Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിങ്ങൾ ഒരു ഡയബറ്റീസ് രോഗിയാണോ? മെറ്റ്ഫോർമിനാണോ മരുന്നായി ഉപയോഗിക്കുന്നത്? എങ്കിൽ രോഗം മാറിയാലും കാൻസർ പിടിക്കും! പ്രമേഹ രോഗികൾ ലോകത്തേറ്റവും കൂടുതലായി ഉപയോഗിക്കുന്ന മരുന്നിൽ കാൻസറിന്റെ ഘടകങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്; അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കയും യൂറോപ്യൻ യൂണിയനും

നിങ്ങൾ ഒരു ഡയബറ്റീസ് രോഗിയാണോ? മെറ്റ്ഫോർമിനാണോ മരുന്നായി ഉപയോഗിക്കുന്നത്? എങ്കിൽ രോഗം മാറിയാലും കാൻസർ പിടിക്കും! പ്രമേഹ രോഗികൾ ലോകത്തേറ്റവും കൂടുതലായി ഉപയോഗിക്കുന്ന മരുന്നിൽ കാൻസറിന്റെ ഘടകങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്; അന്വേഷണം പ്രഖ്യാപിച്ച് അമേരിക്കയും യൂറോപ്യൻ യൂണിയനും

മറുനാടൻ മലയാളി ബ്യൂറോ

നിങ്ങൾ ഒരു പ്രമേഹ രോഗിയാണോ? മെറ്റ്ഫോർമിനാണ് നിങ്ങൾ പ്രമേഹത്തിന് മരുന്നായി കഴിക്കുന്നത്. എങ്കിൽ രോഗം മാറിയാലും കാൻസർ പിടിപെടുമെന്ന് റിപ്പോർട്ട്. പ്രമേഹ രോഗികൾ ലോകത്തേറ്റവും കൂടുതലായി ഉപയോഗിക്കുന്ന ഈ മരുന്നിൽ കാൻസറിന്റെ ഘടകങ്ങൾ ഉള്ളതായാണ് റിപ്പോർട്ട്.

കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് സിംഗപ്പൂർ ഈ മരുന്ന് തിരികെ വിളിച്ചതോടെയാണ് ഇത് ലോകത്തിനെ തന്നെ ആശങ്കയിലാക്കിയിരിക്കുന്നത്. എൻഡിഎംഎ എന്ന കെമിക്കൽ ചെറിയ അളവിൽ അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് സിംഗപ്പൂർ ഈ മരുന്ന് തിരികെ വിളിച്ചത്. ഇതിന് പിന്നാലെ അമേരിക്കയും യൂറോപ്യൻ യൂണിയനുമെല്ലാം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ബ്രിട്ടന്റെ ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയായ എംഎച്ച്ആർഎ ആണ് ബ്രിട്ടനിൽ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനും (എഫ്ഡിഎ) ഹെൽത്ത് കാനഡയും യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും മെറ്റ്ഫോർമിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. കീടനാശിനികൾ, ക്ലോറിൻ, ഇൻഡസ്ട്രിയൽ പ്രോസസ് എന്നിവ ഉണ്ടാകുമ്പോൾ കിട്ടുന്ന ഒരു രാസാവശിഷ്ടമാണ് എൻഡിഎംഎ. എന്നാൽ പ്രമേഹ രോഗികൾ തങ്ങളുടെ മരുന്നുകൾ പതിവു പോലെ കഴിക്കണമെന്ന് നിർദ്ദേശമുണ്ട്.

മെറ്റ് ഫോർമിന്റെ 46 വേർഷനുകൾ ഉള്ളതിൽ മൂന്നെണ്ണം മാത്രമാണ് സിംഗപ്പൂർ തിരികെ വിളിച്ചത്. ഇവയിൽ മാത്രമാണ് സുരക്ഷിതമല്ലാത്ത അളവിൽ എൻഡിഎംഎയുടെ അവശിഷ്ടം കണ്ടെത്തിയത്. അതേസമയം യുകെയിലുള്ള പ്രമമേഹ രോഗികൾ പതിവു പോലെ തങ്ങളുടെ മെറ്റ്ഫോർമിൻ ഗുളിക കഴിക്കണമെന്ന് നിർദ്ദേശമുണ്ട്.

യൂറോപ്പിലും യൂറോപ്യൻ യൂണിയന് പുറത്തുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ് മെറ്റ്ഫോർമിൻ. യൂറോപ്യൻ ഡെിസിൻ ഏജൻസിമുയി ചേർന്ന് എംഎച്ച്ആർഎ മെറ്റ്ഫോർമിനെ കുറിച്ച് പഠിക്കുകയും എന്തെങ്കിലും നടപടികൾ സ്വീകരിക്കേണ്ടതായുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നാൽ അത് രോഗികളുമായി പങ്ക് വെയ്ക്കും,

മെറ്റ്ഫോർമിൻ യുകെയിൽ ഒരു സാധാരണ മരുന്നാണ്. മെറ്റ്ഫോർമിന്റെ പലതരത്തിലുള്ള മരുന്നുകളാണ് യുകെയിൽ പ്രിസ്‌ക്രൈബ് ചെയ്യുന്നത്. 2018ൽ 22.2 മില്ല്യൺ തവണയാണ് ഈ മരുന്ന് പ്രിസ്‌ക്രൈബ് ചെയ്തിട്ടുള്ളത്. 108.5 മില്ല്യൺ പൗണ്ടാണ് ഇതിനായി എൻഎച്ച്എസ് ചെലവാക്കിയിട്ടുള്ളത്. ടൈപ്പ് ടു ഡയബറ്റീസ് ഉള്ളവർക്കാണ് പൊതുവെ ഈ മരുന്ന് കൊടുക്കുന്നത്. 29 ലക്ഷം ജനങ്ങളാണ് ഇന്ന് യുകെയിൽ ഈ മരുിന്ന് ഉപയോഗിക്കുന്നത്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിനും മെറ്റ്ഫോർമിൻ എൻഎച്ച്എസ് പ്രിസ്‌ക്രൈബ് ചെയ്യാറുണ്ട്.

ബൊളാമിൻ, ഡയഗ്മെറ്റ്, ഗ്ലൂസിയന്റ്, ഗ്ലൂക്കോഫേജ്, മെറ്റാബെറ്റ്, എന്നീ ബ്രാൻഡ് നെയിമുകളിലാണ് യുകെയിൽ മെറ്റ്ഫോർമിനുകൾ ലഭ്യമാകുന്നത്. ഇതിന് പുറമേ അമേരിക്കൻ ബ്രാൻഡുകളായ ഫോർട്ടാമെറ്റ്, ഗ്ലൂക്കോഫേജ്, ഗ്ലൂക്കോഫേജ് എക്സ്ആർ, ഗ്ലൂമെറ്റ്സ്, റയോമെറ്റ് എന്നിവയും ഉണ്ട്. ഈ ബ്രാൻഡുകളൊന്നും വിഷമയമാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഗ്ലൂസിയന്റ് എക്സ് ആർ, മെയ്ജുമെറ്റ് എന്നിവയാണ് സിംഗപ്പൂരിൽ പിൻവലിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP