Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിൽ തോക്കേന്തി പ്രകടനം നടത്തി മാവോയിസ്റ്റുകൾ; ആറംഗ സംഘത്തിൽ വനിതകളും; പ്രകടനത്തിന് ശേഷം ലഘുലേഖ വിതരണവും; ജനവാസ കേന്ദ്രത്തിൽ മാവോയിസ്റ്റുകളെ കണ്ട് അങ്കലാപ്പിൽ ജനം; തോക്കേന്തി പൊതുജനമധ്യത്തിൽ വന്ന ഞെട്ടലിൽ പൊലീസും; സംഘം സംസാരിച്ചത് മലയാളമെന്ന് നാട്ടുകാരും; വനിത മതിലിന് എതിരെയും പോസ്റ്ററുകൾ

കണ്ണൂരിൽ തോക്കേന്തി  പ്രകടനം നടത്തി മാവോയിസ്റ്റുകൾ; ആറംഗ സംഘത്തിൽ വനിതകളും; പ്രകടനത്തിന് ശേഷം ലഘുലേഖ വിതരണവും; ജനവാസ കേന്ദ്രത്തിൽ മാവോയിസ്റ്റുകളെ കണ്ട് അങ്കലാപ്പിൽ ജനം; തോക്കേന്തി പൊതുജനമധ്യത്തിൽ വന്ന ഞെട്ടലിൽ പൊലീസും; സംഘം സംസാരിച്ചത് മലയാളമെന്ന് നാട്ടുകാരും; വനിത മതിലിന് എതിരെയും പോസ്റ്ററുകൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആയുധങ്ങളുമായി ജനമധ്യത്തിൽ മാവോയിസ്റ്റുകളുടെ പ്രകടനം. തോക്കേന്തിയ ആറംഗ സംഘമാണ് കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ പ്രകടനം നടത്തിയത്. ഒരു വനിതയും സംഘത്തിലുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറരയോടെ കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽനിന്നെത്തിയ ഇവർ പ്രകടനത്തിനുശേഷം ഇവിടേക്കു തന്നെ മടങ്ങി.'നക്‌സൽ ബാരി സിന്ദാബാദ്' ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രകടനം. മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും വിതരണം ചെയ്തു.

കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്ന് ഇറങ്ങി വന്ന സംഘത്തിൽ ഒരു വനിത അടക്കം ആറ് പേരാണ് ഉണ്ടായിരുന്നത്. കടയിൽ നിന്ന് അരിയും സാധനങ്ങളും വാങ്ങി പോസ്റ്ററുകൾ പതിപ്പിച്ച ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്.

വനിതാ മതിലിനെതിരെയാണ് മാവോയിസ്റ്റ് സംഘം പോസ്റ്റർ ഒട്ടിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തത്. നേരത്തെ, വയനാട് തലപ്പുഴക്കടുത്ത് പേര്യയിൽ ആയുധധാരികളായ ഒമ്പതംഗ മാവോയിസ്റ്റ് സംഘമെത്തിയ വാർത്തകൾ പുറത്ത് വന്നിരുന്നു. ആ സംഘത്തിലെ മൂന്ന് പേർ സ്ത്രീകളായിരുന്നു.

പോസ്റ്ററുകൾ പതിച്ചതിനൊപ്പം ഇവർ ലഘുലേഖകൾ പ്രദേശവാസികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. കടയിൽ നിന്നും അരിയുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയാണ് ഇവർ മടങ്ങിയത്. മാവോവാദി സംഘം കടയിലെത്തുമ്പോൾ കുറച്ചു പേർ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

മലയാളത്തിലാണ് ഇവർ സംസാരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സാധനങ്ങളുടെ പേരുകൾ എഴുതിയ കുറിപ്പുമായാണ് ഇവർ കടയിലെത്തിയത്. ആവശ്യമായ സാധനങ്ങൾ എടുത്ത ശേഷം 1,200 രൂപ കടയുടമയ്ക്ക് സംഘം നൽകി.ബ്രാഹ്മണ്യ ഹിന്ദുത്വത്തെ കുഴിച്ച് മൂടുക, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പൊരുതുക എന്നാണ് പോസ്റ്ററിലുള്ളത്. കബനി ദളത്തിന്റെ ബുള്ളറ്റിനായ കാട്ടുതീയുടെ കോപ്പികളാണ് വിതരണം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP