Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കയ്യിൽ പിടിച്ചു വലിച്ച സ്ത്രീയുടെ കയ്യിൽ തിരിച്ചു തല്ലിയതിന് മാപ്പു പറഞ്ഞ് പോപ്പ് ഫ്രാൻസിസ്; എപ്പോഴും ചിരിക്കുന്ന മാർപാപ്പയുടെ മുഖം ചുവന്നത് വൈറലായപ്പോൾ സ്ത്രീകൾക്കെതിരെയുള്ള ആക്രമണത്തിനെതിരെയുള്ള സന്ദേശമാക്കി മാറ്റി വത്തിക്കാൻ രാഷ്ട്രത്തലവൻ: ഒരു നിമിഷം ക്ഷമ നഷ്ടപ്പെട്ടതിന്റെ സങ്കടം മറച്ചു വയ്ക്കാതെ ആത്മീയ പിതാവ്

കയ്യിൽ പിടിച്ചു വലിച്ച സ്ത്രീയുടെ കയ്യിൽ തിരിച്ചു തല്ലിയതിന് മാപ്പു പറഞ്ഞ് പോപ്പ് ഫ്രാൻസിസ്; എപ്പോഴും ചിരിക്കുന്ന മാർപാപ്പയുടെ മുഖം ചുവന്നത് വൈറലായപ്പോൾ സ്ത്രീകൾക്കെതിരെയുള്ള ആക്രമണത്തിനെതിരെയുള്ള സന്ദേശമാക്കി മാറ്റി വത്തിക്കാൻ രാഷ്ട്രത്തലവൻ: ഒരു നിമിഷം ക്ഷമ നഷ്ടപ്പെട്ടതിന്റെ സങ്കടം മറച്ചു വയ്ക്കാതെ ആത്മീയ പിതാവ്

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ സിറ്റി: ന്യൂ ഇർ സന്ധ്യയിൽ തന്റെ കയ്യിൽ പിടിച്ചു വലിച്ച സ്ത്രീയെ തിരിച്ചു തല്ലിയതിന് പോപ്പ് ഫ്രാൻസിസ് മാപ്പു പറഞ്ഞു. എപ്പോഴും ചിരിക്കുന്ന മാർപാപ്പയുടെ മുഖം കോപത്താൽ ചുവന്നത് വൈറലായപ്പോൾ സ്ത്രീകൾക്കെതിരെയുള്ള ആക്രമണത്തിനെതിരെയുള്ള സന്ദേശമാക്കി മാറ്റിയിരിക്കുകയാണ് വത്തിക്കാൻ രാഷ്ട്രത്തലവൻ. സ്ത്രീകൾക്ക് നേരെയുള്ള ആക്രണം അത് ഏതു വിധത്തിലുള്ളതാണെങ്കിലും തെറ്റാണെന്നാണ് മാർപാപ്പ പറഞ്ഞിരിക്കുന്നത്. ആ സ്ത്രീയോട് മാപ്പു പറഞ്ഞ പോപ്പ് നമുക്ക് പലപ്പഴും ക്ഷമ നശിക്കാറുണ്ടെന്നും കുറ്റ സമ്മതം പോലെ പറഞ്ഞു. 'അത് എനിക്കും സംഭവിച്ചു' ഇന്നലെ നൽകിയ തെറ്റായ ഉദാഹരണത്തിന് ക്ഷമ പറയുന്നു.' വത്തിക്കാനിൽ നടന്ന കുർബാനയ്ക്ക് മുമ്പായി അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന സംഭവത്തിന് ശേഷം ഇന്ന് വത്തിക്കാനിൽ സ്ത്രീകൾക്കെതെരെയുള്ള ആക്രമണത്തെ കുറിച്ച് നടത്തിയ പ്രസംഗത്തിൽ സ്ത്രീകളെ ആക്രമിക്കുന്നത് ദൈവത്തെ അശ്ലീലം പറയുന്നത് പോലെയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പുതുവത്സരത്തിൽ നല്ലൊരു ലോകം കെട്ടിപ്പെടുക്കണണമെങ്കിൽ നമ്മൾ സ്ത്രീകളെ ബഹുമാനത്തോടെ പരിചരിക്കണം. മനുഷ്യർ ലാഭത്തിനും അശ്ലീലത്തിനും വേണ്ടി സ്ത്രീകളെ ഉപയോഗിക്കരുത്. ജീവന്റെ ഉറവിടമായ സ്ത്രീകളെ ക്രൂരമായി തല്ലി ചതക്കുകയും ബലാത്സംഗം ചെയ്യുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും അബോഷന് നിർബന്ധിച്ച വിധേയമാക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. സമാധാനത്തിന്റെ ദൂതരാണ് സ്ത്രീകളെന്നാണ് പോപ്പ് തന്റെ പ്രസംഗത്തിൽ സ്ത്രീകളെ വിശേഷിപ്പിച്ചത്.

എന്നാൽ ഇന്നലെ നടന്ന സംഭവത്തിൽ ഒരു നിമിഷം ക്ഷമ നഷ്ടപ്പെട്ടതിന്റെ സങ്കടം ആത്മീയ പിതാവ് മറച്ചു വെച്ചില്ല. പുതുവത്സര സന്ധ്യയിലാണ് മാർപാപ്പയുടെ ക്ഷമ നശിച്ച ആ സംഭവം ഉണ്ടായത്. പുതുവത്സരത്തിൽ തന്നെ കാണാനെത്തിയ തീർത്ഥാടകരെ ആശിർവദിച്ച് കൊണ്ടിരിക്കെ തന്റെ കയ്യിൽ കടന്നു പിടിച്ച് വലിച്ച സ്ത്രീക്ക് നേരെ കോപം ചൊരിയുകയായിരുന്നു പോപ്പ് ഫ്രാൻസിസ്. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ തടിച്ചു കൂടിയ ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട പോപ്പ് കുട്ടികളെ സ്നേഹിച്ചും അവരുടെ തലയിൽ കൈവെച്ച് ആശിർവാദം ചൊരിഞ്ഞും പോകുന്നതിനിടയിലാണ് ഒരു സ്ത്രീ പോപ്പിന്റെ കയ്യിൽ കടന്നു പിടിച്ചത്.

മുന്നോട്ട് നടന്ന പോപ്പിന്റെ കൈകളിൽ കടന്നു പിടിച്ച സ്ത്രീയുടെ കൈകളിൽ നിന്നും വിടുവിക്കാൻ പോപ്പ് ശ്രമിച്ചെങ്കിലും കയ്യിൽ പിടിച്ച് പിന്നോട്ട് വലിക്കുകയാണ് സ്ത്രീ ചെയ്തത്. എന്തോ പോപ്പിനോട് പറഞ്ഞു കൊണ്ട് ശക്തമായി കയ്യിൽ പിടിച്ചു വലിച്ച് അടുപ്പിച്ചു. എന്നാൽ ആ യുവതിയുടെ പ്രവൃത്തിയിൽ പോപ്പിന് അടക്കാനാവാത്ത കോപമാണ് തോന്നിയത്. ഇതോടെ എപ്പോഴും പുഞ്ചിരിക്കുന്ന പോപ്പിന്റെ മുഖം കോപം കൊണ്ട് ചുവക്കുകയും ചെയ്തു. അരുതെന്ന് പറഞ്ഞിട്ടും തന്റെ കയ്യിൽ പിടിച്ച് ശക്തമായി വലിച്ച സ്ത്രീയുടെ കൈക്കിട്ട് പോപ്പ് അടിക്കുകയും ചെയ്തു. കോപത്തോടെ സംസാരിച്ചിട്ടും സ്ത്രീ പിടിവിടാതായതോടെയാണ് പോപ്പ് ഇവരുടെ കൈകളിൽ അടിച്ചത്.

വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലാണ് സംഭവം നടന്നത്. ഒരു കുട്ടിയെ തൊട്ട് ആശിർവദിച്ച ശേഷം തിരിഞ്ഞു നടക്കുമ്പോഴാണ് സംഭവം. പെട്ടെന്ന് ദേഷ്യം വന്നെങ്കിലും പൊടുന്നനെ തന്നെ പോപ്പ് തന്റെ കോപം നിയന്ത്രിച്ചു. മറ്റ് തീർത്ഥാടകർക്ക് നേരെ നീങ്ങുകയും ചെയ്തു. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന സർവീസിൽ ന്യൂ ഇയർ രാത്രിയിൽ പോയ വർഷത്തിന് നന്ദി പറയാനുള്ള പ്രാർത്ഥനയ്ക്കും തീർത്ഥാടകരെ കാണാനുമാണ് എത്തിയത്.

പോപ്പ് തന്റെ പ്രാർത്ഥനയ്ക്ക് ശേഷം തീർത്ഥാടകരോട് കൂടുതൽ സ്നേഹമുള്ളവരാകാൻ ശീലിക്കണമെന്നും പാലങ്ങളാണ് നിർമ്മിക്കേണ്ടത്, അല്ലാതെ മതിലുകളല്ലെന്നും പോപ്പ് പറഞ്ഞു. ഏറ്റവും മോശം വ്യക്തിയെ അടക്കം ദൈവം എല്ലാവരെയും സ്നേഹിക്കുന്നതായും പോപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP