Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണം കടത്താൻ ശ്രമിച്ചത് അഞ്ച് ക്യാപ്‌സൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച്; ജെൽ പുരട്ടി നാലെണ്ണം ഒളിപ്പിച്ചെങ്കിലും അഞ്ചാമത്തേത് ഉള്ളിലേക്ക് പോയി; പിടികൂടിയ ശേഷം പുറത്തേക്കെടുക്കാനുള്ള ശ്രമത്തിൽ രക്തം വാർന്നു; ഒടുവിൽ അവസാനത്തെ ക്യാപ്‌സ്യൂൾ പുറത്തെടുത്തത് സ്വർണക്കടത്തുകാരനെ ആശുപത്രിയിലെത്തിച്ച്

സ്വർണം കടത്താൻ ശ്രമിച്ചത് അഞ്ച് ക്യാപ്‌സൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച്; ജെൽ പുരട്ടി നാലെണ്ണം ഒളിപ്പിച്ചെങ്കിലും അഞ്ചാമത്തേത് ഉള്ളിലേക്ക് പോയി; പിടികൂടിയ ശേഷം പുറത്തേക്കെടുക്കാനുള്ള ശ്രമത്തിൽ രക്തം വാർന്നു; ഒടുവിൽ അവസാനത്തെ ക്യാപ്‌സ്യൂൾ പുറത്തെടുത്തത് സ്വർണക്കടത്തുകാരനെ ആശുപത്രിയിലെത്തിച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂരിൽ വിമാനത്തവളം വഴി മല ദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 852 ഗ്രാം സ്വർണവുമായി കോഴിക്കോട് കൊടുവള്ളി സ്വദേശി പിടിയിൽ. പന്നിക്കോട്ടൂർ കൊടുവള്ളിയിലെ തറയിൽ മുഹമ്മദ് ഹാരിസിനെയാണ് കസ്റ്റംസ് പിടികൂടിയത്. 

സ്വർണം അഞ്ച് ക്യാപ്സുളുകൾ ആയാണ് കടത്താൻ ശ്രമിച്ചത്, മലദ്വാരത്തിൽ സൂക്ഷിച്ച അഞ്ചു ക്യാപ്സൂൾ സ്വർണത്തിൽ നാലെണ്ണം എയർപോർട്ടിലെ കസ്റ്റംസ് ഹാളിൽ വച്ച് തന്നെ പുറത്ത് എടുക്കാൻ സാധിച്ചു. ഒരു എണ്ണം വളരെ അകത്തേക്ക് പോകുകയും പിന്നീട് രക്തം വരുകയും ചെയ്തു. തുടർന്ന് കൊണ്ടോട്ടിയിലെ ആശുപത്രിയിൽ കൊണ്ട് പോയാണ് അവസാനത്തെ അവസാനത്തെ ക്യാപ് സൂൾ പുറത്ത് എടുത്തത്.

ഗൾഫിൽ നിന്ന് വിമാനത്താവളങ്ങൾ വഴി നടത്തുന്ന സ്വർണക്കടത്തിന് സ്വർണക്കടത്ത് മാഫിയ എന്നും പുതുവഴികളാണു സ്വീകരിച്ചുവരുന്നത്. നേരിട്ട് സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തിൽ കലർത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാർ കാരിയർമാർ മുഖേന സ്വർണം കടത്തുന്നത്. കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വർണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും ഞെട്ടിപ്പിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ സ്വർണക്കട്ടികളും ബിസ്‌ക്കറ്റുകളും ഒളിപ്പിക്കുന്ന രീതിയാണ് ആദ്യം മുതലേ സ്വർണക്കള്ളക്കടത്ത് സംഘം പ്രയോഗിച്ചിരുന്നത്. ഇത് കൂടുതൽ പിടിക്കപ്പെട്ടു തുടങ്ങിയതോടെ ഇലക്ട്രോണിക് യന്ത്രങ്ങളുടെ ഭാഗമായി തോന്നത്തക്ക വിധത്തിൽ സ്വർണം ഉരുക്കിയൊഴിച്ച് കടത്തുന്ന രീതി തുടർന്നു. പിന്നീടാണ് മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തുന്ന രീതി പരീക്ഷിച്ചത്. പ്രത്യേക ജെൽ ഉപയോഗിച്ച് മലദ്വരത്തിൽഒളിപ്പിക്കുന്ന സ്വർണവുമായി എത്തുന്ന യാത്രക്കാർ നടക്കുമ്പോൾ സംശയം തോന്നാതിരിക്കാൻ ദുബൈയിൽ പരിശീലനം നൽകുക പോലും ചെയ്യുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു.

മരദ്വാരത്തിൽ സ്വർണംസൂക്ഷിച്ചാൽ പിന്നീട് ഭക്ഷണ പദാർഥങ്ങൾ ഒന്നും കഴിക്കാൻ പാടില്ലെത്രെ, ജ്യൂസും, വെള്ളവും മാത്രം കുടിച്ചു വേണം പുറത്തുവരുംവരെ വിശപ്പടക്കാൻ, ഇതിനായി പ്രത്യേക പരിശീലനങ്ങൾ നേരത്തെ തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളിൽ നൽകിയിരുന്നു. ഇവിടങ്ങളിൽ നിന്നും ആദ്യകാലങ്ങളിൽ പരിശീലനം നൽകിയത് ലഹരിവസ്തുക്കൾ മരദ്വാരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു. പിന്നീടാണ് സ്വർണവും ഇത്തരത്തിൽ കടത്തിത്തുടങ്ങിയത്.ഇപ്പോൾ സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റിയുള്ള സ്വർണക്കടത്ത് വ്യാപകമായതായാണ് റിപ്പോർട്ട്.

ആദ്യം സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റും, പിന്നെ ബെൽറ്റ്രൂപത്തിലാക്കി അരയിൽകെട്ടും, അല്ലെങ്കിൽ കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തുംഒളിപ്പിക്കും, സ്ത്രീകളാണെങ്കിൽ അവരുടെ ബ്രാക്ക് ഉള്ളിൽ പ്രത്യേക പൊതിയാക്കി അതേ വലുപ്പത്തിൽ പതിച്ച് ഒളിപ്പിക്കും, സ്ത്രീകളുടെ നാപ്കിൻ പാഡ്‌പോലെ രൂപംമാറ്റിയും വെള്ളപൊതിയിൽ മണ്ണ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചുവെക്കും, ഇത്തരത്തിൽ ഗൾഫിൽനിന്നും നാട്ടിലേക്ക് വ്യാപകമായി സ്വർണം ഒഴിക്കുന്നതായാണ് റിപ്പോർട്ട്, കരിപ്പൂർ വിമാനത്തവളതത്തിൽനിന്നുംഇത്തരം സ്വർണക്കടത്ത് പലതവണ പിടിച്ചിട്ടുണ്ടെങ്കിലും, പിടിക്കപ്പെടാതെ നിരവധിപേർ രക്ഷപ്പെട്ടതായും സൂചനകളുണ്ട്.

പിടിക്കപ്പെടാതിരിക്കാനായി കൂടുതൽ സ്ത്രീ കാരിയർമാരെ സ്വർണക്കടത്ത് മാഫിയ ഉപയോപ്പെടുത്തുന്നതായും വിവരങ്ങളുണ്ട്, സ്ത്രീകളുടെ അടിവസ്ത്രത്തിനകത്തും മറ്റും ഒളിപ്പിച്ചുകടത്തുന്ന സ്വർണം പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതിനാലാണ് ഇത്തരം കടത്തു സജീവമാകുന്നതെന്നാണ് റിപ്പോർട്ട്. കരിപ്പൂർ വിമാനത്തവളത്തിൽനിന്നും ഇത്തരത്തിലുള്ള 300ഓളം കേസുകൾ രജിസ്റ്റർ ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു.

ബ്രാക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവും, നാപ്കിൻ പാഡ് രൂപത്തിലാക്കിയും, അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചും കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂരിൽ നിന്നും കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. സ്വർണം മണ്ണ്രൂപത്തിലുള്ള മിശ്രിതമാക്കി ഒളിപ്പിച്ചു കടത്തുന്ന സ്വർണം പിടികുടാനുള്ള നൂതന സംവിധാനങ്ങളും വിമാനത്തവളങ്ങളിൽ കുറവാണ്, കരിപ്പൂർവിമാനത്താവളം വഴി ഇത്തരം സ്വർണക്കടത്ത് വ്യാപകമായി നടക്കുന്നുണ്ട്, വിമാനത്തവളത്തിൽ പിടികൂടുന്നത് പലപ്പോഴും പിടികൂടുന്നത് സംശയാസ്പദമായി കാണുന്നവരേയും, രഹസ്യവിവരം ലഭിക്കുന്നവരെയും മാത്രമാണ്,

എയർഇന്ത്യ എക്സപ്രസിന്റെ ഐ.എക്സ്-348 വിമാനത്തിൽ കരിപ്പൂരിലെത്തിയ നാദാപുരം ജൻഷീർ(22)എന്ന യാത്രക്കാരനിൽനിന്നാണ് കാലിൽവെച്ചുകെട്ടിയ സ്വർണം പിടികൂടിയത്. വിമാനമിറങ്ങി കസ്റ്റംസ് ഹാളിൽ പരിശോധനക്കെത്തിയപ്പോൾ ഇയാളുടെ നടത്തത്തിൽ തോന്നിയ സംശയത്തിലാണ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തത്. രണ്ട് കാലുകളിൽ എട്ടുപൊതികളിലായി മിശ്രിത രൂപത്തിലായിരുന്നു സ്വർണ്ണുണ്ടായിരുന്നത്.ഓരോ കാലിലും നാലു പൊതുകൾ വീതം വെച്ചുകെട്ടി അതിനു മുകളിൽ ബാൻഡേജിട്ടാണ് ഇയാൾ വന്നിരുന്നത്.കളിമണ്ണ് രൂപത്തിലുള്ള എട്ടു പ്ലാസ്റ്റിക് കവറിൽ നാലര കിലോ മിശ്രിതമാണുണ്ടായിരുന്നത്.

പിടികൂടിയ പ്ലാസ്റ്റിക്ക് കവർ പൊതികൾ മരുന്നാണെന്ന് പറഞ്ഞ് കസ്റ്റംസിനെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവ ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.മൂന്ന് കിലോ സ്വർണമാണ് മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്തത്. മിശ്രിതത്തിൽ സ്വർണം പൊടിച്ച് കലർത്തിയാണ് ഇയാൾ കൊണ്ടുവന്നത്.സാധാരണ പരിശോധനകളിൽ കണ്ടെത്താൻ കഴിയാത്ത രീതിയിലായിരുന്നു സ്വർണം. ഇവക്ക് ഇന്ത്യൻ മാർക്കറ്റിൽ 80 ലക്ഷം രൂപ വിലലഭിക്കും.1.38 കിലോ സ്വർണം കളിമൺ മിശ്രിതമാക്കി അരയിൽകെട്ടി ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പാലക്കാട് ഗൂഢല്ലൂർ സ്വദേശി മുഹമ്മദ് അനസ്(26) കഴിഞ്ഞ കരിപ്പൂരിൽ പിടിയിലായത്.

എയർഇന്ത്യ എക്സപ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ ഇയാൾ കളിമൺ രൂപത്തിലുള്ള മിശ്രിതത്തിൽ സ്വർണം പൊടിച്ചാണ് കടത്താൻ ശ്രമിച്ചത്. സംശയംതോന്നി യുവാവിനെ പിടികൂടി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പിടികൂടിയ സ്വർണത്തിനു 41.86 ലക്ഷം രൂപ വില വരും.സ്വണക്കടത്തിന് എല്ലാകാലത്തും കള്ളക്കടത്ത് സംഘം നൂതന മാർഗങ്ങൾ സ്വീകരിച്ചുവരുന്നുണ്ടെങ്കിലും ഇപ്പോഴത്തെ രീതി ശരീരത്തിൽതന്നെ ഒളിപ്പിച്ചുകടത്തുന്നതാണ്. മുൻകാലങ്ങളിൽ രൂപംമാറ്റിയും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുകടത്തുന്നതുമാണ് പതിവായിരുന്നെങ്കിൽ ഇന്നിത് ശരീരത്തിൽതന്നെ ഒളിപ്പിച്ചുകടത്തുന്നതാണ്. വിവിധ വസ്തുക്കൾക്കുള്ളിൽ ഒളപ്പിച്ചുകടത്തുമ്പോൾ ലഗേജുകൾ എക്സറെയിൽ പരിശോധിക്കുമ്പോൾ വേഗത്തിൽപിടിക്കപ്പെടാനുള്ള സാധ്യതയുണ്ട്. എക്സറെ പരിശോധനയെ കബളിപ്പിക്കാൻ ഏറെ പ്രയാസകരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP