Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനിച്ച് വീണത് കൈപ്പത്തിയുടെ അത്രയും വലിപ്പത്തിൽ; വളർച്ചയെത്താതെ അഞ്ചാംമാസത്തിൽ പിറന്ന കുഞ്ഞിന് തൂക്കം വെറും 380 ഗ്രാം; കാശ്‌വി പിറന്ന് വീണത് കേരളത്തിലെ ഏറ്റവും തൂക്കം കുറഞ്ഞ കുഞ്ഞായി; സ്വന്തമായി ശ്വാസം എടുക്കാൻ കഴിയാത്ത കുഞ്ഞ് ജീവിതത്തിലേക്ക് തിരച്ചുവന്നത് അത്ഭുദകരമായി; നീണ്ട നാളത്തെ ശ്രമത്തിലൂടെ കുഞ്ഞിന് പുതുജന്മം നൽകി ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ

ജനിച്ച് വീണത് കൈപ്പത്തിയുടെ അത്രയും വലിപ്പത്തിൽ; വളർച്ചയെത്താതെ അഞ്ചാംമാസത്തിൽ പിറന്ന കുഞ്ഞിന് തൂക്കം വെറും 380 ഗ്രാം; കാശ്‌വി പിറന്ന് വീണത് കേരളത്തിലെ ഏറ്റവും തൂക്കം കുറഞ്ഞ കുഞ്ഞായി; സ്വന്തമായി ശ്വാസം എടുക്കാൻ കഴിയാത്ത കുഞ്ഞ് ജീവിതത്തിലേക്ക് തിരച്ചുവന്നത് അത്ഭുദകരമായി; നീണ്ട നാളത്തെ ശ്രമത്തിലൂടെ കുഞ്ഞിന് പുതുജന്മം നൽകി ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ

സുവർണ്ണ പി എസ്

കൊച്ചി: ജനിച്ച് വീണത് ഒരു കൈപ്പത്തിയുടെ വലിപ്പത്തിൽ. അതും 23 ആഴ്‌ച്ചകൾ മാത്രം അമ്മയുടെ വയറ്റിൽ കിടന്ന വളർച്ചയെത്താത്ത കുഞ്ഞ്. വെറും 380 ഗ്രാം മാത്രം ഭാരവുമായി ജനിച്ച ആ കുഞ്ഞിനെ കാശ്‌വി എന്ന് വിളിച്ചു.... ഗുരുതരാവസ്ഥയിൽ ജനിച്ച് വീണ കുഞ്ഞിനെ തീവ്രമായ പരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ് ലൂർദ് ആശുപത്രിയിലെ നവജാത ശിശുരോഗവിദഗ്ദ്ധൻ ഡോ. റോജോ ജോയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം. കേരളത്തിലെ ഏറ്റവും ഭാരക്കുറവോടെ ജനിച്ച കുഞ്ഞ് ആശുപത്രി വിട്ടതായി ഡോക്ടർമാർ തന്നെയാണ് വാർത്താ സമ്മേളനം നടത്തി അറിയിച്ചത്.

അഞ്ചാം മാസം കടുത്ത വയറു വേദനയെ തുടർന്നാണ് മെയ് മാസം 1-ാം തീയതി ഉത്തർപ്രദേശ് സ്വദേശിയും ലൂർദ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം ഡി.എൻ.ബി. മെഡിക്കൽ വിദ്യാർത്ഥികൂടിയായ ഡോ. ദിഗ് വിജയ്യുടെ ഭാര്യ ശിവാങ്കിയെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകാതെ തന്നെ കുഞ്ഞ് ജനിക്കുകയും ചെയ്തു. പൂർണ്ണവളർച്ചയെത്താതെ അഞ്ചാം മാസത്തിൽ ജനിച്ച കുഞ്ഞായതുകൊണ്ടുതന്നെ ജനിച്ചയുടനെ കുഞ്ഞിന് സ്വന്തമായി ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ കൃത്രിമ ശ്വാസം നൽകി. ഒപ്പം തന്നെ അത്യാധുനിക ചികിത്സ സംവിധാനങ്ങളുള്ള അഡ്വാൻസ്ഡ് സെന്റർ ഫോർ നിയോനേറ്റൽ കെയർ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

മാസം തികയാതെ ജനിച്ച കുഞ്ഞായതുകൊണ്ട് തന്നെ നൂതന ചികിത്സാമാർഗ്ഗത്തിലൂടെ രാവും പകലും അധ്വാനിച്ചാണ് കുഞ്ഞ് കാശ്വിക്ക് പുനർ ജന്മം നൽകിയത്. അതേസമയം മാസം തികയാതെ ജനിച്ചതിനാൽ തന്നെ , കാശ്വിയുടെ തലച്ചോറിന്റെ വളർച്ചയും ഹൃദയമിടിപ്പും ശ്വാസകോശത്തിന്റെയും മറ്റ് ആന്തരികാവയവങ്ങളുടെയും വളർച്ച വളരെ കൃത്യമായും സൂക്ഷ്മമായും നിരീക്ഷിച്ച് വിദഗ്ദ്ധ പരിചരണം നൽകി വൈകല്യങ്ങൾ കൂടാതെ തിരികെ കൊണ്ടുവരിക എന്നത് ഡോക്ടർമാർക്ക് കടുത്ത വെല്ലുവിളിയിയിരുന്നു. മാത്രമല്ല അഞ്ചാം മാസത്തിൽ ജനിച്ച കുഞ്ഞായതിനാൽ തന്നെ സാധാരണ ജനിച്ച് വീണ കുഞ്ഞുങ്ങൾക്ക് നൽകുന്ന ചികിത്സാരീതിയും കാശ്വിക്ക് നൽകാൻ കഴിയില്ല. അമ്മയുടെ ഗർഭപാത്രത്തിന്റെ സുരക്ഷയാണ് ഇവിടെ കാശ്വിക്ക് വേണ്ടിയിരുന്നത്.

അതുകൊണ്ട് തന്നെ അമ്മയുടെ ഗർഭപാത്രത്തിലേതുപോലെയുള്ള ഈർപ്പവും ശരീരത്തിലെ ചൂടും നിലനിർത്തി അണുബാധയുണ്ടാകുവാൻ ഇടയുള്ള എല്ലാ സാഹചര്യങ്ങളെയും തരണം ചെയത് നവജാതശിശുരോഗ പരിചരണത്തിൽ പ്രത്യേക പരിശീലനം നേടിയ നഴ്‌സുമാരുടെ സംഘം ഏറ്റവും കരുതലോടെ രാവെന്നോ പകലെന്നോ ഇല്ലാതെ കുഞ്ഞ് കാശ്വിക്ക് പരിചരണം നൽകുകയായിരുന്നു. അങ്ങനെ വളരെ ശ്രദ്ധാപൂർവ്വമുള്ള ചികിത്സയിലൂടെ കുഞ്ഞ് പതിയയെ സ്വയം ശ്വാസം എടുക്കാൻ തുടങ്ങി. അതും പതിനാറ് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ് ഗുരുതരാവസ്ഥയെ തരണം ചെയ്ത്.

കുഞ്ഞ് സ്വയം ശ്വാസം എടുക്കുന്നവെന്ന് ഉറപ്പായതോടെ നിയോനേറ്റൽ ഐ.സി.യുവിലെ ബബിൾസി-പാപ്പിലേക്ക് മാറ്റി. തുടർന്ന് രണ്ട് മാസത്തോളം നിയോനേറ്റൽ ഐ.സി.യുവിൽ ഇൻക്യൂബേറ്ററിൽ വിദഗ്ധ പരിചരണത്തിൽ കഴിഞ്ഞു. നൂട്രിഷണൽ തെറാപ്പി, ഡെവലപ്പ്‌മെന്റ് സപ്പോർട്ടീവ് കെയർ, കംഗാരു മദർ കെയർ എന്നീ നൂതന ചികിത്സാ മാർഗ്ഗങ്ങൾ ഉപയോഗിച്ചായിരുന്നു കുഞ്ഞ് കാശ്വിയെ ചികിത്സിച്ചത്. അതിനോടൊപ്പം തന്നെ പൂർണ്ണ വളർച്ചയെത്താത്ത ചില കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന നേത്ര സംബന്ധമായ അസുഖം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ചികിത്സയും കുഞ്ഞിന് നൽകിയിരുന്നു.

മുമ്പ് മൂന്നുതവണ ഗർഭ മലസിപ്പോയിട്ടുള്ളതിനാലും കാലങ്ങൾ കാത്തിരുന്ന് കിട്ടിയ കൺമണിയായതുകൊണ്ടും അപകടം കൂടാതെ ആ കുഞ്ഞിനെ മാതാപിതാക്കൾക്ക് വേണമായിരുന്നു. സങ്കീർണ്ണതകളുള്ള ഗർഭമായിരുന്നതിനാൽ തന്നെ അപകടം ഒന്നും കൂടാതെ കുഞ്ഞിനെ പുറത്തെടുക്കാൻ ലൂർദ് ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ബിനു സെബാസ്റ്റ്യന്റെ കീഴിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഇതിനിടയിലാണ് പെട്ടെന്നുള്ള കുഞ്ഞിന്റെ ജനനം നടന്നത്. വളരെ വെല്ലുവിളികൾ നേരിട്ടിട്ടാണെങ്കിലും കുഞ്ഞ് കാശ്വിക്ക് പുതുജന്മം നൽകിയിരിക്കുകയാണ് ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ. ജനിച്ചപ്പോൾ 380 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമ്പോൾ 3 ഒന്നര കിലോയായി ഉയർന്നു. കേരളത്തിലെ ഏറ്റവും കുറവ് തൂക്കത്തോടെ ജനിച്ച ആദ്യത്തെ കുഞ്ഞായ കാശ്വി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രകാരം ദക്ഷിണേഷ്യയിൽ ജനിച്ചതിൽ ഏറ്റവും ഭാരം കുറഞ്ഞ രണ്ടാമത്തെ കുട്ടി കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP