Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പകൽ മുഴുവൻ മോദിയേയും നോട്ട് നിരോധനത്തേയും സ്തുതിച്ചു; കള്ളപ്പണം രാജ്യത്തിന് വിപത്താണെന്ന് കാണുന്നവരോടെല്ലാം പ്രസംഗിച്ചുനടന്നപ്പോൾ മുതൽ പലിശക്കാരനിൽ സംശയം തോന്നി പൊലീസ്; കള്ളപ്പണ മുന്നണികൾക്കെതിരെയുള്ള ശോഭ സുരേന്ദ്രന്റെ ജാഥയിലെ പ്രധാനിയെ വീണ്ടും പിടികൂടയപ്പോൾ ഞെട്ടി നാട്ടുകാർ; പാർട്ടി പുറത്താക്കിയിട്ടും അകത്ത് കിടന്നിട്ടും പാഠം പഠിച്ചില്ല; കള്ളനോട്ട് കേസിൽ അകത്തായ രാജേഷിന്റെ സംഘപരിവാർ പശ്ചാത്തലം ചർച്ചയാക്കി സൈബർ സഖാക്കൾ

പകൽ മുഴുവൻ മോദിയേയും നോട്ട് നിരോധനത്തേയും സ്തുതിച്ചു; കള്ളപ്പണം രാജ്യത്തിന് വിപത്താണെന്ന് കാണുന്നവരോടെല്ലാം പ്രസംഗിച്ചുനടന്നപ്പോൾ മുതൽ പലിശക്കാരനിൽ സംശയം തോന്നി പൊലീസ്; കള്ളപ്പണ മുന്നണികൾക്കെതിരെയുള്ള ശോഭ സുരേന്ദ്രന്റെ ജാഥയിലെ പ്രധാനിയെ വീണ്ടും പിടികൂടയപ്പോൾ ഞെട്ടി നാട്ടുകാർ; പാർട്ടി പുറത്താക്കിയിട്ടും അകത്ത് കിടന്നിട്ടും പാഠം പഠിച്ചില്ല; കള്ളനോട്ട് കേസിൽ അകത്തായ രാജേഷിന്റെ സംഘപരിവാർ പശ്ചാത്തലം ചർച്ചയാക്കി സൈബർ സഖാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: 2016 നവംബർ എട്ടിന് രാജ്യത്ത് 500, 1000 എ്ന്നീ കറൻസികൾ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി മോദി നടത്തിയത് മുതൽ യുവമോർച്ച നോവ് രാകേഷ് ഏരാച്ചേരി ആവേശത്തിലായിരുന്നു. കള്ളപ്പണക്കാരുടെ അന്ത്യം കുറിച്ച് മോദി സർക്കാർ മുന്നോട്ട് വന്നതിന്റെ ആവേശമായിരുന്നു യുവമോർച്ച നേതാവിന്. അങ്ങനെയിരിക്കുമ്പോഴാണ് ഇതേ നേതാവിനെ തന്നെ കള്ളനോട്ടടി കേസിൽ പൊലീസ് പൊക്കി അകത്തിട്ടത്. പിന്നീട് കേരളത്തിൽ മുഴുവൻ നാണക്കേടായപ്പോൾ രാകേഷിനെ പുറത്താക്കിയാണ് ബിജെപി തലയൂരിയത്. എന്നാൽ പാർട്ടി പുറത്താക്കിയിട്ടും രാകേഷ് കലാപരിപാടിയായ നോട്ടടി തുടർന്നു. ഒടുവിൽ വീണ്ടും പിടിക്കപ്പെട്ടു. ഇത്തവണ കൂടുതൽ ഗുരുതരമായ കാര്യങ്ങളാണ് തെളിഞ്ഞ് വരുന്നത്.

ബംഗളൂരുവിൽ നിന്നും അടിച്ചിറക്കിയ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇന്നലെ കൊടുവള്ളി പൊലീസ് മിന്നൽ നീക്കത്തിലൂടെ സമർഥമായി പിടിച്ചത്. കള്ളനോട്ട് കേസിൽ ഇപ്പോൾ അറസ്റ്റിലായ മുൻ യുവമോർച്ചാ നേതാവ് എരാശേരി രാകേഷ് 2017 ലെ കള്ളനോട്ട് കേസിലെ പ്രതിയാണ്. രാകേഷും കൂട്ടുപ്രതി സുനീറുമാണ് ഇന്നലെ കൊടുവള്ളി പൊലീസിന്റെ പിടിയിൽപ്പെട്ടത്.

200, 500 നോട്ടുകൾ അടങ്ങിയതാണ് ഇന്നലെ പിടികൂടിയ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയുടെ കള്ളനോട്ടുകൾ. ബംഗളൂരുവിൽ നിന്നും അടിച്ചിറക്കിയതാണ് ഈ കള്ളനോട്ടുകൾ. കൊടുവള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഓമശ്ശേരിയിൽ വച്ചാണ് പിടിയിലായത്. കൊടുവള്ളി സിഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ പേരിലാണ് രാകേഷും സുനീറും അറസ്റ്റിലാകുന്നത്.

അധോലോകവും ഗോൾഡ് മാഫിയയും അരങ്ങു തകർക്കുന്ന കൊടുവള്ളിയിൽ വിതരണത്തിനു എത്തിച്ച കള്ളനോട്ടുകളാണ് പിടിയിലായത്. ഒറിജിനൽ നോട്ടുകളും വ്യാജനും തമ്മിൽ തിരിച്ചറിയാൻ പ്രയാസമുണ്ടാക്കുന്ന രീതിയിലുള്ള കള്ളനോട്ടുകളാണ് ഇപ്പോൾ പിടികൂടിയതിലുള്ളത്. ശ്രദ്ധിച്ച് നോക്കിയാൽ മാത്രമേ വ്യാജനെ മനസിലാക്കാൻ സാധിക്കൂ. നോട്ടു കൈകാര്യം ചെയ്യാൻ കഴിയുന്ന ആളുകൾക്ക് മാത്രമാണ് ഇവ തിരിച്ചറിയാൻ കഴിയുക. അത്ര സസ്മൂക്ഷമം അച്ചടിച്ച നോട്ടുകൾ ആണിവ. അതുകൊണ്ട് തന്നെ നോട്ടിന്റെ നിർമ്മിതിയെക്കുറിച്ച് വിപുലമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. കർണാടക കേന്ദ്രീകരിച്ചുള്ള വിപുലമായ അന്വേഷണത്തിനാണ് രാകേഷിന്റെ അറസ്റ്റ് ഇപ്പോൾ വഴിയൊരുക്കുന്നത്.

കള്ളപ്പണം അടിച്ചിറക്കുകയും അതേസമയം അതിനെതിരെ പ്രസംഗിക്കുകയും ചെയ്യുന്ന നേതാവായിരുന്നു രാകേഷ്.നോട്ട് നിരോധനത്തിന് പിന്നാലെ കള്ളപ്പണ മുന്നണികളാണ് കേരളത്തിൽ എന്നു പറഞ്ഞു കൊണ്ട് സംസ്ഥാന വ്യാപകമായി ബിജെപി പ്രചരണം നടത്തിയപ്പോൾ ശോഭാ സുരേന്ദ്രൻ നയിച്ച ജാഥയ്ക്ക് മതിലകത്ത് സ്വീകരണം ഒരുക്കാൻ വേണ്ടി രംഗത്തെത്തിയവരിൽ പ്രധാനിയായി നിന്നതും കള്ളനോട്ടടി കേസിൽ പിടിയിലായ ബിജെപി നേതാവും യുവമോർച്ചാ ശ്രീനാരായണപുരം കിഴക്കൻ മേഖലാ ഭാരവാഹിയുമായിരുന്ന ഏരാച്ചേരി രാകേഷ് ആയിരുന്നു.

2017 ജനുവരി 11 മതിലകം സെന്ററിൽ ശോഭാ സുരേന്ദ്രന് നൽകിയ സ്വീകരണത്തിന് നേതൃത്വം നൽകിയവരിൽ ഒരാളാണ് ഇദ്ദേഹം. കള്ളനോട്ടുകൾ അടിക്കാനായി വലിയ സംവിധാനം തന്നെയാണ് രാകേഷ് ഏഴാച്ചേരിയുടെ വീട്ടിലുണ്ടായിരുന്നു. മുകളിലെ നിലയിലായിരുന്നു നോട്ടടിക്കുന്ന കേന്ദ്രം. ഇവിടെ നിന്നും മഷികളും യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തിരുന്നു. രാജേഷിനെ വീണ്ടും പൊലീസ് കള്ളപ്പണ കേസിൽ പൊക്കിയചത് ആഘോഷിക്കുകയാണ് സൈബർ ലോകത്തെ സിപിഎം അണികൾ

പകൽ സമയങ്ങളിൽ മോദി സ്തുതികളും കള്ളപ്പണത്തിനെതിരെ ഘോരഘോരം പ്രസംഗിക്കുകയും ചെയ്ത രാകേഷ് കള്ളനോട്ട് അടിച്ചതിന് പിടിയിലായതോടെ സിപിഎം പ്രവർത്തകർ സോഷ്യൽ മീഡിയയിൽ ആഘോഷവും തുടങ്ങിയിരുന്നു. ഇപ്പോൾ രാജേഷ് വീമ്ടും പിടിയിലാകുമ്പോഴും ആഘോഷിക്കുന്നത് സിപിഎം പ്രവർത്തകർ തന്നെ. രാജേഷ് ഏരാച്ചേരി പകൽ സമയങ്ങളിൽ പാർട്ടി വേദികളിലും ജനങ്ങൾക്കിയലും ഏറെ വാചാലനായിരുന്നത് കള്ളപ്പണത്തെക്കുറിച്ചും മോദിയുടെ നോട്ട് നിരോധനത്തെ പുകഴ്‌ത്തിയുമായിരുന്നു. നോട്ട് നിരോധനം ഇന്ത്യയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നു രാകേഷ് പ്രസംഗിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP