Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

പള്ളികളെ നാഷനൽ തൗഹീത്ത് ജമാഅത്ത് ആക്രമിക്കുമെന്ന ഇന്റലിജൻസ് വിവരം നൽകിയത് ഇന്ത്യ; പൊലീസ് മേധാവി എല്ലാവർക്കും റിപ്പോർട്ട് കൈമാറിയിട്ടും ആരും കാര്യമായെടുത്തില്ല; മുസ്ലിം തീവ്രവാദ ഗ്രൂപ്പുകൾക്ക് സ്‌ഫോടനങ്ങൾ സഹായം നൽകിയത് ഐസിസ് എന്നും സംശയം; ഫേസ്‌ബുക്, ഇൻസ്റ്റഗ്രാം, വാട്‌സാപ് എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി പൊലീസ് അന്വേഷണം; പിടിയിലായത് 11 പേരെന്ന് സൂചന; കറുത്ത ഈസ്റ്റർ ശ്രീലങ്കയെ പിടിച്ചുലയ്ക്കുമ്പോൾ

പള്ളികളെ നാഷനൽ തൗഹീത്ത് ജമാഅത്ത് ആക്രമിക്കുമെന്ന ഇന്റലിജൻസ് വിവരം നൽകിയത് ഇന്ത്യ; പൊലീസ് മേധാവി എല്ലാവർക്കും റിപ്പോർട്ട് കൈമാറിയിട്ടും ആരും കാര്യമായെടുത്തില്ല; മുസ്ലിം തീവ്രവാദ ഗ്രൂപ്പുകൾക്ക് സ്‌ഫോടനങ്ങൾ സഹായം നൽകിയത് ഐസിസ് എന്നും സംശയം; ഫേസ്‌ബുക്, ഇൻസ്റ്റഗ്രാം, വാട്‌സാപ് എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി പൊലീസ് അന്വേഷണം; പിടിയിലായത് 11 പേരെന്ന് സൂചന; കറുത്ത ഈസ്റ്റർ ശ്രീലങ്കയെ പിടിച്ചുലയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: സ്ഫോടന പരമ്പരയിൽ ഞെട്ടിയിരിക്കുകയാണ് ശ്രീലങ്ക. കറുത്ത ഈസ്റ്ററിൽ എട്ട് സ്‌ഫോടനങ്ങൾ. എല്ലാം കൃത്യമായി ആസൂത്രണം ചെയ്തവ. സ്ഫോടനങ്ങളുടെ ഉത്തരവദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല. എങ്കിലും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളിലേക്കാണ് സംശയം നീളുന്നത്. വർഗ്ഗീയ വിഷം വമിപ്പിക്കുന്ന സംഘടനകൾ ശ്രീലങ്കയിൽ സജീവമായിരുന്നു. ഇവർക്ക് ഐസിസിന്റെ പിന്തുണ കിട്ടിയിട്ടുണ്ടെന്നാണ് സംശയം. ചാവേർ ബോംബായി എത്തിയത് ശ്രീലങ്കക്കാരൻ തന്നെയാണെന്നാണ് സൂചന. അതിനിടെ തീവ്ര മുസ്ലിം ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് ശ്രീലങ്കൻ സർക്കാരും സ്ഥിരീകരിച്ചു.

ശ്രീലങ്കയിലെ പള്ളികൾ ലക്ഷ്യമിട്ട് ചാവേറാക്രമണം നടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചിരുന്നതായി സൂചനകൾ പുറത്തു വന്നിരുന്നു. ഇത് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ത്യയാണ് ഇത്തരത്തിലൊരു സന്ദേശം ശ്രീലങ്കയ്ക്ക് കൈമാറിയത്. എൻ.ടി.ജെ എന്നറിയപ്പെടുന്ന നാഷനൽ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തിൽ ചാവേറാക്രമണം നടക്കുമെന്നായിരുന്നു ഇന്ത്യൻ ഏജൻസിയുടെ റിപ്പോർട്ട്. രാജ്യത്തെ പ്രമുഖ പള്ളികളിലും കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മിഷണറുടെ ഓഫിസും ആക്രമിക്കപ്പെടും എന്നായിരുന്നു ഏജൻസിയുടെ റിപ്പോർട്ട്. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഏപ്രിൽ 11ന് ലങ്കയുടെ പൊലീസ് മേധാവി പുജത്ത് ജയസുന്ദര ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ഇന്റലിജൻസ് റിപ്പോർട്ട് കൈമാറുകയും, ദേശീയ തലത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പത്ത് ദിവസം മുമ്പാണ് ഇന്ത്യ സ്‌ഫോടന സാധ്യതാ സൂചന ശ്രീലങ്കയ്ക്ക് നൽകിയത്.

Stories you may Like

2009ൽ തമിഴ് പുലികളെ അടിച്ചമർത്തിയതിന് ശേഷം ശ്രീലങ്ക ഒരു പതിറ്റാണ്ടായി ഭീകരമായ ആക്രമണങ്ങൾക്ക് വേദിയായിരുന്നില്ല. ഇതോടെ നാട് സമാധാനത്തിലേക്ക് തിരികെ എത്തി. ഇതാണ് ഇന്നലത്തെ ആക്രമണങ്ങളോടെ ഇല്ലാതാകുന്നത്. വീണ്ടും അശാന്തിയുടെ നാളുകൾ എത്തുകയാണ്. സ്ഫോടനപരമ്പരകളെ തുടർന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം സുരക്ഷ കർശനമാക്കി. ഭീതിയെ തുടർന്ന് സ്‌കൂളുകൾക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു. വിമനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ശ്രീലങ്കൻ പ്രധാനമന്ത്രി അടിയന്തിര യോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റവർക്കായി രക്തം ലഭ്യമാക്കാൻ അധികൃതർ പൊതുജനത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. രിത്രപ്രാധാന്യമുള്ള കത്തുവപിടിയയിലുള്ള സെന്റ് സെബാസ്റ്റ്യൻ ചർച്ചും ആക്രമണത്തിനിരയായി. തുറമഖ നഗരമായ നെഗൊംബോയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. കത്തോലിക്കാ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള സ്ഥലമാണ് ഇത്. അതേസമയം സ്ഫോടന പരമ്പര ആരെ ഉദ്ദേശിച്ചാണെന്നോ എന്തിനുവേണ്ടിയാണെന്നോ വ്യക്തമല്ല. അതിനാൽ ഇനിയും ആക്രമണമുണ്ടാകുമെന്നാണ് ശ്രീലങ്ക അധികൃതർ ഭയക്കുന്നത്.

രാജ്യത്തെ ബുദ്ധമത ആരാധനാ കേന്ദ്രങ്ങളിലെ പ്രതിമകൾ വ്യാപകമായി നശിപ്പിച്ച് ശ്രദ്ധാ കേന്ദ്രമായ സംഘടനയാണ് എൻ.ടി.ജെ. കഴിഞ്ഞ വർഷം ഇവരുടെ നേതൃത്വത്തിൽ വ്യാപക ആക്രമണങ്ങൾ അരങ്ങേറിയിരുന്നു. ഇവരാണ് സംശയ നിഴലിലുള്ളത്. ഈ സംഘടനയ്ക്ക് ഐസിസിന്റെ സഹായം കിട്ടാനും സാധ്യത ഏറെയാണ്. ഇതിലേക്കും അന്വേഷണം നടക്കുന്നുണ്ട്. സ്‌ഫോടനങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചതാരാണെന്ന അന്വേഷണത്തിനിടയിലും സ്‌ഫോടനം ഉണ്ടായി. ഡെമറ്റോഗോഡയിലെ ഹൗസിങ് കോംപ്ലക്‌സിൽ ഭീകരർക്കായുള്ള തിരച്ചിലിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഈ വീട്ടിലാണ് ആക്രമണത്തിനുള്ള പദ്ധതി തയാറാക്കിയതെന്നാണു കരുതുന്നത്. ഇവിടെ ചാവേറാണു പൊട്ടിത്തെറിച്ചതെന്നും സൂചനയുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നു തിരച്ചിൽ നടത്തുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു.

സംഭവത്തിൽ മൂന്നു പൊലീസുകാർ കൊല്ലപ്പെട്ടു. ഇവിടെ നിന്നാണ് ഏഴു പേർ അറസ്റ്റിലായത്. നാലു പേരെ പൊലീസ് പിടികൂടി. മൂന്നു പേരെ ആശുപത്രിയിലേക്കു മാറ്റി. മരിച്ച മറ്റുള്ളവരുടെ മൃതദേഹം ഇപ്പോഴും കെട്ടിടത്തിനകത്തുണ്ടെന്നാണ് റിപ്പോർട്ട്. അതിനാൽത്തന്നെ മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. അന്വേഷണം തീരുംവരെ ആക്രമണത്തിനു പിന്നിൽ ആരാണെന്നു പറയാനാകില്ലെന്നും പൊലീസ് വക്താവ് എസ്‌പി റുവാൻ ഗുണശേഖര വ്യക്തമാക്കി. അതിനിടെ, സ്‌ഫോടകവസ്തുക്കൾ കൊണ്ടു പോയ വാൻ പിടിച്ചെടുത്തതായി ലങ്കയിലെ 'നവമണി' പത്രം റിപ്പോർട്ട് ചെയ്തു. കൊളംബോയിൽ വിവിധയിടങ്ങളിലേക്ക് ബോബ് എത്തിച്ച വാനും ഡ്രൈവറും ഉൾപ്പെടെയാണ് വെല്ലവട്ടയിലെ രാമകൃഷ്ണ റോഡിൽ വച്ച് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം നടത്തി തീരുമാനമാകും വരെ ഫേസ്‌ബുക്, ഇൻസ്റ്റഗ്രാം, വാട്‌സാപ് എന്നിവയ്ക്കുള്ള വിലക്ക് ശ്രീലങ്കയിൽ തുടരാനാണു തീരുമാനം. ആക്രമണങ്ങളെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പടരുന്നത് തടയാനാണ് വിലക്കെന്നും സർക്കാർ വ്യക്തമാക്കി.

കൊളംബോയിലെ സിനമൺ ഗ്രാൻഡ് ഹോട്ടലിൽ റസ്റ്ററന്റിൽ ചാവേർ പൊട്ടിത്തെറിച്ചത് പ്രഭാതഭക്ഷണ ബുഫേയ്ക്കു ഹോട്ടലിലെ മറ്റ് അതിഥികൾക്കൊപ്പം നിരയിൽ കാത്തുനിൽക്കുമ്പോൾ. പ്ലേറ്റുമായി നിന്ന ചാവേറിനു ഭക്ഷണം വിളമ്പാൻ ഒരുങ്ങുമ്പോഴാണു സ്‌ഫോടനമുണ്ടായത്. ശ്രീലങ്കൻ പൗരനായ ചാവേർ, ഹോട്ടലിൽ നൽകിയ പേരുവിവരങ്ങൾ വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഈസ്റ്റർ മൂലം റസ്റ്ററന്റിൽ ഏറെയും കുടുംബങ്ങളായിരുന്നു. ഹോട്ടലിലെ അതിഥികളെ സ്വീകരിക്കാൻ നിന്നിരുന്ന ഹോട്ടൽ മാനേജരും കൊല്ലപ്പെട്ടു. ഷാങ്ഗ്രില ഹോട്ടലിൽ സ്‌ഫോടനമുണ്ടായ രണ്ടാം നിലയിലെ റസ്റ്ററന്റ് പൂർണമായും തകർന്നു. 9 മണിയോടെയായിരുന്നു സ്‌ഫോടനമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. നഗരത്തിലെ വേൾഡ് ട്രേഡ് സെന്ററിനു സമീപമുള്ള കിങ്സ്ബറി ആഡംബര ഹോട്ടലിലാണു പിന്നീടു സ്‌ഫോടനമുണ്ടായത്.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള 35 പേർ ഉൾപ്പെടെ ആകെ 207 ആണ് ഇപ്പോൾ മരണസംഖ്യ. ഇന്ത്യക്കാരായ നാലു പേർ മരിച്ചു. ഇവരിൽ ഒരാൾ കാസർകോട് മോഗ്രാൽപുത്തൂർ സ്വദേശിനി പി.എസ്.റസീന(58)യാണ്. കൊല്ലപ്പെട്ടവരിൽ ഒരു ഡച്ചുകാരനുണ്ടെന്ന് നെതർലൻഡ്‌സ് വിദേശകാര്യമന്ത്രി സ്റ്റെഫ് ബ്ലോക് അറിയിച്ചു. യുകെയിൽ നിന്നുള്ള അഞ്ചു പേർ മരിച്ചു. ഇവരിൽ രണ്ടു പേർക്ക് യുഎസ്‌യുകെ പൗരത്വമുണ്ട്. മരിച്ചവരിൽ ഒരു ചൈന സ്വദേശിയുള്ളതായി പീപ്പിൾസ് ഡെയ്ലി റിപ്പോർട്ടു ചെയ്തു. പരുക്കേറ്റ നാലു ചൈനക്കാർ ആശുപത്രിയിലുണ്ട്. പോർച്ചുഗലിൽ നിന്നുള്ള ഒരു വ്യക്തിയും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. തുർക്കിക്കാരായ രണ്ടു പേരും മരിച്ചതായി സ്ഥിരീകരിച്ചു. ശ്രീലങ്കയിൽ എൻജിനീയർമാരായി പ്രവർത്തിച്ചിരുന്നവരാണു മരിച്ചത്. യുഎസ്, ഡെന്മാർക്ക്, ജപ്പാൻ, പാക്കിസ്ഥാൻ, മൊറോക്കോ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചു.വിദേശ രാജ്യങ്ങളിൽ നിന്നുള്ള 35 പേർ ഉൾപ്പെടെ ആകെ 207 ആണ് ഇപ്പോൾ മരണസംഖ്യ. ഇന്ത്യക്കാരായ നാലു പേർ മരിച്ചു. ഇവരിൽ ഒരാൾ കാസർകോട് മോഗ്രാൽപുത്തൂർ സ്വദേശിനി പി.എസ്.റസീന(58)യാണ്. കൊല്ലപ്പെട്ടവരിൽ ഒരു ഡച്ചുകാരനുണ്ടെന്ന് നെതർലൻഡ്‌സ് വിദേശകാര്യമന്ത്രി സ്റ്റെഫ് ബ്ലോക് അറിയിച്ചു. യുകെയിൽ നിന്നുള്ള അഞ്ചു പേർ മരിച്ചു. ഇവരിൽ രണ്ടു പേർക്ക് യുഎസ്‌യുകെ പൗരത്വമുണ്ട്.

മരിച്ചവരിൽ ഒരു ചൈന സ്വദേശിയുള്ളതായി പീപ്പിൾസ് ഡെയ്ലി റിപ്പോർട്ടു ചെയ്തു. പരുക്കേറ്റ നാലു ചൈനക്കാർ ആശുപത്രിയിലുണ്ട്. പോർച്ചുഗലിൽ നിന്നുള്ള ഒരു വ്യക്തിയും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. തുർക്കിക്കാരായ രണ്ടു പേരും മരിച്ചതായി സ്ഥിരീകരിച്ചു. ശ്രീലങ്കയിൽ എൻജിനീയർമാരായി പ്രവർത്തിച്ചിരുന്നവരാണു മരിച്ചത്. യുഎസ്, ഡെന്മാർക്ക്, ജപ്പാൻ, പാക്കിസ്ഥാൻ, മൊറോക്കോ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചു.

ബോംബ് സ്‌ഫോടനത്തെത്തുടർന്ന് ജനങ്ങളോട് വീട്ടിൽ നിന്നു പുറത്തിറങ്ങാതിരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സ്‌ഫോടനമുണ്ടായ സ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കരുത്. ആശുപത്രികൾക്കു പുറത്തും കൂട്ടം കൂടി നിൽക്കരുതെന്നും നിർദ്ദേശമുണ്ട്. കർഫ്യൂവിനെത്തുടർന്ന് രാജ്യത്തെ തെരുവുകളിലെല്ലാം വൈകിട്ട് ആറോടെ ആളനക്കങ്ങളില്ലാതായി. ഭണ്ഡാരനായകെ രാജ്യാന്തര വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. ഇവിടെ നിന്നു പുറപ്പെടുന്നവർ കുറഞ്ഞതു നാലു മണിക്കൂർ മുൻപെങ്കിലും സുരക്ഷാപരിശോധനയ്ക്കു ഹാജരാകണം. കൊളംബോയ്ക്കു വടക്ക് സ്‌ഫോടനമുണ്ടായ നെഗോമ്പോയ്ക്കു സമീപമാണു വിമാനത്താവളം. തിരിച്ചറിയപ്പെടാതെ കിടക്കുന്ന 25 മൃതദേഹങ്ങളും വിദേശികളുടേതാണെന്നാണു സൂചന. ഇതുകൊളംബോ ജുഡിഷ്യൽ മെഡിക്കൽ ഓഫിസേഴ്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 19 വിദേശികൾ നിലവിൽ ചികിത്സയിലാണ്. വിദേശത്തു നിന്നുള്ളവരുടെ വിവരം തേടുന്നതിന് ഹെൽപ്ലൈൻ നമ്പർ +94 112323015.

നാഷനൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച 66 പേരാണു മരിച്ചത്. ഇവിടെ 260 പേർക്കു പരുക്കുണ്ട്. നെഗോമ്പോ ആശുപത്രിയിൽ 104 പേരാണു മരിച്ചത്. നൂറോളം പേർക്കാണ് ഇവിടെ പരുക്ക്. കലുബോവില ആശുപത്രിയിൽ രണ്ടു പേർ മരിച്ചു, ആറു പേർ പരുക്കേറ്റുണ്ട്. ബട്ടി ആശുപത്രിയിൽ 28 പേർ മരിച്ചു, പരുക്കേറ്റവർ 51. രാഗമ ഹോസ്പിറ്റലിൽ ഏഴു പേർ മരിച്ചു, 32 പേർക്ക് പരുക്ക്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP