Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിധിക്ക് മാറ്റമില്ലെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെ കണ്ടനാട് പള്ളിയിലെത്തി ഐസക് മറ്റമ്മൽ; ഓർത്തഡോക്‌സ് വൈദികന് നേരെ തിരിഞ്ഞ് യാക്കോബായ വിഭാഗം; ചേരിതിരിഞ്ഞുള്ള സംഘർഷത്തിന് പിന്നാലെ വൈദികനെ ബലം പ്രയോഗിച്ച് പുറത്താക്കലും; പരിക്കേറ്റ വൈദികൻ ആശുപത്രിയിൽ; സ്ഥിതി ശാന്തമായത് നാളെ ആരാധനയ്ക്ക് പള്ളി തുറക്കാമെന്ന സബ് കളക്ടറുടെ ഉറപ്പിൽ

വിധിക്ക് മാറ്റമില്ലെന്ന് സുപ്രീം കോടതി പറഞ്ഞതിന് പിന്നാലെ കണ്ടനാട് പള്ളിയിലെത്തി ഐസക് മറ്റമ്മൽ; ഓർത്തഡോക്‌സ് വൈദികന് നേരെ തിരിഞ്ഞ് യാക്കോബായ വിഭാഗം; ചേരിതിരിഞ്ഞുള്ള സംഘർഷത്തിന് പിന്നാലെ വൈദികനെ ബലം പ്രയോഗിച്ച് പുറത്താക്കലും; പരിക്കേറ്റ വൈദികൻ ആശുപത്രിയിൽ; സ്ഥിതി ശാന്തമായത് നാളെ ആരാധനയ്ക്ക് പള്ളി തുറക്കാമെന്ന സബ് കളക്ടറുടെ ഉറപ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എറണാകുളം കണ്ടനാട് സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ - ഓർത്തഡോക്‌സ് തർക്കം രൂക്ഷമായതിന് പിന്നാലെ ഓർത്തഡോക്‌സ് വികാരിയെ ഒരു സംഘം യാക്കോബായ വിശ്വാസികൾ പള്ളിയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി. തർക്കത്തെ തുടർന്ന് സബ് കളക്ടർ എത്തി പള്ളി പൂട്ടിയതോടെയാണ് സംഘർഷ സ്ഥിതി മാറിയത്.യാക്കോബായ ഓർത്തഡോക്‌സ് തർക്കത്തെ തുടർന്ന് ഓരോ ആഴ്ച ഇടവിട്ടാണ് ഇരുവിഭാഗങ്ങൾക്കും പതിറ്റാണ്ടുകളായി പള്ളിയിൽ ആരാധനയ്ക്ക് സൗകര്യം നൽകിയിരുന്നത്. ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നെങ്കിലും തൽസ്ഥിതി തുരാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കി. ഇതോടെയാണ് പള്ളയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിയത്

പ്രാർത്ഥനയ്ക്കായെത്തിയ യാക്കോബായ വിഭാഗത്തെ ഓർത്തഡോക്‌സ് വിഭാഗം തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. വൈദികന്റെ നേതൃത്വത്തിൽ ഓർത്തഡോക്‌സ് വിഭാഗം പള്ളിയുടെ അകത്ത് നിലയുറപ്പിച്ചു. വാതിലിന്റെ പൂട്ട് തകർത്ത് പള്ളിയുടെ അകത്ത് പ്രവേശിച്ച യാക്കോബായ വിഭാഗം ഓർത്തഡോക്‌സ് വൈദികനായ ഐസക് മറ്റമ്മലിനെ ബലം പ്രയോഗിച്ച് പുറത്താക്കുകയായിരുന്നു. തർക്കത്തിനിടെ പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാക്കോബായ വിഭാഗത്തിലെ പത്തോളം ആളുകളെയും പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ രാവിലെ പ്രാർത്ഥനയ്ക്കായി പള്ളി തുറന്ന് നൽകാമെന്ന് സബ് കളക്ടർ ഉറപ്പ് നൽകിയതിനെ തുടർന്ന് യാക്കോബായ വിഭാഗം പള്ളിയിൽ നിന്ന് പിരിഞ്ഞു പോയി.

മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934ലെ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അധികാരങ്ങൾ പ്രകാരമാണ് ഭരിക്കേണ്ടതെന്ന വിധിക്കു വിരുദ്ധമായ ഇടക്കാല ഉത്തരവു നൽകിയതിനു കേരള ഹൈക്കോടതിക്കു സുപ്രീം കോടതിയുടെ നിശിത വിമർശനമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഉത്തരവു നൽകിയ ഹൈക്കോടതി ജഡ്ജിക്കെതിരെ നിർദ്ദേശങ്ങൾ നൽകുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നെങ്കിലും അഭിഭാഷകൻ ഇടപെട്ടതിന് പിന്നാലെയാണ് ഇതിൽ നിന്ന് പിന്തിരിഞ്ഞത്.

എറണാകുളം കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ ഓരോ ആഴ്ച ഇടവിട്ട് ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾക്ക് ആരാധനാ സൗകര്യം അനുവദിച്ച് കഴിഞ്ഞ മാർച്ച് 8നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. ഹൈക്കോടതി വിധിക്കെതിരെ പള്ളി വികാരി ഫാ. ഐസക്ക് മറ്റമ്മേൽ കോർ എപ്പിസ്‌കോപ്പ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. 2017ൽ കെ.സി. വർഗീസ് കേസിൽ നൽകിയ വിധി എല്ലാ പള്ളികൾക്കും ബാധകമാണെന്നും അത് നടപ്പാക്കുക തന്നെ വേണമെന്നുമുള്ള നിലപാട് കോടതി ആവർത്തിച്ചിരുന്നു.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും, 1934ലെ ഭരണഘടനപ്രകാരം നിയമിക്കപ്പെട്ട വികാരിയുടെ അധികാരം സ്ഥാപിച്ചുകിട്ടാൻ നൽകിയ കേസ് സാങ്കേതിക കാരണം പറഞ്ഞു തള്ളിയ കീഴ്‌ക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. ഹർജിക്കാർക്കു വേണ്ടി കൃഷ്ണൻ വേണുഗോപാലും ഇ.എം. സദറുൾ അനമും യാക്കോബായ വിഭാഗത്തിനു വേണ്ടി പരംജിത് സിങ് പട്വാലിയയും അഡോൾഫ് മാത്യുവും ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP