Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ സായിപ്പന്മാരെ പോലെ കോമൺസെൻസ് ഉപയോഗിച്ച് ഇൻഷുറൻസ് പ്രീമിയം നിശ്ചയിക്കുന്ന കാലം ഇന്ത്യയിലും വരുന്നു; അപകടം ഉണ്ടാക്കുന്നവർക്കും ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നവർക്കും ഉയർന്ന പ്രീമിയം കൊടുക്കേണ്ടി വരുമ്പോൾ മര്യാദക്കാരായ ഡ്രൈവർമാരുടെ ഇൻഷുറൻസ് ബിൽ കുത്തനെ ഇടിയും; പാശ്ചാത്യനാടുകളിലെ വാഹന ഇൻഷുറൻസ് രീതി നടപ്പിലാക്കാൻ കമ്മീഷനെ നിശ്ചയിച്ച് ഇൻഷുറൻസ് റെഗുലേറ്ററി അഥോറിറ്റി

ഒടുവിൽ സായിപ്പന്മാരെ പോലെ കോമൺസെൻസ് ഉപയോഗിച്ച് ഇൻഷുറൻസ് പ്രീമിയം നിശ്ചയിക്കുന്ന കാലം ഇന്ത്യയിലും വരുന്നു; അപകടം ഉണ്ടാക്കുന്നവർക്കും ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നവർക്കും ഉയർന്ന പ്രീമിയം കൊടുക്കേണ്ടി വരുമ്പോൾ മര്യാദക്കാരായ ഡ്രൈവർമാരുടെ ഇൻഷുറൻസ് ബിൽ കുത്തനെ ഇടിയും; പാശ്ചാത്യനാടുകളിലെ വാഹന ഇൻഷുറൻസ് രീതി നടപ്പിലാക്കാൻ കമ്മീഷനെ നിശ്ചയിച്ച് ഇൻഷുറൻസ് റെഗുലേറ്ററി അഥോറിറ്റി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വാഹന ഇൻഷൂറൻസ് പ്രീമിയങ്ങൾ ഉയരുന്നതിൽ നിങ്ങൾ അസ്വസ്ഥനാണോ...? എന്നാൽ എല്ലാ ട്രാഫിക് നിയമങ്ങളും അനുസരിച്ച് അപകടം ഉണ്ടാക്കാതെ വണ്ടിയോടിച്ചാൽ നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം കുറയുന്ന കാലം ഇന്ത്യയിലും വരാൻ സാധ്യതയേറുന്നുവെന്ന് റിപ്പോർട്ട്.

അതായത് ഒടുവിൽ സായിപ്പന്മാരെ പോലെ കോമൺസെൻസ് ഉപയോഗിച്ച് ഇൻഷുറൻസ് പ്രീമിയം നിശ്ചയിക്കുന്ന കാലം ഇന്ത്യയിലും വരാൻ പോവുകയാണ്. പുതിയ സിസ്റ്റം നിലവിൽ വന്നാൽ റോഡിൽ അപകടം ഉണ്ടാക്കുന്നവർക്കും ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നവർക്കും ഉയർന്ന പ്രീമിയം കൊടുക്കേണ്ടി വരും. അതേ സമയം മര്യാദക്കാരായ ഡ്രൈവർമാരുടെ ഇൻഷുറൻസ് ബിൽ കുത്തനെ ഇടിയുകയും ചെയ്യും. പാശ്ചാത്യനാടുകളിലെ വാഹന ഇൻഷുറൻസ് രീതി ഇന്ത്യയിലും നടപ്പിലാക്കാൻ കമ്മീഷനെ നിശ്ചയിച്ച് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി അഥവാ ഐആർഡിഎ രംഗത്തെത്തിയിട്ടുണ്ട്.

പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും ചട്ടക്കൂടുണ്ടാക്കുന്നതിനുമായി ഒമ്പതംഗങ്ങളുള്ള പാനലിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഇൻഷുറൻസ് പ്രീമിയങ്ങളെയും ട്രാഫിക്ക് നിയമലംഘനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനുള്ള വഴികളും ഈ പാനൽ തയ്യാറാക്കുന്നതായിരിക്കും.രണ്ട് മാസങ്ങൾക്കുള്ളിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനാണ് പാനലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഹോം സെക്രട്ടറിയുടെ കീഴിലുള്ള ഉന്നതാധികാര കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ഈ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്.

ഉടനടി നടപ്പിലാക്കുന്നതിനുള്ള ഒരു പൈലറ്റ് പ്രൊജക്ടുമായി രംഗത്തെത്താനാണ് ഐആർഡിഎ പാനലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ സംവിധാനം ആദ്യം ഡൽഹിയിൽ പരീക്ഷണാർത്ഥം നടപ്പിലാക്കുകയും തുടർന്ന് അധികം വൈകാതെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നതായിരിക്കും. അപകടമുണ്ടാക്കുന്ന ഡ്രൈവർമാരെ അവരുടെ വെഹിക്കിൾ ഇൻഷുറൻസ് പ്രീമിയങ്ങളുമായി എങ്ങനെ ബന്ധിപ്പിക്കാമെന്നതിനെ കുറിച്ച് വർഷങ്ങളായി ചർച്ചകൾ നടന്ന് വരുന്നുണ്ടെങ്കിലും ഇത് നടപ്പിലാക്കുന്നതിനുള്ള ഒരു മുൻകൈയെടുക്കൽ ഇതാദ്യമായിട്ടാണ് അരങ്ങേറുന്നത്. നിരവധി പാശ്ചാത്യ രാജ്യങ്ങളിൽ ഈ രീതി വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.

ഡ്രൈവറുടെ സ്വഭാവം എത്തരത്തിലുള്ളതാണ് എന്നതിനെ ആശ്രയിച്ചാണ് ലോകമാകമാനുള്ള 70 ശതമാനം അപകടങ്ങളും നടക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ ഇൻഷുറൻസ് രീതിക്ക് വിവിധ രാജ്യങ്ങളിൽ സ്വീകാര്യതയേറി വരുന്നുണ്ട്. പുതിയ സംവിധാനം തയ്യാറാക്കുന്നതിന് മുന്നോടിയായി നിലവിൽ ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന പോയിന്റ് സിസ്റ്റത്തെ പ്രസ്തുത പാനൽ പഠനവിധേയമാക്കുന്നതാണ്.

ഓരോ വാഹനവും ഉണ്ടാക്കിയ അപകടങ്ങളുടെ ചരിത്രമറിയുകയും ഇത് സംബന്ധിച്ച ഡാറ്റ എൻഫോഴ്സ്മെന്റ് അഥോറിറ്റികളിൽ നിന്നും ശേഖരിച്ച് ഇൻഷുറൻസ് ബ്യൂറോ ഓഫ് ഇന്ത്യക്ക് കൈമാറാനും ഈ പാനൽ നിർദേശങ്ങൾ മുന്നോട്ട് വയ്ക്കും.നിലവിലെ ഇൻഷുറൻസ്പ്രീമിയങ്ങൾ വാഹനത്തിന്റെ ടൈപ്പ്, എൻജിൻ കപ്പാസിറ്റി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നിർണയിക്കപ്പെടുന്നത്. വർഷത്തിൽ കുറഞ്ഞ ക്ലെയിം നടത്തുന്ന വാഹനഉടമകൾക്ക് ഇൻഷുറൻസ് പ്രീമിയത്തിൽ ചെറിയ ഇളവുകൾ അനുവദിക്കാറുമുണ്ട്. പുതിയ രീതി നടപ്പിലാക്കുന്നതോടെ ഈ സമ്പ്രദായങ്ങളെല്ലാം അടിമുടി മാറുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP