Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ നിന്നും വിവാഹം ചെയ്ത് ലണ്ടനിൽ എത്തി; കിച്ചൺ നന്നാക്കാൻ വന്ന പാക്കിസ്ഥാനിയെ പ്രണയിച്ചപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ചു; വിരോധം ഉള്ളിൽ സൂക്ഷിച്ച ഇന്ത്യക്കാരനായ ഭർത്താവ് ഒരിക്കൽ വെട്ടിക്കൊന്ന് പക തീർത്തു; ഇൽഫോർഡിലെ ഇന്ത്യൻ ദുരന്തകഥ ഇങ്ങനെ

ഇന്ത്യയിൽ നിന്നും വിവാഹം ചെയ്ത് ലണ്ടനിൽ എത്തി; കിച്ചൺ നന്നാക്കാൻ വന്ന പാക്കിസ്ഥാനിയെ പ്രണയിച്ചപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ചു; വിരോധം ഉള്ളിൽ സൂക്ഷിച്ച ഇന്ത്യക്കാരനായ ഭർത്താവ് ഒരിക്കൽ വെട്ടിക്കൊന്ന് പക തീർത്തു; ഇൽഫോർഡിലെ ഇന്ത്യൻ ദുരന്തകഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ണ്ടനിലെ ഇൽഫോർഡിലെ വീട്ടിൽ ഇന്ത്യക്കാരിയായ ദേവി അൺമത്തല്ലെഗഡൂ എന്ന 35 കാരി മുൻ ഭർത്താവായ രാമനോഡ്ജ് അൺമത്തല്ലെഗഡൂവിനാൽ കൊല്ലപ്പെട്ട സംഭവത്തിന്റെ വിചാരണ ഓൾഡ് ബെയ്ലെ കോടതിയിൽ വച്ച് നടന്നു. ഇന്ത്യയിൽ നിന്നും രാമനോഡ്ജിനെ വിവാഹം ചെയ്ത് ലണ്ടനിൽ എത്തിയ ദേവി കിച്ചൺ നന്നാക്കാൻ വന്ന പാക്കിസ്ഥാനിയെ പ്രണയിച്ചപ്പോൾ ഭർത്താവിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഈ വിരോധം ഉള്ളിൽ സൂക്ഷിച്ച ഇന്ത്യക്കാരനായ ഭർത്താവ് വെട്ടിക്കൊന്ന് പക തീർക്കുകയായിരുന്നു. ഇൽഫോർഡിലെ ഇന്ത്യൻ ദുരന്തകഥ ഇത്തരത്തിൽ ആരെയും ഞെട്ടിക്കുന്നതാണ്.

തന്നെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയ മുൻ ഭാര്യയോടുള്ള പക കാരണം രാമനോഡ്ജ് രണ്ട് വില്ലുകളും അമ്പുകളും ബോൾട്ടുകൾ, ഹാമർ, കത്തി, തുടങ്ങിയ ആയുധങ്ങളുമായിട്ടാണ് ദേവിയുടെ വീടിനടുത്തുള്ള ഷെഡിൽ എത്തി കാത്തിരുന്ന് കൃത്യം നിർവഹിച്ചത്. ഗർഭിണിയായിരുന്ന ദേവി അലക്കുമ്പോൾ മറഞ്ഞിരുന്ന് അവരുടെ വയറിന് അമ്പെയതിനെ തുടർന്ന് വയറ്റിലുള്ള കുഞ്ഞ് തലനാരിഴക്കായിരുന്നു രക്ഷപ്പെട്ടിരുന്നത്. എന്നാൽ ആശുപത്രിയിൽ സിസേറിയനിലൂടെ പുറത്തെടുത്ത കുട്ടി അൽപസമയത്തിനകം മരിക്കുകയും ചെയ്തിരുന്നു.

അമ്പേറ്റ വെപ്രാളത്തിൽ വീട്ടിലേക്കോടിയ ദേവിയെ പിന്തുടർന്ന മുൻ ഭർത്താവ് അവരെ വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ജൂറർമാർക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. എട്ട് മാസം ഗർഭിണിയായപ്പോഴാണ് ദേവി കൊല്ലപ്പെട്ടിരിക്കുന്നത്.16 വയസുള്ളപ്പോഴായിരുന്നു ദേവി രാമനോഡ്ജിനെ വിവാഹം ചെയ്തത്. മാതാപിതാക്കൾ നടത്തിക്കൊടുത്ത ഈ വിവാഹ ബന്ധത്തിൽ ദേവി സന്തുഷ്ടയായിരുന്നില്ലെന്നും തൽഫലമായി ഇവർ 2012ൽ വേർപിരിഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. ലണ്ടനിലെ തങ്ങളുടെ തങ്ങളുടെ കിച്ചണിൽ ഡെക്കറേഷൻ നിർവഹിക്കാൻ വന്ന പാക്കിസ്ഥാനി യുവാവായ ഇംതിയാസ് മുഹമ്മദുമായി അതിന് മുമ്പ് തന്നെ ദേവി ബന്ധം ആരംഭിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

കൊല്ലപ്പെടുമ്പോൾ ദേവി ഇംതിയാസിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. തങ്ങളുടെ ആദ്യ കുട്ടിയെ ഇരുവരും ആവേശത്തോടെ കാത്തിരിക്കുമ്പോഴാണ് ദേവി കൊല്ലപ്പെട്ടത്. ദേവി തന്നെ ഉപേക്ഷിച്ച് ഇംതിയാസിനൊപ്പം പോയപ്പോൾ രാമനോഡ്ജ് ഉടൻ യാതൊരു വിധത്തിലും പ്രതികരിച്ചിരുന്നില്ലെന്നാണ് കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ തന്നെ ചതിച്ച മുൻഭാര്യയോടുള്ള പക കനലായി മനസിൽ എരിച്ച ഇദ്ദേഹം ഒരു വർഷത്തോളം വിവിധ ആയുധങ്ങൾ ദേവിയുടെ ഷെഡിൽ സംഭരിക്കുകയും തക്കം കിട്ടിയപ്പോൾ ദേവിയെ വകവരുത്തുകയുമായിരുന്നു. കഴിഞ്ഞ വർഷം നവംബർ 12നാണ് കൊല നടന്നത്.

ഇംതിയാസിനെയും ദേവിയെയും ബന്ധിക്കാനും ഇരുവരെയും ഗർഭത്തിലുള്ള കുഞ്ഞിനെയും കൊല്ലുകയായിരുന്നു സായുധനായി എത്തിയ രാമനോഡ്ജ് ലക്ഷ്യമിട്ടിരുന്നതെന്നും കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. രാമനോഡ്ജ് പ്രതികാരത്തോടെ തന്നെ പിന്തുടരുന്നത് കണ്ട ഇംതിയാസ് ദേവിക്കരികിലേക്ക് പേടിച്ച് ഓടിയടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്. താൻ കൊല ചെയ്തിട്ടില്ലെന്നും ഗർഭത്തിലുള്ള കുട്ടിയെ നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് രാമനോഡ്ജ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട വിചാരണ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP