Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ബന്ദിപ്പൂർ രാത്രിയാത്ര നിരോധനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി കേരളം; പകരം പരിഗണിക്കുന്ന തോൽപ്പെട്ടി നാഗർഹോള പാതയും കടന്ന് പോകുന്നത് വനത്തിലൂടെ; പ്രശ്‌നം പഠിക്കാൻ വിദഗ്ധ സമിതിയെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്; പഠന റിപ്പോർട്ട് കോടതിയെ അറിയിക്കാമെന്ന് പ്രകാശ് ജാവ്‌ദേക്കറുടെ ഉറപ്പ്; ബന്ദിപ്പൂർ വിഷയത്തിൽ സംസ്ഥാന സർക്കാരിനൊപ്പമെന്ന് രാഹുൽ ഗാന്ധിയും; ഡൽഹിയിൽ കേന്ദ്രവുമായുള്ള ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞത്

ബന്ദിപ്പൂർ രാത്രിയാത്ര നിരോധനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി കേരളം; പകരം പരിഗണിക്കുന്ന തോൽപ്പെട്ടി നാഗർഹോള പാതയും കടന്ന് പോകുന്നത് വനത്തിലൂടെ; പ്രശ്‌നം പഠിക്കാൻ വിദഗ്ധ സമിതിയെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്; പഠന റിപ്പോർട്ട് കോടതിയെ അറിയിക്കാമെന്ന്  പ്രകാശ് ജാവ്‌ദേക്കറുടെ ഉറപ്പ്; ബന്ദിപ്പൂർ വിഷയത്തിൽ സംസ്ഥാന സർക്കാരിനൊപ്പമെന്ന് രാഹുൽ ഗാന്ധിയും; ഡൽഹിയിൽ കേന്ദ്രവുമായുള്ള ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബന്ദിപൂരിലെ രാത്രി ഗതാഗത നിരോധനം സംബന്ധിച്ച് പഠനം നടത്താൻ വിദഗ്ധ സമിതി വരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബന്ദിപ്പൂർ ഗതാഗത നിയന്ത്രണം സംബന്ധിച്ച് കേന്ദ്രമന്ത്രിമാരെ കാര്യങ്ങൾ ധരിപ്പിച്ചുവെന്നും സമിതിയുടെ നിർദ്ദേശങ്ങൾ കേന്ദ്രം സുപ്രീംകോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെയുള്ള വാഹന ഗതാഗത നിരോധനം പൂർണ നിരോധനമാക്കാനുള്ള നീക്കത്തിനെതിരെ വയനാട്ടിൽ വലിയ പ്രതിഷേധം ഉയരുകയാണ്. പകരം നിർദ്ദേശിച്ച തോൽപ്പെട്ടിനാഗർഹോള സംസ്ഥാന പാതയെ ദേശീയ പാതയാക്കാനുള്ള നിർദ്ദേശമുണ്ട്. എന്നാൽ ഇതിന് 40 കിലോമീറ്റർ അധികദൂരം വേണ്ടിവരും. ഈ പാതയും കടന്നുപോകുന്നത് വനത്തിലൂടെയാണ്. ഇത് പിന്നീട് പ്രശ്നങ്ങൾക്കിടയാക്കും. തുടർന്ന് ഇതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേകർ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി തന്നെ പ്രശ്നത്തിൽ ശക്തമായ നിലപാടെടുത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു ആവശ്യം ന്യായമായെന്ന മട്ടിലുള്ള പ്രതികരണം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. തീരുമാനം നീണ്ടുപോയതിന് ന്യായീകരണമില്ലെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പറയുകയുണ്ടായെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞുകൊച്ചി മെട്രോയുടെ രണ്ടാം ഇടനാഴി രൂപീകരണത്തിന് പൂർണ പിന്തുണ കേന്ദ്രം ഉറപ്പുനൽകിയന്ന് മുഖ്യമന്ത്രി അറിയിച്ചു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള 11. 2 കിലോമീറ്ററാണ് മെട്രോ വികസിപ്പിക്കുക.

എയർപോർട്ടിൽ പോകുന്ന മെട്രോ യാത്രികർക്ക് സ്റ്റേഡിയത്തിൽ ചെക്കിൻ കൗണ്ടർ പരിഗണിക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. കണ്ണൂർ എയർപോർട്ടിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനം സംബന്ധിച്ച് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. പൊതുവെ അനുകൂലമായിരുന്നു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഉത്സവകാലങ്ങളിൽ വിദേശത്ത് നിന്നടക്കം കൂടുതൽ യാത്രക്കാർ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് 30 വിമാന സർവ്വീസുകൾ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. വിമാനകമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്ന വിഷയവും കേരളം വ്യോമയാന മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കരിപ്പൂർ എയർപ്പോർട്ടിൽ നിന്ന് കൂടുതൽ വിമാനസർവ്വീസുകൾ ആരംഭിക്കുന്നതുമായ് ബന്ധപ്പെട്ട് ഉന്നതതല യോഗം ഒക്ടോബറിൽ ചേരും. വ്യോമയാന മന്ത്രാലയ സെക്രട്ടറി, ഡി.ജി.സി.എ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ്, കൂടാതെ വിവിധ സ്വകാര്യ വിമാന കമ്പനികളുടെ പ്രതിനിധികളും ജനപ്രതിനിധികളുടെയും യോഗമാണ് ചേരുകയെന്നു മന്ത്രി എം.കെ രാഘവൻ എം പി ക്ക് ഉറപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP