Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യക്കാരടക്കം 346 ജീവനുകളുടെയും ഉത്തരവാദി അമേരിക്കൻ കമ്പനി തന്നെ; ബോയിങ് 737 മാക്‌സിന്റെ നിർമ്മാണത്തിലെ വൈകല്യം തന്നെ അപകടകാരണമെന്ന് സ്ഥിരീകരിച്ചതോടെ മടിച്ചുനിന്ന ട്രംപും വിമാനങ്ങൾ നിലത്തിറക്കാൻ ഉത്തരവിട്ടു; സുരക്ഷ പാളിയ ബോയിങ് പൂട്ടിക്കെട്ടുമോ?

ഇന്ത്യക്കാരടക്കം 346 ജീവനുകളുടെയും ഉത്തരവാദി അമേരിക്കൻ കമ്പനി തന്നെ; ബോയിങ് 737 മാക്‌സിന്റെ നിർമ്മാണത്തിലെ വൈകല്യം തന്നെ അപകടകാരണമെന്ന് സ്ഥിരീകരിച്ചതോടെ മടിച്ചുനിന്ന ട്രംപും വിമാനങ്ങൾ നിലത്തിറക്കാൻ ഉത്തരവിട്ടു; സുരക്ഷ പാളിയ ബോയിങ് പൂട്ടിക്കെട്ടുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യുയോർക്ക്: അഞ്ചുമാസംമുമ്പ് ഇന്തോനേഷ്യയിലും കഴിഞ്ഞദിവസം കെനിയയിലും തകർന്നുവീണ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങൾ നിലത്തിറക്കാൻ അമേരിക്കയും തയ്യാറാകുന്നു. മാക്‌സ് 8, മാക്‌സ് 9 ശ്രേണിയിൽപ്പെട്ട വിമാനങ്ങൾ പറക്കാൻ അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. നിലവിൽ സർവീസിലുള്ള വിമാനങ്ങൾ ലാൻഡ് ചെയ്താൽ പിന്നീടവ ഉപയോഗിക്കാൻ അനുവദിക്കില്ല.

ആകാശദുരന്തങ്ങൾക്കുകാരണം ബോയിങ്ങിലെ നിർമ്മാണപ്പിഴവാണെന്ന് സമ്മതിക്കൽകൂടിയാണ് അമേരിക്ക വിമാനങ്ങൾ നിലത്തിറക്കാൻ പ്രഖ്യാപിച്ചതിലൂടെയെന്ന് വ്യോമയാനരംഗത്തുള്ളവർ പറയുന്നു. ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി എലെയ്ൻ ഖയോ, ബോയിങ് സിഇഒ. ഡെന്നിസ് മ്യൂലൻബർഗ്, എഫ്.എ.എ. അഡ്‌മിനിസ്‌ട്രേറ്റർ ഡാൻ എൽവെൽ എന്നിവരുമായി ആലോചിച്ചശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ട്രംപ് പറഞ്ഞു.

മാക്‌സ് എട്ട്, ഒനമ്പത് വിമാനങ്ങൾ നിലത്തിറക്കാമെന്ന തീരുമാനത്തോട് എല്ലാവർക്കും യോജിപ്പാണെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. അഡിസ് അബാബയിൽനിന്ന് നയ്‌റോബിയിലേക്ക് പറന്നുയർന്നയുടനെ തകർന്നൂവീണ എത്യോപ്യൻ എയർലൈൻസ് വിമാനമാണ് ബോയിങ്ങിനെക്കുറിച്ചുള്ള ആശങ്കകൾ ലോകത്തെമ്പാടും ശക്തമാക്കിയത്. 157 പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. ഒക്ടോബറിൽ ഇന്തോനേഷ്യയിൽ നടന്ന ദുരന്തത്തിൽ 189 പേരും മരിച്ചിരുന്നു.

ഇതേത്തുടർന്ന് ലോകമെമ്പാടും മാക്‌സ് എട്ട് വിമാനങ്ങൾ നിരോധിക്കണമെന്ന ആവശ്യം ശ്കതമായി. ഇന്ത്യയടക്കം നാൽപ്പതോളം രാജ്യങ്ങൾ ഇതിനകം വിമാനങ്ങൾ പിൻവലിക്കുകയും ചെയ്തു. വിമാനത്തിന്റെ തകരാറ് കണ്ടുപിടിച്ച് പരിഹരിക്കുന്നതുവരെ ഇവ ഉപയോഗിക്കരുതെന്നാണ് കർശന നിർദ്ദേശം നൽകിയിട്ടുള്ളത്. വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് ബോയിങ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്തോനേഷ്യയിലും എത്യോപ്യയിലുമുണ്ടായ ദുരന്തങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചേരുന്നുവെന്ന് ബോയിങ് സിഇഒ. മ്യൂലൻബർഗ് പറഞ്ഞു. വിമാനങ്ങൾ പിൻവലിക്കാനുള്ള തീരുമാനം യാത്രക്കാരുടെ സുരക്ഷയ്ക്ക് ബോയിങ് പ്രഥമ പരിഗണന നൽകുന്നുവെന്നതിന് തെളിവാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അപകടത്തിനിടയാക്കിയ തകരാറ് എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബോയിങ് മാക്‌സ് വിമാനങ്ങൾ നിലത്തിറക്കാൻ ട്രംപ് നിർദേശിക്കുമ്പോൾ അമേരിക്കൻ ആകാശത്ത് ഇത്തരം 33 വിമാനങ്ങൾ പറക്കുന്നുണ്ടായിരുന്നു. അമേരിക്കൻ എയർലൈൻസ്, സൗത്ത്‌വെസ്റ്റ് എയർലൈൻസ, യുണൈറ്റഡ് എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികളൊക്കെ വ്യാപകമായി ഉപയോഗിക്കുന്നത് ബോയിങ് മാക്‌സ് വിമാനങ്ങളാണ്. നേരത്തെ കാനഡയും ബോയിങ് മാക്‌സ് വിമാനങ്ങൾ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്ക വിമാനങ്ങൾ നിലത്തിറക്കാൻ തീരുമാനിച്ചതെന്ന് വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP