Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

12 വർഷം ഒപ്പം ജീവിച്ച സർക്കാർ ജീവനക്കാരിയും ബന്ധുവായ സിപിഎം ലോക്കൽ സെക്രട്ടറിയും നോട്ടമിട്ടത് സ്വത്തുക്കൾ; പങ്കാളിയുടെ കൂടെ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലം തട്ടിയെടുക്കാൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ്; കൂട്ടുനിന്നത് മുൻ പഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെമ്പറും; സംശയം തോന്നിയ വില്ലേജ് ഓഫീസർ `പരേതനെ` നേരിട്ട് വിളിച്ചപ്പോൾ കള്ളി പൊളിഞ്ഞു; താൻ മരിച്ചിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ചുനക്കര സ്വദേശി ജോസ് മാർട്ടിൻ മോറിസ്

12 വർഷം ഒപ്പം ജീവിച്ച സർക്കാർ ജീവനക്കാരിയും ബന്ധുവായ സിപിഎം ലോക്കൽ സെക്രട്ടറിയും നോട്ടമിട്ടത് സ്വത്തുക്കൾ; പങ്കാളിയുടെ കൂടെ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലം തട്ടിയെടുക്കാൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ്; കൂട്ടുനിന്നത് മുൻ പഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെമ്പറും; സംശയം തോന്നിയ വില്ലേജ് ഓഫീസർ `പരേതനെ` നേരിട്ട് വിളിച്ചപ്പോൾ കള്ളി പൊളിഞ്ഞു; താൻ മരിച്ചിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ചുനക്കര സ്വദേശി ജോസ് മാർട്ടിൻ മോറിസ്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ജീവിച്ചിരിക്കുന്നയാൾ മരിച്ചെന്ന സർട്ടിഫിക്കറ്റ് നൽകിയ പല സംഭവങ്ങളും നമുക്ക് സുപരിചിതമാണ്. പലപ്പോഴും സർക്കാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവാണ് ഇതിലേക്ക് ഒക്കെ എത്തിക്കുന്നത്. എന്നാൽ ആലപ്പുഴ ചുനക്കരയിൽ നിന്ന് പുറത്ത് വരുന്നത് സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പടെയുള്ളവർ ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി നടത്തിയ ഒരു ഗൂഢാലോചനയുടേയും വഞ്ചനയുടേയും കഥയാണ്. തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ വേണ്ടി സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എംജി ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിന്റെ അനുഭവം വിവരിക്കുകയാണ് ചുനക്കര നടുവിൽ `നയന`ത്തിൽ ജോസ് മാർട്ടിൻ മോറിസ് എന്ന അമ്പത്തൊൻപത്കാരൻ.

ജോസിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാനായി 12 വർഷം ഇയാളുടെ പങ്കാളിയായിരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരി അജിത കുമാരി, ചുനക്കര മുൻ പഞ്ചായത്ത് സെക്രട്ടറി റീത്ത പവിത്രൻ, അജിതയുടെ സഹോദരിയുടെ ഭർത്താവും സിപിഎം നേതാവായ ഗോപകുമാർ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. ജോസിന്റെ സ്വത്തുക്കളെ കുറിച്ച് പങ്കാളിയായിരുന്ന അജിതയ്ക്ക് വ്യക്തമായ വിവരമുണ്ട്. ഇത് ലഭിക്കുന്നതിനും തന്റെ പേരിലേക്ക് മാറ്റിക്കിട്ടുന്നതിനുമായിട്ടാണ് ജോസ് മരിച്ചു എന്ന തരത്തിൽ കഥ മെനഞ്ഞതും പിന്നീട് സിപിഎം നേതാവായ ഗോപകുമാറിന്റെയും പഞ്ചായത്ത് സെക്രട്ടറിയായിരുന്ന റീത്തയുടെ സഹായത്താലും മരണ സർട്ടിഫിക്കറ്റ് തരപ്പെടുത്തുകയുമായിരുന്നു.

കഴിഞ്ഞ 7നു വില്ലേജ് ഓഫിസർ തന്നെ വിളിച്ചെന്നും താൻ മരിച്ചെന്ന രേഖയുമായി ഒരാൾ അപേക്ഷ നൽകിയിട്ടുണ്ടെന്ന് അറിയിച്ചെന്നും ജോസ് പറയുന്നു. ഇതോടെയാണ് തട്ടിപ്പിനുള്ള ശ്രമം ജോസ് അറിഞ്ഞത്. 2016 സെപ്റ്റംബർ 17നാണു ചുനക്കര പഞ്ചായത്തിൽ ജോസിന്റെ മരണം രജിസ്റ്റർ ചെയ്തത്. ഒക്ടോബർ 19നു മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ചുനക്കരയിൽ നിന്ന് കൊല്ലത്തേക്ക് താമസം മാറിയെങ്കിലും ഉദ്യോഗസ്ഥർക്ക് നേരിട്ട് അറിയാവുന്നത്‌കൊണ്ടാണ് തനിക്കെതിരെ നടന്ന ഈ തട്ടിപ്പ് ശ്രമം പൊളിക്കാൻ ജോസിന് കഴിഞ്ഞത്.

ജോസിന്റെ പരാതിയിൽ നൂറനാട് പൊലീസ് കേസെടുത്തു. അജിത, റീത്ത, ഗോപകുമാർ, ചുനക്കര പഞ്ചായത്തംഗം വി.ആർ.രാജേഷിനെതിരെയും തദ്ദേശ ഭരണ മന്ത്രി, ആരോഗ്യ മന്ത്രി, പഞ്ചായത്ത് ഡയറക്ടർ എന്നിവർക്കും ജോസ് പരാതി നൽകിയിട്ടുണ്ട്.1996ൽ താൻ വിലയ്ക്കു വാങ്ങി അജിതയുടെയും തന്റെയും പേരിൽ കൂട്ടായി കൈവശം വച്ചുപോന്ന ഒരേക്കർ സ്ഥലവും വീടും തട്ടിയെടുക്കാനും അജിത കുമാരിക്കു ജോലി സംബന്ധമായ ആനുകൂല്യങ്ങൾ നേടാനുമാണു താൻ മരിച്ചെന്ന വ്യാജരേഖയുണ്ടാക്കിയതെന്നു ജോസ് ആരോപിക്കുന്നു.

അജിതയുമായി 2003 മുതൽ പിരിഞ്ഞു താമസിക്കുകയാണ്. തങ്ങൾക്കു രണ്ടു മക്കളുണ്ട്. എന്നാൽ, അജിതയുമായി ഇപ്പോൾ ബന്ധമില്ലെന്നും ജോസ് പറഞ്ഞു.ബാങ്കിൽ നൽകാനുള്ള രേഖയ്ക്കായി അപേക്ഷയോടൊപ്പം കുടുംബാംഗങ്ങളുടെ പട്ടിക നൽകിയപ്പോൾ ജോസ് മരിച്ചെന്നതിനു തെളിവായാണു വില്ലേജ് ഓഫിസിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംശയം തോന്നിയ വില്ലേജ് ഓഫിസർ ബന്ധപ്പെട്ട വാർഡിലെ പഞ്ചായത്തംഗത്തോട് അന്വേഷിച്ചു ജോസിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.ഇതോടെയാണ് തട്ടിപ്പ് ജോസ് അറിയുന്നത്. ഇത്തരത്തിലൊരു പ്രവർത്തി ചെയ്തതിന് ഗോപകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം നേതൃത്വം പരിഗണിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP