Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സൗന്ദര്യമെന്നാൽ വെളുത്ത തൊലിക്കുമാത്രമെന്ന സങ്കൽപം പൊളിച്ചെഴുതി ലോക സൗന്ദര്യ മത്സരം; ഇക്കുറി മിസ് യൂണിവേഴ്‌സായത് കറുപ്പിന്റെ അഴകു തെളിയിച്ച് ദക്ഷിണാഫ്രിക്കൻ സുന്ദരി; കറുപ്പിൽ തിളങ്ങുന്ന ചിരിയുമായി 26-കാരിയായ സോർബനി ടുൻസി സുന്ദരിപ്പട്ടം ചൂടിയതിങ്ങനെ

സൗന്ദര്യമെന്നാൽ വെളുത്ത തൊലിക്കുമാത്രമെന്ന സങ്കൽപം പൊളിച്ചെഴുതി ലോക സൗന്ദര്യ മത്സരം; ഇക്കുറി മിസ് യൂണിവേഴ്‌സായത് കറുപ്പിന്റെ അഴകു തെളിയിച്ച് ദക്ഷിണാഫ്രിക്കൻ സുന്ദരി; കറുപ്പിൽ തിളങ്ങുന്ന ചിരിയുമായി 26-കാരിയായ സോർബനി ടുൻസി സുന്ദരിപ്പട്ടം ചൂടിയതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

സൗന്ദര്യത്തിന് സമൂഹം ചില അഴകളുവൾ നിശ്ചയിച്ചുനൽകിയിട്ടുണ്ട്. നിറം അതിലൊരു പ്രധാനഘടകമാണ്. എന്നാൽ, ദക്ഷിണാഫ്രിക്കയിൽനിന്നുള്ള സോർബിനി ടുൻസിയെന്ന 26-കാരി നിറഞ്ഞ ചിരിയോടെ തകർത്തെറിഞ്ഞത് അത്തരം സങ്കൽപ്പങ്ങളെയാണ്. സൗന്ദര്യമെന്നത് നിലപാടുകളാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സോർബിനി ഇക്കൊല്ലത്തെ മിസ് യൂണിവേഴ്‌സ് പുരസ്‌കാരം തലയിലേറ്റിയത്. പ്യൂർട്ടോറിക്കൻ, മെക്‌സിക്കൻ സുന്ദരിമാരെ പിന്തള്ളിയാണ് 90 പേരിൽനിന്ന് സോർബിനി ലോകസുന്ദരിയായി മാറിയത്.

ഒട്ടേറെ സെഷനുകളിലൂടെയാണ് സൗന്ദര്യമത്സരം മുന്നേറിയത്. ശരീരസൗന്ദര്യം മാത്രമായിരുന്നില്ല അതിനടിസ്ഥാനം. ആഗോളവിഷയങ്ങളിലെ നിലപാടുകളും നിർണായകമായി. കാലാവസ്ഥാ വ്യതിയാനം, പ്രതിഷേധങ്ങൾ, സോഷ്യൽ മീഡിയ തുടങ്ങിയ ആനുകാലിക സംഭവങ്ങളിലുള്ള കാഴ്ചപ്പാടുകളിലും സോർബിനി വ്യത്യസ്തമായ നിലപാടുകളുള്ള വ്യക്തിയായിരുന്നു. വർഷങ്ങളായി സാമൂഹികപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന സോർബിനി, അക്കാര്യങ്ങളിലെല്ലാം എതിരാളികളെ മറികടക്കുകയും ചെയ്തു.

സൗന്ദര്യത്തിന്റേയും ബുദ്ധിയുടേയും കൃത്യമായ വിലയിരുത്തലാണ് ലോകസുന്ദരിപ്പട്ടത്തിനായുള്ള മത്സരങ്ങൾ. മത്സരാർഥികളുടെ ഉത്തരങ്ങളാണ് പലപ്പോഴും കിരീടത്തിലേക്ക് നയിക്കുന്നത്. യുവതലമുറയിലെ പെൺകുട്ടികൾക്ക് നാം പഠിപ്പിച്ചുകൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തായിരുന്നുവെന്ന ചോദ്യമാണ് ഫൈനൽറൗണ്ടിൽ മത്സരാർഥികൾ നേരിട്ടത്. സുവ്യക്തമായ ഉത്തരത്തിലൂടെ സോർബിനി വിധികർത്താക്കളെ കീഴടക്കുകയായിരുന്നു.

അത് നേതൃപാടവമാണെന്നായിരുന്നു സോർബിനിയുടെ ആദ്യമറുപടി. 'വളരെക്കാലമായി യുവതലമുറയിലെ പെൺകുട്ടികളിലും സ്ത്രീകളിലും വളരെ കുറവാണ് അതുകണ്ടുവരുന്നത്. ഞങ്ങൾ അത് ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് സമൂഹം സ്ത്രീകൾ അങ്ങനെയായിരിക്കണം എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണ്. ഞാൻ കരുതുന്നത് ലോകത്തെ ഏറ്റവും കരുത്തർ ഞങ്ങളെന്നാണ്'- അല്പം പോലും ആലോചിക്കേണ്ടിവന്നില്ല, സോർബിനിക്ക് ഇങ്ങനെയൊരു മറുപടി നൽകാൻ.

'അതുകൊണ്ട് ഞങ്ങൾക്ക് എല്ലാ അവസരവും നൽകണം, അതുകൊണ്ട് ഈ പെൺകുട്ടികളെ നിർബന്ധമായും പഠിപ്പിക്കേണ്ടത് ആ സ്ഥലമുപയോഗിക്കാനാണ്. സമൂഹത്തിലെ സ്ഥലമുപയോഗിക്കുക, സ്വയം ദൃഢീകരിക്കുക എന്നതിനേക്കാൾ പ്രധാനപ്പെട്ടത് മറ്റൊന്നുമില്ല'- സോർബിനി ഇത്രയും പറഞ്ഞുകഴിയുമ്പോഴേക്കും സദസ്സിൽ നിറഞ്ഞ കൈയടികളും ആർപ്പുവിളികളുമുയർന്നു. ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയായ സോസിബിനി സ്ത്രീകളുടെയും ലൈംഗികന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നായാൾ കൂടിയാണ്.

മത്സരത്തിൽ മിസ് യൂണിവേഴ്സ് പ്യൂർട്ടോറിക്കോ, മിസ് യൂണിവേഴ്സ് മെക്സികോ എന്നിവർ യഥാക്രമം ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി. മത്സരത്തുകയെത്രയെന്ന് കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സോർബിനിയെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളാണ്. ന്യുയോർക്കിൽ ഒരുവർഷം വാടകയില്ലാതെ താമസിക്കാൻ ഒരുലക്ഷം ഡോളർവിലയുള്ള അപ്പാർട്ട്‌മെന്റ് ലഭിക്കും. മോഡലിങ്ങിനിലായി ലോകത്തെവിടെയും സഞ്ചരിക്കാൻ സൗന്യവിമാനടിക്കറ്റുകളും സമ്മാനത്തിന്റെ ഭാഗമായുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP