Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രാർത്ഥന സമയം കഴിഞ്ഞിട്ടും ഓർത്തഡോക്‌സുകാർ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല; സഹികെട്ട് പള്ളിക്ക് പുറത്ത് ആരാധന നടത്തി യാക്കോബായ വിഭാഗം; ആരാധനയെച്ചൊല്ലിയുള്ള തർക്കത്തിലെ നാടകീയ രംഗങ്ങൾ തിരുവല്ല മേപ്രാൽ സെന്റ് ജോൺസ് പള്ളിയിൽ; ഇരുവിഭാഗവും സ്ഥലത്ത് തടിച്ച് കൂടിയപ്പോൾ സംഘർഷ സാധ്യതയും; ഒത്തുതീർപ്പിന് ഇന്ന് തഹസിൽദാറുടെ ചേമ്പറിൽ ചർച്ച

പ്രാർത്ഥന സമയം കഴിഞ്ഞിട്ടും ഓർത്തഡോക്‌സുകാർ പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല; സഹികെട്ട് പള്ളിക്ക് പുറത്ത് ആരാധന നടത്തി യാക്കോബായ വിഭാഗം; ആരാധനയെച്ചൊല്ലിയുള്ള തർക്കത്തിലെ നാടകീയ രംഗങ്ങൾ തിരുവല്ല മേപ്രാൽ സെന്റ് ജോൺസ് പള്ളിയിൽ; ഇരുവിഭാഗവും സ്ഥലത്ത് തടിച്ച് കൂടിയപ്പോൾ സംഘർഷ സാധ്യതയും; ഒത്തുതീർപ്പിന് ഇന്ന് തഹസിൽദാറുടെ ചേമ്പറിൽ ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: ഓർത്തഡോക്‌സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കിത്തിനെ തുടർന്ന് പള്ളിക്ക് പുറത്ത് ആരാധന നടത്തി യാക്കോബായ വിഭാഗം. തിരുവല്ല മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലാണ് ആരാധനയെ ചൊല്ലി തർക്കം നടന്നത്. ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം. പ്രശ്നപരിഹാരത്തിന് തഹസീൽദാർ ബേബി ശശിയുടെ ചേംബറിൽ ഇന്ന് യോഗം നടക്കും.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ഓർത്തഡോക്സ് വിഭാഗത്തിന്റെ പ്രാർത്ഥന സമയവും ആറു മണിക്ക് യാക്കോബായ വിഭാഗത്തിന്റെ പ്രാർത്ഥന സമയവും. എന്നാൽ ഓർത്തഡോക്സ് സഭ പള്ളിയിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാതിരിക്കുകയായിരുന്നു.

ഇതോടെയുണ്ടായ ഉടലെടുത്ത സംഘർഷാവസ്ഥ ഡിവൈഎസ്‌പി ജെ. ഉമേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് സ്ഥിതി നിയന്ത്രണത്തിലാക്കിയത്. ഇതിനിടെ ഒരുകൂട്ടം ഓർത്തഡോക്സ് സഭ അംഗങ്ങൾ പള്ളിക്കുള്ളിൽ കയറി വാതിലുകൾ അകത്തുനിന്നു പൂട്ടി. മറ്റൊരു സംഘം യാക്കോബായ സഭ അംഗങ്ങളെ തടയാൻ പള്ളിമുറ്റത്തും നിലകൊണ്ടു. തുടർന്ന് ഓർത്തഡോക്‌സ് സഭ സെക്രട്ടറി ബിജു ഉമ്മന്റെ നേതൃത്വത്തിലും യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ നേതൃത്വത്തിലുള്ള വൈദികസംഘവും സ്ഥലത്തെത്തി. കൂടുതൽ വിശ്വാസികൾ സ്ഥലത്ത് തടിച്ചുകൂടിയത് വീണ്ടും സംഘർഷാവസ്ഥയുണ്ടാക്കി.

ഇരുവിഭാഗവും തമ്മിൽ തർക്കം നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഓർത്തഡോക്സ് വിഭാഗം പള്ളിക്കുള്ളിൽ കുർബാന നടത്തിയപ്പോൾ യാക്കോബായ സഭ പള്ളിക്ക് പുറത്ത് നിന്ന് കുർബ്ബാന നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഓർത്തഡോക്‌സ്- യാക്കോബായ പള്ളി തർക്ക കേസുകളിൽ മുന്നറിയിപ്പുമായി സുപ്രീം കോടതി തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു വിഷയത്തിൽ തുടർച്ചയായി ഹർജികൾ വരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഒരിക്കൽ വിധി പറഞ്ഞ കേസാണ് ഇതെന്നുമാണ് കോടതി അന്ന് അഭിപ്രായപ്പെട്ടത്. സുപ്രീം കോടതി അന്തിമ വിധി കൽപ്പിച്ച കേസിൽ ഒരു ഹർജിയും കീഴ്‌ക്കോടതികൾ പരിഗണിക്കുന്നത് എന്നും ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷൻ ആയ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതോടെ ഇപ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്ന സഭാ തർക്കങ്ങൾ തുടരുന്നത് സർക്കാരിനും തലവേദനയാണ്.

സുപ്രീം കോടതിയിലും കേരള ഹൈ കോടതികളിലും സിവിൽ കോടതികളിലും ഇതുമായി ബന്ധപ്പെട്ട ഹർജികൾ തുടർച്ചയായി വന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം കന്യാട്ട് നിരപ്പ് പള്ളിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാക്കോബായ സഭ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇന്ന് ഉത്തരവ് ഇറക്കിയത്.അന്തിമ വിധി പറഞ്ഞ വിഷയം വീണ്ടും വീണ്ടും പരിഗണിക്കാൻ ആകില്ല. അന്തിമ തീർപ്പ് സുപ്രീം കോടതി കൽപ്പിച്ച കേസുകളിൽ രാജ്യത്തെ ഒരു കീഴ് കോടതിയും ഇടപെടരുത് എന്ന കർശന നിർദ്ദേശവും കോടതി നൽകി. ഇതോടെ പള്ളി തർക്ക കേസുകളിൽ കേരള ഹൈ കോടതിക്കും മറ്റ് കോടതികൾക്കും ഇടപെടാൻ കഴിയാത്ത സാഹചര്യം ആണ് ഉണ്ടാവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP