Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

6:10ന് പുറപ്പെടേണ്ട് വണ്ടി പുറപ്പെട്ടത് 8:55ന്; രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്സ്‌പ്രസ് ലക്ഷ്യസ്ഥാനത്ത് ഓടിയെത്തിയത് രണ്ട് മണിക്കൂർ അധികമെടുത്ത്; വൈകിയാൽ നഷ്ടപരിഹാരം എന്ന വാക്ക് പാലിച്ച് അധികൃതർ; ഇരു ദിശകളിലുമായി യാത്ര ചെയ്ത 951 യാത്രക്കാർക്ക് ലഭിക്കുക 250 രൂപ വീതം; വണ്ടി വൈകിയതിന് അധിക ചായയും ക്ഷമാപണം നടത്തിയുള്ള ഉച്ചഭക്ഷണപ്പൊതിയും; ഇനി ആവർത്തിക്കില്ലെന്ന് അധികൃതർ

6:10ന് പുറപ്പെടേണ്ട് വണ്ടി പുറപ്പെട്ടത് 8:55ന്; രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്സ്‌പ്രസ് ലക്ഷ്യസ്ഥാനത്ത് ഓടിയെത്തിയത് രണ്ട് മണിക്കൂർ അധികമെടുത്ത്; വൈകിയാൽ നഷ്ടപരിഹാരം എന്ന വാക്ക് പാലിച്ച് അധികൃതർ; ഇരു ദിശകളിലുമായി യാത്ര ചെയ്ത 951 യാത്രക്കാർക്ക് ലഭിക്കുക 250 രൂപ വീതം; വണ്ടി വൈകിയതിന് അധിക ചായയും ക്ഷമാപണം നടത്തിയുള്ള ഉച്ചഭക്ഷണപ്പൊതിയും; ഇനി ആവർത്തിക്കില്ലെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ട്രെയിൻ യാത്ര വൈകുന്നത് ഇന്ത്യയിൽ ഒരു പുതിയ കാര്യം ഒന്നുമല്ല. ദിവസവും ആയിരകണക്കിന് ട്രെയിനുകൾ ഇൗ മഹാരാജ്യത്ത് വൈകി ഓടാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം വൈകി ഓടിയ തേജസ് എക്‌സ്പ്‌രസിലെ യാത്രക്കാർക്ക് ട്രെയിൻ വൈകിയോടിയതിന് നഷ്ടപരിഹാരം കിട്ടും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എല്ലാ ട്രെയിനുകളും വൈകിയാൽ നഷ്ടപരിഹാരം കിട്ടും എന്ന് കരുതേണ്ട. രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിനായ ലഖ്‌നൗ ഡൽഹി റൂട്ടിലോടുന്ന തേജസ് എക്‌സപ്രസ് ആണ് വൈകിയോടിയതിന് യാത്രക്കാർക്ക് 250 രൂപ വീതം നഷ്ടപരിഹാരം നൽകുന്നത്.

ശനിയാഴ്ച രണ്ട് മണിക്കൂറോളമാണ് അപ്പ് ആൻഡ് ഡൗൺ യാത്രയിൽ ട്രെയിൻ വൈകിയത്. ലഖ്നൗവിൽ നിന്ന് ഡൽഹിയിലേക്ക് 451 യാത്രക്കാരും ഡൽഹിയിൽ നിന്ന് ലഖ്നൗവിലേക്ക് 500 ഓളം യാത്രക്കാരുമാണ് ശനിയാഴ്ച സഞ്ചരിച്ചത്. ഇവർക്ക് എല്ലാവർക്കും 250 രൂപ വീതം നഷ്ടപരിഹാരം ലഭിക്കും.ഇന്ത്യൻ റെയിൽവേയുടെ ആദ്യ സ്വകാര്യ ട്രെയിനാണ് തേജസ് എക്സ്പ്രസ്. ഇതാദ്യമായാണ് ഇന്ത്യൻ റെയിൽവെക്ക് ട്രെയിൻ വൈകിയതിനെ തുടർന്ന് മുഴുവൻ യാത്രക്കാർക്കും നഷ്ടപരിഹാരം നൽകേണ്ടി വരുന്നത്. എല്ലാവർക്കും 250 രൂപ വീതം നൽകുമെന്ന് ഐ.ആർ.സി.ടി.സി അറിയിച്ചു.

യാത്രക്കാർക്ക് നഷ്ടപരിഹാം ക്ലെയിം ചെയ്യുന്നതിനായി എല്ലാ യാത്രക്കാരുടേയും മൊബൈൽ ഫോണുകളിലേക്ക് ലിങ്ക് അയച്ചിട്ടുണ്ടെന്നും അതിൽ ക്ലിക്ക് ചെയ്യുന്നവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ഐആർസിടിസി റീജണൽ മാനേജർ അശ്വിനി ശ്രിവാസ്തവ പറഞ്ഞു. ഈ മാസം നാലിന് ആണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നത്. സ്വകാര്യ ട്രെയിൻ എന്ന നിലയ്ക്ക് തേജസ് രംഗത്ത് വരുമ്പോൾ തന്നെ നഷ്ട പരിഹാരത്തിന്റെ കാര്യവും തീരുമാനത്തിലെത്തിയിരുന്നു. ഇതിന് ശേഷമാണ് നഷ്ടപരിഹാരം തീരുമാനിച്ചത്.

നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാർക്ക് അധിക ചായയും നൽകേണ്ടി വന്നു. കൂടാതെ വൈകിയതിൽ ക്ഷമിക്കണമെന്ന് പ്രിന്റുചെയ്ത ഉച്ചഭക്ഷണ പായ്ക്കറ്റാണ് യാത്രക്കാർക്ക് നൽകിയത്. ലക്ഷ്യ സ്ഥാനത്ത് എത്തിചേരുന്ന സമയം വൈകിയാൽ മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ. വൈകി പുറപ്പെട്ട ശേഷം കൃത്യ സമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്തിയാൽ നഷ്ടപരിഹാരം ലഭിക്കില്ല.

ശനിയാഴ്ച ലഖ്നൗവിൽ നിന്ന് 6.10-ന് പുറപ്പെടേണ്ട ട്രെയിൻ 8.55 നാണ് പുറപ്പെട്ടത്. 12.25-ന് ഡൽഹിയിൽ എത്തേണ്ട ട്രെയിൻ 3.40-നാണ് എത്തിച്ചേർന്നത്. തിരിച്ച് 5.30-നാണ് ട്രെയിൻ ഡൽഹിയിൽ നിന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ടത്. 3.35-ആയിരുന്നു യഥാർത്ഥ സമയം. ലഖ്നൗവിൽ രാത്രി 10.05ന് എത്തിച്ചേരേണ്ടതിന് പകരം 11.30 ഓടെയാണ് എത്തിയത്.
തേജസ് എക്സ്‌പ്രസ്

ചായ... ചായ വിളിച്ചെത്തുന്ന ഭായിമാരെയോ മുറുക്കി തുപ്പി വരുന്ന വഴിക്കച്ചവടക്കാരെയോ കാണാൻ കിട്ടില്ല. പകരം എയർ ഹോസ്റ്റസ്മാരെ പോലെ സുന്ദരികളായ യുവതികളായിരിക്കും അടുത്ത് കൂടി നടന്ന് പോകുക. രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ യാത്രക്കാർക്ക് സന്തോഷം നൽകുന്ന നിരവധി പരിഷ്‌കാരങ്ങളാണ് തേജസ് ട്രെയിനിലുള്ളത്.സർവ്വസജ്ജീകരണങ്ങളോടും കൂടി ഒരു ആഡംബര വാഹനം തന്നെയാണ് ഈ സ്വകാര്യ തീവണ്ടി.

ഐ.ആർ.സി.ടി.സി.യുടെ മേൽനോട്ടത്തിലാണ് സ്വകാര്യ തീവണ്ടി സർവീസ്.മികച്ച നിലവാരത്തിലുള്ള കോച്ചുകൾക്കൊപ്പം സിസി ടിവി ക്യാമറ, ബയോ ടോയ്‌ലെറ്റ്, എൽഇഡി ടിവി, ഓട്ടോമാറ്റിക് ഡോർ, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈൽ ചാർജിങ് പോയന്റ് തുടങ്ങി യാത്രക്കാർക്ക് കൂടുതൽ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങൾ തേജസിലുണ്ട്. ചായ, കോഫി മെഷീനുകളും ലഭ്യമാണെന്നുള്ളത് മറ്റൊരു ഉപകാരമാണ്. വിമാന യാത്രയ്ക്ക് സമാനമായ രീതിയിൽ ജോലിക്കാർ യാത്രക്കാർക്ക് ഭക്ഷണം എത്തിച്ചു നൽകുകയും ചെയ്യും. ശതാബ്ദി എക്സ്‌പ്രസ് തീവണ്ടികളുടെ കൂടുതൽ പ്രീമിയമായ തീവണ്ടിയാണ് തേജസ് എക്സ്‌പ്രസ്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസം ഈ പാതയിൽ സ്വകാര്യ തീവണ്ടി സർവീസ് നടത്തും.

ആറ് മണിക്കൂർ പതിനഞ്ച് മിനിറ്റിനുള്ളിൽ തേജസ് എക്സ്‌പ്രസ് ലഖ്‌നൗവിൽനിന്ന് ഡൽഹിയിലെത്തും. രാവിലെ 6.10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.25ന് ഡൽഹിയിലെത്തും. 3.35ന് ഡൽഹിയിൽ നിന്ന് മടങ്ങി രാത്രി 10.05ന് ലഖ്‌നൗവിൽ തിരിച്ചെത്തുന്ന വിധമാണ് സ്വകാര്യ തീവണ്ടിയുടെ സമയക്രമം. യാത്രയ്ക്കിടയിൽ ആകെ കാൺപൂരിലും ഗസ്സിയാബാദിലും മാത്രമാണ് വണ്ടിക്ക് സ്റ്റോപ്പുള്ളത്. സെമി ഹൈസ്പീഡ് ട്രെയിനാണ് തേജസ്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന ഏറ്റവും വേഗതയേറിയ എക്സ്‌പ്രസായ സ്വർൺ ശതാബ്ദിയെക്കാൾ വേഗതയുള്ളതാണ് തേജസ് എക്സ്‌പ്രസ്. ഇന്നലെ വൈകിയെങ്കിലും ഇന്ന് കൃത്യസമയം പാലിച്ച് ട്രെയിൻ ഓടിക്കൊണ്ടിരിക്കുകയാമെന്ന് അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP