Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിരാലംബരായ രോഗികളെ മറയാക്കി ഫിറോസ് കുന്നുംപറമ്പിൽ സമാഹരിക്കുന്ന കോടിക്കണക്കിന് രൂപ ഹവാല ഇടപാടുകൾക്ക് ഉപയോഗിക്കുന്നു; പിരിവ് നടത്തുന്നത് സോഷ്യൽമീഡിയയിലൂടെ സഹതാപ തരംഗം സൃഷ്ടിച്ച്; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് പരാതി നൽകിയത് യുവമോർച്ച നേതാവ്; സർക്കാർ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നതിന് യുവമോർച്ച എതിരല്ലെന്നും സംസ്ഥാന സെക്രട്ടറി അജിതോമസ്; ഫിറോസ് കുന്നുംപറമ്പിലിന്റെ ചാരിറ്റി വിവാദങ്ങൾ അവസാനിക്കുന്നില്ല

നിരാലംബരായ രോഗികളെ മറയാക്കി ഫിറോസ് കുന്നുംപറമ്പിൽ സമാഹരിക്കുന്ന കോടിക്കണക്കിന് രൂപ ഹവാല ഇടപാടുകൾക്ക് ഉപയോഗിക്കുന്നു; പിരിവ് നടത്തുന്നത് സോഷ്യൽമീഡിയയിലൂടെ സഹതാപ തരംഗം സൃഷ്ടിച്ച്; എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് പരാതി നൽകിയത് യുവമോർച്ച നേതാവ്; സർക്കാർ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നതിന് യുവമോർച്ച എതിരല്ലെന്നും സംസ്ഥാന സെക്രട്ടറി അജിതോമസ്; ഫിറോസ് കുന്നുംപറമ്പിലിന്റെ ചാരിറ്റി വിവാദങ്ങൾ അവസാനിക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: നിരാലംബരായ രോഗികളെ മറയാക്കി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ സമാഹരിക്കുന്ന കോടിക്കണക്കിന് രൂപ ഹവാല ഇടപാടുകൾക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നതായി കാണിച്ച് യുവമോർച്ച സംസ്ഥാന സെക്രട്ടറി അജിതോമസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് പരാതി നൽകി. സേവന പ്രവർത്തനങ്ങളുടെ മറവിൽ സാമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് സഹതാപ തരംഗം സൃഷ്ടിച്ച് വിദേശത്തുനിന്നും കോടിക്കണക്കിന് രൂപ ഇദ്ദേഹം സമാഹരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.സർക്കാർ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്നതിന് യുവമോർച്ച എതിരല്ലെന്നും പരാതി നൽകിയ ശേഷം അജിതോമസ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ നോട്ട് നിരോധനമടക്കമുള്ള മാർഗങ്ങൾ സ്വീകരിച്ച പശ്ചാത്തലത്തിൽ സംഭവം വിശദമായി അന്വേഷിക്കണമെന്നും അജിതോമസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറേക്കാലമായി ഫിറോസ്‌കുന്നും പറമ്പലിനെ കേന്ദ്രമാക്കി വൻ വിവാദമാണ് സോഷ്യൽ മീഡിയയിലടക്കം നടക്കുന്നത്. സാമൂഹിക പ്രവർത്തക ജസ്ല മാടശ്ശേരിയെ അപമാനിച്ച സംഭവത്തിൽ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണികോളുകൾ വരുന്നതായി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ പോലും പറഞ്ഞിരുന്നു. ഫോൺ വിളിക്കുന്നവർ വളരെ മോശമായാണ് സംസാരിക്കുന്നത്. ഒരു പ്രത്യേക മതത്തിനെതിരെയാണ് തന്റെ നിലപാടെന്ന രീതിയിലാണ് സംസാരം. ഇപ്പോൾ വിദേശത്തു നിന്നുള്ള ഫോൺ കോളുകൾ എടുക്കാറില്ലെന്നും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ജോസഫൈൻ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളിൽ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ഫിറോസ് കുന്നംപറമ്പിലിനെതിരേ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. എത്രയുംവേഗം പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ ആവശ്യപ്പെട്ടിരുന്നു. ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നത്. ഇത് അനുവദിക്കാനാവില്ല. ഫിറോസ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നയാളാണെന്ന് പറയുന്നു. പക്ഷേ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഒരാൾ ഇത്രയും വൃത്തികെട്ട രീതിയിൽ സ്ത്രീകളെ അഭിസംബോധന ചെയ്യാൻ പാടില്ലെന്നും ജോസഫൈൻ വ്യക്താമക്കിയിരുന്നു.

ഫിറോസിനെതിരെ നിയമ നടപടിക്കൊരുങ്ങി കെ എസ് യു മലപ്പുറം ജില്ലാ മുൻ വൈസ് പ്രസിഡന്റ് കൂടിയായ ജസ്ല മാടശ്ശേരി രംഗത്തുവന്നിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഫിറോസിനെതിരെ ഇവർ നിയമ നടപടി് സ്വീകരിച്ചത്. രാഷ്ട്രീയ പാർട്ടികളിമായൊന്നും ബന്ധമില്ലെന്ന് പറഞ്ഞു നടക്കുന്ന ഫിറോസ്, മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെ ജസ്ല വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ ഫേസ്‌ബുക്ക് ലൈവിലാണ് സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഫിറോസ് നടത്തിയത്. തനിക്കെതിരെ ഫേസ്‌ബുക്ക് കുറിപ്പെഴുതിയ യുവതിയെന്ന് പറഞ്ഞായിരുന്നു ആരുടെയും പേരെടുത്ത് പറയാതെ ഇയാളുടെ പ്രതികരണം.

മഞ്ചേശ്വരം സ്ഥാനാർത്ഥിയോടൊപ്പമുള്ള ഫോട്ടോ വച്ച് എന്നെ ഉപദേശിക്കാൻ വരുന്നവരോട്....എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.. 'ഒരു കുടുംബത്തിലും ഒതുങ്ങാത്ത.. പച്ചക്ക് വേശ്യാവൃത്തി നടത്തുന്ന സ്ത്രീ ഫേസ്‌ബുക്കിൽ എന്തെങ്കിലും പറഞ്ഞാൽ എനിക്ക് ഒരു ചുക്കും സംഭവിക്കാപോണില്ലെന്നായിരുന്നു ഇയാളുടെ പ്രസ്താവന..' മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛം മാത്രമെള്ളുവെന്നും ഫിറോസ് ലൈവിലെത്തി പറഞ്ഞിരുന്നു.. ഇത്തരം പരാമർശങ്ങൾക്കെതിരെ ഫിറോസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കൂടിയാണ് നിയമ നടപടിക്കൊരുങ്ങുമെന്ന് ജസ്ല പറഞ്ഞിരുന്നത്. ഇപ്പോൾ യുവമോർച്ചയുടെ പരാതികൂടിയായതോടെ ഫിറോസ് വിവാദം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP