Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിരിവയ്ക്കാൻ വൃത്തിയുള്ള സ്ഥലം വേണമെന്ന ആവശ്യവുമായി പ്രതിഷേധം; നിരോധനാജ്ഞ നിലനിൽക്കുന്ന വലിയ നടപന്തലിൽ നാമജപവുമായി എത്തിയപ്പോൾ പൊലീസ് തടഞ്ഞു; അയ്യപ്പ സന്നിധിയിൽ ശരണം വിളിക്കാൻ അനുവദിക്കാത്തത് എന്ത് ന്യായമെന്ന് ഭക്തർ; നെയ്യഭിഷേകം ബുക്ക് ചെയ്യാത്തവരെ തടയാനുള്ള പൊലീസ് ശ്രമത്തിൽ പ്രതിഷേധം കനത്തു; നേതൃത്വം നൽകിയവരെ നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ സംഘടിതമായി എതിർത്തു; എല്ലാ പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തത് ബലം പ്രയോഗിച്ച്

വിരിവയ്ക്കാൻ വൃത്തിയുള്ള സ്ഥലം വേണമെന്ന ആവശ്യവുമായി പ്രതിഷേധം; നിരോധനാജ്ഞ നിലനിൽക്കുന്ന വലിയ നടപന്തലിൽ നാമജപവുമായി എത്തിയപ്പോൾ പൊലീസ് തടഞ്ഞു; അയ്യപ്പ സന്നിധിയിൽ ശരണം വിളിക്കാൻ അനുവദിക്കാത്തത് എന്ത് ന്യായമെന്ന് ഭക്തർ; നെയ്യഭിഷേകം ബുക്ക് ചെയ്യാത്തവരെ തടയാനുള്ള പൊലീസ് ശ്രമത്തിൽ പ്രതിഷേധം കനത്തു; നേതൃത്വം നൽകിയവരെ നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ സംഘടിതമായി എതിർത്തു; എല്ലാ പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തത് ബലം പ്രയോഗിച്ച്

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: അത്യന്തം നാടകീയവും സംഘർഷഭരിതവുമായിരുന്നു സന്നിധാനത്തെ സംഭവവികാസങ്ങൾ. നട തുറന്ന് ആദയ മൂന്ന് ദിവസവും ശാന്തമായിരുന്നെങ്കിലും അപ്രതീക്ഷിതമായിട്ടാണ് ഇന്ന് രാത്രി നടയടയ്ക്കാൻ അരമണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ നാമജപ സമരവുമായി ഭക്തർ ഒത്തുകൂടിയത്. തങ്ങൾക്ക് വിരി വയ്ക്കാൻ അനുവദിച്ച സ്ഥലത്ത് വേണ്ട ശുചിത്വമില്ലെന്നും പൊലീസ് നിയന്ത്രണങ്ങളുടെ പേരിൽ തങ്ങളെ പിടിച്ചുകെട്ടുന്ന നിലപാടാണ് പൊലീസിന് എന്നും ആരോപിച്ചാണ് മാളികപ്പുറത്ത് നിന്നും വലിയ നടപന്തലിലേക്ക് ഭക്തർ എത്തിയത്.

ശബരിമല സന്നിധാനത്തെ വലിയ നടപ്പന്തലിൽ പ്രതിഷേധം നടത്തിയ നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നടയടക്കുന്നതിന് തൊട്ടമുമ്പാണ് വലിയ നടപ്പന്തലിൽ അപ്രതീക്ഷിതമായി നാമജപം നടത്തി പ്രതിഷേധം നടത്തിയത്. നിരോനാജ്ഞ നിലനിൽക്കുന്ന സ്ഥലത്ത് പ്രതിഷേധം നിയമവിരുദ്ധമാണെന്ന് കാണിച്ചായിരുന്നു പൊലീസ് നടപടി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ സംഘപരിവാർ,അയ്യപ്പ കർമ്മസമിതി നേതാക്കളെ മാത്രം പൊലീസ് അറസ്റ്റ് ചെയ്യാൻ നോക്കിയെങ്കിലും തങ്ങളെ എല്ലാവരേയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് കൂടുതൽ പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം ഞങ്ങൾ പ്രതിഷേധം നടത്തുകയല്ല. തങ്ങൾ ഭക്തരാണെന്നും നട അടക്കുന്നത് വരെ നാമജപം നടത്താൻ ഞങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞത്.

എന്നാൽ പൊലീസ് മനഃപൂർവ്വം സ്ഥിതി വഷളാക്കിയെന്നാണ് ഭക്തർ ആരോപിക്കുന്നത്. തങ്ങളുടെ കയ്യിൽ നെയ്യഭിഷേകത്തിനുള്ള പാസ് ുണ്ടായിരുന്നുവെന്നും രാജേഷ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഭക്തൻ പറയുന്നു. പ്രതിഷേധം അവസാനിപ്പിക്കാൻ പല തവണ പൊലീസ് ആവശ്യപ്പെട്ടിട്ടും ഭക്തർ അതിന് തയ്യാറായില്ല. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലമാണ് എന്ന് പറഞ്ഞിട്ടും പിന്മാറാൻ ഭക്തർ തയ്യാറായില്ല.

അറസ്റ്റ് ചെയ്തവരെ കൊണ്ടുപോകാനായി കൂടുതൽ പൊലീസിനെ പമ്പയിൽ വിന്യസിച്ചതായാണ് റിപ്പോർട്ട്. ആദ്യം അറസ്റ്റിന് വഴങ്ങാമെന്ന് അറിയിച്ചെങ്കിലും നെയ്യഭിഷേകം നടത്താതെ മടങ്ങില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. ഇതോടെയാണ് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് നടപടികലിലേക്ക് നീങ്ങിയത്. പൊലീസ് നടപടിയിൽ ഒരാൾക്ക് പരിക്കേറ്റുവെന്നും സൂചനയുണ്ട്. കട്ടപ്പനയിൽ നിന്ന് വന്ന അജേഷ് എന്നയാൾക്കാണ് പരിക്കേറ്റത്. നിലത്ത് വീണ് പരിക്കേറ്റതായാണ് വിവരം. ഇദ്ദേഹത്തെ സന്നിധാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്നിധാനവും പരിസരവും ശക്തമായ പൊലീസ് വലയത്തിലാണ് ഇപ്പോൾ.

മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവർക്ക് വിരിവെക്കാനും മറ്റും പൊലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരിൽ സംശയം തോന്നുന്നവരെ പൊലീസ് നീക്കം ചെയ്യാൻ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. പൊലീസ് നീക്കം ചെയ്തവർ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. സംഘപരിവാർ അയ്യപ്പ കർമ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശമാണെന്നും നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്ന് പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാൽ പ്രതിഷേധക്കാർ ഇതുവരെ പിന്മാറാൻ തയ്യാറായില്ല. പ്രതിഷേധം തുടർന്ന സാഹചര്യത്തിലാണ് നാല് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ എടുക്കുന്നതിനെതിരെയും പ്രതിഷേധം നടന്നു.അതേസമയം ഞങ്ങൾ പ്രതിഷേധം നടത്തുകയല്ല ശരണം വിളിക്കുകയാണെന്നുമായിരുന്നു ഇവർ പൊലീസിനോട് പറഞ്ഞത്. തങ്ങൾ ഭക്തരാണെന്നും നട അടക്കുന്നത് വരെ നാമജപം നടത്താൻ ഞങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് ഇവർ പൊലീസിനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP