Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`ചന്ദ്രയാൻ രണ്ട് 98 ശതമാനം വിജയം എന്ന ഇസ്രോയുടെ വാദം പൊള്ളയാണ്`; പരാജയപ്പെട്ട ഒരു ദൗത്യത്തെ 98 ശതമാനം വിജയം എന്ന് ജനങ്ങളോട് പറയാൻ തോന്നുന്നത് എങ്ങനെയാണ്? ഇസ്രോയ്ക്ക് എതിരെ വിമർശനവുമായി ശാസ്ത്രജ്ഞൻ നമ്പി നാരായണൻ; പദ്ധതി പരാജയമാണ് എന്ന് അംഗീകരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും ശാസ്ത്രജ്ഞൻ; ബഹിരാകാശ രംഗത്ത് ഇന്ത്യയും ചൈനയും ഒരുമിച്ച് നിൽക്കണമെന്നും നമ്പി നാരായണൻ

`ചന്ദ്രയാൻ രണ്ട് 98 ശതമാനം വിജയം എന്ന ഇസ്രോയുടെ വാദം പൊള്ളയാണ്`; പരാജയപ്പെട്ട ഒരു ദൗത്യത്തെ 98 ശതമാനം വിജയം എന്ന് ജനങ്ങളോട് പറയാൻ തോന്നുന്നത് എങ്ങനെയാണ്? ഇസ്രോയ്ക്ക് എതിരെ വിമർശനവുമായി ശാസ്ത്രജ്ഞൻ നമ്പി നാരായണൻ; പദ്ധതി പരാജയമാണ് എന്ന് അംഗീകരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും ശാസ്ത്രജ്ഞൻ; ബഹിരാകാശ രംഗത്ത് ഇന്ത്യയും ചൈനയും ഒരുമിച്ച് നിൽക്കണമെന്നും നമ്പി നാരായണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യം ലാൻഡിങ്ങിന് വളരെ അടുത്ത ദൂരത്ത് എത്തിയ ശേഷമാണ് ഓർബിറ്ററും ലാൻഡറും തമ്മിൽ ഉള്ള ബന്ധം നഷ്ടമാവുകയും ചെയ്തിരുന്നു. ഇത് വീണ്ടെടുക്കാനുള്ള ശ്രമം ശാസ്ത്രജ്ഞർ തുടർന്നിരുന്നു. പദ്ധതി 95 ശതമാനം വിജയമായിരുന്നു എന്നാണ് ഇസ്രോ ചെയർമാൻ ഡോക്ടർ കെ ശിവൻ അഭിപ്രായപ്പെട്ടത്. എന്നാൽ അത്തരത്തിലുള്ള വാദം ശരിയല്ലെന്നും ചന്ദ്രയാൻ 2 പൂർണ പരാജയമായിരുന്നുവെന്നുമാണ് ശാസ്ത്രജ്ഞൻ നമ്പി നാരായാണൻ ഇപ്പോൾ അഭിപ്രായപ്പെടുന്നു.

പദ്ധതിയുടെ ലക്ഷ്യം 98 ശതമാനം കൈവരിച്ചുവെന്ന ഇസ്രോയുടെ വാദം പൊള്ളയാണ്.ബഹിരാകാശ ഗവേഷണരംഗത്ത് ഏഷ്യൻ രാജ്യങ്ങൾ സഹകരിച്ച് പ്രവർത്തിക്കേണ്ട സമയമായെന്നും നമ്പി നാരായണൻ പറഞ്ഞു. ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്നതായിരുന്നു ചന്ദ്രയാൻ രണ്ടിന്റെ ലക്ഷ്യം. എന്നാൽ ആ ലക്ഷ്യമാണ് പരാജയപ്പെട്ടത്. പക്ഷെ ജനങ്ങളുടെ മുന്നിൽ ചന്ദ്രയാൻ രണ്ട് തൊണ്ണൂറ്റിയെട്ട് ശതമാനം വിജയകരമായിരുന്നുവെന്ന് ഇസ്രോയ്ക്ക് എങ്ങനെ പറയാൻ കഴിഞ്ഞുവെന്ന് നമ്പി നാരായണൻ ചോദിച്ചു.

പദ്ധതി നൂറുശതമാനം പരാജയമായിരുന്നവെന്ന് അംഗീകരിക്കുന്നതാണ് ഉചിതമെന്നും ഇസ്രോയിലെ മുൻശാസ്ത്രജ്ഞൻ കൂടിയായ നമ്പി നാരായണൻ വ്യക്തമാക്കി. യൂറോപ്യൻ സ്‌പേസ് ഏജൻസി മാതൃകയിൽ ബഹിരാകാശ രംഗത്ത് ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യമാണ്. ഇന്ത്യയും ചൈനയും അത്തരമൊരു ആശയത്തിന് നേതൃത്വം നൽകണം. ബഹിരാകാശ രംഗത്ത് സഹകരണം നിലവിൽ വന്നാൽ ഏഷ്യൻ മേഖലയ്ക്ക് നേട്ടമാകുമെന്നും നമ്പി നാരായണൻ പറഞ്ഞു.

ചന്ദ്രയാൻ രണ്ട് 95 ശതമാനം വിജയമെന്ന് ആദ്യം പറഞ്ഞ ഡോക്ടർ ശിവൻ പിന്നീട് ഇത് 98 ശതമാനം വിജയമെന്നും പറഞ്ഞതിനെതിരെ
ബഹിരാകാശ ഏജൻസിയുടെ മുൻ മുതിർന്ന ഉദ്യോഗസ്ഥർ രംഗത്ത്. ഒരാഴ്ചയ്ക്കുള്ളിൽ (വിജയ) ശതമാനം മൂന്ന് ശതമാനം വർധിച്ചു. ഏകീകൃത രീതിയിലൂടെ മറ്റൊരു അഞ്ച് ദിവസത്തിനുള്ളിൽ വിജയശതമാനം 100 ശതമാനമായി മാറുമെന്നും മുൻ ഉദ്യോഗസ്ഥൻ നടത്തിയ പരിഹാസ്യമായ അഭിപ്രായം വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

സെപ്റ്റംബർ 7 ന് 1,471 കിലോഗ്രാം ഭാരമുള്ള വിക്രം ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും ക്രാഷ് ലാൻഡഡ് ചെയ്ത പേടകത്തിലെ ആശയവിനിമയ ലിങ്കുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു.മിഷന്റെ ഓരോ ഘട്ടത്തിനും വിജയ മാനദണ്ഡം നിർവചിക്കപ്പെട്ടിട്ടുണ്ട്, ഇന്നുവരെ 90 മുതൽ 95 ശതമാനം വരെ മിഷൻ ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട്, എന്നിരുന്നാലും ചാന്ദ്ര ശാസ്ത്രത്തിൽ തുടർന്നും സംഭാവന നൽകും. ലാൻഡറുമായുള്ള ആശയവിനിമയ നഷ്ടപ്പെട്ടു എന്നുമായിരുന്നു ആദ്യ ദിവസങ്ങളിൽ തന്നെ ഇസ്രോയുടെ ഔദ്യോഗിക പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP