Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

പോപ്പ് ഫ്രാൻസിസിനും കൊറോണ ബാധിച്ചോ...? സെന്റ് പീറ്റേർസ് സ്‌ക്വയറിൽ കുട്ടികൾക്ക് മുത്തം കൊടുത്ത ശേഷം കുർബാനക്കിടയിൽ ചുമച്ച പോപ്പ് പൊതു പരിപാടികൾ എല്ലാം റദ്ദാക്കി; വത്തിക്കാന് ചുറ്റും വൈറസ് പടരുമ്പോൾ പുറത്ത് വരുന്ന വിവരങ്ങളിലും അവ്യക്തതകൾ മാത്രം

പോപ്പ് ഫ്രാൻസിസിനും കൊറോണ ബാധിച്ചോ...? സെന്റ് പീറ്റേർസ് സ്‌ക്വയറിൽ കുട്ടികൾക്ക് മുത്തം കൊടുത്ത ശേഷം കുർബാനക്കിടയിൽ ചുമച്ച പോപ്പ് പൊതു പരിപാടികൾ എല്ലാം റദ്ദാക്കി; വത്തിക്കാന് ചുറ്റും വൈറസ് പടരുമ്പോൾ പുറത്ത് വരുന്ന വിവരങ്ങളിലും അവ്യക്തതകൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

വത്തിക്കാൻ: ഇറ്റലിയിലാകമാനം കൊറോണ വൈറസ് പടരുകയും മരണങ്ങൾ പെരുകുകയും ചെയ്യുന്ന സാഹചര്യത്തിൽ പോപ്പ് ഫ്രാൻസിസിനും കൊറോണ ബാധിച്ചോയെന്ന ആശങ്ക ശക്തമായി. കഴിഞ്ഞ ദിവസം സെന്റ് പീറ്റേർസ് സ്‌ക്വയറിൽ കുട്ടികൾക്ക് മുത്തം കൊടുത്ത ശേഷം കുർബാനക്കിടയിൽ ചുമച്ച പോപ്പ് പൊതു പരിപാടികൾ എല്ലാം റദ്ദാക്കിയെന്നാണ് റിപ്പോർട്ട്. വത്തിക്കാന് ചുറ്റും വൈറസ് പടരുമ്പോൾ പുറത്ത് വരുന്ന വിവരങ്ങളിലും അവ്യക്തതകൾ മാത്രമാണ്. ചില്ലറ ശാരീരിക അസ്വസ്ഥതകൾ കാരണം 83 കാരനായ പോപ്പ് ഇന്നലെ രാവിലെ റോമിലെ സെന്റ് ജോൺ ലാറ്റെറെൻ ബസിലിക്കയിൽ വച്ച് നടന്ന ഇവന്റിൽ പങ്കെടുത്തില്ലെന്ാണ് വത്തിക്കാൻ വ്യക്തമാക്കിയിരിക്കുന്നത്. 

എന്നാൽ ഇന്നലെ ശേഷിക്കുന്ന സമയം തന്റെ പതിവ് പരിപാടികളിൽ പോപ്പ് കർമനിരതനായിരുന്നുവെന്നാണ് വത്തിക്കാന്റെ വക്താവ് പറയുന്നത്.എന്നാൽ അദ്ദേഹം നഗരത്തിലെ മറ്റെവിടേക്കും പോകാതെ വത്തിക്കാനിൽ തന്നെ കഴിഞ്ഞ് കൂടിയെന്നും വക്താവ് പറയുന്നു. പോപ്പിന് നിലവിലുണ്ടായിരിക്കുന്ന അനാരോഗ്യത്തെക്കുറിച്ച് വത്തിക്കാൻ യാതൊന്നും പറഞ്ഞിട്ടില്ല. എന്നാൽ ആഷ് വെഡ്നെസ്ഡേ മാസിനിടെ അദ്ദേഹം ചുമയ്ക്കുകയും മൂക്ക് ചീറ്റുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പലവിധ വാർത്തകൾ ഇപ്പോൾ പ്രചരിക്കുന്നത്.

സെന്റ് പീറ്റേർസ് ബർഗിൽ അതിന് ഒരു ദിവസം മുമ്പ് പോപ്പ് ജനക്കൂട്ടത്തെ കാണുകയും അവരെ ചുംബിക്കുകയും അനുഗ്രഹിക്കുകയും മുഖം തൊടുകയും ചെയ്തിരുന്നു. കൊറോണ വൈറസ് ബാധിച്ച് നരകിക്കുന്നവരോട് അനുതാപം പ്രകടിപ്പിച്ച് അദ്ദേഹം ആ അവസരത്തിൽ സംസാരിക്കുകയും ചെയ്തിരുന്നു. ജനക്കൂട്ടവുമായി ഇത്തരത്തിൽ പോപ്പ് അടുത്തിടപഴകുന്നതിലൂടെ അദ്ദേഹത്തിന് വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും നിരവധി പേർ പങ്ക് വയ്ക്കുന്നുണ്ട്.ഇറ്റലിയിൽ കൊറോണ ബാധിച്ച് 19 പേർ മരിക്കുകയും നൂറു കണക്കിന് പേർക്ക് രോഗബാധയുണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പോപ്പിന്റെ അനാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ശക്തമായിരിക്കുന്നത്.

നിലവിൽ യൂറോപ്പിൽ കൊറോണ ഏറ്റവുമധികം സംഹാരതാണ്ഡവമാടുന്ന രാജ്യമായി ഇറ്റലി മാറിയിരിക്കുകയാണ്. വത്തിക്കാനും ഇതിനെ തുടർന്ന് കടുത്ത ഭീഷണിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.സെന്റ് പീറ്റേർസ് സ്‌ക്വയറിൽ കഴിഞ്ഞ ദിവസം നടന്ന മാസിൽ 12,000 പേർ പങ്കെടുത്തിരുന്നു. കൊറോണ പടരുന്ന സാഹചര്യത്തിലും ഇതിൽ വളരെ കുറച്ച് പേർ മാത്രമാണ് ഫേസ് മാസ്‌കുകൾ ധരിച്ചിരുന്നത്. അതിനാൽ ഇവിടെ തടിച്ച് കൂടിയവർക്കിടയിൽ രോഗം പടർന്ന് പിടിക്കാൻ സാധ്യതയേറെയാണെന്ന ആശങ്കയും ശക്തമാണ്.

ഈ പരിപാടിക്കിടെ ആളുകളുമായി അടുത്തിടപഴകുന്നതിന് പോപ്പ് യാതൊരു ആശങ്കയും മടിയും പ്രകടിപ്പിച്ചിരുന്നില്ല. ചില കുട്ടികളെ ചുംബിക്കാൻ വരെ പോപ്പ് ഈ ചടങ്ങിൽ വച്ച് തയ്യാറായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP