Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാവി നിറത്തിൽ നെടുനീളൻ കെട്ടിടം; കണ്ടവരെല്ലാം വിചാരിച്ചത് അമ്പലമെന്നും; പ്രാർത്ഥനയ്ക്കും പൂജയ്ക്കും മുന്നിട്ടിറങ്ങിയത് പ്രദേശ വാസികൾ തന്നെ; വിശ്വാസികൾ ഒഴുകിയെത്തിയപ്പോൾ അമിളി തിരിച്ചറിഞ്ഞ് തദ്ദേശ ഭരണകൂടത്തിന്റെ ഇടപെടൽ; മറ്റൊരു നിറത്തിലെ പെയിന്റ് അടിച്ച് ശൗചാലയമെന്ന ബോർഡ് വച്ചപ്പോൾ ഞെട്ടിയത് ആരാധന നടത്തിയ നാട്ടുകാർ തന്നെ; ശൗചാലയത്തെ ക്ഷേത്രമായി കണ്ട് പൂജിച്ച വിചിത്ര സംഭവം യുപിയിൽ നിന്ന്

കാവി നിറത്തിൽ നെടുനീളൻ കെട്ടിടം; കണ്ടവരെല്ലാം വിചാരിച്ചത് അമ്പലമെന്നും; പ്രാർത്ഥനയ്ക്കും പൂജയ്ക്കും മുന്നിട്ടിറങ്ങിയത് പ്രദേശ വാസികൾ തന്നെ; വിശ്വാസികൾ ഒഴുകിയെത്തിയപ്പോൾ അമിളി തിരിച്ചറിഞ്ഞ് തദ്ദേശ ഭരണകൂടത്തിന്റെ ഇടപെടൽ; മറ്റൊരു നിറത്തിലെ പെയിന്റ് അടിച്ച് ശൗചാലയമെന്ന ബോർഡ് വച്ചപ്പോൾ ഞെട്ടിയത് ആരാധന നടത്തിയ നാട്ടുകാർ തന്നെ; ശൗചാലയത്തെ ക്ഷേത്രമായി കണ്ട് പൂജിച്ച വിചിത്ര സംഭവം യുപിയിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

മഥുര: കാവി നിറമടിച്ച കെട്ടിടം അവിടെ എത്തുന്നവർക്കെല്ലാം ക്ഷേത്രമായിരുന്നു. പൂട്ടിയിട്ടിരുന്ന ഈ കെട്ടിടത്തിന് മുമ്പിൽ എത്തിയവരെല്ലാം അതിന് മുമ്പിൽ പൂജകൾ നടത്തി. പ്രദേശ വാസികൾ പോലും ഇതിനെ അമ്പലമായി തെറ്റിധരിച്ചു. കെട്ടിടത്തിന് അടിച്ച നിറമായിരുന്നു ഇതിന് കാരണം. യഥാർത്ഥത്തിൽ ഇത് ഒരിക്കൽ പോലും ഉപയോഗിക്കാത്ത ശൗചാലയമായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് പൂജയും മറ്റും മനസ്സിലായതോടെ കെട്ടിടത്തിന്റെ നിറം കാവിയിൽ നിന്ന് മാറ്റി. അപ്പോഴാണ് ഇതൊരു ടോയിലറ്റ് ആയിരുന്നുവെന്ന് നാട്ടുകാർ പോലും തിരിച്ചറിയുന്നത്.

ഉത്തർപ്രദേശിലെ ഹമിർപൂർ ജില്ലയിലെ മൗദഹയെന്ന സ്ഥലത്താണ് ഇത് സംഭവിച്ചത്. മൂത്രപ്പുര കെട്ടിയെങ്കിലും പണി പൂർത്തിയായില്ല. അതിന് മുമ്പ് കെട്ടിടത്തിന് കാവി നിറവും അടിച്ചു. ഇതോടെ ഈ കെട്ടിടം തുറന്നു കാണാത്തവരെല്ലാം ഇത് ക്ഷേത്രമാണ് എന്ന് കുരതി. അങ്ങനെ പൂജയും പ്രാർത്ഥനയും തുടങ്ങി. ഇതോടെയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാനായത്. തുടർന്ന് കാവി നിറം മാറ്റി. മറ്റൊരു കളർ അടിച്ചു. ഇതിനൊപ്പം ടോയിലറ്റാണ് ഇതെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളും ചുവരിലെത്തി. അപ്പോഴാണ് ശൗചാലയത്തെയാണ് പൂജിച്ചതെന്ന് നാട്ടുകാർക്കും മനസ്സിലായത്.

ഏതാണ്ട് ഒരു കൊല്ലത്തോളം പ്രദേശ വാസികൾ പോലും പണിയുന്നത് അമ്പലമാണെന്ന് തെറ്റി ധരിച്ചിരുന്നു. നഗർപാലിക പരിഷത്താണ് ഇത് പണിതതത്. നിറം നൽകിയത് കോൺട്രാക്ടറും. നിറമാണ് പ്രശ്‌നമായതെന്ന് മൗദഹ നഗരപാലികാ ചെയർമാൻ രാം കിഷോറും സമ്മതിക്കുന്നു. ഇത് കാരണം ശൗചാലയത്തെ അമ്പലമായി പലരും തെറ്റിധരിച്ചു. അതുകൊണ്ടാണ് കെട്ടിടത്തിന്റെ നിറവും മട്ടും മാറ്റിയതെന്നും അവർ പറയുന്നു.

നാട്ടുകാരും തെറ്റധരിക്കലിന്റെ കാരണം കാവി നിറമാണെന്ന് സമ്മതിക്കുന്നുമുണ്ട്. നിറം മാറിയതോടെ തെറ്റിധാരണയും മാറിയെന്ന് ഇവിടുത്തുകാർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP