Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയം കടം സാമ്പത്തിക ഞെരുക്കം മുണ്ട് മുറുക്കിയുടുക്കൽ എന്നിവ സാധാരണക്കാരന് മാത്രം; മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലടിച്ചത് പഠിക്കുന്ന കമ്മീഷന് ചെലവാക്കിയത് ഒരു കോടി 84 ലക്ഷം രൂപ; ക്ഷയിച്ച ഖജനാവ് നശിക്കാൻ ഇനി വേറെന്ത് വേണം? കമ്മീഷന് വേണ്ടി പണം പൊടിച്ചു കളയുന്നത് തെമ്മാടിത്തരം; പാഴ്‌ചെലവ് അവസാനിപ്പിക്കണമെന്നും ഇനി ആരോടും ദുരിതാശ്വാസത്തിൽ പണം നിക്ഷേപിക്കാൻ പറയില്ലെന്നും രൂക്ഷ വിമർശനവുമായി ഹരീഷ് വാസുദേവൻ

പ്രളയം കടം സാമ്പത്തിക ഞെരുക്കം മുണ്ട് മുറുക്കിയുടുക്കൽ എന്നിവ സാധാരണക്കാരന് മാത്രം; മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലടിച്ചത് പഠിക്കുന്ന കമ്മീഷന് ചെലവാക്കിയത് ഒരു കോടി 84 ലക്ഷം രൂപ; ക്ഷയിച്ച ഖജനാവ് നശിക്കാൻ ഇനി വേറെന്ത് വേണം? കമ്മീഷന് വേണ്ടി പണം പൊടിച്ചു കളയുന്നത് തെമ്മാടിത്തരം; പാഴ്‌ചെലവ് അവസാനിപ്പിക്കണമെന്നും ഇനി ആരോടും ദുരിതാശ്വാസത്തിൽ പണം നിക്ഷേപിക്കാൻ പറയില്ലെന്നും രൂക്ഷ വിമർശനവുമായി ഹരീഷ് വാസുദേവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈക്കോടതി വളപ്പിൽ മാധ്യമപ്രവർത്തകരും അഭിഭാഷകരും ഏറ്റുമുട്ടിയത് വലിയ ചർച്ചയായ സംഭവമാണ്. ഇപ്പോഴും കോടതികളിൽ പോയി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്ക് സംഭവത്തിന് ശേഷം പഴയ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. ഈ സംഘർഷം വലിയ നാണക്കേടാണ് മാദ്യമപ്രവർത്തകർക്ക് പ്രത്യേകിച്ച് ഉണ്ടാക്കിയത്. അതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷൻ പതിവ് പോലെ ഒരു പാഴ്‌ചെലവായിരുന്നു എന്നാണ് ഇപ്പോൾ സർക്കാർ പുറത്ത് വിടുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മറ്റിയുടെ കാലാവധി അഞ്ച് തവണയായി 30 മാസം വരെ നീട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ അറിയിച്ചു. കമ്മിഷന്റെ പ്രവർത്തനത്തിന് ഇതുവരെ ഒരു കോടി 84 ലക്ഷത്തി എഴുപത്തിയാറായിരത്തി തൊള്ളായിരത്തി മുപ്പത്തി മൂന്നു രൂപ ചെലവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈക്കോടതിക്കു മുന്നിലുണ്ടായ സംഘർഷം അന്വേഷിക്കാൻ 2016 ഒക്ടോബറിലാണ് റിട്ട. ജസ്റ്റിസ് പി.എ.മുഹമ്മദിനെ കമ്മിഷനായി മന്ത്രിസഭ നിയമിച്ചത്.

മേനക ബോട്ട് ജെട്ടിയിൽ വച്ച് ഗവൺമെന്റ് പ്ലീഡർ അഡ്വ. ധനേഷ് മാത്യു മഞ്ഞൂരാൻ വഴിയാത്രക്കാരിയെ കയറിപ്പിടിച്ച കേസ് മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങൾ ആരഭിക്കുന്നത്. തന്നെ ആരോ കുടുക്കിയതാണ് എന്നും കേസ് സ്റ്റേ ചെയ്യണം എന്ന കുറ്റാരോപിതന്റെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തിരുന്നു. ഇതോടെ ഹൈക്കോടതി അഭിഭാഷകർ അക്രമമഴിച്ചു വിടുകയായിരുന്നു.

ഇത്തരത്തിൽ നാളിത് വരെ നിയമിച്ച ഒരു കമ്മീഷനുകളും ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നും വിഷയത്തിന് ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്നുമിരിക്കെ ജനങ്ങളുടെ നികുതി പണം എടുത്ത് ഇത്തരം കമ്മീഷനുകളെ തീറ്റിപ്പോറ്റുന്നച് മാത്രം മിച്ചം. ആർക്കും കാര്യമായി ഒരു ഗുണവും ഇല്ല. ഇനി അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിന് എന്തെങ്കിലും നടപടി ഇതിന്റെ പേരിൽ ഉണ്ടാകുമെന്നും ആരും കരുതുന്നുമില്ല. പ്രളയം വരുത്തിയ നാശനഷ്ടവും സാമ്പത്തിക ഞെരുക്കവും ഒക്കെ അനുഭവിക്കുന്ന ഒരു സംസ്ഥാനത്ത് ആണ് വലിയ രീതിയിലുള്ള ദൂർത്തുകൾ ഇത്തരത്തിൽ അരങ്ങേറുന്നത്.

ഇത്തരത്തിൽ സർക്കാർ ഖജനാവിൽ നിന്ന് പണം പാഴാക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി പലരും പല തവണ രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും ഫലം ഒന്നു തന്നെ. ഏത് സർക്കാർ ഭരിച്ചാലും ഇതിങ്ങനെ മാറി മാറി നടന്നുകൊണ്ടിരിക്കും. സംഭവത്തിൽ വിമർശനവുമായി അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ രംഗത്തെത്തി. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ ഹൈക്കോടതി പരിസരത്ത് നടന്ന സംഘർഷത്തെപ്പറ്റി അന്വേഷിക്കാൻ ഒരു സ്പെഷ്യൽ ടീമിനെ വെച്ചിരുന്നെങ്കിൽ രണ്ടോ മൂന്നോ മാസം കൊണ്ട് അന്വേഷണം കഴിഞ്ഞേനെ. ജസ്റ്റിസ്.PA മുഹമ്മദ് കമ്മീഷന്റെ ജുഡീഷ്യൽ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചു. എന്നിട്ടോ?5 തവണയായി 30 മാസത്തേക്ക് കാലാവധി ദീര്ഘിപ്പിച്ചു നൽകി. ഇതുവരെ എന്തെങ്കിലും പണി കമ്മീഷൻ ചെയ്‌തോയെന്നു വ്യക്തമല്ല. ഇതുവരെ 1 കോടി 85 ലക്ഷത്തോളം രൂപ ചെലവിട്ട് കഴിഞ്ഞു എന്നു നിയമസഭയിൽ മുഖ്യമന്ത്രി ക്ഷയിച്ച കേരള ഖജനാവ് എങ്ങനെയാണ് കൂടുതൽ നശിക്കുന്നതെന്നു നോക്കൂ..

പാവപ്പെട്ടവനും ദുരന്തം നേരിട്ടവരും ഒക്കെ പട്ടിണി കിടക്കുന്ന നാട്ടിൽ ഈ അന്വേഷണത്തിന്റെ പേരിൽ റിട്ട.ജസ്റ്റിസ് PA മുഹമ്മദിനും സംഘത്തിനും വേണ്ടി ഇങ്ങനെ പണം പൊടിച്ചു കളയുന്നത് ശുദ്ധ തെമ്മാടിത്തമാണ്. കമ്മീഷൻ ഈ പണം കൊണ്ട് ഇതുവരെ എന്തൊക്കെ ചെയ്തു? കേസന്വേഷണത്തിനു അമേരിക്കയിലോ മറ്റോ പോയോ? ജനത്തിന് അറിയാൻ അവകാശമുണ്ട്. അതുകൂടി സർക്കാർ പറയണം.

ഈ ദുർചെലവ് അടിയന്തിരമായി അവസാനിപ്പിച്ച് ഈ കമ്മീഷൻ പിരിച്ചു വിടണം. കൃത്യസമയത്ത് പണി പൂർത്തിയാക്കുന്ന ഒരു ടീമിനെ അന്വേഷണം ഏൽപ്പിക്കണം. ഇനി മേലിൽ ഇത്തരം un-accountable ജുഡീഷ്യൽ കമ്മീഷനുകളേ ഇത്തരം പണി എൽപ്പിക്കില്ലെന്നു തീരുമാനിക്കണം. അല്ലാതെ റിട്ടയർ ജഡ്ജിമാരെ ഇങ്ങനെ കാലാകാലം കുടിയിരുത്താനുള്ള പാങ്ങില്ല ഇപ്പോൾ ഊർധ്വൻ വലിക്കുന്ന നമ്മുടെ ഖജനാവിന്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കാൻ നിരന്തരം ആളുകളെ പ്രേരിപ്പിക്കുന്ന എനിക്ക് ഇനി അത് ചെയ്യാൻ പറ്റില്ല. ആദ്യം സർക്കാർ ഓരോ രൂപയ്ക്കും അക്കൗണ്ടബിലിറ്റി കാണിക്കൂ.. നികുതിപ്പണം വെറുതെ കിട്ടുന്നതല്ലെന്നു സെക്രട്ടേറിയേറ്റിൽ ഇരിക്കുന്ന ചില വേതാളങ്ങളേ ഒന്ന് ഓർമ്മിപ്പിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP