Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൂറ്റൻ ഭാരം ചുമന്ന് പത്തുകിലോമീറ്റർ ഓടുന്നതിനിടയിൽ ശരീരം തളർന്നുവീണു; കിഡ്‌നിയും ലിവറുമടക്കം എല്ലാ അവയവങ്ങളും 70 ശതമാനം നശിച്ചു; ഇനിയും ജീവിതത്തിലേക്ക് മടക്കമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി; ലോകത്തെ ഏറ്ററവും ഉയരം കൂടിയ സൈനിക ക്യാമ്പിൽ നിയമിതനാകുമ്പോൾ രാജശേഖരന് ഓർത്തെടുക്കാനുള്ളത് ദൈവാനുഗ്രഹത്തിന്റെ അനുഭവകഥ

കൂറ്റൻ ഭാരം ചുമന്ന് പത്തുകിലോമീറ്റർ ഓടുന്നതിനിടയിൽ ശരീരം തളർന്നുവീണു; കിഡ്‌നിയും ലിവറുമടക്കം എല്ലാ അവയവങ്ങളും 70 ശതമാനം നശിച്ചു; ഇനിയും ജീവിതത്തിലേക്ക് മടക്കമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി; ലോകത്തെ ഏറ്ററവും ഉയരം കൂടിയ സൈനിക ക്യാമ്പിൽ നിയമിതനാകുമ്പോൾ രാജശേഖരന് ഓർത്തെടുക്കാനുള്ളത് ദൈവാനുഗ്രഹത്തിന്റെ അനുഭവകഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൽ ലെഫ്റ്റനന്റായി തമിഴ്‌നാട്ടുകാരൻ രാജശേഖർ ശനിയാഴ്ച ജോലിക്ക് ചേരുമ്പോൾ അത് അത്ഭുതമെന്നല്ലാതെ മറ്റൊന്നുമല്ല. ഡെഹ്‌റാഡൂണിലെ മിലിട്ടറി അക്കാദമിയിൽനിന്ന് വിജകരമായി പരിശീലനം പൂർത്തിയാക്കിയാണ് രാജശേഖർ സൈന്യത്തിൽ ഓഫീസർ റാങ്കിൽ ജോലിക്ക് പ്രവേശിച്ചത്. ഒരുഘട്ടത്തിൽ ഡോക്ടർമാർപോലും കൈയൊഴിഞ്ഞ, മരണം കാത്തുകിടന്നയാളായിരുന്നു രാജശേഖർ എന്നറിയുമ്പോഴേ ഈ നേട്ടത്തിന്റെ വലുപ്പം യഥാർഥത്തിൽ മനസ്സിലാകൂ.

അക്കാദമിയിലെ പരിശീലനത്തിനിടെ പരിക്കേറ്റാണ് രാജശേഖർ ആശുപത്രിയിലായത്. പഹ്‌ല കദം എന്ന പരിശീലനമുറയ്ക്കിടെയാണ് രാജശേഖർ വീണത്. വലിയ ഭാരവും ചുമത്ത് പത്തുകിലോമീറ്ററോളം ഓടുന്നതാണ് ഈ പരിശീലനമുറ. വീഴ്ചയിൽ കിഡ്‌നിക്കും കരളിനും പരിക്കേറ്റു. 70 ശതമാനത്തോളം തകരാർ സംഭവിച്ചതോടെ, രാജശേഖർ ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.

നാല്പത് ദിവസത്തോളമാണ് രാജശേഖർ ആശുപത്രിയിൽ കിടന്നത്. ഇതിൽ 18 ദിവസത്തോളം അത്യാസന്നനിലയിൽ തീവ്രപരിചരണ വിഭാഗത്തിൽ. താൻ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നാണ് ഡോക്ടർമാർ അക്കാദമി മേലധികാരികളോട് പറഞ്ഞിരുന്നതെന്ന് രാജശേഖർ ഓർക്കുന്നു. രാജശേഖർ മരിച്ചുവെന്നുപോലും അ്ഭ്യൂഹം പരന്നു. ഈ പരിശീലന മുറ ചെയ്യുന്നതിനിടെ രണ്ടു കേഡറ്റുകൾ അക്കൊല്ലം മരിച്ചതും അഭ്യൂഹത്തിന് ശക്തികൂട്ടി.

പതുക്കെ ആരോഗ്യത്തിലേക്ക് തിരിച്ചുവരാൻ തുടങ്ങിയതോടെ, സൈനിക മോഹം ഉപേക്ഷിച്ച് സാധാരണ ജോലിയെന്തെങ്കിലും നോക്കിയാൽ മതിയെന്നായിരുന്നു ഡോക്ടർമാരുടെ ഉപദേശം. അമ്മയും സഹോദരനും ഇതേ ഉപദേശമാണ് നൽകിയതെന്ന് രാജശേഖർ പറയുന്നു. എന്നാൽ, സൈനികനാവുകയെന്ന മോഹം ഉപേക്ഷിക്കാൻ താൻ തയ്യാറല്ലായിരുന്നുവെന്ന് രാജശേഖർ പറഞ്ഞു. കമ്പനി കമാൻഡറുടെയും പ്ലാറ്റൂൺ കമാൻഡറുടെയും പിന്തുണകൂടിയായതോടെ രാജശേഖർ തിരിച്ചുവന്നു. സൈന്യത്തിലേക്കും ജീവിതത്തിലേക്കും.

മധുരയിലെ മൈതാൻപട്ടി ഗ്രാമത്തിൽനിന്നാണ് രാജശേഖർ വരുന്നത്. രാജശേഖർ പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. അതിനുശേഷം തുന്നൽപ്പണിയെടുത്താണ് അമ്മ ശാന്തി രാജശേഖറിനെയും സഹോദരനെയും വളർത്തിയത്. ജീവിതത്തിൽ കഷ്ടപ്പാടുകൾ മാത്രം തരണം ചെയ്ത തനിക്ക് മറ്റൊരു പരീക്ഷണമായിരുന്നു ആശുപത്രി വാസമെന്ന് രാജശേഖർ പറയുന്നു.

ലെഫ്റ്റനന്റായി നിയമിക്കപ്പെട്ട രാജശേഖറിന്റെ നിയമം സിയാച്ചനിലാണ്. ലോകത്തെ ഏറ്റവും ഉയർന്ന സൈനികക്യാമ്പാണ് സിയാറ്റിനിലേത്. അസ്സം റൈഫിൾസിലാണ് നിയമനം. സിയാച്ചിനിലെ തണുപ്പും കഷ്ടപ്പാടുകളും താൻ ആശുപത്രിയിൽ താണ്ടിവന്ന ദുരിതങ്ങളോർത്താൽ ഒന്നുമല്ലെന്ന് രാജശേഖർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP