Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിസുന്ദരികളായ മദാമ്മമാരെ വലവീശിപ്പിടിക്കുന്നതിൽ മിടുക്കൻ; ലണ്ടൻ നൈറ്റ് ക്ലബ്ബുകളിലെ സ്ഥിരം സാന്നിധ്യം; ക്രിക്കറ്റിൽ ദൈവമായപ്പോഴും കുത്തഴിഞ്ഞ ജീവിതംകൊണ്ട് ശ്രദ്ധനേടി; മാമൂലുകളെ ഇപ്പോഴും മുറുകെ പിടിക്കുന്ന പാക്കിസ്ഥാനിലെ ജനങ്ങൾ എന്തുകൊണ്ടാണ് മദാമ്മമാരുടെ ഹീറോയായ ഇമ്രാൻ ഖാനെ പ്രധാനമന്ത്രിയാക്കുന്നത്

അതിസുന്ദരികളായ മദാമ്മമാരെ വലവീശിപ്പിടിക്കുന്നതിൽ മിടുക്കൻ; ലണ്ടൻ നൈറ്റ് ക്ലബ്ബുകളിലെ സ്ഥിരം സാന്നിധ്യം; ക്രിക്കറ്റിൽ ദൈവമായപ്പോഴും കുത്തഴിഞ്ഞ ജീവിതംകൊണ്ട് ശ്രദ്ധനേടി; മാമൂലുകളെ ഇപ്പോഴും മുറുകെ പിടിക്കുന്ന പാക്കിസ്ഥാനിലെ ജനങ്ങൾ എന്തുകൊണ്ടാണ് മദാമ്മമാരുടെ ഹീറോയായ ഇമ്രാൻ ഖാനെ പ്രധാനമന്ത്രിയാക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ പിന്തുണയോടെ പാക്കിസ്ഥാൻ തെഹ്‌രീക്-ഐ-ഇൻസാഫ് (പിടിഐ) പാർട്ടി മുന്നേറുമ്പോൾ പുതിയ പ്രധാനമന്ത്രിയായി പാക് ജനത മനസ്സിൽക്കാണുന്നത് അവരുടെ എക്കാലത്തെയും വലിയ ഹീറോയെയാണ്. 1992-ൽ പാക്കിസ്ഥാനെ ക്രിക്കറ്റ് ലോകകപ്പിലേക്ക് നയിച്ച ഓൾറൗണ്ടർ ഇമ്രാൻ ഖാനെ. മതവും മാമൂലുകളും മുറുകെപ്പിടിക്കുന്ന, മതഭീകരർ നടമാടുന്ന പാക്കിസ്ഥാനിൽ, അതിനൊക്കെ വിരുദ്ധമായി ജീവിക്കുന്ന ഇമ്രാൻ എങ്ങനെ പ്രധാനമന്ത്രിയാകുമെന്ന ചോദ്യവും ഒരുഭാഗത്ത് ഉയരുന്നുണ്ട്.

1992-ൽ ലോകകപ്പിലേക്ക് പാക്കിസ്ഥാനെ നയിച്ച ക്യാപ്റ്റനാണ് ഇമ്രാൻ ഖാൻ. ഇന്ത്യക്ക് സച്ചിൻ തെണ്ടുൽക്കർ ദൈവമായതുപോലെ പാക് ക്രിക്കറ്റ് ആരാധകർ ഇമ്രാനും അത്തരമൊരു സ്ഥാനമാണ് നൻകിയിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് ഇമ്രാൻ ഖാൻ ശരിക്കുമൊരു പ്ലേ ബോയ് ആയിരുന്നു. ലണ്ടനിൽ മദാമ്മമാരുടെ ഉറക്കം കളഞ്ഞ സുന്ദരൻ. നൈറ്റ് ക്ലബ്ബുകളിൽ സ്ഥിരം സാന്നിധ്യം. കൗമാരരകാലത്തുതന്നെ ഇംഗ്ലണ്ടിലെത്തിയ ഇമ്രാൻ ഖാൻ വളർന്നതും ജീവിച്ചതും ശരിക്കുമൊരു സായിപ്പിനെപ്പോലെയാണ്.

ധനാഢ്യനായ സിവിൽ എൻജിനീയറുടെ മകനായി ജനിച്ച ഇമ്രാൻ ഖാൻ ചെറുപ്പത്തിലേ ലണ്ടനിലെത്തിയതാണ്. വോഴ്‌സസ്റ്ററിലെ റോയൽ ഗ്രാമർ സ്‌കൂളിൽ ചേർന്നപ്പോൾത്തന്നെ, എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു പഠനത്തിലും ക്രിക്കറ്റിലും അതിസമർഥനായിരുന്ന ഇമ്രാൻ ഖാൻ. പിന്നീട് ഓക്‌സ്ഫഡിലെ കെബിൾ കോളേജിൽ ഫിലോസഫിയും ഇക്കണോമിക്‌സും പൊളിറ്റിക്‌സും പഠിക്കാനെത്തി.

എൺപതുകളുടെ തുടക്കത്തിൽ സസക്‌സിനുവേണ്ടി അദ്ദേഹം കളിക്കാൻ തുടങ്ങി. പാക്കിസ്ഥാൻ ടീമിലും സ്ഥാനം നേടി. പാക്കിസ്ഥാൻ ടീമിലെത്തിയെങ്കിലും ലണ്ടനിലായിരുന്നു ഏറിയസമയവും. നൈറ്റ്ബ്രിഡ്ജിലെ ഫ്‌ളാറ്റിലായിരുന്നു താമസം. ഒട്ടേറെ സ്ത്രീ സൗഹൃദങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. സൂസന്ന കോൺസ്റ്റന്റൈനും ലേഡി ലിസ കാംബലും എമ്മ സെർജന്റുമൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ പലകാലങ്ങളിൽ കടന്നുപോയി. സ്ത്രീകളെ മയക്കുന്നതരം സുഗന്ധമായിരുന്നു ഇമ്രാനെന്നാണ് അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന മോൽ മാരി ഹെൽവിൻ ഒരിക്കൽ പറഞ്ഞത്.

തന്റെ രാജ്യത്ത് ഇത്തരത്തിൽ പെൺകുട്ടികളുമായി ഇടപഴകാൻ സാധിക്കാത്തതിൽ നിരാശനായ കാലവും ഇമ്രാനുമുണ്ടായിരുന്നു. 1984-ൽ നൽകിയ ഒരഭിമുഖത്തിൽ പാക്കിസ്ഥാനിൽ ഡിസ്‌കോകളോ ബാറുകളോ പെൺകുട്ടികളെ കണ്ടുമുട്ടാനുള്ള സ്ഥലങ്ങളോ ഇല്ലാത്തത്തിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.

ബ്രി്ട്ടീഷ് ശൈലിയിലാണ് അദ്ദേഹം വളർന്നത്. നൈറ്റ് ക്ലബ്ബുകളിൽ സുന്ദരുമാർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ട്രാംപ് എന്ന നൈറ്റ് ക്ലബ്ബിൽവച്ചാണ് 1986-ൽ സീറ്റ വൈറ്റിനെ ഇമ്രാൻ ഖാൻ പരിചയപ്പെടുന്നത്. പത്തുവർഷത്തിനുശേഷം തന്റെ ആദ്യഭാര്യ ജമൈമ ഗോൾഡ്‌സ്മിത്തിനെ ഇമ്രാൻ കണ്ടുമുട്ടിയതും ഇവിടെവെച്ചുതന്നെ. ട്രാംപിൽ ഒരുകാലത്ത് ജമൈമയുമായി നിത്യസന്ദർശകനായിരുന്നു ഇമ്രാൻ ഖാൻ.

1992-ൽ ക്രിക്കറ്റിൽനിന്ന് വിരമിച്ചതോടെ, പ്ലേബോയ് ശൈലിയിലുള്ള ജീവിതത്തോടും അദ്ദേഹം വിടപറയാൻ തുടങ്ങി. പാക്കിസ്ഥാനിൽ തനിക്ക് പുതിയൊരു ദൗത്യമുണ്ടെന്ന തിരിച്ചറിവായിരുന്നു അതിന് പിന്നിൽ. ആദ്യകാമുകിയായ സീറ്റ വൈറ്റിൽ ഇമ്രാന് ഒരു മകൾ ജനിച്ചിരുന്നു. ടൈറിയാൻ എന്ന മകൾ തന്റേതല്ലെന്ന് ഇമ്രാൻ വാദിച്ചു. എന്നാൽ, 1997-ൽ കോടതി കുട്ടി ഇമ്രാന്റേതുതന്നെയെന്ന് വിധിച്ചു.

പാക്കിസ്ഥാനിൽ സ്ഥിരതാമസമാക്കിയ ഇമ്രാൻ, 1994-ൽ അമ്മയുടെ പേരിലൊരു ക്യാൻസർ ആശുപത്രിക്ക് ധനസമാഹരണം നടത്തിക്കൊണ്ടാണ് പൊതുപ്രവർത്തനത്തിന് തുടക്കമിട്ടത്. യഹൂദവംശജയും തന്നെക്കാൾ 20 വയസ്സിനെങ്കിലും ഇളപ്പവുമുള്ള ജമൈമയെ 1995-ൽ ഇമ്രാൻ വിവാഹം കഴിച്ചത് പാക്കിസ്ഥാനിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. എന്നാൽ, ക്രിക്കറ്റിലൂടെ അദ്ദേഹം ആർജിച്ച വ്യക്തിപ്രഭാവം അതിനെ അതിജീവിക്കാൻ അദ്ദേഹത്തെ സഹായിച്ചു.

1996-ൽ ഇമ്രാൻ ഖാൻ തന്റെ രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്തു. പിറ്റേക്കൊല്ലമാണ് ജമൈമ സുലൈമാൻ ഇസ ഖാൻ തന്റെ ആദ്യമകനെ പ്രസവിച്ചത്. 1997-ലെ തിരഞ്ഞെടുപ്പിൽ ഇമ്രാന്റെ പാർട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 1999-ൽ ഖ്വാസിം എന്ന രണ്ടാമത്തെ മകനെയും ജമൈമ പ്രസവിച്ചു. പഠനം തുടരുന്നതിനുവേണ്ടി ജമൈമ ലണ്ടനിലേക്ക് നീങ്ങിയതോടെ ഇമ്രാൻ ഒറ്റയ്ക്കായി. പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾകൂടിയായതോടെ, ദാമ്പത്യം ബാധ്യതയായി. 2004-ൽ ഇമ്രാനും ജമൈമയും പിരിഞ്ഞു.

പക്ഷേ, പ്രണയം ഇമ്രാനെ വിട്ടുപോയില്ല. ജമൈമയുമായി വീണ്ടും ചേരുമെന്ന അഭ്യൂഹം പലതവണ ഉയർന്നുവന്നു. ഇതിനിടെ, ബിബിസി ലേഖികയായ റേഹം ഖാൻ ഇമ്രാന്റെ മനസ്സിലേക്കെത്തി. 2015-ൽ തുടങ്ങിയ അവരുടെ ബന്ധം പത്തുമാസമേ നീണ്ടുനിന്നുള്ളൂ. 2012-ൽ പാക്കിസ്ഥാനിലെത്തി ഇമ്രാനെ അഭിമുഖം നടത്തിയതുമുതൽ തുടങ്ങിയ ബന്ധമായിരുന്നു 2015-ൽ വിവാഹത്തിലെത്തിയത്.

ഇക്കൊല്ലം ഫെബ്രുവരിയിൽ ഇമ്രാൻ വീണ്ടും വിവാഹിതനായി. ഇക്കുറി സൂഫി പണ്ഡിതയായ ബുഷ്‌റ മനേകയാണ് ഇമ്രാന്റെ ജീവിതത്തിലേക്കെത്തിയത്. തന്റെ വധുവിന്റെ മുഖം വിവാഹം വരെ ഇമ്രാൻ പോലും കണ്ടിരുന്നില്ല. ബുഷ്‌റ ഇമ്രാന്റെ ജീവിതവിജയത്തിന് പിന്നിലെ മുഖ്യ ഉപദേഷ്ടാവാണെന്ന് കരുതുന്നവരുണ്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് പിന്നിലും ബുഷ്‌റയാണെന്നാണ് അവർ പറയുന്നത്.

നവാസ് ഷെരീഫിനെതിരായ കോടതിവിധി ഇമ്രാൻഖാന്റെ പാക്കിസ്ഥാൻ തെഹ്രീക് ഇ-ഇൻസാഫിന് അനുകൂലമാകുമെന്ന് നേരത്തെതന്നെ വിലയിരുത്തപ്പെട്ടിരുന്നു. സൈനിക നേതൃത്വത്തിന്റെ പിന്തുണ ഖാനൊപ്പമാണെ വാർത്തകളും പ്രചരിച്ചിരുന്നു. ഷരീഫിന്റെ സഹോദരനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ ഷഹബാസ് ഷരീഫാണ് പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസിനെ നയിച്ചത്. ഷരീഫിന് പത്തുവർഷം തടവ് വിധിച്ചുകൊണ്ടുള്ള കോടതിവിധി പുറത്തെത്തിയതോടെ രാജ്യമെങ്ങും 'അബ് സിർഫ് ഇമ്രാൻ ഖാൻ (ഇനി ഇമ്രാൻഖാൻ മാത്രം)' എന്ന മുദ്രാവാക്യവുമായി ബാനറുകൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഷരീഫിനെതിരേയുള്ള കേസിൽ കോടതിയിലും തെരുവിലും ഒരുപോലെ വിജയം നേടാൻ ഇമ്രാനായി. പാക്കിസ്ഥാനിലെ സൈനികനേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഇമ്രാൻ ഖാന്റെ നീക്കങ്ങളെന്നത് പരസ്യമായ രഹസ്യമായിരുന്നു.

രാഷ്ട്രീയത്തിൽ നവാസ് ഷരീഫിന്റെ പിൻഗാമിയാകുമെന്ന് ഉറപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ മകൾ മറിയം ഷരീഫിനെയും അഴിമതിക്കേസിൽ തളയ്ക്കാനായെന്നതാണ് ഇമ്രാൻഖാന്റെ വിജയമുറപ്പിച്ച മറ്റൊരു ഘടകം. ഷരീഫിനെപ്പം മറിയത്തിന് ഏഴുവർഷവും ഭർത്താവ് മുഹമ്മദ് സഫ്ദറിന് ഒരു വർഷവും കോടതി തടവ് വിധിച്ചിരുന്നു. ഷരീഫിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാക് സുപ്രീംകോടതി അയോഗ്യത കൽപിച്ചതോടെ പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസിന്റെ മുഴുവൻ പ്രതീക്ഷയും മറിയത്തിലായിരുന്നു. നാടുവാഴി രാഷ്ട്രീയത്തിന്റെ പ്രതീകമെന്നാണ് ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്നവർ മറിയത്തെ വിശേഷിപ്പിച്ചത്. അഴിമതി വിരുദ്ധക്കോടതിയുടെ വിധിയിൽ ജയിലിലായതോടെ മറിയത്തിന്റെ രാഷ്ട്രീയഭാവിക്കുമേലും കരിനിഴൽ പതിച്ചു. രാഷ്ട്രീയ വിവാദങ്ങളും അക്രമം നിറഞ്ഞ പ്രചാരണങ്ങൾക്കും ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് കോടിക്കണക്കിനുവരുന്ന പാക് ജനത ഇമ്രാൻ ഖാന് അനുകൂലമായ വിധിയെഴുത്ത് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP