Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലായിൽ വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയെന്നറിഞ്ഞത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ; പരിക്ക് ഗുരുതരമെന്നറിഞ്ഞപ്പോൾ താലൂക്ക് ആശുപത്രിയിലെത്തി അധികൃതരുമായി ചർച്ച നടത്തി; വെന്റിലേറ്റർ സഹായം വേണമെന്നായപ്പോൾ വ്യക്തിബന്ധമുപയോഗിച്ചും ചികിത്സ സൗകര്യമൊരുക്കാൻ ശ്രമം; ഒടുവിൽ കോട്ടയം മെഡിക്കൽ കോളേജിൽ അബേലുമായി ആംബുലൻസെത്തിയപ്പോൾ എല്ലാ സൗകര്യങ്ങളുമെത്തിച്ച് മാണി സി കാപ്പൻ

പാലായിൽ വിദ്യാർത്ഥിക്ക് പരിക്ക് പറ്റിയെന്നറിഞ്ഞത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ; പരിക്ക് ഗുരുതരമെന്നറിഞ്ഞപ്പോൾ താലൂക്ക് ആശുപത്രിയിലെത്തി അധികൃതരുമായി ചർച്ച നടത്തി; വെന്റിലേറ്റർ സഹായം വേണമെന്നായപ്പോൾ വ്യക്തിബന്ധമുപയോഗിച്ചും ചികിത്സ സൗകര്യമൊരുക്കാൻ ശ്രമം; ഒടുവിൽ കോട്ടയം മെഡിക്കൽ കോളേജിൽ അബേലുമായി ആംബുലൻസെത്തിയപ്പോൾ എല്ലാ സൗകര്യങ്ങളുമെത്തിച്ച് മാണി സി കാപ്പൻ

പ്രകാശ് ചന്ദ്രശേഖർ

പാലാ: ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിക്ക് അടിയന്തര ചികിത്സ സൗകര്യങ്ങളൊരുക്കി നിയുക്ത പാലാ എംഎൽഎ മാണി സി കാപ്പൻ. ഹാമർ ത്രോയിൽ പങ്കെടുത്ത് തന്റെ ഊഴം കഴിഞ്ഞ് മാറി നിൽക്കവെ തൊട്ടടുത്ത വിദ്യാർത്ഥി എറിഞ്ഞ ഹാമർ തലയിൽ വീണ് അബേൽ എന്ന വിദ്യാർത്ഥിക്ക് പരിക്ക് പറ്റുകയായിരുന്നു. കുട്ടിയെ ഉടനെ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പല ആശുപത്രികളിലും കൊണ്ട് പോയി ഒടുവിൽ വെന്റിലേറ്റർ സഹായം വേണം എന്ന് ആയപ്പോൾ കാപ്പൻ നേരിട്ട് നടത്തിയ ഇടപെടലുകളാണ് ഫലം കണ്ടത്. കുട്ടിയുമായി ആശുപത്രിയിലേക്ക് ആംബുലൻസ് പ്രവേശിക്കുമ്പോൾ തന്നെ ചികിത്സയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർ്ത്തിയായിരുന്നു.

ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായികമേളയ്ക്കിടെ അപകടമുണ്ടായ വിവരം അറിയുമ്പോൾ മാണി സി കാപ്പൻ വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം മതിയാക്കി നേരെ സ്റ്റേഡിയത്തിലെത്തിയപ്പോഴേയ്ക്കും പരിക്കുപറ്റിയ വിദ്യാർത്ഥിയെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫോണിൽ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ പരുക്ക് ഗുരുതരമാണെന്നറിഞ്ഞ് അവിടേയ്ക്ക് കുതിച്ചു.

പാലാ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ നിന്നും കൂടുതൽ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേയ്ക്ക് കുട്ടിയെ മാറ്റണം. അതിനായി വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രി വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രികളുമായി നിയുക്ത എം എൽ എ ഫോണിൽ ബന്ധപ്പെട്ടു. വെന്റിലേറ്റർ ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. മെഡിക്കൽ കോളജിലും ഒഴിവില്ലെന്ന മറുപടി ലഭിച്ചു. എന്നാൽ അത്യാഹിത വിഭാഗത്തിൽ ഒരു വെന്റിലേറ്റർ ഒഴിവുണ്ടെന്നറിഞ്ഞതിനെ തുടർന്ന് സ്വന്തം കാറിൽ ആംബുലൻസിനു മുമ്പേ കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് പാഞ്ഞു.

മെഡിക്കൽ കോളജിൽ എം എൽ എ നേരിട്ടെത്തിയതോടെ നടപടി വേഗത്തിലായി. ആംബുലൻസിൽ പരുക്കേറ്റ കുട്ടിയെ എത്തിക്കും മുമ്പേ വെന്റിലേറ്ററടക്കമുള്ള സൗകര്യങ്ങൾ മാണി സി കാപ്പൻ നേരിട്ടിടപെട്ട് ഏർപ്പാടാക്കി. അപ്പോഴേയ്ക്കും വിദഗ്ദ ഡോക്ടർമാരുടെ സംഘവും തയ്യാറായി നിന്നു. പരുക്കേറ്റ കുട്ടിയെയും കൊണ്ട് ആംബുലൻസ് മെഡിക്കൽ കോളജിന്റെ കവാടം കടക്കുമ്പോൾ ചികിത്സയ്ക്കായുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിരുന്നു. തുടർന്ന് മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ഏറ്റവും മികച്ച ചികിത്സ ഉറപ്പു വരുത്തിയ ശേഷമാണ് മാണി സി കാപ്പൻ പാലായ്ക്ക് തിരിച്ചത്.ജനപ്രതിനിധിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും തന്റെ കടമ നിർവ്വഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇതേക്കുറിച്ച് മാണി സി കാപ്പൻ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP