Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിവ് തെറ്റിക്കാതെ ന്യൂസിലണ്ടും ഓസ്‌ട്രേലിയയും; യൂറോപ്പിനെ ആവേശത്തിലാക്കി ലണ്ടൻ; ലണ്ടൻ ഐയും ബിഗ്ബെന്നും അത്ഭുതമായി; എമ്പാടും കണ്ണഞ്ചിപ്പിക്കുന്ന വർണക്കാഴ്‌ച്ച ഒരുക്കിയ കരിമരുന്ന് പ്രയോഗങ്ങൾ; അത്ഭുത വിസ്മയം ഒരുക്കി ബുർജ് ഖലീഫ; കണ്ണടയ്ക്കാതെ നമ്മുടെ കൊച്ചിയും കോവളവും കോഴിക്കോടും; പാപ്പാഞ്ഞിയെ കത്തിച്ച് ഫോർട്ട് കൊച്ചി; ബൈ ബൈ 2019... വെൽകം ട്വന്റി 20! ലോകം പുതുവർഷത്തെ വരവേൽക്കുമ്പോൾ

പതിവ് തെറ്റിക്കാതെ ന്യൂസിലണ്ടും ഓസ്‌ട്രേലിയയും; യൂറോപ്പിനെ ആവേശത്തിലാക്കി ലണ്ടൻ; ലണ്ടൻ ഐയും ബിഗ്ബെന്നും അത്ഭുതമായി; എമ്പാടും കണ്ണഞ്ചിപ്പിക്കുന്ന വർണക്കാഴ്‌ച്ച ഒരുക്കിയ കരിമരുന്ന് പ്രയോഗങ്ങൾ; അത്ഭുത വിസ്മയം ഒരുക്കി ബുർജ് ഖലീഫ; കണ്ണടയ്ക്കാതെ നമ്മുടെ കൊച്ചിയും കോവളവും കോഴിക്കോടും; പാപ്പാഞ്ഞിയെ കത്തിച്ച് ഫോർട്ട് കൊച്ചി; ബൈ ബൈ 2019... വെൽകം ട്വന്റി 20! ലോകം പുതുവർഷത്തെ വരവേൽക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

2020നെ വളരെ ആവേശത്തോടെയും പ്രതീക്ഷയോടെയും തികഞ്ഞ ഉത്സവാന്തരീക്ഷത്തിൽ വരവേറ്റ് ലോകം. ആദ്യം പുതുവർഷത്തെ വരവേറ്റത് മൂന്നു രാജ്യങ്ങൾ സമോവ, കിരിബാത്തി, ടോംഗ. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.25 ആയപ്പോഴേക്കും ദക്ഷിണ പസിഫിക്കിൽ 2020ന്റെ പൊൻപുലരി തെളിഞ്ഞിരുന്നു. പിന്നീട് ന്യൂസിലണ്ടിൽ. പിന്നീട് ഓസ്ട്രേലിയ നവവത്സരത്തെ സ്വാഗതം ചെയ്തു. ബുർജ് ഖലീഫയെ സുന്ദരിയാക്കി ദുബായ് 2020ന് സ്വാഗതമോതി. ക്രെംലിനിൽ അസ്തമിക്കാത്ത ആഘോഷത്തോടെയായിരുന്നു പുതിയ വർഷത്തിലേക്ക് കാലെടുത്ത് വച്ചത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും പുതുവൽസരാഘോഷം പൂർവാധികം ഭംഗിയോടെ അരങ്ങേറിയിരുന്നു. കേരളത്തിൽ കോവളവും കൊച്ചിയും നിശാപാർട്ടികളുമായി പുതുവർഷത്തെ വരവേറ്റു.

ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 3.25 ആയപ്പോഴേക്കും ദക്ഷിണ പസിഫിക്കിൽ 2020ന്റെ പൊൻപുലരി തെളിഞ്ഞിരുന്നു. ഇതോടെ ലോകം പുതുദശാബ്ദത്തിന്റെ ആഘോഷങ്ങളും ആരംഭിച്ചു. സമോവയുടെ തലസ്ഥാനമായ ഏപിയയിലും സമീപപ്രദേശങ്ങളിലും കരിമരുന്നു പ്രയോഗങ്ങളോടെയാണു ജനം സന്തോഷം പ്രകടിപ്പിച്ചത്.വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയും ന്യൂസിലൻഡും പുതുവർഷത്തെ വരവേറ്റു. ഓക്ലൻഡ് നഗരഹൃദയത്തിലെ സ്‌കൈ ടവറിലും കരിമരുന്ന് കലാപ്രകടനം നടന്നു. പിന്നീട് ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു പുതുവർഷപ്പിറവി. ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ എല്ലാ രാജ്യങ്ങളും പുതുവർഷത്തിലേക്കു കണ്ണു തുറന്നു. ലോകമാകമാനമുള്ള വിവിധ ഇടങ്ങളിൽ വിസ്മയിപ്പിക്കുന്ന വെടിക്കെട്ട് പരിപാടികൾ പുതുവൽസരാഘോഷത്തോട് അനുബന്ധിച്ച് അരങ്ങേറിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ തലസ്ഥാന നഗരികളിൽ വമ്പിച്ച കരിമരുന്ന് പ്രയോഗങ്ങളാണുണ്ടായിരുന്നത്. ഏഥൻസ്, ബെർലിൻ, പാരീസ്, റോം എന്നിവിടങ്ങളിലെ ഫയർവർക്സുകൾ എടുത്ത് പറയേണ്ടവയാണ്. യൂറോപ്പിൽ ആദ്യമായി പുതുവർഷത്തെ വരവേറ്റത് ഗ്രീസാണ്. ന്യൂസിലാൻഡിലെ ഓക്ക്ലാൻഡിലായിരുന്നു ആദ്യത്തെ ന്യൂ ഇയർ പാർട്ടികൾ ആരംഭിച്ചിരുന്നത്. തുടർന്ന് സിഡ്നിയിലും ഇത്തരം പരിപാടികൾ ആരംഭിച്ചു.

ബുർജ് ഖലീഫ ഉൾപ്പെടെ 25 സ്ഥലങ്ങളിലാണ് യുഎഇയിൽ ആഘോഷം നടന്നത്. 20 ലക്ഷത്തോളം പേർ പുതുവർഷപ്പിറവി ആഘോഷിക്കാൻ ദുബായിൽ ഒത്തുചേർന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് അധികൃതർ നടത്തിയത്. ബുർജ് ഖലീഫയിൽ രാത്രി 11.57 മുതൽ തുടങ്ങിയ കരിമരുന്ന് പ്രയോഗം എട്ട് മിനിറ്റ് നീണ്ടുനിന്നു. ഉമ്മു റമൂൽ, മനാര, ദേറ, ബർഷ, കഫാഫ് സ്മാർട്ട് കേന്ദ്രങ്ങൾ മുഴുവൻ സമയവും പ്രവർത്തിച്ചു. ബുർജ് ഖലീഫ-ദുബായ് മാൾ മെട്രോ സ്റ്റേഷൻ ചൊവ്വാഴ്ച രാത്രി 10 മുതൽ ബുധനാഴ്ച രാവിലെ ആറുമണി വരെ അടച്ചിട്ടു. ഫിനാൻഷ്യൽ സെന്റർ, ബിസിനസ് ബേ എന്നിവയുൾപ്പെടെയുള്ള ചുറ്റുമുള്ള സ്റ്റേഷനുകൾ പ്രവർത്തിച്ചു. മെട്രോ റെഡ് ലൈനും ഗ്രീൻ ലൈനുകളും ചൊവ്വാഴ്ച പുലർച്ചെ അഞ്ചു മുതൽ ജനുവരി രണ്ടിന് അർധരാത്രി വരെ 43 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ചു. ദുബായ് ട്രാം ചൊവ്വാഴ്ച രാവിലെ ആറു മുതൽ രണ്ടിന് പുലർച്ചെ ഒന്നു വരെ സർവീസ് നടത്തിയതും പുതുവർഷ ആഘോഷക്കാർക്ക് വേണ്ടിയായിരുന്നു.

ബുർജ് ഖലീഫയിൽ ഫൗണ്ടൻ ഷോ, അനിമേഷൻ ഷോ എന്നിവയും സംഗീത-നൃത്തപരിപാടികളും ഉണ്ടിയിരുന്നു. ക്രീക്ക്, ഗ്ലോബൽ വില്ലേജ്, ബുർജ് അൽ അറബ്, ലാമെർ ഉൾപ്പെടെ 25 ഇടങ്ങളിലാണ് കരിമരുന്നു പ്രയോഗം ശ്രദ്ധേയമായി. ഷാർജ അൽ മജാസ് വാട്ടർ ഫ്രണ്ടിൽ 10 മിനിറ്റ് നീളുന്ന ഗംഭീര കരിമരുന്നു പ്രയോഗമുണ്ടായി. 16 ബാർജുകളിൽ നിന്നായി ഖാലിദ് തടാകത്തിന്റെ ആകാശത്ത് വർണവിസ്മയം തീർത്തു. വാട്ടർ ഫ്രണ്ടിലെ 'ഷാർജ ജലധാര'യും കൂടുതൽ വർണാഭമായി. ഷാർജ അൽ നൂർ ദ്വീപിന്റെ കരയിൽ പ്രത്യേക വിരുന്ന് നടന്നു. റാസൽഖൈമയിൽ കരിമരുന്നു പ്രയോഗവും ലേസർ ഷോയും മാറ്റ് കൂട്ടി. പർവതങ്ങളും താഴ്‌വാരങ്ങളും മിന്നിമറയുന്ന അപൂർവ ദൃശ്യാനുഭവമാണു ലേസർ ഷോയിൽ ദൃശ്യമായി. യുഎയിൽ സുരക്ഷാ നടപടികൾക്ക് 3,000 പൊലീസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകി.

നാടും നഗരവും ഉറങ്ങാത്ത രാവായിരുന്നു കടന്നുപോയത്. പുതുവർഷത്തെ സ്വാഗതം ചെയ്യാൻ അത്ഭുതങ്ങൾ ഒരുക്കിവെച്ച് ലോകത്തെ മിക്ക നഗരങ്ങളും കാത്തിരുന്നു. സിംഗപ്പുരും മലേഷ്യയും ഓസ്ട്രേലിയയുമൊക്കെ മറ്റുള്ളവരെക്കാൾ നേരത്തെ പുതുവർഷത്തെ സ്വാഗതം ചെയ്തു. പതിവുപോലെ വിസ്മയവെളിച്ചമൊരുക്കി ദുബായിയിലെ ബുർജ് ഖലീഫയും പുതുവർഷത്തെ സ്വാഗതം ചെയ്തു. ലണ്ടനിൽ ലണ്ടൻ ഐയും ബിഗ് ബെന്നുമായിരുന്നു ആകർഷണങ്ങൾ. പാരീസിൽ ചാംസ് എലീസിലെ ആർക്ക് ഡി ട്രയംഫും പുതുവർഷത്തിനായി മിന്നിത്തിളങ്ങി. സിഡ്നിയിലും മെൽബണിലും ഓക്ക്ലൻഡിലും നേപ്പിയറിലുമൊക്കെ രാവേറെച്ചെല്ലുവോളം ആഘോഷങ്ങൾ പൊടിപൊടിച്ചു. ഏഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയുമൊക്കെ പ്രധാന നഗരങ്ങളിൽ പുതുവർഷം സാഘോഷം കൊണ്ടാടി.

ബ്രിട്ടനിൽ ലക്ഷക്കണക്കിനാളുകളാണ് പുതുവത്സരാഘോഷത്തിനായി തെരുവിൽ ഉറങ്ങാതെ കാത്തിരുന്നു. ഒരുവർഷത്തിലേറെയായി പ്രവർത്തനരഹിതമായിരുന്ന ലണ്ടന്റെ മുഖമുദ്രയായ ആ വലിയ ക്ലോക്കിൽത്തന്നെയായിരുന്നു ആയിരങ്ങൾ മിഴിനട്ടുനിന്നിരുന്നത്. കരിമരുന്ന് പ്രയോഗങ്ങളും വിസ്മയവെളിച്ചങ്ങളും ലണ്ടൻ ഐയെയും ബിഗ്ബെന്നിനെയും പുതുവർഷത്തിൽ അത്യാകർഷകമാക്കി.

കണ്ണടക്കാതെ കോവളവും ഫോർട്ടുകൊച്ചിയും

കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ മുറുവുകൾ നൽകിയ വർഷമാണ് കടന്നുപോയത്. എങ്കിലും പുതുവർഷത്തെ ആഘോഷപൂർവം തന്നെ കേരളം വരവേറ്റു. കോവളത്തു ഫോർട്ടു കൊച്ചിയിലും വലിയ ആഘോഷങ്ങൾ നടന്നു. ഫോർട്ടുകൊച്ചിയിൽ പാപാഞ്ഞിയെ കത്തിച്ചു കൊണ്ടാണ് പുതുവർഷത്തെ വരവേറ്റത്.

കാച്ചി നഗരത്തിലെ വിവിധ സ്വകാര്യ ഹോട്ടലുകളിലും ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളത്തും വർക്കലയിലും വിദേശികളടക്കം നിരവധിപേർ ആഘോഷങ്ങളിൽ പങ്കെടുത്തു. ഡി ജെ പാർട്ടികളും ആഘോഷങ്ങൾക്ക് മിഴിവേകി. പ്രളയ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. കനത്ത സുരക്ഷയിലായിരുന്നു തലസ്ഥാനം. പുതുവർഷ പാർട്ടികളിൽ എക്‌സൈസ് പൊലീസ് സംഘത്തിന്റെ നിരീക്ഷണം ഉണ്ടായിരുന്നു. കോഴിക്കോട് കടപ്പുറത്ത് പുതുവത്സരത്തെ വരവേൽക്കാൻ നിരവധി പേരെത്തി.

ഇന്ത്യയിലും പുതുവർഷ ആഘോഷങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. പനാജി, മുംബൈ, ഡൽഹി, ബംഗളൂരു തുടങ്ങിയ രാജ്യത്തിലെ പ്രധാനനഗരങ്ങളിലെല്ലാം പുതുവർഷത്തോട് അനുബന്ധിച്ച് വൻ ആഘോഷങ്ങൾ നടന്നു. നഗരങ്ങളിൽ കനത്ത സുരക്ഷയിലാണ് ആഘോഷങ്ങൾ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP