Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂമിയിലെ സ്വർഗ്ഗത്തിനെ തേടി ഇതാ മറ്റൊരു അംഗീകാരം കൂടി! രാജ്യത്തെ ഏറ്റവും മികച്ച വയോജന പരിപാലന കേന്ദ്രം പത്തനാപുരത്തെ ഗാന്ധി ഭവൻ; രാഷ്ട്രപതിയുടെ 'വയോശ്രേഷ്ഠ സമ്മാൻ' ദേശീയ അവാർഡ് ഏറ്റുവാങ്ങി ഡോ. പുനലൂർ സോമരാജൻ

ഭൂമിയിലെ സ്വർഗ്ഗത്തിനെ തേടി ഇതാ മറ്റൊരു അംഗീകാരം കൂടി! രാജ്യത്തെ ഏറ്റവും മികച്ച വയോജന പരിപാലന കേന്ദ്രം പത്തനാപുരത്തെ ഗാന്ധി ഭവൻ; രാഷ്ട്രപതിയുടെ 'വയോശ്രേഷ്ഠ സമ്മാൻ' ദേശീയ അവാർഡ് ഏറ്റുവാങ്ങി ഡോ. പുനലൂർ സോമരാജൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആരോരുമില്ലാത്തവർക്ക് അത്താണിയാകുന്ന പത്തനാപുരം ഗാന്ധിഭവനെ ഭൂമിയിലെ സ്വർഗ്ഗം എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. അത് നൂറ് ശതമാനം ശരിയാണ് എന്ന് ഒരിക്കലെങ്കിലും അവിടെ പോയവർക്ക് അറിയാനും കഴിയും. ജീവിതത്തിന്റെ നല്ല കാലമത്രയും മക്കൾക്കായും കുടുംബത്തിനായും കഷ്ടപ്പെട്ടിട്ടും അവസാന കാലത്ത് ഉപേക്ഷിക്കപ്പെടുന്നവർക്കും ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തുണയാവുകയും ചെയ്യുന്ന സ്വർഗ്ഗം തന്നെയാണ് ഗാന്ധിഭവൻ. ഇപ്പോഴിത രാജ്യത്തെ ഏറ്റവും മികച്ച വയോജന പരിപാലന കേന്ദ്രത്തിനുള്ള 'വയോശ്രേഷ്ഠ സമ്മാൻ' ദേശീയ അവാർഡ് പത്തനാപുരം ഗാന്ധിഭവന് ലഭിച്ചിരിക്കുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും ഗാന്ധിഭവൻ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. പുനലൂർ സോമരാജൻ അവാർഡ് ഏറ്റുവാങ്ങി. അഞ്ചുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം.ഡൽഹിയിലെ വിജ്ഞാൻഭവൻ ഹാളിലായിരുന്നു ചടങ്ങ്. ഗാന്ധിഭവൻ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമാണ് ഡോ. പുനലൂർ സോമരാജൻ.

സാമൂഹ്യക്ഷേമരംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന പൗരന്മാർക്കും മുതിർന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യമാക്കി സേവനം നടത്തുന്ന സംഘടനകൾക്കുമായി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയമാണ് വയോശ്രേഷ്ഠ സമ്മാൻ ഏർപ്പെടുത്തിയിട്ടുള്ളത്. മുതിർന്ന പൗരന്മാർക്ക് മികച്ച സേവനം നൽകുന്ന രാജ്യത്തെ ഏറ്റവും മികച്ച സംഘടന എന്ന നിലയ്ക്കാണ് പത്തനാപുരം ഗാന്ധിഭവന് പുരസ്‌കാരം നൽകിയത്.13 വിഭാഗങ്ങളിലായി 9 വ്യക്തികളും 6 സംഘടനകളും പുരസ്‌കാരത്തിന് അർഹരായി. ചടങ്ങിൽ കേന്ദ്രമന്ത്രി തവർ ചന്ദ് ഗെഹ്ലോട്ട് പങ്കെടുത്തു.

ആരോരുമില്ലാത്തവരും, ബുദ്ധിമാന്ദ്യം സംഭവിച്ചവരും, വൈകല്യമുള്ളവരും, മക്കളും ഭർത്താവും ഉപേക്ഷിച്ച വയോധികരും, മാതാപിതാക്കളാരെന്നറിയാത്ത പിഞ്ചുകുഞ്ഞുങ്ങളുമെല്ലാം ഗാന്ധിഭവനിലുണ്ട്. ജാതി മത ഭേദമെന്യ നിരവധി നിരാലംബരാണ് ഗാന്ധിഭവനിലുള്ളത്. എത്ര ചെറിയ തുകയാണെങ്കിലും ഇവിടുത്തെ ആശ്രയമറ്റവർക്ക് അത് വലുത് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP