Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോക്കി നിൽക്കുമ്പോൾ ആളുകൾ വഴിയിൽ തളർന്ന് വീഴുന്നു; കണ്ണുകളിലൂടെ പോലും രോഗം പകരുന്നുവെന്ന് റിപ്പോർട്ടുകൾ; ചൈനീസ് വന്മതിലും ഷാൻഗായ് ഡിസ്നി ലാൻഡും അടച്ചു; 14 നഗരങ്ങളിൽ നിന്ന് പുറത്തേക്കുള്ള സകല യാത്രകളും നിരോധിച്ചു; ലൂണാർ ന്യൂ ഇയർ ആഘോഷത്തിനും വിലക്ക്; മാസ്‌കുകളും കൈയുറകളും കിട്ടാതെ വലഞ്ഞ് ചൈനക്കാർ

നോക്കി നിൽക്കുമ്പോൾ ആളുകൾ വഴിയിൽ തളർന്ന് വീഴുന്നു; കണ്ണുകളിലൂടെ പോലും രോഗം പകരുന്നുവെന്ന് റിപ്പോർട്ടുകൾ; ചൈനീസ് വന്മതിലും ഷാൻഗായ് ഡിസ്നി ലാൻഡും അടച്ചു; 14 നഗരങ്ങളിൽ നിന്ന് പുറത്തേക്കുള്ള സകല യാത്രകളും നിരോധിച്ചു; ലൂണാർ ന്യൂ ഇയർ ആഘോഷത്തിനും വിലക്ക്; മാസ്‌കുകളും കൈയുറകളും കിട്ടാതെ വലഞ്ഞ് ചൈനക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ചൈനയിൽ നിന്നും കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളും വീഡിയോകളും പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നോക്കിൽ നിൽക്കുമ്പോൾ കൊറോണ ബാധിച്ച ആളുകൾ വഴിയിൽ തളർന്ന് വീഴുന്നതിന്റെ വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. കൊറോണ രോഗം കണ്ണുകളിലൂടെ പോലും രോഗം പകരുന്നുവെന്ന് റിപ്പോർട്ടുകളും ഞെട്ടലുണ്ടാക്കുന്നുണ്ട്. കൊറോണ ഭീതിയാൽ ചൈനയിൽ സ്ഥിതിഗതികൾ അനുദിനം വഷളാകുകയാണ്. അതായത് മുൻകരുതലായി പ്രധാന ടൂറിസം കേന്ദ്രങ്ങളായ ചൈനീസ് വന്മതിലും ഷാൻഗായ് ഡിസ്നി ലാൻഡും അടച്ചു പൂട്ടിയിട്ടുണ്ട്.

രാജ്യത്തെ 14 നഗരങ്ങളിൽ നിന്ന് പുറത്തേക്കുള്ള സകല യാത്രകളും നിരോധിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. ചൈനീസ് പുതുവർഷമായ ലൂണാർ ന്യൂ ഇയർ ആഘോഷത്തിനും കടുത്ത വിലക്കാണേർപ്പെടുത്തിയത്. കൊറോണ പടരുന്ന സാഹചര്യത്തിൽ മാസ്‌കുകളും കൈയുറകളും കിട്ടാതെ ചൈനക്കാർ വലയുന്ന സാഹചര്യവും നിലവിലുണ്ട്.

വുഹാനിൽ കൊറോണ ബാധിച്ച് തെരുവിൽ തളർന്ന് വീഴുന്നവരേറുന്നു

വുഹാനിലെ തെരുവുകളിലൂടെ നടന്ന് പോകുന്നവർ കൊറോണ ബാധിച്ച് വീഴുന്നതിന്റെ വീഡിയോകൾ പ്രചരിക്കുന്നത് ലോകത്തെ ആശങ്കയിൽ ആഴ്‌ത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള ഡസൻ കണക്കിന് വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. തുടർന്ന് ഇവരെ രക്ഷിക്കുന്നതിനായി മാസ്‌കുകൾ ഇട്ടവർ ഓടി വരുന്നതും ഇത്തരം വീഡിയോകളിൽ കാണാം. എന്നാൽ ഇത്തരം വീഡിയോകൾ ഒറിജിനൽ ആണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ 26 പേരുടെ ജീവനെടുത്ത കൊറോണ ലോകമാകമാനം 800 പേരെയാണ് ബാധിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ വുഹാനിൽ മാത്രം 10,000 ത്തോളം പേർക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ടെന്ന സൂചനയും ശക്തമാണ്.

കൊറോണ ബാധിച്ച് വീഴുന്നുവെന്ന് സമർത്ഥിച്ച് കൊണ്ട് പ്രചരിക്കുന്ന ഈ വീഡിയോകൾ എവിടെ നിന്നാണ് പകർത്തപ്പെട്ടിരിക്കുന്നതെന്നതും ഇനിയും വ്യക്തമായിട്ടില്ല. കൊറോണ ബാധ ചൈനയിലാണ് കൂടുതലെങ്കിലും വിയറ്റ്നാം, സൗത്തുകൊറിയ, തായ് ലാൻഡ്, തായ് വാൻ, സിംഗപ്പൂർ, ഹോംഗ് കോംഗ്, മക്കാവും, ജപ്പാൻ എന്നിവിടങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസിലെ വാഷിങ്ടൺ സ്റ്റേറ്റിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ചൈനയിൽ നിന്നും യുകെയിലെത്തിയ നിരവധി പേർക്ക് ഈ വൈറസ് ബാധയുണ്ടെന്ന സംശയവും ശക്തമാണ്. ഇത്തരമൊരു ഭീതിദമായ സാഹചര്യത്തിൽ കൊറോണ ബാധിതർ തെരുവുകളിൽ വെട്ടിയിട്ടത് പോലെ വീഴുന്നത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.

കണ്ണുകളിലൂടെ പോലും കൊറോണ പകരുന്നു

കൊറോണ ഉമിനിരീലൂടെ ഒരു വ്യക്തിയിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഈ രോഗം കണ്ണുകളിലൂടെ പോലും പടരുമെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും ഇപ്പോൾ വെളിച്ചത്ത് വന്നിരിക്കുകയാണ്.കൊറോണ ബാധിതരുമായി ഇടപഴകുമ്പോൾ താൻ സുരക്ഷാ കണ്ണട വയ്ക്കാത്തതിനെ തുടർന്ന് തനിക്ക് കൊറോണ ബാധിച്ചുവെന്ന് വെളിപ്പെടുത്തി ബീജിംഗിലെ പീക്കിങ് യൂണിവേഴ്സിറ്റി ഫസ്റ്റ് ഹോസ്പിറ്റലിലെ ഡിപ്പാർട്ട്മെന്റ് ഓഫ് പൽമനറി മെഡിസിന്റെ തലവനും ചൈനീസ് ഡോക്ടറുമായ വാൻഗ് ഗ്വാൻഗ്ഫ രംഗത്തെത്തിയതോടെയാണ് ഇത് സംബന്ധിച്ച ആശങ്ക വർധിച്ചിരിക്കുന്നത്. കൊറോണ ബാധിതരുമായി ഇടപഴകുന്നതിലൂടെ കണ്ണുകളിലൂടെ ഈ രോഗം പടരാൻ സാധ്യതയേറെയുണ്ടെന്നാണ് തന്റെ ദുരനുഭവത്തിന്റെ വെളിച്ചത്തിൽ ഈ ഡോക്ടർ സമർത്ഥിക്കുന്നത്.

നാം കണ്ണുകളിൽ തൊടാൻ ഇടയാകുന്നതോടെയാണ് വൈറസ് കണ്ണുകളിൽ എത്തുന്നതെന്നും അദ്ദേഹം വിവരിക്കുന്നു. രോഗി മൂക്ക് ചീറ്റുന്നതിലൂടെയും ചുമക്കുന്നതിലൂടെയുമാണ് കൊറോണ പടരുന്നതിന് പുറമെ ഇത്തരത്തിലും പടരാമെന്നാണ് വാൻഗ് ആവർത്തിക്കുന്നത്. കണ്ണുകളിലൂടെ കൊറോണ പടരാൻ സാധ്യതയുണ്ടെന്നാണ് ഇംപീരിയൽ കോളജ് ലണ്ടനിലെ വൈറസ് ജെനോമിക്സ് പ്രഫസറായ പോൾ കെല്ലം പറയുന്നത്. കൊറോണ ബാധിതർ നമുക്കരിൽ നിന്ന് മൂക്ക് ചീറ്റിയാലോ തുമ്മിയാലോ വൈറസ് കണ്ണിലെത്താൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പേകുന്നു. യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടണിലെ ഗ്ലോബൽ ഹെൽത്തിലെ സീനിയർ റിസർച്ച് ഫെല്ലോയായ ഡോ. മൈക്കൽ ഹെഡും ഈ വാദത്തെ പിന്തുണക്കുന്നുണ്ട്.

ചൈനീസ് വന്മതിലും ഷാൻഗായ് ഡിസ്നി ലാൻഡും അടച്ചു

കൊറോണ ഭീതിയിൽ ചൈനയിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യങ്ങൾ പരമാധി ഒഴിവാക്കാനുള്ള നീക്കങ്ങൾ അധികൃതർ ആരംഭിച്ചു. കൊറോണ വേഗത്തിൽ പടരുന്ന അവസ്ഥ ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ഇതിന്റെ ഭാഗമായി ചൈനയിലെ നിരവധി പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളാണ് സർക്കാർ അടച്ച് പൂട്ടിയിരിക്കുന്നത്. നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ലോകാത്ഭുതങ്ങളിലൊന്നായ ചൈനീസ് വന്മതിലും ഡിസ്നി ലാൻഡും ഇത്തരത്തിൽ സന്ദർശകർക്ക് പ്രവേശനം നിഷേധിച്ച് അടച്ച് പൂട്ടിയവയിൽ ഉൾപ്പെടുന്നു.

ബീജിംഗിലെ ചൈനീസ് വന്മതിലിന്റെ ഭാഗത്തേക്കാണ് ആളുകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെല്ലാം അടിയന്തിരമായി അടച്ച് പൂട്ടുന്നുവെന്ന അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ടെംപിളുകളും സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊറോണയെ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായും തങ്ങളുടെ ഗസ്റ്റുകളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും റിസോർട്ട് അടച്ച് പൂട്ടുന്നുവെന്നാണ് ഷാൻഗ്ഹായ് ഡിസ്നി റിസോർട്ട് അതിന്റെ വെബ്സൈറ്റിൽ വിശദീകരണം നൽകിയിരിക്കുന്നത്. ചൈനീസ് വന്മതിലിന്റെ ബീജിംഗിലെ ഭാഗമായ ബാഡലിങ് സെക്ഷനാണ് അടച്ച് പൂട്ടിയത്. ലോകമെമ്പാട് നിന്നും നിരവധി സന്ദർശകർ എത്തുന്ന ഇടമാണിത്.

14 നഗരങ്ങളിൽ നിന്ന് പുറത്തേക്കുള്ള സകല യാത്രകളും നിരോധിച്ചു; ലൂണാർ ന്യൂ ഇയർ ആഘോഷത്തിനും വിലക്ക്

കൊറോണ ബാധ പടരുന്നതിനാൽ ചൈനയിലെ 14 നഗരങ്ങളിൽ നിന്ന് പുറത്തേക്കുള്ള സകല യാത്രകളും നിരോധിച്ചുവെന്ന് റിപ്പോർട്ട്.40 മില്യണോളം പേർ അധിവസിക്കുന്ന സിറ്റികളാണിവ. ഇവിടങ്ങളിൽ പൊതു ഗതാഗത സംവിധാനങ്ങളും റോഡുകളും അടച്ച് പൂട്ടിയിരിക്കുകയാണ്.

ചൈനയിലെ പരമ്പരാഗതമായ ഏറ്റവും വലിയ ആഘോഷമായ ചൈനീസ് ലൂണാർ ന്യൂ ഇയർ ആഘോഷമെത്താനിരിക്കെയാണ് ഈ അടച്ച് പൂട്ടൽ. ഈ ന്യൂ ഇയർ ആഘോഷങ്ങളും നടത്തരുതെന്ന് അധികൃതർ വിലക്കിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടെ ആളുകൾ അടുത്തിടപഴകാനിടയാകുന്നതിലൂടെ കൊറോണ ബാധക്കുള്ള സാധ്യതയേറുമെന്നതിനാണ് ഇത്തരത്തിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

2020 ലൂണാർ ന്യൂ ഇയർ അഥവാ ചൈനീസ് ന്യൂഇയർ അല്ലെങ്കിൽ സ്പ്രിങ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ കൊറോണ ഭീതി മൂലം ഇവയ്ക്ക് അധികൃതർ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

മാസ്‌കുകളും കൈയുറകളും കിട്ടാതെ വലഞ്ഞ് ചൈനക്കാർ

കൊറോണ ബാധയെ പ്രതിരോധിക്കുന്നതിനുള്ള മാസ്‌കുകൾക്കും കൈയുറകൾക്കും ചൈനയിൽ വൻ ക്ഷാമം നേരിടുന്നുവെന്നും റിപ്പോർട്ടുണ്ട്. ഈ അവസരത്തിൽ ഇവ കൂടുതലായി നിരവധി പേർ വാങ്ങുന്നതിനെ തുടർന്നാണീ വിഷമസ്ഥിതി സംജാതമായിരിക്കുന്നത്. ചൈനീസ് സ്റ്റോറുകളിലും ഇ കോമേഴ്സ് സൈറ്റുകളിലും മെഡിക്കൽ മാസ്‌കുകളും ഹാൻഡ് സാനിറ്റൈസറുകളും ലഭിക്കാത്ത അവസ്ഥയാണുള്ളത്.

ജെഡി. കോം, ആലിബാബ, മറ്റ് മുൻനിര ചൈനീസ് ഇ കോമേഴ്സ് സൈറ്റുകളിൽ ഇതാണ് സ്ഥിതി. കൊറോണ ഭീതിയിൽ കൂടുതൽ മാസ്‌കുകൾ ഉൽപാദിപ്പിക്കാൻ ന്യൂ ഇയർ അവധിക്ക് പോയ ഫാക്ടറി വർക്കർമാരെ തിരിച്ച് വിളിക്കാൻ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ രാജ്യത്തുകൊറോണ ബാധ റിപ്പോർട്ട് ചെയ്തതിനാൽ തായ് വാൻ ചൈനയിലേക്ക് മാസ്‌ക് കയറ്റുമതി നിരോധിച്ചതും പ്രശ്നമായിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP