Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഴ കിട്ടിയില്ലെങ്കിലോ എന്നോർത്ത് തിമിർത്ത് പെയ്തിട്ടും ഡാം തുറക്കാതെ ആദ്യം ദുരന്തം ചോദിച്ച് വാങ്ങി; കാലവർഷം ചതിച്ചതോടെ അണക്കെട്ടുകൾ വറ്റി വരണ്ട് മുൻപോട്ട് നീങ്ങാനാവാത്ത അവസ്ഥയിൽ; വ്യത്യസ്ത തന്ത്രങ്ങൾ കൊണ്ട് ഇമേജ് ഉണ്ടാക്കാൻ ഇറങ്ങിയ മന്ത്രി എംഎം മണിക്ക് മുട്ടൻ പണി കിട്ടുമോ? ഈ വർഷം ഇനി മഴയില്ലെന്ന റിപ്പോർട്ടുകൾ ഉറക്കം കെടുത്തുന്നത് വൈദ്യുതി മന്ത്രിയെ തന്നെ

മഴ കിട്ടിയില്ലെങ്കിലോ എന്നോർത്ത് തിമിർത്ത് പെയ്തിട്ടും ഡാം തുറക്കാതെ ആദ്യം ദുരന്തം ചോദിച്ച് വാങ്ങി; കാലവർഷം ചതിച്ചതോടെ അണക്കെട്ടുകൾ വറ്റി വരണ്ട് മുൻപോട്ട് നീങ്ങാനാവാത്ത അവസ്ഥയിൽ; വ്യത്യസ്ത തന്ത്രങ്ങൾ കൊണ്ട് ഇമേജ് ഉണ്ടാക്കാൻ ഇറങ്ങിയ മന്ത്രി എംഎം മണിക്ക് മുട്ടൻ പണി കിട്ടുമോ? ഈ വർഷം ഇനി മഴയില്ലെന്ന റിപ്പോർട്ടുകൾ ഉറക്കം കെടുത്തുന്നത് വൈദ്യുതി മന്ത്രിയെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ വർഷം മഹാപ്രളയത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കുകയായിരുന്നു. കഴിഞ്ഞ വർഷം മഴ തകർത്ത് പെയ്തപ്പോൾ ഇനി അങ്ങോട്ട് മഴ കുറഞ്ഞാലോ എന്ന് പേടിച്ച് വൈദ്യുതി ഉൽപാദനത്തിന് ഡാമുകൾ പരമാവധി തുറക്കാതെ പിടിച്ച് നിന്നു. ഒടുവിൽ ഡാമുകൾ തുറന്നപ്പോൾ നേരിടേണ്ടി വന്നത് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തം. ഈ അനുഭവം മുന്നിൽ ഉള്ളതുകൊണ്ടും ഇത്തവണയും കാലവർഷം തകർത്ത് പെയ്യും എന്ന പ്രതീക്ഷയായിരുന്ന കെഎസ്ഇബിക്കും വകുപ്പ് മന്ത്രി എംഎം മണിക്കും. എന്നാൽ ഇനി മഴ ലഭിക്കാനുള്ള സാധ്യത കുറവാണ്. അല്ലെങ്കിൽ കിട്ടിയാൽ തന്നെ അത് ഡാമുകൾ നിറയ്ക്കാൻ പര്യാപ്തമല്ല എന്ന വിവരം പുറത്ത് വരുമ്പോൾ വീണ്ടും നെഞ്ചിടിപ്പ് കൂടുന്നത് മന്ത്രി എംഎം മണിക്ക് തന്നെയാണ്.

വടക്കൻ കേരളത്തിലേക്ക് മാറിയ മഴക്കാറുകൾ അവിടെയും പെയ്യാതെ ഗോവതീരത്തേക്കു നീങ്ങിയതോടെ സംസ്ഥാനത്ത് ഏതാണ്ട് മഴയൊഴിഞ്ഞ അവസ്ഥയാണ്. കാലവർഷം ആരംഭിച്ച ജൂൺ ഒന്നുമുതൽ മഴ മുറിഞ്ഞും, മാറി നിന്നും ആശങ്ക ഉയർത്തിയതിനു പിന്നാലെയാണ് ഈ ഇടവേള. ഈ കാലയളവിൽ സാധാരണ ഉണ്ടാകേണ്ട മഴയേക്കാൾ 35 ശതമാനം കുറവാണ് ഇത്തവണ കിട്ടിയത്. പലയിടത്തും വേനൽമഴ കുറഞ്ഞ തോതിൽപോലും കിട്ടാത്തതിന് പുറമെ ആണ് ഈ സാഹചര്യം.ഇങ്ങനെ ഒരു സാഹചര്യം ഉരുത്തിരിഞ്ഞ് വരുമ്പോൾ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകും എന്നതാണ് മറ്റൊരു വസ്തുത. അത് വകുപ്പ് മന്ത്രി എന്ന നിലയിലേക്ക് എംഎം മണിക്ക് തലവേദന സൃഷ്ടിക്കും എന്നതിൽ തർക്കമില്ല.

കാലവർഷത്തിന്റെ അവസാനഘട്ടത്തിൽ മഴക്കുറവ് നികത്തപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിഗമനമെങ്കിലും എൽനീനോ പ്രതിഭാസം അനുകൂലമല്ലെന്നാണു പുതിയ നിരീക്ഷണം. എൽനീനോ എതാണ്ട് 50 ശതമാനം വ്യാപിച്ചതായാണു സ്വകാര്യ കാലാവസ്ഥ കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ. ഇത്തവണ കാലവർഷകാലത്ത് 92 ശതമാനം മഴ ലഭിക്കുമെന്നാണു കാലാവസ്ഥ നിരീക്ഷണകേന്ദ്രം മെയ്‌ ആദ്യം പ്രവചിച്ചത്. എൽനീനോ കാര്യമായി സ്വാധീനിക്കില്ലെന്നു വിലയിരുത്തിയെങ്കിലും അതിനു വിപരീതമായാണ് പിന്നീടുണ്ടായ മാറ്റങ്ങൾ. ഒരു വേനൽമഴപോലും ലഭിക്കാത്ത പ്രദേശങ്ങൾ ശുദ്ധജല ക്ഷാമത്തിലാണ്.

അതേസമയം പലയിടങ്ങളിലും തുടർച്ചയായി തീവ്രമഴ ലഭിക്കുകയും ചെയ്തു. കുറച്ചുവർഷമായുള്ള മഴയുടെ ഈ ക്രമം തെറ്റൽ ഇത്തവണ ശക്തമാണെന്ന് കൊച്ചി റഡാർ ഗവേഷണകേന്ദ്ര അധികൃതർ നിരീക്ഷിക്കുന്നു. കാലവർഷത്തിന്റെ തുടക്കത്തിൽ തെക്കൻ ജില്ലകളിൽ ലഭിച്ച മഴ പിന്നീടു വടക്കോട്ടുമാറി. ഈ ജില്ലകളിൽ വേനൽമഴ പേരിനുമാത്രമാണു കിട്ടിയത്. 

55 ശതമാനത്തിന്റെ കുറവാണ് വേനൽ മഴയിൽ ഉണ്ടായിരിക്കുന്നത്. മാർച്ച് ഒന്ന് മുതൽ മെയ് 31 വരെ 379.7 മില്ലിമീറ്റർ മഴയായിരുന്നു കേരളത്തിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇത്തവണ ആകെ പെയ്തത് 170.7 മില്ലിമീറ്റർ മാത്രം. കേന്ദ്ര കാലാവസ്ഥ വകുപ്പ് മാർച്ച് 1 മുതൽ മെയ് 31 വരെയുള്ള ദിവസങ്ങളാണ് വേനൽ മഴക്കാലമായി കണക്കാക്കുന്നത്.

വേനൽ മഴ ഏറ്റവും കുറവ് ലഭിച്ചത് കാസർഗോഡാണ്. 272.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് ആകെ പെയ്തത് 64 മില്ലിമീറ്റർ മാത്രം. ആലപ്പുഴയിലും സമാനമായ സ്ഥിതിയായിരുന്നു. 108.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ലഭിക്കേണ്ടത് 477.8 മില്ലിമീറ്ററും. ജില്ലകളിൽ ശരാശരി ലഭിക്കേണ്ട മഴയിൽ 77% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എല്ലാ ജില്ലകളിലും ശരാശരിക്ക് താഴെ ആണ് മഴ ലഭിച്ചത്. വയനാടാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല. ഇവിടെ ശരാശരി ലഭിക്കേണ്ട മഴയുടെ 1% കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ 76%, കോഴിക്കോട് 75% എന്നിങ്ങനെയാണ് മഴയുടെ അളവിൽ കുറവുണ്ടായത്. കഴിഞ്ഞ വർഷം 37 ശതമാനം അധികമായിരുന്നു സംസ്ഥാനത്ത് പെയ്ത മഴയുടെ അളവ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP