Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈൻ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട അന്നു തന്നെ ബാറിലെ മദ്യപാന ശേഷം യുവാവിന്റെ ഫ്ളാറ്റിലേക്ക്; പിറ്റേന്ന് കണ്ടത് യുവതിയുടെ മൃതദേഹം; സെക്സ് ഗെയിമിൽ ഏർപ്പെടുന്നതിനിടെ യാദൃഛികമായി കൊല്ലപ്പെട്ടതാണെന്ന യുവാവിന്റെ മൊഴി കോടതി വിശ്വസിച്ചില്ല; മരിച്ചിട്ടും അശ്ലീല ദൃശ്യങ്ങൾ ആസ്വദിച്ച സൈക്കോ കാമുകന് ജീവപര്യന്തം 17 വർഷത്തെ ഇടവേളയില്ലാത്ത തടവ്; സ്ത്രീകൾക്ക് ഏറ്റവും സുരക്ഷയുള്ള രാജ്യമെന്ന് കരുതുന്ന ന്യുസിലൻഡിനെ ഞെട്ടിച്ച ഒരു കൊലപാതകത്തിന്റെ വിധി വരുമ്പോൾ

ഓൺലൈൻ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട അന്നു തന്നെ ബാറിലെ മദ്യപാന ശേഷം യുവാവിന്റെ ഫ്ളാറ്റിലേക്ക്; പിറ്റേന്ന് കണ്ടത് യുവതിയുടെ മൃതദേഹം; സെക്സ് ഗെയിമിൽ ഏർപ്പെടുന്നതിനിടെ യാദൃഛികമായി കൊല്ലപ്പെട്ടതാണെന്ന യുവാവിന്റെ മൊഴി കോടതി വിശ്വസിച്ചില്ല; മരിച്ചിട്ടും അശ്ലീല ദൃശ്യങ്ങൾ ആസ്വദിച്ച സൈക്കോ കാമുകന് ജീവപര്യന്തം 17 വർഷത്തെ ഇടവേളയില്ലാത്ത തടവ്; സ്ത്രീകൾക്ക് ഏറ്റവും സുരക്ഷയുള്ള രാജ്യമെന്ന് കരുതുന്ന ന്യുസിലൻഡിനെ ഞെട്ടിച്ച ഒരു കൊലപാതകത്തിന്റെ വിധി വരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

വെല്ലിങ്ങ്ടൺ: ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷയുള്ള രാജ്യമെന്നായിരുന്നു ന്യുസിലാൻഡ് പൊതുവെ അറിയപ്പെട്ടിരുന്നത്. പ്രത്യേകിച്ചും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും. എന്നാൽ എല്ലാ സുരക്ഷാ ധാരണയെയും തകിടം മറിക്കുന്നതായിരുന്നു 2018 ൽ നടന്ന 28 വയസ്സുകാരിയായ ഗ്രേസ് മിലാന്റെ കൊലപാതകം. രണ്ടു വർഷമായി കൊലപാതകത്തിന്റെ വിധി അറിയാൻ രാജ്യം കാത്തിരിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് സുപ്രധാന നിരീക്ഷണങ്ങളോടെ കോടതി വിധി എത്തിയത്.

ജന്മദിനത്തിന്റെ അന്നാണ് ഗ്രേസ് മിലാൻ ന്യൂസിലൻഡിൽവച്ച് അപ്രത്യക്ഷയാകുന്നത്. അതിനും ഏതാനും ദിവസം മുമ്പാണ് അവർ ന്യൂസീലൻഡിൽ എത്തുന്നത്. സർവകലാശാലയിൽനിന്ന് ബിരുദം നേടിയതിനുശേഷം ലോകപര്യടനം നടത്തുകയായിരുന്നു മിലാൻ. മരിക്കുന്ന ദിവസം വൈകിട്ടാണ് അവൾ തന്റെ കൊലയാളിയെ പരിചയപ്പെടുന്നത് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ഓൺലൈൻ ഡേറ്റിങ് സൈറ്റിലൂടെ അതിനു മുമ്പു തന്നെ അവർ തമ്മിൽ പരിചയമുണ്ടായിരുന്നു. പരിചയപ്പെട്ട ദിവസം ഇരുവരും കൂടി ഏതാനും ബാറുകൾ സന്ദർശിച്ച ശേഷം വൈകിട്ടോടുകൂടി യുവാവിന്റെ ഫ്ലാറ്റിലേക്കു പോയി.

അതിനുശേഷമായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരൂഹമായ കൊലപാതകം നടന്നത്. യുവതിയുടെ മരണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നായിരുന്നു ആദ്യം യുവാവിന്റെ നിലപാട്. സെക്സ് ഗെയിമിൽ ഏർപ്പെടുന്നതിനിടെ, യുവതി യാദൃഛികമായി കൊല്ലപ്പെട്ടതാണെന്നായിരുന്നു മൊഴി. പക്ഷേ, കേസ് കോടതിയിൽ വന്നപ്പോൾ ജൂറി ഏകകണ്ഠമായി ആ മൊഴി തള്ളിക്കളഞ്ഞു. അഞ്ചു മണിക്കൂർ നീണ്ട വിചാരണയ്ക്കൊടുവിൽ കഴിഞ്ഞ നവംബറിലായിരുന്നു അത്. അസാധാരണായ ഒരു വിധിന്യായത്തിലൂടെ യുവാവിന്റെ പേര് പരസ്യമാക്കരുതെന്നും ജഡ്ജി സൈമൺ മൂർ അന്നുതന്നെ ഉത്തരവിട്ടിരുന്നു.

എന്തുകൊണ്ടാണ് യുവാവിന്റെ പേര് പരസ്യമാക്കാത്തതെന്ന് ഇതുവരെ പറഞ്ഞിട്ടുമില്ല. പരിചയമില്ലാത്ത നഗരത്തിൽ വന്ന യുവതി ഒരു അപരിചിതനെ പൂർണമായി വിശ്വസിച്ചിട്ടും യുവാവിന് ആ വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. നിങ്ങൾ ശക്തനാണ്. സ്വാധീനമുള്ളവനാണ്. ആ യുവതിയോ ദുർബലയും നഗരത്തിനു തന്നെ അപരിചിതയും-ജഡ്ജി യുവാവിനെ ഓർമിപ്പിച്ചു. യുവതി കൊല്ലപ്പെട്ടതിനുശേഷവും യുവാവിന്റെ പെരുമാറ്റത്തിൽ കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മിലാന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ അയാൾ പകർത്തി. അശ്ലീല ദൃശ്യങ്ങൾ ആസ്വദിച്ചു. ഡേറ്റിങ് സൈറ്റിലൂടെ മറ്റൊരു ഇരയെ കണ്ടെത്താനുള്ള പരിശ്രമവും തുടങ്ങി- കോടതി ചൂണ്ടിക്കാട്ടി.

ജീവപര്യന്തം ശിക്ഷ എന്നാൽ ന്യൂസിലൻഡിൽ സാധാരണ 10 വർഷമാണ്. എന്നാൽ ഈ കേസിൽ പ്രതി 17 വർഷം തന്നെ ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചിട്ടുമുണ്ട്. ഒരു സാഹചര്യത്തിലും ശിക്ഷാവിധി കുറയ്ക്കരുതെന്ന് കോടതി പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്തു. യുകെയിൽ നിന്ന് വിഡിയോ കോൺഫറൻസിലൂടെ മൊഴി കൊടുക്കുമ്പോഴും മിലന്റെ അമ്മ മകളുടെ ചിത്രം നെഞ്ചോടു ചേർത്തുവച്ചിട്ടുണ്ടായിരുന്നു. തനിക്ക് നഷ്ടപ്പെട്ടത് ഏറ്റവും നല്ല സുഹൃത്തിനെയാണെന്ന് ആ അമ്മ വിലപിച്ചു. കേസിന്റെ വിചാരണ ന്യൂസിലൻഡിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഇരയെ ക്രൂരമായി വിചാരണ ചെയ്തതാണ് വിവാദത്തിനു കാരണമായത്. മിലാന്റെ വഴിവിട്ട ലൈംഗിക താൽപര്യങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നായിരുന്നു വിചാരണയിൽ എതിർഭാഗത്തിന്റെ വാദം. ഇതിനെ വിമർശിച്ച് സ്ത്രീ സംഘടനകൾ ഉൾപ്പെടെ നിരവധിപേർ രംഗത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP