Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഡൽഹിയിലെ വീട് ഒഴിയാതെ നിരവധി മുൻ എംപിമാർ; പരാജയപ്പെട്ടവരും മത്സരിക്കാതെ പിന്മാറിയവരുമായി ഒഴിയാനുള്ളത് 200ൽ അധികം പേർ; മൂന്ന് ദിവസത്തിനകം വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുമെന്ന് അറിയിപ്പ്; തോറ്റ എംപിമാർ ഏഴ് ദിവസത്തിനകം ഒഴിയണമെന്ന് ലോക്‌സഭ ഹൗസിങ് കമ്മിറ്റിയുടെ അന്തിമ ശാസന; നവാഗത എംപിമാരിൽ പലരും ഡൽഹിയിലെ വാടക വീടുകളിൽ തന്നെ

ഡൽഹിയിലെ വീട് ഒഴിയാതെ നിരവധി മുൻ എംപിമാർ; പരാജയപ്പെട്ടവരും മത്സരിക്കാതെ പിന്മാറിയവരുമായി ഒഴിയാനുള്ളത് 200ൽ അധികം പേർ; മൂന്ന് ദിവസത്തിനകം വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുമെന്ന് അറിയിപ്പ്; തോറ്റ എംപിമാർ ഏഴ് ദിവസത്തിനകം ഒഴിയണമെന്ന് ലോക്‌സഭ ഹൗസിങ് കമ്മിറ്റിയുടെ അന്തിമ ശാസന; നവാഗത എംപിമാരിൽ പലരും ഡൽഹിയിലെ വാടക വീടുകളിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്ന് പുതിയ സർക്കാരും അധികാരത്തിലേറിയിട്ട് മാസം മൂന്നാകുന്നു. പഴയ എംപിമാരിൽ പലരും തെരഞ്ഞെടുപ്പിൽ തോറ്റതോടെ മറ്റ് പണിയൊന്നും ഇല്ലാത്ത അവസ്ഥയിലാണ്. എന്നാൽ തോറ്റ എംപിമാർ പലരു ഇനിയും അവരുടെ ഔദ്യോഗിക വസതികൾ ഒഴിഞ്ഞ് കൊടുത്തില്ല എന്നതാണ് ഏറ്റവും പുതിയ വിവരം. ഇത്തരത്തിൽ വീട് ഒഴിയാതെ അസൗകര്യം സൃഷ്ടിക്കുന്നവർ അടുത്ത ഏഴ് ദിവസത്തിനകം നിർബന്ധമായും സ്വയം ഒഴിഞ്ഞ് പോണമെന്ന് നിർദ്ദേസവുമായി രംഗത്ത് വന്നിരിക്കുകയാണ് ലോക്‌സഭ ഹൗസിങ് കമ്മിറ്റി.

ഇന്ന് ചെയർമാൻ സി ആർ പാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന ലോക്‌സഭ ഹൗസിങ് പാനലാണ് ഇത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ എംപിമാർ ഒഴിയാത്ത വീടുകളിലെ ജലം, പാചകവാതകം എന്നിവയുടെ കണക്ഷനുകൾ കട്ട് ചെയ്യാനാണ് തീരുമാനം. വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് പ്രകാരം 200ൽ അധികം എംപിമാരാണ് ഇനിയും തങ്ങളുടെ വസതികൾ ഒഴിഞ്ഞ് കൊടുക്കാത്തത്. വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് ഏഴ് ദിവസത്തിനുള്ളിൽ ഒഴിഞ്ഞ് പോകണമെന്ന് ചെയർമാൻ പാട്ടിലിന്റെ അന്ത്യശാസനം എത്തിയത്.

Stories you may Like

നിയമം അനുശാസിക്കുന്നതനുസരിച്ച് ലോക്‌സഭ പിരിച്ച് വിട്ട് പുതിയ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാൽ ഒരു മാസത്തിനകം ഔദ്യോഗിക വസതികൾ ഒഴിഞ്ഞ് പോണം എന്നാണ് നിയമം. മെയ് 25ന് സഭ പിരിച്ച് വിട്ട ശേഷം ജൂൺ 25 വരെയാണ് സമയം ഉണ്ടായിരുന്നത്. 2014ൽ പുതിയതായി എത്തിയ എംപിമാർക്കുൾപ്പടെ അനുവദിച്ച വസതികളിൽ നിന്ന് ഇനിയും ഒഴിവാകാനുള്ളത്. ഇത്തരത്തിൽ പഴയ എംപിമാരിൽ പലരും വീടൊഴിയാതെ വന്നപ്പോൾ നിരവധി പുതിയ എംപിമാർ ഇപ്പോഴും താമസിക്കുന്നത് താൽക്കാലിക ഭവനങ്ങളിലാണ്.

കാലാവധി കഴിഞ്ഞിട്ടും സർക്കാർ മന്ദിരങ്ങൾ ഒഴിഞ്ഞുകൊടുക്കാത്ത നേതാക്കളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ കഴിഞ്ഞ തവണ (2014ൽ) കേന്ദ്രസർക്കാരിന്റെ നിർദ്ദേശം ഉണ്ടായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ മന്ദിരങ്ങൾ ഒഴിഞ്ഞുകൊടുക്കനാണ് മന്ത്രിമാർക്കും എംപിമാർക്കും 2014ലും സർക്കാർ അധികാരമേറ്റ രണ്ടാം മാസം പിന്നിട്ടപ്പോൾ മുന്നറിയിപ്പ് നൽകിയിരുന്നു. അല്ലാത്തപക്ഷം ബലപ്രയോഗം നടത്തേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ അന്ന് അറിയിച്ചിരുന്നു. ഇതിനായി പ്രത്യേക സംഘത്തെ തയ്യാറാക്കിയിരുന്നു2014ൽ 25 മുന്മന്ത്രിമാരും 125 എംപിമാരുമാണ് കാലാവധി കഴിഞ്ഞിട്ടും സർക്കാർ മന്ദിരങ്ങളിൽ താമസം തുടർന്നത്. രാജ്യസഭാംഗങ്ങളായിരുന്ന മുൻ മന്ത്രിമാർ ഇപ്പോൾ താമസിക്കുന്ന മന്ത്രി മന്ദിരങ്ങൾ ഒഴിഞ്ഞ് എംപി ക്വാർട്ടേഴ്സിലേക്ക് മാറുകയും വേണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP