Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടോ പത്തോ വർഷം കഴിഞ്ഞാൽ നമുക്ക് ഓഫീസിലേക്കുപോലും പറന്നുപോകാം; അടുത്തവർഷം ട്രയൽ റൺ നടത്തുന്ന ഊബർ എയർ ടാക്‌സിയുടെ ദൃശ്യങ്ങൾ പുറത്ത്; നമ്മുടെ ലോകം അനുദിനം ചെറുതാവുന്നത് ഇങ്ങനെ

എട്ടോ പത്തോ വർഷം കഴിഞ്ഞാൽ നമുക്ക് ഓഫീസിലേക്കുപോലും പറന്നുപോകാം; അടുത്തവർഷം ട്രയൽ റൺ നടത്തുന്ന ഊബർ എയർ ടാക്‌സിയുടെ ദൃശ്യങ്ങൾ പുറത്ത്; നമ്മുടെ ലോകം അനുദിനം ചെറുതാവുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്റർനെറ്റും മൊബൈൽ ഫോണുമൊക്കെ വന്നതോടെ ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വികാസം ഓരോദിവസം ചെല്ലുന്തോറും ലോകത്തെ കൂടുതൽ കൂടുതൽ ചെറുതാക്കുന്നു. വിമാനയാത്രയെന്നത് സമ്പർക്കുമാത്രം അവകാശപ്പെടാവുന്ന ആഡംബരമായിരുന്നു പണ്ട്. പിന്നീടത് സാധാരണക്കാരിലേക്കുമെത്തി. രാജ്യത്തെ ഓരോ നഗരങ്ങളിലും വിമാനത്താവളങ്ങൾ വളർന്നുവന്നതോടെ, വിമാനയാത്ര ആഡംബരവുമല്ലാതായി. ഇനി ടാക്‌സി വിമാനങ്ങളുടെ കാലമാണ്.

ചെറിയ ദൂരത്തേക്കുപോലും പറന്നുപോകാവുന്ന ടാക്‌സി സർവീസുമായി രംഗത്തുവരികയാണ് ഊബർ. അടുത്തവർഷം ട്രയൽ റൺ നടത്താനൊരുങ്ങുന്ന ഊബർ ടാക്‌സിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ലോകം കൗതുകത്തോടെയാണ് അത് വീക്ഷിക്കുന്നത്. ഊബർ എയർ എന്ന് പേരിട്ടിട്ടുള്ള ടാക്‌സി സർവീസ് നാലുപേർക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങളാണ് രംഗത്തിറക്കുന്നത്. നേരത്തെ ടാക്‌സി വിമാനങ്ങളുടെ ഡിസൈനുകൾ ഊബർ പുറത്തുവിട്ടിരുന്നു. ഇപ്പോൾ അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അടുത്തവർഷം ട്രയൽ റൺ നടക്കുമെങ്കിലും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ഇത് 2023 മുതൽക്കുമാത്രമേ സജ്ജമാകൂവെന്ന് ഊബർ അറിയിച്ചു. ഊബർ എയർ ടാക്‌സിയിൽ സഞ്ചരിക്കുന്നതിന് എത്ര തുകയാകുമെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, സാധാരമ ഹെലിക്കോപ്ടർ യാത്രയെക്കാൾ കുറവായിരിക്കും ഇതെന്ന് കമ്പനി വ്യക്തമാക്കി. ഹെലിപ്പാഡിന്റെ പോലും ആവശ്യമില്ലാതെ, ഇഷ്ടമുള്ളയിടത്ത് നിർത്താവുന്ന തരത്തിലുള്ള സംവിധാനമാണ് ഊബർ ടാക്‌സിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഊബർ എയർ ടാക്‌സിയുടെ ആദ്യ സർവീസുകൾ തുടങ്ങുക ഡാലസിലും ടെക്‌സസിലും ലോസെയ്ഞ്ചൽസിലുമായിരിക്കുമെന്നാണ് കരുതുന്നത്. ഭാവിയിൽ മറ്റ് പ്രധാന നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. വൻകിട നഗരങ്ങളിൽ ജനപ്രിയമായ ശേഷമായിരിക്കും ലോകത്ത് മറ്റുള്ള സ്ഥലങ്ങളിൽ ഇത് വ്യാപിപ്പിക്കുക. വാഷിങ്ടണിൽ ആരംഭിച്ച ഊബർ എലിവേറ്റ് ടാക്‌സി കോൺഫറൻസിലാണ് ഊബർ ടാക്‌സിയുടെ ആദ്യ ദൃശ്യങ്ങൾ ഊബർ പുറത്തുവിട്ടത്.

സാധാരണ ഹെലിക്കോപ്ടറിന് സമാനമാണ് കെട്ടിലും മട്ടിലും ഊബർ എയർ ടാക്‌സിയും. ഫ്രഞ്ച് എയറോസ്‌പേസ് കമ്പനി സഫ്രാനാണ് ഊബർ ടാക്‌സിയുടെ ഇന്റീരിയർ ഡിസൈൻ ചെയ്തത്. വിമാനങ്ങളിലേതിന് സമാനമായി കപ് ഹോൾഡറുകൾ, സ്‌ക്രീനുകൾ, ചാർജറുകൾ, സീറ്റ്ബാക്ക് പോക്കറ്റുകൾ എന്നിവ ഊബർ ടാക്‌സിയിലുമുണ്ടാകും. വിമാനങ്ങൾക്ക് നേരിടുന്ന കാലതാമസമില്ലാതെ പെട്ടെന്നുതന്നെ യാത്രക്കാരെ കൊണ്ടുപോകാനും ആവശ്യമുള്ള സ്ഥലത്ത് ഇറക്കാനും സഹായിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

ഒരു തവണ പറക്കാനും ലാൻഡ് ചെയ്യാനുമായി 20 മിനിറ്റ് സമയമാണ് ഊബർ ടാക്‌സിക്ക് വേണ്ടത്. ചെറിയ യാത്രകൾക്ക് സമയനഷ്ടം കൂടാതെ ഉപയോഗിക്കാൻ ഊബർ ടാക്‌സി മികച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് സഫ്രാൻ വൈസ് പ്രസിഡന്റ് ഇയാൻ സ്‌കോളി പറഞ്ഞു. സംഘമായി യാത്ര ചെയ്യാനും ഒറ്റയ്‌ക്കൊറ്റയ്ക്ക് യാത്ര ചെയ്യാനും ഉചിതമായ രീതിയിലാണ് സീറ്റുകളുടെ ക്രമീകരണം. നാല് സീറ്റുകളും വിൻഡോയോട് ചേർന്നായതിനാൽ, തനിച്ച് കയറുന്നവർക്കും പുറംകാഴ്ചകൾ കണ്ടിരിക്കാനാകും.

ബാഗുകളും മറ്റും സൂക്ഷിക്കുന്നതിനായി പിൻഭാഗത്ത് പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള ഷെൽഫുണ്ട്. ചെറിയ ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. ഇളംനീല നിറത്തിലുള്ള വെളിച്ചമാണ് പറന്നുയരുമ്പോൾ ഉള്ളിലുണ്ടാവുക. അല്ലാത്ത സമയത്ത് സാധാരണ വെളിച്ചവും. ചരിത്രത്തിലെ ആദ്യ എയർ ടാക്‌സി സംവിധാനവുമായി രംഗത്തുവരാൻ സാധിച്ചതിൽ അതിയായ അഭിമാനമുണ്ടെന്ന് ഊബർ എലിവേറ്റ്‌സിന്റെ ഡിസൈൻ വിഭാഗം തലവൻ ജോൺ ബദലമെന്റി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP