്പോൾ ബോഡി ഗാർഡിനൊപ്പം അന്തിയുറങ്ങിയത് പിടികൂടിയ ഭാര്യ ഹയാ രാജകുമാരിയെ ക്രൂരമായി പീഡിപ്പിച്ചു. ഇതിന് പുറമേ മകൾ ജലീലയ്ക്ക് 11 വയസ്സുള്ളപ്പോൾ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് വിവാഹം കഴിച്ചു കൊടുക്കാനും തയ്യാറെടുത്തു. എന്നാൽ ഇത് സത്യമാണോ എന്ന് കോടതിയിൽ തെളിഞ്ഞിട്ടില്ല.

തനിക്കെതിരെയുള്ള കുറ്റങ്ങൾ രഹസ്യമാക്കി വെക്കാൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി അദ്ദേഹത്തിന്റെ ക്രിമിനൽ സ്വഭാവം പുറം ലോകത്തോട് വിളിച്ചു പറയുകയായിരുന്നു. ഷംസയുടെയും ലത്തീഫയെയും കുറിച്ചുള്ള സത്യമറിഞ്ഞതോടെയാണ് ഹയാ രാജകുമാരിയും ദുബായിൽ നിന്നും ഒളിച്ചോടിയത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ദുബായ് ഭരണാധികാരി തള്ളിക്കളഞ്ഞു. എന്നാൽ ലണ്ടൻ ഹൈക്കോടതി അദ്ദേഹത്തിന്റെ ക്രിമിനൽ മൈൻഡ് അക്കമിട്ട് നിരത്തുകയാണ് ചെയ്തത്. 2004ലാണ് ജോർദാൻ രാജകുമാരിയായ ഹയാ രാജകുമാരിയെ ഷേക്ക് അൽ മക്തൂം വിവാഹം ചെയ്ത് ആറാം ഭാര്യയാക്കുന്നത്. ഈ ബന്ധത്തിൽ രണ്ട് മക്കൾ പിറക്കുകയും ചെയ്തു.

20 വർഷം മുമ്പാണ് ഷംസാ രാജകുമാരിയെ കേംബ്രിഡ്ജിലെ തെരുവിൽ നിന്നും പിടികൂടിക്കൊണ്ടു പോയത്. അതിന് ശേഷം പൊതുയിടങ്ങളിലൊന്നും ഷംസാ രാജകുമാരിയെ ആരും കണ്ടിട്ടില്ല. രാജകുമാരിയെ സ്വന്തം പിതാവായ ദുബായ് ഭരണാധികാരി തടവിൽ പാർപ്പിച്ചിരിക്കുയാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. സഹോദരി ലത്തീഫയുും സമാനമായ അവസ്ഥയിൽ തടവിലാണ്. എന്നാൽ സംഭവം കോടതി വരെ എത്തിയതോടെ അന്താരാഷ്ട്ര തലത്തിൽ നിന്നും ഇരുവരേയും സ്വതന്ത്രരാക്കാൻ സമമ്മർദ്ദം ഉണ്ട്.

ഷംസയെ മാസങ്ങളായി ഇരുട്ടറയിലാണ് അടച്ചിരിക്കുന്നത്. അതിനാൽ തന്നെ വെട്ടം ഈ മുറിയിലെങ്ങാനും പ്രത്യക്ഷപ്പെട്ടാൽ കണ്ണ് തുറക്കാൻ പോലും ആവാത്ത അവസ്ഥയിലാണ് ഷംസാ രാജകുമാരി. സ്വയം ജീവിതം അവസാനിപ്പിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ലെന്നും പറയുന്നു. 19-ാം വയസ്സിലാണ് കൊട്ടാരത്തിൽ നിന്നും ഇവർ ഒളിച്ചോടിയത്. സറേയിൽ അവധി ആഘോഷിക്കാൻ വന്നപ്പോഴാണ് സ്വന്തം കാറിൽ രക്ഷപ്പെട്ടത്. എന്നാൽ എവിടെ എന്ന് കണ്ടെത്തിയ ഭരണാധികാരി മയക്കു മരുന്ന് നൽകി മയക്കി കിടത്തിയ ശേഷം തട്ടിക്കൊണ്ടു പോകുക ആയിരുന്നു.

യാച്ചിൽ ദുബായിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച സഹോദരി ലത്തീഫാ രാജകുമാരിയെ ഇന്ത്യന്മഹാ സമുദ്രത്തിൽ നിന്നും കമാൻഡോകളെ ഉപയോഗിച്ച് പിടികൂടുകയായിരുന്നു. പിന്നീട് ലത്തീഫാ രാജകുമാരിയും പുറം ലോകം കണ്ടിട്ടില്ല. ആറ് ഭാര്യമാരിലായി 30 മക്കളാണ് ഷേക്ക് അഅൽ മക്തൂമിനുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പിശാചായ പിതാവെന്നാണ് ഷംസ തന്റെ പിതാവായ അൽ മഖ്തൂമിനെ വിശേഷിപ്പിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP