Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി ജയരാജനെ ബിജെപിയിൽ `എത്തിച്ച`വർ പൊലീസ് പിടിയിൽ; മുൻ ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ അകത്തായത് മുസ്ലിം ലീഗ് അനുകൂല ഫേസ്‌ബുക്ക് പേജ് അഡ്‌മിൻ നൗഷാദ്; പ്രതിക്കെതിരെ ചുമത്തിയത് ജനം ടിവി ലോഗോ ഉൾപ്പടെ ഉപയോഗിച്ചുള്ള പ്രചാരണത്തിന് വ്യാജ രേഖ കേസും; പ്രചരിപ്പിച്ചത് ജയരാജൻ അമിത് ഷായിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങുമെന്നും

പി ജയരാജനെ ബിജെപിയിൽ `എത്തിച്ച`വർ പൊലീസ് പിടിയിൽ; മുൻ ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ അകത്തായത് മുസ്ലിം ലീഗ് അനുകൂല ഫേസ്‌ബുക്ക് പേജ് അഡ്‌മിൻ നൗഷാദ്; പ്രതിക്കെതിരെ ചുമത്തിയത് ജനം ടിവി ലോഗോ ഉൾപ്പടെ ഉപയോഗിച്ചുള്ള പ്രചാരണത്തിന് വ്യാജ രേഖ കേസും; പ്രചരിപ്പിച്ചത് ജയരാജൻ അമിത് ഷായിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങുമെന്നും

രഞ്ജിത്ത് ബാബു

കണ്ണൂർ:സിപിഎം. സംസ്ഥാന സമിതി അംഗം പി.ജയരാജൻ ബിജെപി.യിൽ ചേരുമെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണ സ്വദേശി നൗഷാദിനെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെയ്സ് ബുക്ക് പേജ് അഡ്‌മിനായ നൗഷാദിനെ കണ്ണൂർ ടൗൺ പൊലീസ് മലപ്പുറത്തെത്തിയായിരുന്നു കസ്റ്റഡിയിലെടുത്തത്. ബിജെപി.യിൽ ചേരുമെന്ന ജയരാജനെതിരെയുള്ള പ്രചാരണത്തിന് എതിരെ അദ്ദേഹം ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. ജനം ടി.വി.യുടെ ലോഗോ വെച്ച് പോസ്റ്ററുകൾ അടക്കം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം അരങ്ങേറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസ് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.മുസ്ലിം ലീഗ് ആഭിമുഖ്യത്തിലുള്ള പച്ചപ്പട, നിലപാട,് എന്നീ ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള പ്രചരണം നടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു . നേരത്തെ സംഘപരിവാറും ജനം ടി.വി.യുമാണ് അപകീർത്തികരമായ വാർത്തക്ക് പിന്നിലെന്ന് സിപിഎം. ആരോപണമുയർത്തിയിരുന്നു. എന്നാൽ ഹമീദ് കൊണ്ടോട്ടി എന്നയാളുടെ പേരിൽ നിലപാട് എന്ന പേജിലൂടെയാണ് പി.ജയരാജനെ അപകീർത്തിപ്പെടുത്തുന്ന ആദ്യ പോസ്റ്റ് വന്നത്. തുടർന്ന് ഈ പോസ്റ്റ് പച്ചപ്പട എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്യുകയായിരുന്നു. അതോടെ എട്ട് വാട്സാപ്പ് കൂട്ടായ്മ വഴി വാർത്ത പ്രചരിപ്പിക്കപ്പെട്ടു. എട്ട് ഗ്രൂപ്പ് അഡ്‌മിന്മാർക്കെതിരേയും പൊലീസ് നടപടിയുണ്ടാകും.

ജനം ടി.വി.യുടെ ലോഗോ ഉപയോഗിച്ച് നടത്തിയ അപകീർത്തി പ്രചാരണം ഗുരുതരമായ കുറ്റമാണെന്ന് കണ്ണൂർ ഡി.വൈ. എസ്‌പി. പി.പി. സദാനന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു. മത സ്പർദ്ധ വളർത്തുന്ന തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചതാണോ എന്ന സംശയവും നേരത്തെ ഉണ്ടായിരുന്നു. ബിജെപി.യിൽ താൻ ചേരുന്നുവെന്ന വ്യാജ വാർത്തയുണ്ടാക്കി അപകീർത്തിപ്പെടുത്തിയവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പി.ജയരാജൻ കണ്ണൂർ ഡി.വൈ. എസ്. പി. ക്ക് പരാതി നൽകിയിരുന്നു. പൊതു പ്രവർത്തകനായ തന്നെ സമൂഹമധ്യത്തിൽ മോശമായി ചിത്രീകരിക്കുന്നതിനും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതിനുമാണ് ഇത് ചെയ്തത്. വ്യാജ വാർത്തയാണെന്ന് അറിഞ്ഞുകൊണ്ട് സമൂഹമാധ്യമത്തിൽ പരസ്യപ്പെടുത്തിയത് തന്നെ തേജോവധം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണെന്ന് ജയരാജൻ പരാതിയിൽ പറഞ്ഞു. ജനം ടി.വി.യുടെ ലോഗോ ഉപയോഗിച്ചാണ് വ്യാജ വാർത്ത നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

ബിജെപി. നേതാക്കളുമായി താൻ ചർച്ച നടത്തിയെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലോ തലശ്ശേരിയിലോ മത്സരിക്കാൻ സാധ്യതയുണ്ടെന്നും കഥ മെനയുകയായിരുന്നു. ഈ മാസം അവസാനം ഡൽഹിയിൽ വെച്ച് അമിത് ഷാ യിൽ നിന്നും ബിജെപി. മെമ്പർഷിപ്പ് സ്വീകരിക്കുമെന്നായിരുന്നു മറ്റൊരു പോസ്റ്റ്. ജയരാജന്റെ പാർട്ടി പ്രവേശനം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അഡ്വ. ശ്രീധരൻ പിള്ളയെന്ന മറ്റൊരു വ്യാജ പ്രചരണവും നടന്നു. ഇലക്ട്രോണിക് മീഡിയ ഉപയോഗിച്ച് തന്നെ തേജോവധം ചെയ്യാനും സമൂഹത്തിൽ കലഹവും അക്രമവും ഉണ്ടാക്കുന്നതിനുമാണ് ശ്രമിച്ചതെന്നും ജയരാജന്റെ പരാതിയിൽ പറഞ്ഞിരുന്നു. കണ്ണൂർ ടൗൺ എസ്‌ഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ കേസന്വേഷിച്ചു വരികയാ യിരുന്നു അതിനിടയിലാണ് സൈബർ വിങിന്റെ സഹായത്തോടെ അപകീർത്തികരമായ വാർത്തക്ക് പിന്നിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP