Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ പൊലീസ് ലാത്തിയും തൊപ്പിയുമായി വിദ്യാർത്ഥികളെ തല്ലിച്ചതച്ച ജീൻസിട്ടയാൾ എബിവിപിക്കാരനോ...? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പച്ചക്കള്ളം; ആ ഫോട്ടോയിൽ ഉള്ളയാൾ ഡൽഹി പൊലീസിന്റെ യൂണിഫോം ഇല്ലാതെ ജോലിയെടുക്കാൻ അനുവാദമുള്ള സ്പെഷ്യൽ ഗാർഡ് തന്നെ; പൗരത്വബിൽ പ്രക്ഷോഭത്തിനിടയിൽ മറ്റൊരു കള്ളം കൂടി പൊളിയുമ്പോൾ

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ പൊലീസ് ലാത്തിയും തൊപ്പിയുമായി വിദ്യാർത്ഥികളെ തല്ലിച്ചതച്ച ജീൻസിട്ടയാൾ എബിവിപിക്കാരനോ...? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പച്ചക്കള്ളം; ആ ഫോട്ടോയിൽ ഉള്ളയാൾ ഡൽഹി പൊലീസിന്റെ യൂണിഫോം ഇല്ലാതെ ജോലിയെടുക്കാൻ അനുവാദമുള്ള സ്പെഷ്യൽ ഗാർഡ് തന്നെ; പൗരത്വബിൽ പ്രക്ഷോഭത്തിനിടയിൽ മറ്റൊരു കള്ളം കൂടി പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വബിൽ പ്രക്ഷോഭത്തിനിടയിൽ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ കയറി വിദ്യാർത്ഥികളെ തല്ലിച്ചതച്ച പൊലീസുകാർക്കിടയിൽ എബിവിപിക്കാരനായ ഭരത് ശർമയുമുണ്ടായിരുന്നുവെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം തീർത്തും വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.

പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ച ഈ സർവകലാശാലയിലെ വിദ്യാർത്ഥികളെ മർദിക്കാനെത്തിയ പൊലീസുകാർക്കിടയിൽ പൊലീസിന്റെ യൂണിഫോം ഇടാതെ പൊലീസ് ലാത്തിയും തൊപ്പിയുമായി വിദ്യാർത്ഥികളെ തല്ലിച്ചതക്കാൻ മുൻനിരയിലുണ്ടായിരുന്നയാൾ ഭരത് ആണെന്നായിരുന്നു ഫേസ്‌ബുക്കിലെയും ട്വിറ്ററിലെയും മറ്റ് ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെയും നിരവധി യൂസർമാർ ഇയാളുടെ ചിത്രങ്ങൾ സഹിതം പ്രചാരണം നടത്തിയിരുന്നത്.

Stories you may Like

എന്നാൽ ഇത് കുപ്രചാരണമാണെന്നും ഡൽഹി പൊലീസിന്റെ യൂണിഫോം ഇല്ലാതെ ജോലിയെടുക്കാൻ അനുവാദമുള്ള സ്പെഷ്യൽ ഗാർഡായ അരവിന്ദാണിതെന്നുമാണ് ഡൽഹി പൊലീസ് തെളിവുകൾ സഹിതം സ്ഥിരീകരിച്ചിരിക്കുന്നത്. പൗരത്വബിൽ പ്രതിഷേധത്തിനിടയിൽ ചില തൽപര കക്ഷികൾ പ്രചരിപ്പിച്ച മറ്റൊരു പച്ചക്കളം കൂടിയാണി ഇപ്പോൾ ഈ വിധത്തിൽ പൊളിഞ്ഞിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടർ സോംറീത്ത് ഭട്ടാചാര്യ നടത്തിയ തന്ത്രപരമായ അന്വേഷണത്തിലൂടെയാണ് ഈ സത്യം പുറത്ത് വന്നിരിക്കുന്നത്.

ലാത്തിച്ചാർജിന് ഇറങ്ങിയ യൂണിഫോമില്ലാത്ത ആൾ എബിവിപിക്കാരനാണെന്ന പ്രചാരണം തീർത്തും തെററാണെന്നും ഇത് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റായ ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡിലെ (എഎടിഎസ്) അരവിന്ദാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടർ കണ്ടെത്തിയ ഒരു സീനിയർ പൊലീസ് ഒഫീഷ്യൽ സ്ഥിരീകരിച്ചുവെന്നുമാണ് ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.ഓപ്പറേഷണൽ പരമായ കാരണങ്ങളാൽ എഎടിഎസിലെ അംഗങ്ങൾ സാധാരണയായി സിവിലിയൻ വസ്ത്രത്തിലാണ് ഡ്യൂട്ടിക്കിറങ്ങാറുള്ളതെന്നും അന്ന് അരവിന്ദും അത് മാത്രമേ ചെയ്തിട്ടുള്ളുവെന്നും അതിൽ നിയമവിരുദ്ധമായ യാതൊന്നുമില്ലെന്നും സീനിയർ പൊലീസ് ഒഫീഷ്യൽ വിശദീകരിക്കുന്നു.

വിദ്യാർത്ഥികളെ തല്ലിച്ചതക്കുന്ന കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും ഒറിജിനലാണോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ അയാളുടെ തങ്ങളുടെ ഫോഴ്സിന്റെ ഭാഗം തന്നെയാണെന്നാണ് ഡിസിപി ചിന്മോയ് ബിശ്വാൽ ടൈംസ് ഓഫ് ഇന്ത്യയോട് സ്ഥിരീകരിച്ചിരിക്കുന്നത്.അയാളും അന്ന് സിവിലിയൻ വസ്ത്രത്തിൽ ഡ്യൂട്ടിക്കിറങ്ങിയെന്നേയുള്ളുവെന്നും ബിശ്വാൽ പറയുന്നു.

പൊലീസിനൊപ്പം എബിവിപിക്കാരും ജാമിയ സർവകലാശാലയിൽ കയറി അഴിഞ്ഞാട്ടം നടത്തുന്നുവെന്നും ഇത് അധികൃതരുടെ അനുവാദത്തോടെയുള്ള ആക്രമണമാണെന്നുമായിരുന്നു അരവിന്ദിന്റെ ഫോട്ടോയെ ഭരത് ശർമയെന്ന എബിവിപിക്കാരനായി തെറ്റായി ചിത്രീകരിച്ച് കൊണ്ട് അന്ന് നിരവധി സോഷ്യൽ മീഡിയ യൂസർമാർ കുപ്രചാരണം നടത്തിയിരുന്നത്.

ചുവപ്പ് ഷർട്ടും നീല ജീൻസും പൊലീസിന്റെ തൊപ്പിയും ധരിച്ച് ലാത്തിച്ചാർജ് നടത്തുന്നത് എബിവിപിക്കാരനാണെന്ന് നിരവധി ട്വിറ്റർ യൂസർമാരും അന്ന് ആവർത്തിച്ച് പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഡൽഹി പൊലീസിന്റെ വെളിപ്പെടുത്തലോടെ ഈ പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP