Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോകത്തെ ഏറ്റവും മലിനമായ വായു ശ്വസിക്കുന്നത് ഇന്ത്യക്കാർ; ഡൽഹിക്കാർ ശ്വസിക്കുന്നത് ലണ്ടൻ നഗരത്തിന്റെ ഏഴിരട്ടി രോഗാതുരമായ വായു; വൈകുന്നേരവും മാസ്‌ക് വെക്കാതെ പുറത്തിറങ്ങിയാൽ മരണം വരെ സംഭവിക്കും; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ഇന്ത്യയുടെ മാനം കെടുത്താൻ പോന്നത്

ലോകത്തെ ഏറ്റവും മലിനമായ വായു ശ്വസിക്കുന്നത് ഇന്ത്യക്കാർ; ഡൽഹിക്കാർ ശ്വസിക്കുന്നത് ലണ്ടൻ നഗരത്തിന്റെ ഏഴിരട്ടി രോഗാതുരമായ വായു; വൈകുന്നേരവും മാസ്‌ക് വെക്കാതെ പുറത്തിറങ്ങിയാൽ മരണം വരെ സംഭവിക്കും; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് ഇന്ത്യയുടെ മാനം കെടുത്താൻ പോന്നത്

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തേറ്റവും മലിനമായ വായു ശ്വസിക്കുന്നത് രാജ്യ തലസ്ഥാനമായ ഡൽഹിയിലുള്ളവരാണെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. തിരക്കേറിയ സമയത്ത് ഡൽഹിയിലെ വായു ലണ്ടനിലേതിനെക്കാൾ ഏഴിരട്ടി മോശമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലഭ്യമായതിലേറ്റവും മോശമെന്ന വിഭാഗത്തിലാണ് ഡൽഹിയിലെ വായുവിനെ ലോകാരോഗ്യ സംഘടന വിലയിരുത്തിയിട്ടുള്ളത്. പുലർകാലങ്ങളിൽ പുറതത്തിറങ്ങരുതെന്നും വൈകിട്ട് മാസ്‌ക് ധരിച്ചിരിക്കണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

ഡൽഹിയിലെ ശരാശരി വായൂമലിനീകരണത്തോത് (പിഎം2.5 സകോർ) 187 ആണ്. ഏറ്രവും തിരക്കേറിയ സമയത്തുപോലും ലണ്ടനിലെ മലിനീകരണത്തോത് 27 മാത്രമാണ്. ബർമിങ്ങാമിലേക്ക് 15-ഉം. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന സൂക്ഷ്മകണങ്ങളുടെ അളവ് അനുസരിച്ചാണ് പിഎം2.5 സ്‌കോർ നിർണയിക്കുന്നത്.

പുലർച്ചെയും സൂര്യോദയത്തിന് പിന്നാലെയും ഡൽഹിയിൽ പ്രഭാതസവാരിക്ക് ഇറങ്ങരുതെന്ന് ആളുകൾക്ക് മുന്നറിയിപ്പ് നൽകുമെന്ന് സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് അറിയിച്ചു. ആസ്ത്മയുള്ളവരോട് മരുന്ന് ഏതുസമയവും കൈയെത്തുംദൂരത്ത് സൂക്ഷിക്കണമെന്നും നിർദ്ദേശിക്കും. മാർച്ചിൽ ലോകാരോഗ്യസംഘടന പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് ലോകത്ത് ഏറ്റവും മലിനമായ അന്തരീക്ഷമുള്ള പത്തുരാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വയലുകളിൽ വിളവെടുപ്പിനുശേഷമുള്ള വൈക്കോലും മറ്റും തീവെച്ചുനശിപ്പിക്കുന്നത് ആരംഭിക്കുന്നതോടെ, അടുത്തയാഴ്ചമുതൽ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വീണ്ടുമുയരുമെന്ന് സുപ്രീംകോടതി നിയോഗിച്ച എൻവയോൺമെന്റ് പൊല്യൂഷൻ അഥോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബർ ആദ്യമാണ് വയലുകളിൽ തീവെയ്ക്കൽ തുടങ്ങിയത്. തീവെയ്ക്കരുതെന്ന് സർക്കാരിന്റെ നിർദ്ദേശമുണ്ടെങ്കിലും കർഷകർ അത് പരിഗണിക്കാറില്ല.

വായൂ മലിനീകരണം കുറയ്ക്കുന്നതിന് ഉത്സവങ്ങൾക്കും മറ്റുമുള്ള പടക്കം പൊട്ടിക്കലിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. രാത്രി എട്ടിനും പത്തിനും ഇടയിൽ മാത്രമേ പടക്കം പൊട്ടിക്കാവൂ എന്നാണ് കോടതി ഉത്തരവ്. അധികം പുക വമിക്കാത്ത തരത്തിലുള്ള പടക്കം വേണം പൊട്ടിക്കാനെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP