Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഞാൻ മുതലാളിയായത് സമയവും ഭാഗ്യവും ഒപ്പം പണിയെടുത്തവരുടെ ആത്മാർഥതയും കൊണ്ടുമാത്രം; എന്റെ സമ്പത്തുകൾക്കുമേൽ എനിക്കവകാശമില്ല; ഇതുവരെ കൊടുത്ത 77500 കോടി നികുതി ഒന്നുമല്ല; മക്കൾക്കുള്ളതുകൂടി ലോകത്തിൻെ ദാരിദ്ര്യം മാറ്റാൻ നീക്കിവെക്കുന്ന ബിൽ ഗേറ്റ്‌സിന്റെ വാക്കുകൾ നമ്മുടെ പ്രാഞ്ചിയേട്ടന്മാരുടെ കാതിൽ മുഴങ്ങട്ടെ

ഞാൻ മുതലാളിയായത് സമയവും ഭാഗ്യവും ഒപ്പം പണിയെടുത്തവരുടെ ആത്മാർഥതയും കൊണ്ടുമാത്രം; എന്റെ സമ്പത്തുകൾക്കുമേൽ എനിക്കവകാശമില്ല; ഇതുവരെ കൊടുത്ത 77500 കോടി നികുതി ഒന്നുമല്ല; മക്കൾക്കുള്ളതുകൂടി ലോകത്തിൻെ ദാരിദ്ര്യം മാറ്റാൻ നീക്കിവെക്കുന്ന ബിൽ ഗേറ്റ്‌സിന്റെ വാക്കുകൾ നമ്മുടെ പ്രാഞ്ചിയേട്ടന്മാരുടെ കാതിൽ മുഴങ്ങട്ടെ

മറുനാടൻ ഡെസ്‌ക്‌

മ്പത്തിൽ സിംഹഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തയാളാണ് മൈക്രോ സോഫ്റ്റ് ഉടമ ബിൽ ഗേറ്റ്‌സ്. ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ ധനാഢ്യനായിരുന്ന ഗേറ്റ്‌സ്, പണം കണ്ടുമടുത്തയാളാണ്. ഇപ്പോൾ, കുമിഞ്ഞുകൂടുന്ന പണമൊന്നും തന്നെപ്പോലുള്ള അതിസമ്പന്നർക്ക് അർഹിക്കുന്നില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹം. ഇതുവരെ താൻ അടച്ച നികുതിയൊക്കെ തുലോം തുച്ഛമാണെന്നും ഇത്രസമ്പന്നനായിരിക്കാൻ തനിക്ക് അർഗതയില്ലെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം.

70,000 കോടിയിലേറെ താനിതുവരെ നികുതിയിനത്തിൽ മാത്രം കൊടുത്തുകഴിഞ്ഞതായി 63-കാരനായ ഗേറ്റ്‌സ് പറഞ്ഞു. എന്നാൽ, അത് അത്ര വലിയ സംഖ്യയല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിൽക്കൂടുതൽ നൽകേണ്ടതായിരുന്നു. നിയമത്തിന്റെ വഴിയിലൂടെ പോയതുകൊണ്ടാണ് തനിക്ക് അതിൽ ഒതുങ്ങിനിന്ന് നികുതിയടയ്‌ക്കേണ്ടിവന്നതെന്നും ഗേറ്റ്‌സ് പറയുന്നു. 1975-ൽ മൈക്രോസോഫ്റ്റിന് തുടക്കമിട്ട ഗേറ്റ്‌സിന്റെ ഇപ്പോഴത്തെ ആകെ ആസ്തി 6.65 ലക്ഷം കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്.

മൈക്രോസോഫ്റ്റിന്റെ ദൈനംദിന ചുമതലകളിൽനിന്ന് 2008-ൽ പടിയിറങ്ങിയെങ്കിലും കമ്പനിയുടെ ലാഭം ഗേറ്റ്‌സിന്റെ കീശ വീർപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. അതിൽനിന്നാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം ചെലവിടുന്നത്. തന്റെ മക്കൾക്ക് സ്വത്ത് വീതിച്ചുനൽകുന്നതിനെക്കാൾ, ലോകത്തെ പാവപ്പെട്ടവർക്ക് അതുപകരിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 54-കാരിയായ ഭാര്യ മെലിൻഡയ്‌ക്കൊപ്പം ഗേറ്റ്‌സ് തുടക്കമിട്ട ബിൽ ആൻഡ് ഗേറ്റ്‌സ് ഫൗണ്ടേഷൻ വഴിയാണ് ഈ ശ്രമങ്ങൾ.

തന്റെ സമ്പത്ത് തനിക്കവകാശപ്പെട്ടതല്ലെന്ന് ഗേറ്റ്‌സ് പറയുന്നു. ഇത് തന്റെ കാര്യത്തിൽമാത്രമല്ല, തന്നെപ്പോലെയുള്ള എല്ലാ അതിസമ്പന്നർക്കും ബാധകമാണ്. സമയം, ഭാഗ്യം, ഒപ്പം ജോലി ചെയ്തവരുടെ അർപ്പണബോധം ഇതെല്ലാം കൂടിച്ചേർന്നാണ് ആ സമ്പത്ത് വന്നത്. ആ പണം മക്കൾക്കുനൽകുന്നതിനോട് തനിക്ക് യോജിപ്പില്ല. അത് ലോകത്തിന് പ്രയോജനപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബിൽ ഗേറ്റ്‌സ് പറഞ്ഞു. മക്കൾക്കും നികുതി അടയ്ക്കുന്നതിനും അല്പം നീക്കിവെച്ചശേഷം ബാക്കിയെല്ലാം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും ഗേറ്റ്‌സ് വ്യക്തമാക്കി.

പണം ഏറ്റവും ആവശ്യമുള്ളവരുടെ കൈകളിലെത്തിച്ചേരണമെന്ന് ആഗ്രഹിക്കുന്നതിനാൽ, താനും മെലിൻഡയും അക്കാര്യത്തിൽ ബദ്ധശ്രദ്ധാലുക്കളാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇത്തരം സമ്പന്നന്മാരിൽനിന്ന് ഈടാക്കുന്ന നികുതി വർധിപ്പിച്ച് സർക്കാർ വരുമാനം കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മക്കൾക്ക് നൽകുന്ന വസ്തുക്കളുടെ മേലുള്ള ഇൻഹെരിറ്റൻസ് ടാക്‌സും വർധിപ്പിക്കണം. അമേരിക്കയിലെ നിയമമനുസരിച്ച് 90 ലക്ഷം ഡോളർവരെ മക്കൾക്ക് നികുതിയില്ലാതെ കൈമാറാം.

ലോകത്തോടുള്ള തങ്ങളുടെ വാർഷിക സന്ദേശം തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ഗേറ്റ്‌സ് തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ലോകരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ആരോഗ്യകാര്യങ്ങളിലുള്ള പരസ്പര പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന തരത്തിലേക്ക് ദേശീയതാവാദം വളരുകയാണെന്ന് ഗേറ്റ്‌സും മെലിൻഡയും സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ വിവിധ ദരിദ്രരാജ്യങ്ങളിൽ അതിസാരം ബാധിച്ച് ലക്ഷക്കണക്കിന് കുട്ടികൾ മരിക്കുന്നുവെന്ന വാർത്ത വായിച്ചതിൽനിന്നാണ് ജീവകാരുണ്യ രംഗത്തേക്ക് ഇവർ കടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP