Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻജിനീയറിങ് രംഗത്ത് അത്ഭുതങ്ങൾ കാണിക്കാൻ ഉറച്ച് ചൈന മുമ്പോട്ട്; 50 കിലോമീറ്റർ നീളമുള്ള ലോകത്തെ ഏറ്റവും വലിയ കടൽപ്പാലം നിർമ്മിച്ചതിന് തൊട്ടു പിന്നാലെ ലോകത്തെ ഏറ്റവും വലിയ ഡബിൾഡക്കർ സസ്പെൻഷൻ ബ്രിഡ്ജുമായി ചൈന; ശതകോടികൾ മുടക്കി പണിയുന്ന പാലത്തിൽ രണ്ട് നിരയായി ആറ് വീതം 12 ലെയ്നുകൾ

എൻജിനീയറിങ് രംഗത്ത് അത്ഭുതങ്ങൾ കാണിക്കാൻ ഉറച്ച് ചൈന മുമ്പോട്ട്; 50 കിലോമീറ്റർ നീളമുള്ള ലോകത്തെ ഏറ്റവും വലിയ കടൽപ്പാലം നിർമ്മിച്ചതിന് തൊട്ടു പിന്നാലെ ലോകത്തെ ഏറ്റവും വലിയ ഡബിൾഡക്കർ സസ്പെൻഷൻ ബ്രിഡ്ജുമായി ചൈന; ശതകോടികൾ മുടക്കി പണിയുന്ന പാലത്തിൽ രണ്ട് നിരയായി ആറ് വീതം 12 ലെയ്നുകൾ

മറുനാടൻ മലയാളി ബ്യൂറോ

സോൾ: യാംഗ്സീ നദിക്ക് മേൽ ലോകത്തിലെ ഏറ്റവും നീളമേറിയ ഡബിൾ-ഡക്കർ സസ്പെൻഷൻ ബ്രിഡ്ജ് പണിത് റെക്കോർഡിട്ടിരിക്കുകയാണ് ചൈന.

50 കിലോമീറ്റർ നീളമുള്ള ലോകത്തെ ഏറ്റവും വലിയ കടൽപ്പാലം നിർമ്മിച്ചതിന് തൊട്ടു പിന്നാലെയാണ് ലോകത്തെ ഏറ്റവും വലിയ ഡബിൾഡക്കർ സസ്പെൻഷൻ ബ്രിഡ്ജുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്. ശതകോടികൾ മുടക്കി പണിയുന്ന പാലത്തിൽ രണ്ട് നിരയായി ആറ് വീതം 12 ലെയ്നുകളുണ്ട്. യാംഗ്സിഗ്യാങ് ബ്രിഡ്ജ് എന്നാണ് പുതിയ പാലം അറിയപ്പെടുന്നത്.ചുരിക്കിപ്പറഞ്ഞാൽ എൻജിനീയറിങ് രംഗത്ത് അത്ഭുതങ്ങൾ കാണിക്കാനുറച്ചാണ് ചൈന മുന്നോട്ട് പോകുന്നത്.

ഒരു സ്പാനിൽ 1700 മീറ്റർ നീളമുള്ള പാലത്തിന്റെ നിർമ്മാണ ചെലവ് 900 പൗണ്ട് അഥവാ എട്ട് ബില്യൺ യുവാനാണ്. ലോകത്തിലെ ഏറ്റവും നീളമേറിയ സസ്പെൻഷൻ ബ്രിഡ്ജാണ് ജപ്പാനിലെ അകാഷി കൈക്യോ ബ്രിഡ്ജ്. എന്നാൽ ഇതിന് ഒരു ലെവൽ മാത്രമേയുള്ളൂവെന്നതിനാൽ ചൈനയിലെ പുതിയ പാലം ഇതിനെ പുറകിലാക്കുന്നു. ഹോംഗ്കോംഗിലെ മകാവുവിനെയും സുഹായിയെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം നിർമ്മിച്ച് ചൈന റെക്കോർഡിട്ട വാർത്ത പുറത്ത് വന്ന് അധിക ദിവസം കഴിയുന്നതിന് മുമ്പാണ് പുതിയ ഡബിൾഡക്കർ സസ്പെൻഷൻ ബ്രിഡ്ജിനെക്കുറിച്ചുള്ള വാർത്തയും ചൈനയിൽ നിന്നുമെത്തിയിരിക്കുന്നത്.

അടുത്ത ഒക്ടോബറോടെ യാംഗ്സിഗ്യാങ് ബ്രിഡ്ജിന്റെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ മുകളിലത്തെ ഡെക്കിൽ ആറ് ലെയ്നുകളും താഴത്തെ ഡെക്കിൽ ആറ് ലെയ്നുകളുമാണുള്ളത്. കാൽനടയാത്രക്കാർക്ക് രണ്ട് വശങ്ങളിലും നടപ്പാതകളുണ്ട്. റോഡ് വേ ഓവർഹെഡ് കേബിളുകളാൽ പിന്തുണക്കപ്പെട്ട ബ്രിഡ്ജാണ് സസ്പെൻഷൻ ബ്രിഡ്ജ് എന്നറിയപ്പെടുന്നത്. രണ്ട് ടവറുകൾക്കിടയിലുള്ള ദൂരം കമ്പികളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന പാലമാണിത്. യാംഗ്സിഗ്യാങ് ബ്രിഡ്ജിന്റെ സ്പാൻ സിംഗിൾ സിഹൗമെൻ ബ്രിഡ്ജിനേക്കാൾ 50 മീറ്റർ നീളമേറിയതാണിത്.

ലോകത്തിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ സസ്പെൻഷൻ ബ്രിഡ്ജായ ഇതും ചൈനയിലാണ്. സാൻഫ്രാൻസിസ്‌കോയിലെ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജിന്റെ സ്പാനിനേക്കാൾ 420 മീറ്റർ കൂടുതലാണ് യാംഗ്സിഗാംഗിന്റെ സ്പാൻ. മധ്യചൈനയിലെ ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് യാംഗ്സിഗ്യാങ് പാലം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേസത്ത് 10 മില്യൺ പേരാണ് താമസക്കാരായുള്ളത്. തിരക്കേറിയ ഈ നഗരത്തിൽ യാംഗ്സിക്ക് കുറുകെ ഒമ്പത് പാലങ്ങളുണ്ട്.

ചൈനയിലെ ഏറ്റവും നീളമേറിയ നദിയാണ് യാംഗ്സി. യാംഗ്സിഗ്യാങ് ഡെക്കിന്റെ പ്രധാനപ്പെട്ട സ്ട്രക്ചറിന് 49 കൊളോസൽ സ്റ്റീൽ ബീമുകളാണുള്ളത്. ഇവയ്ക്കോരോന്നിനും 1000 ടൺ ഭാരമുണ്ട്. 185 ഏഷ്യൻ ആനകളുടെ ഭാരത്തിന് തുല്യമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP