Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിഐപികളുടെ ബന്ധുക്കളായ നിരവധി സ്ത്രീകൾ മലചവിട്ടിയിരുന്നു; കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തോടൊപ്പം എല്ലാവർഷവും മണ്ഡലകാലത്ത് റിപ്പോർട്ടിങ്ങിനായി മലകയറിയിരുന്നു; ഞങ്ങൾ വ്രതമെടുത്ത് ആയിരുന്നില്ല മലയ്ക്ക് പോയിരുന്നത്; അതുകൊണ്ട് മാളികപ്പുറം വഴിയാണ് നടയ്ക്കൽ എത്തിയിരുന്നത്; ശബരിമലയിൽ വിഐപികളുടെ ബന്ധുക്കൾ മലചവിട്ടിയിരുന്നുവെന്ന് ജന്മഭൂമി മുൻ എഡിറ്ററും പ്രശസ്ത പത്രപ്രവർത്തകയുമായിരുന്ന ലീലാമേനോന്റെ ആത്മകഥയിലും പരാമർശം

വിഐപികളുടെ ബന്ധുക്കളായ നിരവധി സ്ത്രീകൾ മലചവിട്ടിയിരുന്നു; കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തോടൊപ്പം എല്ലാവർഷവും മണ്ഡലകാലത്ത് റിപ്പോർട്ടിങ്ങിനായി മലകയറിയിരുന്നു; ഞങ്ങൾ വ്രതമെടുത്ത് ആയിരുന്നില്ല മലയ്ക്ക് പോയിരുന്നത്; അതുകൊണ്ട് മാളികപ്പുറം വഴിയാണ് നടയ്ക്കൽ എത്തിയിരുന്നത്; ശബരിമലയിൽ വിഐപികളുടെ ബന്ധുക്കൾ മലചവിട്ടിയിരുന്നുവെന്ന് ജന്മഭൂമി മുൻ എഡിറ്ററും പ്രശസ്ത പത്രപ്രവർത്തകയുമായിരുന്ന ലീലാമേനോന്റെ ആത്മകഥയിലും പരാമർശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ വിഐപികളുടെ ബന്ധുക്കൾ മലചവിട്ടിയിരുന്നുവെന്ന് ജന്മഭൂമി മുൻ എഡിറ്ററും പ്രശസ്ത പത്രപ്രവർത്തകയുമായിരുന്ന ലീലാമേനോന്റെ ആത്മകഥയിലും പരാമർശം.'ഇന്ന് ജയമാല വിവാദം കൊഴുക്കുമ്പോൾ ഞാൻ ഓർമിക്കുന്നത് അക്കാലത്ത് വിഐപികളുടെ ബന്ധുക്കളായ സ്ത്രീകൾ മലചവിട്ടിയിരുന്നു എന്ന വസ്തുതയാണ്' എന്നാണ് പരാമർശം. തൃശൂർ കറണ്ട് ബുക്‌സ് പ്രസിദ്ധീകരിച്ച ലീലാമേനോന്റെ ആത്മകഥയായ 'നിലയ്ക്കാത്ത സിംഫണി'യുടെ പേജ് 151 ൽ അഞ്ചാമത്തെ പാരഗ്രാഫിൽ ശബരിമല റിപ്പോർട്ടിനെക്കുറിച്ച് പറയുന്ന ഭാഗത്താണിത്.

കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തോടൊപ്പം എല്ലാവർഷവും മണ്ഡലകാലത്ത് റിപ്പോർട്ടിങ്ങിനായി മലകയറിയ കാര്യവും ആത്മകഥയിലുണ്ട്. കൊല്ലവർഷം 1032 നവംബർ 10ന് ജനിച്ച ലീലാമേനോൻ 48 - 50 വയസുള്ളപ്പോഴാണ് കരുണാകരനോടൊപ്പം ശബരിമല കയറിയെന്നാണ് കരുതുന്നത്. ഇതു ശരിവച്ച് ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസ് ഒരു സ്വകാര്യ ചാനലിൽ പ്രസ്താവന നടത്തിയിരുന്നു.

''കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹത്തോടൊപ്പം എല്ലാക്കൊല്ലവും പത്രക്കാരും മലകയറി. കൂട്ടത്തിൽ ഞാനും. കരുണാകരൻ വളരെ വേഗത്തിലാണ് അന്ന് മല കയറിയിരുന്നത്. അത് അദ്ദേഹത്തിന്റെ ആക്‌സിഡന്റിന് മുമ്പാണ് എന്നോർക്കണം. ഞങ്ങൾക്കാർക്കും അദ്ദേഹത്തിന്റെ ഒപ്പമെത്താൻ സാധിച്ചിരുന്നില്ല. ഓൾ ഇന്ത്യാ റേഡിയോയിലെ തിരുവാർപ്പ് ബാലനും കേരളശബ്ദത്തിലെ കേശവൻനായരും ഒഴിച്ച്. ഞാൻ തീർത്തും പുറകിൽ ആകാറാണ് പതിവ്.

പക്ഷേ എന്റെ സഹപ്രവർത്തകർ ക്ഷമയോടെ എന്നോടൊപ്പം നടക്കുകയും ഞാൻ ക്ഷീണിക്കുമ്പോൾ വഴിയിൽനിന്ന് കട്ടൻകാപ്പി വാങ്ങി തരികയും ചെയ്തിരുന്നു. കരുണാകരൻ രാത്രി താമസിക്കുമ്പോൾ ഞങ്ങളും രാത്രി മലയിൽ തങ്ങി. അദ്ദേഹത്തിനൊപ്പം കഞ്ഞിയും പയറും കഴിച്ചു. ഇന്ദിരാഗാന്ധിയെ ശബരിമല ദർശനത്തിന് കൊണ്ടുവരണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ അതിന് ഹെലികോപ്റ്റർ വരാൻ സൗകര്യമുണ്ടായിരിക്കണം. തന്റെ ആവനാഴിയിലെ സകല തന്ത്രങ്ങളും പ്രയോഗിച്ചിട്ടും ഹെലിപ്പാഡ് നിർമ്മിക്കാനുള്ള സ്ഥലം തരപ്പെടുത്താൻ കരുണാകരന് ആയില്ല. ഞങ്ങൾ വ്രതമെടുത്ത് ആയിരുന്നില്ല മലയ്ക്ക് പോയിരുന്നത്. അതുകൊണ്ട് മാളികപ്പുറം വഴിയാണ് നടയ്ക്കൽ എത്തിയിരുന്നത്'' എന്നിങ്ങനെയാണ് ആത്മകഥയിൽ വിവരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP