Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങളെ പച്ചയ്ക്ക് കൊന്നിട്ട് വേണോ പിണറായിക്ക് വികസന നായകനാകാൻ; ഒരിക്കലും പൊട്ടില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ പൊട്ടിയില്ലേ? പരീക്ഷണത്തിൽ പൊട്ടിയത് എന്ന് പറഞ്ഞാൽ ഞങ്ങളുടെ ആശങ്ക ആര് അകറ്റും; ഇരവാദം പറഞ്ഞ് വരുന്ന എല്ലാ നേതാക്കൾക്കും പൂമാലയും ചാണകവും തയ്യാർ; വീമ്പൂരിൽ ഗെയിൽ പൈപ്പ് ലെയിൻ പരീക്ഷണത്തിൽ തന്നെ പൊട്ടിയതിൽ പ്രതിഷേധം ശക്തം

ഞങ്ങളെ പച്ചയ്ക്ക് കൊന്നിട്ട് വേണോ പിണറായിക്ക് വികസന നായകനാകാൻ; ഒരിക്കലും പൊട്ടില്ലെന്ന് പറഞ്ഞിട്ട് ഇപ്പോൾ പൊട്ടിയില്ലേ? പരീക്ഷണത്തിൽ പൊട്ടിയത് എന്ന് പറഞ്ഞാൽ ഞങ്ങളുടെ ആശങ്ക ആര് അകറ്റും; ഇരവാദം പറഞ്ഞ് വരുന്ന എല്ലാ നേതാക്കൾക്കും പൂമാലയും ചാണകവും തയ്യാർ; വീമ്പൂരിൽ ഗെയിൽ പൈപ്പ് ലെയിൻ പരീക്ഷണത്തിൽ തന്നെ പൊട്ടിയതിൽ പ്രതിഷേധം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഏറെ പ്രതിഷേധങ്ങൾ കണ്ട ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയിൽ പരിശോധനയ്ക്കിടെ ചോർച്ച കണ്ടെത്തിയതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സമരസമിതി. വികസനത്തിന്റെ പേരിൽ ജനങ്ങളെ കൊന്നുതള്ളുന്ന പദ്ധതിയായി ഗെയിൽ മാറും എന്ന ആശങ്ക ശക്തമാവുകയാണ്. മഞ്ചേരി വീമ്പൂരിൽ കഴിഞ്ഞ ദിവസം പൈപ്പിന്റെ ക്ഷമത പരിശോധിക്കുന്നതിനിടെ ചോർച്ച കണ്ടെത്തിയതാണ് ജനവാസകേന്ദ്രങ്ങളിൽ പദ്ധതി കടന്നു പോകുന്നതിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാകുന്നതിലേക്ക് നയിച്ചത്.ഉയർന്ന മർദ്ദത്തിൽ വെള്ളം കടത്തിവിട്ട് പൈപ്പ് ലൈനിന്റെ ക്ഷമത പരിശോധിക്കുന്നതിനിടെയാണ് ചോർച്ച കണ്ടെത്തിയത്. സംഭവത്തിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ.

മഞ്ചേരിക്കടുത്ത് വീമ്പൂരിൽ വെള്ളിയാഴ്ച രാത്രിയാണ് ഗെയിൽ പൈപ്പ് ലൈനിൽ നിന്നുള്ള വെള്ളം ചോരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഇവിടെ സ്ഥാപിച്ച വാൾവ് സ്റ്റേഷനു സമീപത്ത് പൈപ്പ് മണ്ണിട്ട് മൂടിയ ഭാഗത്തു നിന്നും ശക്തമായി വെള്ളം പുറത്തേക്കൊഴുകുകയായിരുന്നു. പൈപ്പു ലൈനിന്റെ ക്ഷമത പരിശോധിക്കാൻ ഉയർന്ന മർദ്ദത്തിൽ വെള്ളം കടത്തിവിടുന്നതിനിടെയായിരുന്നു ചോർച്ച. ഉരുൾ പൊട്ടലാണോ എന്ന സംശയത്തിൽ നാട്ടുകാർ അർധരാത്രിയിൽ നടത്തിയ പരിശോധനയിലാണ് പൈപ്പു ലൈൻ സ്ഥാപിച്ച ഭാഗത്തുനിന്നാണ് വെള്ളം പുറത്തേക്കൊഴുകുന്നതെന്നു കണ്ടത്തിയത്. വാതകപൈപ്പ് ലൈൻ സ്ഥാപിച്ച ശേഷം നടത്തുന്ന പരിശോധകളിൽ ഇത്തരം ചോർച്ചകൾ കണ്ടെത്താറുണ്ടെന്നും പരിഹരിച്ച ശേഷമാണ് കമ്മീഷൻ ചെയ്യുക എന്നുമാണ് അധികൃതരുടെ വിശദീകരണം.

ജനങ്ങളെ പച്ചയ്ക്ക് കൊല്ലാൻ വേണ്ടി ഉണ്ടാക്കിയ പദ്ധതിയാണ് ഇതെന്നും ജനങ്ങളുടെ ജീവൻ വെച്ച് വികസനനായകനാകാൻ പിണറായി ശ്രമിക്കുകയാണ് എന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.ഈ വിഷയത്തിൽ പ്രദേശവാസിയായ കവനൂർ ഷുഹയ്ബിന്റെ ഫേസ്‌ബുക്ക് പോസ്റ്റും ശ്രദ്ധേയമാണ്.``ഓർക്കുക ജനങ്ങൾ തിങ്ങി താമസിക്കുന്ന സ്ഥലത്ത് കൂടെ ഇത് എറണാകുളത്ത് നിന്ന് മംഗലാപുരത്തേക്ക് വൻ ശക്തിയിൽ തള്ളി അടിച്ചു വിടുന്നത് കത്തുന്ന ഗ്യാസ് ആണ് എന്ന്.എല്ലാവരും അനുഭവിക്കാൻ കിടക്കുന്നെ ഒള്ളൂ... അന്ന് ഇര സംരക്ഷണ വാദങ്ങളുമായി വരുന്ന രാഷ്ട്രീയക്കാരെ പൂമാല ഇട്ടു സ്വീകരിച്ചു ചാണകം പുരട്ടി തിരിച്ചയക്കാൻ ഞങ്ങൾ ഗെയിൽ ഇരകൾ ഇപ്പൊ തന്നെ തയ്യാറായി കഴിഞ്ഞു...``

ഗെയിൽ പദ്ധതിക്ക് എതിരല്ലെന്നും എന്നാൽ അതിന്റെ സുരക്ഷയുടെ കാര്യത്തിൽ ഭയമുണ്ട് എ്ന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ജനങ്ങൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന സ്ഥലത്ത് കൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മംഗലാപുരത്തിനും കൊച്ചിക്കുമിടയിലുള്ള നഗരങ്ങൾ, ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങൾ എല്ലാം തന്നെ അപകടത്തിലാണ് എന്നും ആശങ്ക ഉയരുന്നുണ്ട്.

പ്രദേശവാസികൾക്ക് ചോദിക്കാനുണ്ട് എന്ന് വ്യക്തമാക്കി ഷുഹെയ്ബ് കുറിച്ച വരികൾ ഇങ്ങനെ:-

ആദ്യമായി തന്നെ ഒരുകാര്യം പറയുന്നു.. ഗെയിൽ വരുന്നതിനു ഞാൻ എതിരല്ല, മറിച്ചു ജനവാസ മേഖലയിൽ കൂടി കൊണ്ടുപോകാൻ പാടില്ല എന്ന നിയമം തന്നെ ഉള്ളപ്പോൾ വീടിന്റെ തറയോട് ചേർന്നും, തിങ്ങി നിറഞ്ഞ തിരക്കുള്ള നഗരങ്ങളിൽ കൂടിയും ഒക്കെ ആണ് ഗെയിൽ പോവുന്നത് എന്നതുകൊണ്ട് സർക്കാർ കണക്കു അനുസരിച്ചുള്ള ഒരു ഗെയിൽ ഇര എന്ന നിലയിൽ ഉള്ള എന്റെ ആശങ്കകൾ ആണ് ഞാൻ പറയുന്നത്.

ടെസ്റ്റിങ് നടത്തിയാലും ഇല്ലെങ്കിലും ഗെയിൽ പൈപ്പ് ഒരിടത്തും ഒരിക്കലും പൊട്ടില്ല എന്ന് ഉറപ്പ് നൽകാൻ ലോകത്ത് ഒരാൾക്കും സാധിക്കാത്തതുകൊണ്ട് ആണ് അഥവാ വല്ല അപകടവും ഉണ്ടായാൽ വലിയ്യ നഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ ജനവാസ മേഖലകളെ ഒഴിവാക്കുന്നത്. അങ്ങനെ അല്ലെ.?

ക്വാളിറ്റി കുറഞ്ഞ പൈപ്പുകൾ ആണ് ഉപയോഗിക്കുന്നത് എന്ന് തുടക്കം മുതൽ ഞങ്ങൾ പറയുന്ന കാര്യമാണ്.. മൂന്നും നാലും വർഷം മഴയും വെയിലും കൊണ്ട് കിടന്ന പൈപ്പ് ആണ് ഇപ്പോൾ പല സ്ഥലങ്ങളിലും ഇടുന്നത്. കേവലം ടെസ്റ്റിങ് നടത്തുമ്പോൾ പൊട്ടിയില്ല എന്നത് ഇനി പൊട്ടാതിരിക്കാൻ ഒരു കാരണം ആവില്ല...

ടെസ്റ്റിങ് നടത്തിയപ്പോൾ ആണ് പൊട്ടിയത് എന്നും, ടെസ്റ്റിംഗുകൾ നടത്തുന്നത് പൈപ്പിന് വന്നിട്ടുള്ള ഡാമേജുകൾ പരിഹരിക്കാൻ വേണ്ടി ആണ് എന്നും എല്ലാം അറിയാവുന്നതുകൊണ്ട് തന്നെ ചോദിക്കുന്നു: 'ടെസ്റ്റിംഗുകൾ നടത്തിയ പൈപ്പുകൾ ഇട്ട ശേഷം ഈ പൈപ്പുകൾ ഒരുകാലത്തും പൊട്ടില്ല എന്ന് ഉറപ്പ് നൽകാൻ സർക്കാരിന് കഴിയുമോ.? '

ഞങ്ങൾക്ക് ഞങ്ങളുടെ സ്വത്ത് നഷ്ടപ്പെടുകയാണ്, പൊട്ടിയാൽ നിങ്ങൾക്ക് കൂടി വേണ്ടി ജീവൻ നൽകുന്നത് ഞങ്ങൾ ആണ് ആ നിലക്ക് ഞങ്ങളുടെ ജീവനും സ്വത്തിനും വല്ല വിലയും ഉണ്ട് എങ്കിൽ ഞങ്ങൾക്ക് ആദ്യമേ അത് നൽകി സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറി താമസിക്കാൻ അനുവതിച്ചു കൂടെ നിങ്ങൾക്ക്.?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP