Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

രണ്ട് കണ്ടുപിടിത്തങ്ങൾക്ക് പേറ്റന്റായി; പണിപ്പുരയിൽ നൂറിൽ അധികം കണ്ടുപിടിത്തങ്ങൾ; നാസ പോലും കൊത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു; എന്നിട്ടും ഇന്ത്യയെ നന്നാക്കാൻ ഉറച്ച് ബീഹാറിൽ നിന്നും ഒരു 19കാരൻ; ലോകം എമ്പാടും നടന്ന് കുട്ടികളെ ആവേശം കൊള്ളിക്കുന്ന ഒരു കോളജ് വിദ്യാർത്ഥിയുടെ കഥ

രണ്ട് കണ്ടുപിടിത്തങ്ങൾക്ക് പേറ്റന്റായി; പണിപ്പുരയിൽ നൂറിൽ അധികം കണ്ടുപിടിത്തങ്ങൾ; നാസ പോലും കൊത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു; എന്നിട്ടും ഇന്ത്യയെ നന്നാക്കാൻ ഉറച്ച് ബീഹാറിൽ നിന്നും ഒരു 19കാരൻ; ലോകം എമ്പാടും നടന്ന് കുട്ടികളെ ആവേശം കൊള്ളിക്കുന്ന ഒരു കോളജ് വിദ്യാർത്ഥിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

പാട്‌ന: ഈ 19കാരന്റെ പേര് ഗോപാൽജിയെന്നാണ്. ബീഹാറിലെ ഭഗവൽപൂർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ജനിച്ചത്. ആളു നിസ്സാരക്കാരനല്ല...സ്വന്തമായ രണ്ട് കണ്ടുപിടിത്തങ്ങൾക്ക് പേറ്റന്റ് നേടിയെടുത്ത മിടുമിടുക്കനാണിത്. ഇതിന് പുറമെ ഈ കോളജ് വിദ്യാർത്ഥിയുടെ പണിപ്പുരയിൽ നൂറിൽ അധികം കണ്ടുപിടിത്തങ്ങളുമുണ്ട്. നാസ പോലും കൊത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്നയത്ര മിടുക്ക് തെളിയിച്ച കൗമാരക്കാരനാണിത്. പക്ഷേ വിദേശികൾക്ക് തന്റെ ബുദ്ധിയെഴുതിക്കൊടുക്കില്ലെന്നും മറിച്ച് ഇന്ത്യയെ നന്നാക്കുകയാണ് തന്റ ലക്ഷ്യമെന്നും ഉറച്ചാണീ വിദ്യാർത്ഥി മുന്നോട്ട് പോകുന്നത്. ലോകം എമ്പാടും നടന്ന് കുട്ടികളെ ആവേശം കൊള്ളിക്കുന്ന ഒരു കോളജ് വിദ്യാർത്ഥിയുടെ കഥ കൂടിയാണിത്.

ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നിൽ മാത്രം ഒതുക്കി നിർത്താതെ ഈ സമൂഹത്തിന് വേണ്ടി വികസിപ്പിച്ചിരിക്കുന്ന വിശാല മനസ്‌കനാണീ ചെറുപ്പക്കാരൻ. നിലവിൽ കണ്ടുപിടിത്തക്കാരൻ, ഗവേഷകൻ എന്നിവയ്ക്ക് പുറമെ ഒരു ഡിജിറ്റൽ എഡ്യുക്കേഷൻ ഫേമിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ഗോപാൽജി. ബനാന സെൽ, പേപ്പർ ബയോ സെല്ലുകൾ എന്നിവക്ക് രണ്ട് പേറ്റന്റുകൾ ഇദ്ദേഹം ഇപ്പോൾ നേടിയെടുത്തിട്ടുണ്ട്. ഇതിന് പുറമെ ഇദ്ദേഹത്തിന്റ മറ്റ് നിരവധി പരീക്ഷണങ്ങൾ വിജയത്തിലേക്കടുത്തുകൊണ്ടിരിക്കുകയാണ്.

തായ്പെയ് എക്സിബിഷനിലേക്ക് പങ്കെടുക്കാനായി 10 രാജ്യങ്ങളിലെ 30 സ്റ്റാർട്ടപ്പുകൾ ഗോപാൽജിയെ ക്ഷണിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ നിലവിൽ ബിടെക്കിന് പഠിച്ച് കൊണ്ടിരിക്കുകയുമാണീ കൊച്ചു മിടുക്കൻ. സാധാരണ ഗവൺമെൻര് സ്‌കൂളിൽ പഠിച്ചിട്ടും അസാധാരണായി സ്വപ്നങ്ങൾ കണ്ട് അത് പ്രാവർത്തികമാക്കിയ കഥയാണ് ഗോപാൽജിക്കുള്ളത്. തന്റെ അസാധാരണ പ്രകടനത്തിന് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരു പുരസ്‌കാരം ലഭിച്ചത് മുതൽ ഗോപാൽജിയുടെ പ്രയാണം തുടങ്ങിയിരുന്നു. പാഴാവുന്ന വാഴയിലയിൽ നിന്നും ഊർജം അഥവാ ചാർജുൽപാദിപ്പിക്കുന്ന കണ്ടുപിടിത്തം നടത്തിയതിനെ തുടർന്നായിരുന്നു ഗോപാലിന് അന്ന് സമ്മാനം ലഭിച്ചിരുന്നത്.

ശരാശരി കൃഷിക്കാരനായ പ്രേം രഞ്ജൻ കുൻവാറിന്റെ മകനായി പിറന്നിട്ടും കഴിവ് തെളിയിച്ച മകനായ ഗോപാലിന് നല്ല വിദ്യാഭ്യാസം നൽകാൻ ഈ പിതാവ് മുന്നോട്ട് വന്നിരുന്നു. 2017 ഓഗസ്റ്റ് 31ന് ഗോപാൽജിയുടെ കഴിവിനെ മാനിച്ച് അവന് പ്രധാമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് സംസാരിക്കുന്നതിനുള്ള അപൂർവ അവസരവും ലഭിച്ചു.ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി മുൻകൈയെടുത്തായിരുന്നു അതിനുള്ള അവസരം ലഭിച്ചതെന്നും പത്ത് മിനുറ്റ് മാത്രമേ ഈ കൂടിക്കാഴ്ചയുണ്ടായിരുന്നുള്ളുവെങ്കിലും അത് തനിക്ക് ഏറെ പ്രചോദനമേകിയെന്നുമാണ് ഗോപാൽജി പ്രതികരിച്ചിരിക്കുന്നത്.

അഹമ്മദാബാദിലെ നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനിലേക്ക് തന്നെ അയക്കുകയും അവിടെ നിന്ന് മോദിയെ കാണാൻ അവസരം ലഭിക്കുകയുമായിരുന്നുവെന്നാണ് ഗോപാൽജി പറയുന്നത്. ഇവിടേക്ക് നാല് കണ്ടുപിടിത്തങ്ങൾ താൻ നിർമ്മിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തുടർന്ന് വിദേശത്ത് നിന്നും തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും ഗോപാൽജി വ്യക്തമാക്കുന്നു.

ഗോപോനിയം അലോയ്, ജിസ്റ്റാർ പൗഡർ, ഹൈഡ്രോ ഇലക്ട്രിക് ബയോ സെൽ, സോളാർ മൈൽ, ഗോപ അലാസ്‌ക, ബിഎൻസി ആൻഡ് ബിഎൻഎഫ്, സ്യൂഡോ പ്ലാസ്റ്റിക്,ലൈചെ വൈൻ എന്നീ കണ്ടുപിടിത്തങ്ങൾക്കാണ് ഗോപാൽജി ഇനി പേറ്റന്റ് നേടാനിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP