Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാലന്റൈൻസ് ഡേ മൂക്കുത്തിയണിഞ്ഞ് കറുത്ത ബുർഖയ്ക്ക് പകരം മറൂൺ സ്‌കാർഫ് ധരിച്ച് ബ്രിട്ടീഷ് പതാക ചേർത്ത് വച്ച് പുഞ്ചിരിച്ച് കൊണ്ടുള്ള ചിത്രം പുറത്ത് വിട്ട് ഷമീമ ബീഗം; ലണ്ടനിലെ സുഖജീവിതം വെടിഞ്ഞ് ഭീകരന്റെ വധുവാകാൻ സിറിയക്ക് പോയ പെൺകുട്ടിയുടെ അവസാന അടവും വിജയിക്കുമോ...? ബ്രിട്ടീഷ് പൗരത്വം എടുത്ത് കളഞ്ഞതോടെ ഇനി പ്രതീക്ഷ ബ്രിട്ടീഷുകാരുടെ കരുണയിൽ എന്ന് തിരിച്ചറിഞ്ഞുള്ള സൈക്കോളജിക്കൽ മൂവിനെ ട്രോളി സോഷ്യൽ മീഡിയ

വാലന്റൈൻസ് ഡേ മൂക്കുത്തിയണിഞ്ഞ് കറുത്ത ബുർഖയ്ക്ക് പകരം മറൂൺ സ്‌കാർഫ് ധരിച്ച് ബ്രിട്ടീഷ് പതാക ചേർത്ത് വച്ച് പുഞ്ചിരിച്ച് കൊണ്ടുള്ള ചിത്രം പുറത്ത് വിട്ട് ഷമീമ ബീഗം; ലണ്ടനിലെ സുഖജീവിതം വെടിഞ്ഞ് ഭീകരന്റെ വധുവാകാൻ സിറിയക്ക് പോയ പെൺകുട്ടിയുടെ അവസാന അടവും വിജയിക്കുമോ...? ബ്രിട്ടീഷ് പൗരത്വം എടുത്ത് കളഞ്ഞതോടെ ഇനി പ്രതീക്ഷ ബ്രിട്ടീഷുകാരുടെ കരുണയിൽ എന്ന് തിരിച്ചറിഞ്ഞുള്ള സൈക്കോളജിക്കൽ മൂവിനെ ട്രോളി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: 2015ൽ തന്റെ 15ാം വയസിൽ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐസിസ് ഭീകരനെ വിവാഹം കഴിക്കുകയും പിന്നീട് ജിഹാദി വിധവയായിത്തീരുകയും ചെയ്ത ഷമീമ ബീഗം എന്ന ബ്രിട്ടീഷ് യുവതി വീണ്ടും മാധ്യമങ്ങളിൽ നിറയുന്നു. ഇപ്രാവശ്യം വാലന്റൈൻസ് ഡേ മൂക്കുത്തിയണിഞ്ഞ് കറുത്ത ബുർഖയ്ക്ക് പകരം മറൂൺ സ്‌കാർഫ് ധരിച്ച് ബ്രിട്ടീഷ് പതാക ചേർത്ത് വച്ച് പുഞ്ചിരിച്ച് കൊണ്ടുള്ള ചിത്രം പുറത്ത് വിട്ട് ഷമീമ ബീഗം ഏവരുടെയും ശ്രദ്ധ കവർന്നിരിക്കുന്നത്. സിറിയയിൽ ഐസിസ് വേരോടെ പിഴുതെറിയപ്പെടുകയും താൻ തടവിലാവുകയും ചെയ്തതിനെ തുടർന്ന് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ ഷമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ യുവതിയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിക്കൊണ്ട് അവർക്ക് മുമ്പിൽ വാതിൽ കൊട്ടിയടച്ചായിരുന്നു.ഹോം ഓഫീസ് ഇതിനോട് പ്രതികരിച്ചിരുന്നത്. എന്നാൽ എങ്ങനെയെങ്കിലും ബ്രിട്ടനിലേക്ക് തിരിച്ചെത്താൻ ഷമീമ പലവിധ അടവുകൾ പയറ്റുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് പുതിയ വേഷത്തിലൂടെ വാലന്റൈൻസ് ദിനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നുമുള്ള ആരോപണം ശക്തമാണ്. ലണ്ടനിലെ സുഖജീവിതം വെടിഞ്ഞ് ഭീകരന്റെ വധുവാകാൻ സിറിയക്ക് പോയ ഷമീമയുടെ ലണ്ടനിലേക്ക് തിരിച്ചെത്താനുള്ള ഈ അവസാന അടവും വിജയിക്കുമോ...? എന്ന ചോദ്യവും ഇപ്പോൾ പലരും ഉയർത്തുന്നുണ്ട്.

ബ്രിട്ടീഷ് പൗരത്വം എടുത്ത് കളഞ്ഞതോടെ ഇനി പ്രതീക്ഷ ബ്രിട്ടീഷുകാരുടെ കരുണയിൽ എന്ന് തിരിച്ചറിഞ്ഞുള്ള സൈക്കോളജിക്കൽ മൂവാണ് ഈ യുവതി നടത്തുന്നതെന്ന് ട്രോളി സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.തന്റെ കറുത്ത ബുർഷ ഇല്ലാതെ ഇതാദ്യമായിട്ടാണ് 20കാരിയായ ഷമീമയുടെ ഫോട്ടോകൾ പുറത്ത് വന്നിരിക്കുന്നത്.ക്യാമ്പിലെ സ്ത്രീകളെയും കുട്ടികളെയും കടുത്ത മതതീവ്രവാദത്തിൽ നിന്നും മോചിപ്പിക്കുന്നതിന്റെ ഭാഗമായി ഈ ക്യാമ്പിൽ ഇപ്പോൾ ബുർഖ നിരോധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ യുഎസ്-കനേഡിയൻ പൗരത്വമുള്ള കിംബർലെ പോൾമാനൊപ്പമാണ് ടെന്റ് പങ്കിടുന്നത്.

വാലന്റൈൻസ് ദിനം പ്രമാണിച്ച് നോർത്തേൺ സിറിയയിലെ അൽ റോജ് ക്യാമ്പിലെ തന്റെ ടെന്റ് ഷമീമ അലങ്കരിച്ചതായി ഫോട്ടോയിൽ കാണാം. നിലവിൽ ഷമീമയുടെ ടെന്റിൽ അത്യാവശ്യത്തിന് സൗകര്യങ്ങളൊക്കെയുണ്ട്. അതായത് ഇവിടെ ഹീറ്റിങ് സൗകര്യങ്ങൾ, വൈദ്യുതി, സാറ്റലൈറ്റ് ടിവി, പാചകത്തിനുള്ള ഉപകരണങ്ങൾ തുടങ്ങിയവയെല്ലാമുണ്ട്. വാലന്റൈൻസ് ദിനം പ്രമാണിച്ച് ഹാർട്സ്, ഫെയറി ലൈറ്റുകളാൽ തന്റെ ക്യാമ്പ് ഷമീമ അലങ്കരിച്ചിട്ടുണ്ട്.സ്നേഹത്തെക്കുറിച്ചുള്ള കവിതകളും പ്രചോദനപരമായ വാചകങ്ങളും ഈ ക്യാമ്പിൽ യുവതി പ്രദർശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

താൻ ഇസ്ലാമിക് ഭീകരത ഉപേക്ഷിച്ചുവെന്നും വീണ്ടും ബ്രിട്ടീഷുകാരിയാത്തീർന്നിരിക്കുന്നുവെന്നും വെളിപ്പെടുത്തിയ ബ്രിട്ടീഷുകാരുടെ മനസ്സിൽ ഇടം നേടി എങ്ങനെയെങ്കിലും നഷ്ടപ്പെട്ട ബ്രിട്ടീഷ് പൗരത്വം നേടിയെടുത്ത് ലണ്ടനിലേക്ക് തിരിച്ച് വരാനുള്ള ഷമീമയുടെ അവസാനത്തെ അടവാണിതെന്നാണ് നിരവധി സോഷ്യൽ മീഡിയ യൂസർമാർ ആരോപിച്ചിരിക്കുന്നത്. ചിലർ ഷമീമയ്ക്കെതിരെ കടുത്ത ട്രോളുകൾ ഇറക്കി പരിഹാസം ചൊരിയുന്നുമുണ്ട്. തന്റെ സ്‌കൂൾ സുഹൃത്തുക്കളായ കദീസ സുൽത്താന, അമിറ, അബാസ് എന്നിവർക്കൊപ്പമായിരുന്നു അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഷമീമ തന്റെ 15ാം വയസിൽ ഐസിസിൽ ചേരാനായി സിറിയയിലേക്ക് മുങ്ങിയിരുന്നത്.

ഡച്ചുകാരനായ ഐസിസ് ഭീകരനെ ഭർത്താവായി സ്വീകരിച്ച ഷമീമയ്ക്ക് അയാളിൽ ജനിച്ച മൂന്ന് കുട്ടികളും മരിച്ചിരുന്നു. അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ ഷമീമയുടെ ഭർത്താവും കൊല്ലപ്പെട്ടിരുന്നു. മുൻ ഹോം സെക്രട്ടറി സാജിദ് ജാവിദാണ് ഷമീമയുടെ ബ്രിട്ടീഷ് പാസ്പോർട്ട് റദ്ദാക്കി യുവതി ഇവിടേക്ക് തിരിച്ച് വരുന്നതിന് എന്നെന്നേക്കുമായി തടയിട്ടിരുന്നത്. ഇതിനെതിരെ ഷമീമ അപ്പീലിന് പോയെങ്കിലും അത് തള്ളിക്കൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് വിധിയുണ്ടായിരുന്നത്. സിറിയയിൽ മൂന്ന് വർഷക്കാലം ഐസിസ് ഭരണം നിലനിന്നപ്പോൾ ഷമീമ ഐസിസിന്റെ സജീവ പ്രവർത്തകയമായി വർത്തിച്ചിരുന്നു.

ഐസിസിനെ സിറിയയിൽ നിന്നും തൂത്തെറിഞ്ഞപ്പോൾ പിടികൂടിയ ഭീകരരെ പാർപ്പിച്ചിരുന്ന സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ വച്ചായിരുന്നു മൂന്നാമത്തെ കുട്ടിക്ക് ഇപ്പോൾ 20 വയസുള്ള ഷമീമ ജന്മമേകിയിരുന്നത്. ഈ ക്യാമ്പിലെ ജീവിതം നരകസമാനമാണെന്നും അതിനാൽ മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തന്റെ കുട്ടിയെയും കൊണ്ട് വരാൻ അനുവദിക്കണമെന്നുമായിരുന്നു ഷമീമ ഹോം ഓഫീസിന് മുന്നിൽ അപേക്ഷിച്ചിരുന്നത്. എന്നാൽ ഭീകരവാദത്തിനായി നാടുവിട്ട ഷമീമയെ ബ്രിട്ടനിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടായിരുന്നു ഹോം ഓഫീസ് എടുത്തിരുന്നത്. തുടർന്ന് സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ വച്ച് ഷമീമയുടെ മൂന്നാമത്തെ കുട്ടി മരിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടൻ പൗരത്വം നിഷേധിച്ചാൽ ഷമീമ പൗരത്വമില്ലാത്ത ആളായിത്തീരുമെന്ന് ഷമീമയ്ക്ക് വേണ്ടി നിരവധി പേർ വാദിച്ചിരുന്നു. എന്നാൽ ഷമീമയുടെ മാതാപിതാക്കൾ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിനാൽ പരമ്പരാഗതമായി ഷമീമയ്ക്ക് ബംഗ്ലാദേശി പൗരത്വം ലഭിക്കാൻ അവകാശമുണ്ടെന്നും സ്‌പെഷ്യൽ ഇമിഗ്രേഷൻ അപ്പീൽസ് കമ്മീഷൻ നയിച്ച ട്രിബ്യൂണൽ ഈ മാസം ഏഴാം തിയതിയായിരുന്നു ഉത്തരവിട്ടത്.

ഇതോടെ സിറിയയിൽ തന്നെ കഴിയാൻ വിധിക്കപ്പെട്ട ഷമീമ എങ്ങനെയെങ്കിലും ബ്രിട്ടനിലേക്ക് തിരിച്ചെത്തുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുന്നുവെന്നും സൂചനയുണ്ട്.അതിന്റെ ഭാഗമായിട്ടാണ് വാലന്റൈൻസ് ദിനത്തിന് പുതിയ വേഷപ്പകർച്ചയുമായി ഏവരുടെയും സഹതാപം കവരാൻ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP