Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

സകല മനുഷ്യരെയും സിസിടിവി കേന്ദ്രത്തിൽ ഇരുന്ന് അരിച്ച് പെറുക്കി കൊറോണ ബാധിതരെ കണ്ടെത്താൻ ചൈന ഉപയോഗിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി; അമേരിക്കയിലെ ആദ്യ കൊറോണ മരണം സ്ഥിരീകരിക്കുമ്പോൾ ലോകം കരുതൽ കൂട്ടി; സാർസ് മരണത്തെ മറി കടന്ന് കൊറോണ മരണം 800 പിന്നിട്ടു; അനേകം രാജ്യങ്ങളിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 35,000 പിന്നിട്ടു

സകല മനുഷ്യരെയും സിസിടിവി കേന്ദ്രത്തിൽ ഇരുന്ന് അരിച്ച് പെറുക്കി കൊറോണ ബാധിതരെ കണ്ടെത്താൻ ചൈന ഉപയോഗിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി; അമേരിക്കയിലെ ആദ്യ കൊറോണ മരണം സ്ഥിരീകരിക്കുമ്പോൾ ലോകം കരുതൽ കൂട്ടി; സാർസ് മരണത്തെ മറി കടന്ന് കൊറോണ മരണം 800 പിന്നിട്ടു; അനേകം രാജ്യങ്ങളിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 35,000 പിന്നിട്ടു

മറുനാടൻ മലയാളി ബ്യൂറോ

ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊലയാളി കൊറോണ വൈറസ് വൈദ്യശാസ്ത്രത്തിന് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട് മറ്റ് വിവിധ രാജ്യങ്ങളിലേക്ക് അതിവേഗം പടർന്ന് കൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നിലവിൽ 25 രാജ്യങ്ങളിലായി 800 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതിന് പുറമെ ആഗോളവ്യാപകമായി 35,000 പേർ കൊറോണ ബാധിതരായിട്ടുമുണ്ട്. മനുഷ്യരാശിക്ക് തന്നെ വൻ ഭീഷണിയുയർത്തിക്കൊണ്ട് പടരുന്ന കൊറോണയ്ക്കെതിരെയുള്ള കരുതൽ ഈ അവസരത്തിൽ ലോകം കൂടുതൽ കർക്കശമാക്കിക്കൊണ്ടിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി ഉപയോഗിച്ച് സിസിടിവി കേന്ദ്രത്തിൽ ഇരുന്ന് സകല മനുഷ്യരെയും അരിച്ച് പെറുക്കിയാണ് ചൈന ഈ അവസരത്തിൽ കൊറോണ ബാധിതരെ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. യുഎസിലെ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചിട്ടുമുണ്ട്. നേരത്തെ സാർസ് ബാധിച്ചുണ്ടായ മരണ സംഖ്യയെ മറി കടന്നാണ് കൊറോണ മരണം മുന്നേറുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയാൽ കൊറോണ ബാധിതരെ കണ്ടെത്താൻ ചൈന

ലോകത്തിലെ ഏറ്റവും സങ്കീർണവും അത്യന്താധുനികവുമായ സർവെയ്ലൻസ് സിസ്റ്റമാണ് കൊറോണ ബാധിതരെ കൃത്യമായി കണ്ടെത്തുന്നതിനായി ചൈന നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കൊറോണ ബാധിതരെ കൃത്യമായി കണ്ടെത്തുന്നതിനായി ഫേഷ്യൽ റെക്കഗ്‌നിഷ്യൻ ക്യാമറകളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്തിയുള്ള സിസിടിവി കേന്ദ്രങ്ങൾ ചൈന രാജ്യമെങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.നേരിയ തോതിൽ പനിയുള്ളവരെ കൂടി തെരുവുകളിൽ വച്ച് തിരിച്ചറിയുന്നതിന് ശേഷിയുള്ള ക്യാമറകളാണ് ഇതിനായി ചൈന പ്രയോജനപ്പെടുത്തി വരുന്നത്.

തുടർന്ന് ഇത്തരക്കാരെ മറ്റുള്ളവരുമായി ഇടപഴകാനാവാത്ത വിധത്തിൽ ഒറ്റപ്പെടുത്തി താമസിപ്പിക്കുകയാണ് ചെയ്യുന്നത്. കൊറോണ ബാധിതനെന്ന് സംശയിക്കുന്ന ഒരാൾ ട്രെയിനിലിൽ കയറിയാൽ ഇയാളുടെ സമീപത്ത് ആരെല്ലാമായിരുന്നു ഇരുന്നതെന്ന ലിസ്റ്റ് നൽകാൻ റെയിൽവേ സിസ്റ്റത്തിന് സാധിക്കുന്ന വിധത്തിലാണ് ചൈനയിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വൈറസ് ബാധിച്ച ഒരു പ്രദേശം സന്ദർശിച്ച് മടങ്ങിയ തന്നെ ഇത്തരത്തിൽ ട്രാക്ക് ചെയ്തിരുന്നുവെന്നാണ് ഹാൻഗ്സൗവിലെ ഒരാൾ വെളിപ്പെടുത്തുന്നത്. ഇതിനായി തന്റെ ലൈസൻസ് പ്ലേറ്റിലെ വിവരങ്ങൾ വച്ച് പൊലീസ് തന്നെ ട്രാക്ക് ചെയ്യുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്.

തുടർന്ന് തന്നോട് രണ്ടാഴ്ച ഒറ്റപ്പെട്ട് അകത്തളങ്ങളിൽ കഴിയാൻ പൊലീസ് നിർദ്ദേശിച്ചുവെന്നും ഇയാൾ പറയുന്നു. എന്നാൽ 12 ദിവസങ്ങൾ അകത്തടച്ചിരുന്നപ്പോൾ ഇയാൾക്ക് ബോറടി താങ്ങാനാവാതെ പുറത്തിറങ്ങിയെന്നും റിപ്പോർട്ടുണ്ട്.ഇയാൾ നേരത്തെ പുറത്തിറങ്ങിയെന്ന് ഹാൻഗ്സൗവിലെ വെസ്റ്റ് ലേക്കിലെ ഫേഷ്യൽ റെക്കഗ്‌നിഷ്യൻ ക്യാമറയിലൂടെ പൊലീസ് മനസിലാക്കുകയും തിരിച്ച് വീട്ടിലേക്ക് പോകാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ചെറിയ തോതിൽ പനിയുള്ളവരെ പോലും ഇത്തരം ക്യാമറകളിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ചൈനയിലെ സെക്യൂരിറ്റി കമ്പനികൾ പറയുന്നത്.

അമേരിക്കയിലെ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു

കൊറോണ ബാധിച്ച് ആദ്യ യുഎസ് പൗരൻ വ്യാഴാഴ്ച മരിച്ചുവെന്ന കാര്യം ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്.മരിച്ചത് 60 വയസുള്ള ആളാണെങ്കിലും ഇയാളുടെ പേര് വിവരങ്ങൾ യുഎസ് ഒഫീഷ്യലുകൾ പുറത്ത് വിട്ടിട്ടില്ല.

മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്ന് ബീജിംഗിലെ യുഎസ് എംബസി ഇന്നലെ പ്രസ്താവനയിറക്കിയിരുന്നു. കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള സുരക്ഷാ വസ്ത്രമണിഞ്ഞ യുഎസ് എംബസി ജീവനക്കാർ വുഹാനിൽ നിന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിമാനം കയറുന്ന ചിത്രങ്ങൾ വെള്ളിയാഴ്ച പുറത്ത് വന്നിരുന്നു.

വുഹാനിൽ നിന്നും യുഎസ് പൗരന്മാരെ രക്ഷിച്ച് കൊണ്ട് വരുന്ന പ്രക്രിയയിലായിരുന്നും എംബസി ജീവനക്കാരെന്നാണ് റിപ്പോർട്ട്.വുഹാനിൽ നിന്നും യുഎസ് പൗരന്മാരെ രക്ഷിക്കുന്നതിനായി ചാർട്ടർ ചെയ്തിരുന്ന അവസാനത്തെ രണ്ട് വിമാനങ്ങൾ വെള്ളിയാഴ്ചയായിരുന്നു പറന്നുയർന്നിരുന്നത്. ഇവ ടെക്സാസ്, കാലിഫോർണിയ എന്നിവിടങ്ങളിലാണ് ലാൻഡ് ചെയ്തിരിക്കുന്നത്.

ഈ വിമാനങ്ങളിലെ ഓരോ യാത്രക്കാർക്ക് വീതം കൊറോണ ലക്ഷണങ്ങൾ പ്രകടമാവുകയും ചെയ്തിരുന്നു. ഓരോ വിമാനത്തിലും 300 വീതം യാത്രക്കാർ ഉണ്ടായിരുന്നുവെന്നും ഇവരെയെല്ലാം നിരീക്ഷണത്തിനായി വേർതിരിച്ച് പാർപ്പിച്ചിരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.

സാർസിനെ മറികടന്ന് കൊറോണ മരണം 800; 25 രാജ്യങ്ങളിലായി 35,000 പേർക്ക് വൈറസ് ബാധ

ചൈനയിൽ നിന്നും 24 രാജ്യങ്ങളിലേക്ക് പടർന്ന കൊറോണ ബാധ മൂലം ഇതുവരെയായി 811 പേർ മരിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 2003ൽ ഉണ്ടായ സാർസ് രോഗത്താലുണ്ടായ മരണങ്ങളെയാണിത് മറികടന്നിരിക്കുന്നത്. അന്ന് 774 പേരായിരുന്നു മരിച്ചിരുന്നത്.

ബ്രിട്ടീഷുകാരിൽ ഒമ്പത് വയസുകാരനടക്കം അഞ്ചിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാനിൽ നിന്നും 150 ബ്രിട്ടീഷുകാരെയും വഹിച്ച് കൊണ്ടുള്ള അവസാന വിമാനം ഇന്നലെ ബ്രിട്ടനിലെത്തിയിരുന്നു.ഇന്നലെ രാത്രി മാത്രം ലോകമാകമാനം കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് 87 പേരാണ്.

വെള്ളിയാഴ്ച മാത്രം ചൈനയിൽ 88 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യുഎസിൽ 12 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP